ടി20 ലോകകപ്പിൽ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ പൂജ്യത്തിന് പുറത്തായി നിരാശപ്പെടുത്തിയപ്പോഴും കോച്ച് ഗൗതം ഗംഭീറും ക്യാപ്റ്റൻ സൂര്യകുമാർ യാദവും തനിക്ക് നൽകിയ ഉറച്ച പിന്തുണയെക്കുറിച്ച് മനസുതുറന്ന് യുവതാരം അഭിഷേക് ശർമ. സിംബാബ്‌വെക്കെതിരായ മത്സരത്തിൽ 55 റൺസുമായി ഫോമിലേക്ക് തിരിച്ചെത്തിയതിന് പിന്നാലെ ബിസിസിഐ ടിവിയോട് സംസാരിക്കുകയായിരുന്നു താരം. വലിയൊരു വേദിയിൽ രാജ്യത്തിനായി അരങ്ങേറുമ്പോൾ മികച്ച തുടക്കം ആഗ്രഹിച്ചിരുന്നെങ്കിലും പരിക്കും ആശുപത്രിവാസവും തിരിച്ചടിയായെന്ന് അഭിഷേക് സമ്മതിക്കുന്നു. എന്നാൽ ആ പ്രതിസന്ധിഘട്ടത്തിലും ടീം മാനേജ്‌മെന്റ് തന്നിൽ അർപ്പിച്ച വിശ്വാസമാണ് കരുത്തായതെന്ന് താരം Read More…
Tag: gautham gambhir
ടി20 ലോകകപ്പ് 2026: കപ്പടിച്ചാല്‍ ഇന്ത്യൻ ടീമിന് സ്വന്തമാക്കാൻ കഴിയുന്ന 3 അപൂർവ്വ റെക്കോർഡുകൾ
മുംബൈ, ജനുവരി 25: “ചരിത്രം ആവർത്തിക്കുക, ചരിത്രത്തെ തോൽപ്പിക്കുക” എന്ന മുദ്രാവാക്യവുമായാണ് ഇന്ത്യൻ ക്രിക്കറ്റ് ടീം 2026-ലെ ഐസിസി ടി20 ലോകകപ്പിന് ഇറങ്ങുന്നത്. ഈ ടൂർണമെന്റിന് മുൻപ് മറ്റൊരു ടീമും കൈവരിച്ചിട്ടില്ലാത്ത മൂന്ന് പ്രധാന റെക്കോർഡുകൾ സ്വന്തമാക്കാൻ ടീം ഇന്ത്യക്ക് മുന്നിൽ അവസരമുണ്ട്. രോഹിത് ശർമ്മയുടെ നേതൃത്വത്തിൽ 2024-ലെ ലോകകപ്പ് നേടിയ ഇന്ത്യ, നിലവിലെ ചാമ്പ്യന്മാരായാണ് ഇത്തവണ പോരാട്ടത്തിനിറങ്ങുന്നത്. ഇന്ത്യക്ക് സ്വന്തമാക്കാൻ കഴിയുന്ന ആ മൂന്ന് റെക്കോർഡുകൾ ഇവയാണ്: ഐസിസി ടി20 ലോകകപ്പ് വിജയികളുടെ പട്ടിക: ഇന്ത്യ: Read More…
ഒരോവറില്‍ 13 പന്ത് ! 7 വൈഡ് ! അര്‍ഷ്ദീപിനോട് കലിച്ച് അലറുന്ന ഗംഭീര്‍, നാണക്കേടിന്റെ റെക്കോര്‍ഡ്- വീഡിയോ
ബൗളിംഗില്‍ നാണക്കേടിന്റെ റെക്കോര്‍ഡ് സ്വന്തംപേരില്‍ എഴുതിച്ചേര്‍ത്ത് ഇന്ത്യന്‍ താരം അര്‍ഷ്ദീപ് സിങ്. ദക്ഷിണാഫ്രിക്കയ്ക്കെതിരായ രണ്ടാം ട്വന്‍റി20യിലാണ് അര്‍ഷ്ദീപ് 13 പന്തുള്ള ഒരോവര്‍ എറിഞ്ഞത്. പതിനൊന്നാം ഓവര്‍ എറിയാനെത്തിയ അര്‍ഷ്ദീപിന്‍റെ ആദ്യ പന്ത് തന്നെ ക്വിന്‍റണ്‍ ഡി കോക്ക് സിക്സര്‍ പറത്തി. അടിപതറിയ അര്‍ഷ്ദീപ് പിന്നാലെ എറിഞ്ഞത് രണ്ടും വൈഡ്. അടുത്തത് ഡോട്ട് ബോള്‍. പിന്നാലെ അഞ്ച് വൈഡുകള്‍ കൂടി! കളി കണ്ടവരും ടീമംഗങ്ങളും അമ്പരന്നു. ഈ ഓവറില്‍ 18 റണ്‍സാണ് അര്‍ഷ്ദീപ് വഴങ്ങിയത്. ഇതോടെ പുരുഷ ടി Read More…
കേക്ക് മുറിക്കാന്‍ കോഹ്ലിയില്ല, ടീമില്‍ പടലപ്പിണക്കം, ഗംഭീറിനോട് അസ്വാരസ്യത്തില്‍ കോഹ്ലിയും രോഹിത് ശര്‍മയും
