Featured Healthy Food

അമ്മൂമ്മയുടെ കൈപ്പുണ്യത്തിന് ഇപ്പോൾ വന്‍ ഡിമാൻഡ്; ജെൻ-സിയുടെ പ്രിയപ്പെട്ട 6 നാടൻ ഭക്ഷണങ്ങൾ

ഇന്ത്യയിലുടനീളമുള്ള യുവാക്കള്‍ തങ്ങളുടെ മുത്തശ്ശിമാര്‍ക്കും മുത്തച്ഛന്മാര്‍ക്കും അറിയാമായിരുന്ന പഴയകാല ഭക്ഷണ വിജ്ഞാനത്തെ വീണ്ടും നെഞ്ചേറ്റുകയാണ്. ജെന്‍ സി (Gen Z) തലമുറ പാരമ്പര്യങ്ങളെ ഉപേക്ഷിക്കുകയല്ല, മറിച്ച് അവയ്ക്ക് പുതിയ ഭാവം നല്‍കുകയാണ് ചെയ്യുന്നത്. പുളിപ്പിച്ച ലളിതമായ ഭക്ഷണങ്ങള്‍ മുതല്‍ പോഷകസമൃദ്ധമായ നെയ്യും മില്ലറ്റുകളും (ചാമ, തിന തുടങ്ങിയവ) വരെ ആധുനിക ജീവിതത്തിന് അത്യന്താപേക്ഷിതമായ വിഭവങ്ങളായി മാറിക്കഴിഞ്ഞു. ജെന്‍ സി തലമുറയ്ക്ക് ഇഷ്ടമുള്ള ചില വിഭവങ്ങളെ കുറിച്ചാണ് ഇനി പറയുന്നത്.

Featured Lifestyle

ഓടിത്തീര്‍ക്കാനുള്ളതല്ല ജീവിതം; എന്താണ് കരിയർ മിനിമലിസം? എന്തുകൊണ്ട് സെഡ് ജനറേഷൻ ഇതിനെ ഇഷ്ടപ്പെടുന്നു ?

അടുത്തകാലംവരെ ജോലിയിലെ വിജയം എന്നത് കൂടുതൽ സമയം ജോലി ചെയ്യുക, ജോലിയോടുള്ള താല്പര്യവും മികവും, വേഗത്തിലുള്ള സ്ഥാനക്കയറ്റങ്ങൾ, വ്യക്തിത്വത്തിന്റെ അടയാളമായി മാറുന്ന ജോബ് ടൈറ്റിലുകൾ എന്നിവയെ അടിസ്ഥാനമാക്കിയാണ് ഒരാളുടെ പ്രൊഫഷണൽ മൂല്യം പലപ്പോഴും കണക്കാക്കപ്പെട്ടിരുന്നത്. എന്നാൽ, ഈ നിർവചനത്തിന് ഇന്ന് പ്രസക്തി നഷ്ടപ്പെട്ടുകൊണ്ടിരിക്കുകയാണ്, പ്രത്യേകിച്ച് സെഡ് ജനറേഷൻ (Gen Z) ഇടയിൽ. ഇന്ന് യുവ പ്രൊഫഷണലുകൾക്കിടയിൽ ‘കരിയർ മിനിമലിസം’ (Career Minimalism) എന്ന മനോഭാവം വളർന്നുവരികയാണ്. നിരന്തരമായ ഓട്ടത്തേക്കാൾ (Hustle), ജീവിതത്തിലെ സമാധാനത്തിനും മാനസികാരോഗ്യത്തിനും മുൻഗണന നൽകുന്ന Read More…

