Sports

ആറു മത്സരങ്ങളില്‍ നിന്നും വെറും 32 റണ്‍സ് ; ഏകദിന ലോകകപ്പില്‍ ഇരട്ടശതകം നേടിയ മാക്‌സ്‌വെല്‍ ആര്‍സിബിയ്ക്ക് ഭാരം

ലോകകപ്പിലെ ഇരട്ടസെഞ്ച്വറി കൊണ്ട് തന്നെ ഐപിഎല്‍ ഈ സീസണില്‍ ഏറ്റവും പ്രതീക്ഷയുള്ള താരം ഓസ്‌ട്രേലിയന്‍ ഓള്‍റൗണ്ടര്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലായിരുന്നു. അവസാന ഔട്ടിംഗില്‍ ചരിത്രപരമായ ഇരട്ട സെഞ്ച്വറി നേടിയ താരത്തിന്റെ ഐപിഎല്‍ ഐതിഹാസിക വേദിയിലേക്കുള്ള തിരിച്ചുവരവ് മികച്ചതായിരുന്നില്ല. റോയല്‍ ചലഞ്ചേഴ്‌സിന് ബാംഗ്‌ളൂരിന് വേണ്ടി ഫോം കണ്ടെത്താനാകാതെ വിഷമിക്കുകയാണ് താരം. വ്യാഴാഴ്ച മുംബൈ ഇന്ത്യന്‍സിനെതിരേ നാലു പന്ത് നേരിട്ട് ഡക്കിന് പുറത്തായതോടെ ആര്‍സിബി ആരാധകര്‍ കലിപ്പിലാണ്. വ്യാഴാഴ്ച മുംബൈ ലെഗ് സ്പിന്നര്‍ ശ്രേയസ് ഗോപാലിന്റെ പന്തില്‍ എല്‍ബിഡബ്ല്യൂവില്‍ പുറത്താക്കിയ മാക്സ്വെല്‍ Read More…

Sports

ആര്‍സിബി ആരാധകര്‍ക്ക് അക്ഷമയോടെ കാത്തിരിക്കാം… തകര്‍പ്പനടി പുറത്തെടുത്ത് മാക്‌സ്‌വെല്‍

ഐപിഎല്ലില്‍ പുതിയ സീസണ്‍ തുടങ്ങാന്‍ മാസങ്ങള്‍ മാത്രം ബാക്കി നില്‍ക്കേ ബാംഗ്‌ളൂര്‍ റോയല്‍ ചലഞ്ചേഴ്‌സ് ആരാധകര്‍ക്ക് അക്ഷമ നല്‍കിക്കൊണ്ട് ഓസ്‌ട്രേലിയന്‍ താരം ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മിന്നും പ്രകടനം. ബിഗ്ബാഷ് ലീഗില്‍ മെല്‍ബന്‍ സ്റ്റാര്‍സിന് വേണ്ടി മൂന്ന് വിക്കറ്റും 18 പന്തുകളില്‍ 35 റണ്‍സും നേടിയ മാക്‌സ്‌വെല്‍ നാലു കൂറ്റന്‍ സിക്‌സറുകളും പായിച്ചത് ആര്‍സിബി ആരാധകര്‍ക്ക് വലിയ പ്രതീക്ഷയാകുകയാണ്. ബിഗ് ബാഷ് ലീഗിലെ 17-ാം മത്സരത്തില്‍ ഹൊബാര്‍ട്ട് ഹരികെയ്നിനെതിരെയായിരുന്നു പന്തുകൊണ്ടും ബാറ്റുകൊണ്ടും മാക്‌സ്‌വെല്‍ തകര്‍ത്തത്. ടീമിനെ താരം ഏഴ് Read More…

Uncategorized

ലോകകപ്പിലെ വെടിക്കെട്ടിന് പിന്നാലെ ടി20 പരമ്പരയിലും മാക്‌സ്‌വെല്ലിനെ കാത്ത് ഒരു നേട്ടം

ഏകദിന ലോകകപ്പ് തോറ്റതിന് പിന്നാലെ ടി20 പരമ്പരയ്ക്കായി എത്തുകയാണ് ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയന്‍ ബാറ്റ്‌സ്മാന്‍ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിനെ കാത്തിരിക്കുന്നത് ഒരു നാഴികക്കല്ലാണ്. ഇന്ത്യയ്ക്കെതിരായ ടി20യില്‍ എക്കാലത്തെയും മികച്ച റണ്‍സ് സ്‌കോറര്‍ ആകാനുള്ള സാധ്യത ഗ്ലെന്‍ മാക്സ്വെല്ലിനുണ്ട്. നിലവില്‍ പട്ടികയില്‍ നാലാം സ്ഥാനത്തുള്ള മാക്‌സ്‌വെല്ലിന് റെക്കോര്‍ഡ് സ്ഥാപിക്കാന്‍ 154 റണ്‍സ് മതിയാകും. ആതിഥേയരായ ഇന്ത്യയും ഓസ്ട്രേലിയയും നവംബര്‍ 21 വ്യാഴാഴ്ച ആരംഭിക്കുന്ന ടി20 മത്സരങ്ങളുടെ പരമ്പരയില്‍ അഞ്ച് മത്സരങ്ങളാണ്. ഇന്ത്യയ്ക്കെതിരായ 19 ടി20 മത്സരങ്ങളില്‍ മാക്സ്വെല്‍ 27.37 ശരാശരിയില്‍ 438 Read More…

Sports

ഇരട്ട സെഞ്ച്വറിക്കു പിന്നാലെ മാക്‌സ്‌വെല്ലിന്റെ ഇന്ത്യാക്കാരിയായ ഭാര്യയുടെ ഹൃദയസ്പര്‍ശിയായ പോസ്റ്റ്

അദ്ദേഹത്തിന്റെ ഭാര്യ ഇന്ത്യാക്കാരിയാണ്. ക്രിക്കറ്റ് ഭ്രാന്തന്മാരായ ഇന്ത്യന്‍ ആരാധകരെ എങ്ങിനെ കൈകാര്യം ചെയ്യണമെന്ന് അദ്ദേഹത്തിന് തീര്‍ച്ചയായും അറിയാം. അഫ്ഗാനിസ്ഥാനെതിരേ ഇരട്ടശതകം നേടിയതിന് പിന്നാലെ എക്‌സില്‍ ഇരുവരുടേയും ഫോട്ടോയ്‌ക്കൊപ്പം വന്ന കമന്റുകളില്‍ ഒന്ന് അങ്ങിനെയായിരുന്നു. ഭാര്യ വിന്നിയുടെ സാന്നിദ്ധ്യത്തിലായിരുന്നു വാംഖഡേയില്‍ മാക്‌സ്‌വെല്‍ തന്റെ 200 റണ്‍സ് പൂര്‍ത്തിയാക്കിയത്. ഇതിന് പിന്നാലെ വിനി രാമന്‍ തന്റെ ഔദ്യോഗിക ഇന്‍സ്റ്റാഗ്രാം അക്കൗണ്ടില്‍ ഹൃദയസ്പര്‍ശിയായ മൂന്ന് വാക്കുകളുള്ള അടിക്കുറിപ്പോടെ ഒരു സ്റ്റോറി പോസ്റ്റ് ചെയ്തു. ‘എല്ലാ വികാരങ്ങളും 201*’. അവരുടെ സോഷ്യല്‍ മീഡിയ Read More…

Sports

വേഗമേറിയ സെഞ്ച്വറികളുടെ ലോകകപ്പ് ; മാര്‍ക്രത്തിന് റെക്കോഡ് കൈവശം വെക്കാനായത് 18 ദിവസം

ഒരു മാസത്തിനിടയില്‍ രണ്ടു തവണയാണ് ഇന്ത്യയില്‍ നടക്കുന്ന ലോകകപ്പില്‍ അതിവേഗ സെഞ്ച്വറികള്‍ പിറന്നത്. വേഗത്തിലുള്ള സെഞ്ച്വറി നേടി വെറും മൂന്നാഴ്ച പോലും തികയും മുമ്പ് ആ റെക്കോഡ് തകര്‍ക്കപ്പെടുകയും ചെയ്തു. ലോകകപ്പില്‍ 50 പന്തുകള്‍ക്കുള്ളില്‍ നേടിയ സെഞ്ച്വറികള്‍ ഇവയാണ്. ഗ്ലെന്‍ മാക്‌സ്വെല്‍ വെറും 40 പന്തില്‍ സെഞ്ച്വറി നേടിയതോടെ ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയെന്ന റെക്കോര്‍ഡ് അദ്ദേഹത്തിന്റെ പേരിലായി. വെറും 40 പന്തില്‍ ഒമ്പത് സിക്‌സുകളും എട്ട് ബൗണ്ടറികളും ഉള്‍പ്പെടെ 106 റണ്‍സാണ് മാക്‌സ്‌വെല്‍ നേടിയത്. Read More…

Sports

റെക്കോഡുകള്‍ തകര്‍ത്ത് ഓസ്‌ട്രേലിയ; മാക്‌സ്‌വെല്ലിന് വേഗമേറിയ സെഞ്ച്വറി, ഓസീസിന് പടുകൂറ്റന്‍ ജയം

റെക്കോഡുകള്‍ തുടര്‍ച്ചയായി പിറന്നുകൊണ്ടിരിക്കുന്ന ഇന്ത്യയില്‍ നടക്കുന്ന ഏകദിന ക്രിക്കറ്റ് ലോകകപ്പില്‍ നെതര്‍ലന്റ്‌സിനെതിരേ ഓസ്‌ട്രേലിയയുടെ ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ ബാറ്റിംഗ് റെക്കോഡും. 40 പന്തുകളില്‍ സെഞ്ച്വറി അടിച്ച ഗ്‌ളെന്‍ മാക്‌സ്‌വെല്ലിന്റെ മികവില്‍ ഓസ്‌ട്രേലിയ കൂറ്റന്‍ ജയം സ്വന്തമാക്കി. ഗ്ലെന്‍ മാക്സ്വെല്ലിന്റെ റെക്കോര്‍ഡ് ഭേദിച്ച ബാറ്റിംഗില്‍ 44 പന്തില്‍ 106 റണ്‍സാണ് അടിച്ചു കൂട്ടിയത്. ഒമ്പത് ബൗണ്ടറിയും എട്ട് സിക്‌സറുകളും മാക്‌സ്‌വെല്‍ പറത്തി ഏകദിന ലോകകപ്പിലെ ഏറ്റവും വേഗമേറിയ സെഞ്ച്വറിയാണ് മാക്‌സ്‌വെല്‍ കുറിച്ചത്. 18 ദിവസം മുമ്പ് ദക്ഷിണാഫ്രിക്കയുടെ എയ്ഡന്‍ മാര്‍ക്രം Read More…