Featured Health

Gen Z-നും മില്ലേനിയൽസിനും ജോലിസ്ഥലത്ത് സമ്മര്‍ദ്ദവും ഉത്കണ്ഠയും- കാരണം ഇതാണ്

ലോകമെമ്പാടുമുള്ള Gen Z, മില്ലേനിയൽ തലമുറയിലെ ജീവനക്കാർക്ക് സാമ്പത്തിക അസ്ഥിരത തന്നെയാണ് ഏറ്റവും വലിയ സമ്മർദ്ദമുണ്ടാക്കുന്ന ഘടകം എന്ന് ഡിലോയിറ്റ് അടുത്തിടെ നടത്തിയ ഒരു സർവേ വെളിപ്പെടുത്തുന്നു. അഭിലഷണീയരും സാങ്കേതികമായി അറിവുള്ളവരുമായിരുന്നിട്ടും, യുവാക്കള്‍ പ്രതിമാസ ചിലവുകൾ കൈകാര്യം ചെയ്യുന്നതിനെക്കുറിച്ചും ദീർഘകാല സാമ്പത്തിക സുരക്ഷിതത്വം ആസൂത്രണം ചെയ്യുന്നതിനെക്കുറിച്ചുമുള്ള നിരന്തരമായ ആശങ്കകളുമായി പോരാടുകയാണ്. ഈ നിലവിലുള്ള അനിശ്ചിതത്വം അവർക്കിടയിലെ ജോലിഭാരക്കൂടുതലും (Burnout) ഉത്കണ്ഠയും നേരിട്ട് വർദ്ധിപ്പിക്കുന്നു. 2024 നവംബറിൽ നടത്തിയ ഈ പഠനത്തിൽ 44 രാജ്യങ്ങളിലായി 23,000-ത്തിലധികം പേർ പങ്കെടുത്തു. Read More…

Celebrity

Gen Z തോറ്റുപോകും ! 51കാരി ഊർമിള മതോന്ദ്കർ ചിക് മിനി സ്കർട്ട് ലുക്കിൽ, ഗ്ലാമർ ചിത്രങ്ങൾ

ഒരു പുതിയ ഫാഷൻ ട്രെൻഡിന് തുടക്കമിട്ടുകൊണ്ട് ബോളിവുഡ് നടി ഊർമിള മതോന്ദ്കർ ഇൻസ്റ്റാഗ്രാമിൽ പുതിയ ചിത്രങ്ങൾ പങ്കുവെച്ചു. നേവി ബ്ലൂ നിറത്തിലുള്ള ഒരു ​ഫ്രോക്ക് ധരിച്ചാണ് അവർ ചിത്രങ്ങളിൽ പ്രത്യക്ഷപ്പെട്ടത്. 51 വയസ്സിലും ഫാഷനെ പുനർനിർവചിച്ചുകൊണ്ട് അവർ സ്റ്റൈലായിരിക്കുന്നുവെന്ന് ഈ ചിത്രങ്ങൾ തെളിയിക്കുന്നു. ഊർമിള മതോന്ദ്കറെ സംബന്ധിച്ച് പ്രായം പിന്നോട്ട് സഞ്ചരിക്കുന്നതുപോലെയാണ് തോന്നുന്നത്. 51-ാം വയസ്സിലും അവർ വളരെ ആരോഗ്യവതിയും സുന്ദരിയുമാണ്, പ്രായം വെറുമൊരു സംഖ്യ മാത്രമാണെന്ന് ഫാഷനിലൂടെയും സൗന്ദര്യത്തിലൂടെയും അവർ തെളിയിക്കുന്നു. ഫാഷന് കാലഹരണമില്ലെന്ന് അവരുടെ Read More…

Health Uncategorized

ട്രെന്‍ഡിങ് ആയി ‘ബാത്ത്റൂം കാംപിങ്’ ; സമ്മര്‍ദത്തിന് പരിഹാരം ബാത്ത്റൂം !

സാധാരണ ഉപയോഗത്തിലില്ലാത്ത പല പുതിയ വാക്കുകളും ജെന്‍‌സി കള്‍ ക‌ണ്ടെത്തിയിട്ടുണ്ട്. ഇതിലെ പല വാക്കുകളും ഇപ്പോള്‍ ചര്‍ച്ചയായിട്ടുണ്ട്. എന്നാല്‍ അത്തരത്തില്‍ പുതുതായി പ്രചാരം ലഭിച്ചുവരുന്ന പുതിയ വാക്കാണ് ‘ബാത്ത്റൂം കാംപിങ് ’. മനുഷ്യര്‍ക്ക് ഏകാന്തത കിട്ടുന്ന സ്ഥലങ്ങളിലൊന്നാണ് ബാത്ത്റൂം. ബഹളങ്ങളില്‍നിന്നും സംഘര്‍ഷങ്ങളില്‍നിന്നും ഒഴിവാകാന്‍ വെറുതെയെങ്കിലും ബാത്ത്റൂമില്‍പോയി ഇരിക്കുന്നവരും ഉണ്ട്. പ്രത്യേകിച്ച് ജോലിസ്ഥലങ്ങളിലും മറ്റും. ‘മൈ ബോസ്’ എന്ന സിനിമയില്‍ മേലുദ്യോഗസ്ഥയായ നായികയുടെ മാനസിക പീഡനം സഹിക്കാനാവാതെ ഓഫീസ് ബാത്ത്റൂമില്‍ കയറുന്ന നായകനേയും സുഹൃത്തിനേയും ഓര്‍ക്കുക. ജോലി സംബന്ധമായ Read More…

Lifestyle

ഇന്‍സ്റ്റന്റ് പ്രണയത്തിനോട് ‘നോ’ പറയുന്ന ജെന്‍ സി തലമുറ

പ്രണയം കണ്ടെത്തുന്നതിനായി സ്ലോ ഡേറ്റിങ് എന്ന രീതിയെയാണ് ജെന്‍ സിക്കാര്‍ കൂട്ടുപിടിക്കുന്നത്. കൂട്ടുകാര്‍ക്കെല്ലാം ലൈന്‍ സെറ്റായി, തനിക്കും വേഗം പങ്കാളിയെ കണ്ടെത്തണമെന്ന ചിന്തയൊന്നും പുതിയ തലമുറയ്ക്കില്ല. പെട്ടെന്ന് കേറി ആരെയും പ്രേമിക്കാനും അവര്‍ ഒരുക്കമല്ല. ഇത്തിരി കാത്തിരുന്നാലും മനസ്സിന് ഇണങ്ങിയ പങ്കാളിയെ വേണമെന്ന് ചിന്തിക്കുന്നവരാണിവര്‍. പുതുതലമുറയ്ക്കിഷ്ട്ം എല്ലാ രീതിയിലും ചേര്‍ന്ന് പോകുന്ന ശരിയായ ആളെ കണ്ടെത്താനാണ്. സ്ലോ ഡേറ്റിങ് രീതിയാണ് ഉചിതമെന്ന് ഇവര്‍ വിശ്വസിക്കുന്നു. ഇന്‍സ്റ്റന്റ് പ്രണയത്തിനോട് നോ പറയുന്നവരാണ് ജെന്‍ സിക്കാര്‍. സമയമെടുത്ത് പ്രണയിക്കാനാണ് അവര്‍ക്ക് Read More…

Lifestyle

ജോലിമാത്രം പോര, ജീവിതവും ആസ്വദിക്കണം; പിന്തുടരാം, ജെന്‍-സിയുടെ ‘പെന്‍ഡുലം ലൈഫ്‌സ്റ്റൈല്‍’

ജോലിയ്ക്കായി ജീവിതത്തിലെ സന്തോഷങ്ങള്‍ മാറ്റിവെക്കാന്‍ കഴിയില്ല. എന്നാല്‍ ജീവിതപ്രശ്നങ്ങളുടെ പേരില്‍ ജോലിയിലും വിട്ടുവീഴ്ച ചെയ്യില്ല. കാഴ്ചപാടുകളുടെ കാര്യത്തില്‍ ജെന്‍- സി വ്യത്യസ്തരാണ്. ജീവിക്കാനായി ജോലിവേണം. എന്നാല്‍ ജോലി ചെയ്യാന്‍ വേണ്ടി മാത്രമായി തങ്ങളെ കിട്ടില്ലായെന്നാണ് അവരുടെ പക്ഷം. ജോലിയുടെയും ജീവിതത്തിന്റെയും ബാലന്‍സ് തെറ്റാതിരിക്കാനായി അവര്‍ കൂട്ടുപിടിക്കുന്നതാവട്ടെ പെന്‍ഡുലം ലൈഫ് സ്റ്റൈലിനെയാണ്. 1997നും 2012 നും ഇടയില്‍ ജനിച്ചവരാണ് ജെന്‍ സി വിഭാഗത്തില്‍പെടുന്നത്. ശാരീരികമായ ആരോഗ്യത്തിനും മാനസികമായ ആരോഗ്യത്തിനും ഒരു പോലെ പ്രാധാന്യം നല്‍കുന്നവരാണിവര്‍. ജോലി എത്ര കഠിനമാണെങ്കിലും Read More…