റാഞ്ചി: ഇന്ത്യന്‍ ക്രിക്കറ്റ് ടീമില്‍ കോച്ച് ഗൗതം ഗംഭീറും വെറ്ററന്‍ താരങ്ങളായ വിരാട് കോഹ്ലി, രോഹിത് ശര്‍മ എന്നിവരും തമ്മില്‍ അസ്വാരസ്യമെന്നു വെളിപ്പെടുത്തല്‍. ദേശീയ മാധ്യമങ്ങളാണ് ആരാധകരെ നിരാശപ്പെടുത്തുന്ന വെളിപ്പെടുത്തല്‍ പുറത്തുവിട്ടത്. ദക്ഷിണാഫ്രിക്കയ്‌ക്കെതിരേ നടന്ന ഒന്നാം ഏകദിനം 17 റണ്ണിനു ജയിച്ചതിനു പിന്നാലെ നടന്ന വിജയാഘോഷത്തില്‍നിന്നു കോഹ്ലി വിട്ടു നിന്നിരുന്നത്. മത്സരശേഷം ഇന്ത്യന്‍ നായകന്‍ ലോകേഷ് രാഹുല്‍ കേക്ക് മുറിച്ചാണ് വിജയമാഘാഷിച്ചത്. വിരാട് കോഹ്ലി സ്‌ഥലത്തെത്തിയെങ്കിലും ആഘോഷങ്ങളില്‍ പങ്കെടുക്കാന്‍ തയാറായില്ല.സഹ താരങ്ങള്‍ നിര്‍ബന്ധിച്ചെങ്കിലും താരം മുന്നോട്ടു നടന്നു. Read More…
താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡ്: ഗൗതം ഗംഭീര്‍
ഗുവാഹത്തി: ദക്ഷിണാഫ്രിക്കയ്‌ക്കെതിരായ ടെസ്‌റ്റ് പരമ്പരയിലെ സമ്പൂര്‍ണ പരാജയത്തില്‍ താരങ്ങള്‍ക്കും പരിശീലകര്‍ക്കും കൂട്ടുത്തരവാദിത്വമുണ്ടെന്ന് ഇന്ത്യന്‍ ക്രിക്കറ്റ് ടീം മുഖ്യപരിശീലകന്‍ ഗൗതം ഗംഭീര്‍. ഒന്നോ രണ്ടോപേരെ ബലിയാടാക്കി തോല്‍വി ന്യായീകരിക്കാനാകില്ല. മികച്ച കളി പുറത്തെടുക്കാനായില്ലെന്നതു സമ്മതിക്കുന്നു. ഞാന്‍ ഉള്‍പ്പെടെയുള്ളവര്‍ക്ക് ഈ പരമ്പരനഷ്‌ടത്തില്‍ തുല്യ ഉത്തരവാദിത്തമാണ്-മത്സരശേഷം നടന്ന പത്രസമ്മേളനത്തില്‍ ഗംഭീര്‍ വ്യക്‌തമാക്കി. പരിശീലകസ്‌ഥാനത്ത് താന്‍ തുടരണമോയെന്നതില്‍ തീരുമാനമെടുക്കേണ്ടത് ഇന്ത്യന്‍ ക്രിക്കറ്റ് കണ്‍ട്രോള്‍ ബോര്‍ഡാണ്. ഇന്ത്യന്‍ ക്രിക്കറ്റിനാണു മുന്‍തൂക്കം നല്‍കേണ്ടതെന്നും അല്ലാതെ തനിക്കല്ലെന്നും ഗംഭീര്‍ ആവര്‍ത്തിച്ചു. പരാജയത്തില്‍ പഴിക്കുമ്പോഴും ചാമ്പ്യന്‍സ് ട്രോഫിയിലും ഏഷ്യാ Read More…
21ഡക്ക് നേടിയാലേ പുറത്താക്കൂ എന്ന വാഗ്ദാനം ഗംഭീർ ലംഘിച്ചു! 19 മത്സരങ്ങൾക്ക് ശേഷം സഞ്ജുവിനെ മാറ്റിനിർത്തി
ഇക്കഴിഞ്ഞ ഓഗസ്റ്റിലാണ് ടീം മാനേജ്മെൻ്റിന് തന്നോടുള്ള പിന്തുണയെപ്പറ്റി സഞ്ജു സാംസൺ തുറന്നുപറഞ്ഞത്. 21 ഡക്കുകൾ നേടിയാലേ തന്നെ ടീമിൽ നിന്ന് മാറ്റിനിർത്തൂ എന്ന് മുഖ്യ പരിശീലകൻ ഗൗതം ഗംഭീർ പറഞ്ഞു എന്നായിരുന്നു സഞ്ജുവിൻ്റെ വെളിപ്പെടുത്തൽ. എന്നാൽ, മൂന്ന് സെഞ്ചുറിയടക്കം നേടി ഗംഭീര ഫോമിലായിരുന്ന സഞ്ജുവിനെ 19 മത്സരങ്ങൾക്ക് ശേഷം ഗംഭീർ ടീമിൽ നിന്ന് മാറ്റിയിരിക്കുകയാണ്. ഗംഭീർ പരിശീലകനായതിന് ശേഷം നടന്ന ശ്രീലങ്കൻ പര്യടനത്തിൽ മൂന്നാം നമ്പറിൽ കളിച്ച സഞ്ജു തുടരെ രണ്ട് ഡക്കുകൾ നേടി പുറത്തായി. ഇതിന് Read More…
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്റ്റ് തോൽവിക്കു പിന്നാലെ സ്റ്റാർ പേസറെ ഒഴിവാക്കി ടീം ഇന്ത്യ ?
ഇംഗ്ലണ്ടിനെതിരായ ഒന്നാം ടെസ്‌റ്റിലെ തോല്‍വിക്കു പിന്നാലെ ഇന്ത്യയ്‌ക്ക് വീണ്ടും തിരിച്ചടിരണ്ടാം ടെസ്‌റ്റില്‍ പേസര്‍ ജസ്‌പ്രീറ്റ് ബുമ്ര കളിച്ചേക്കില്ലെന്നാണു ബി.സി.സി.ഐയുമായി ബന്ധപ്പെട്ട വൃത്തങ്ങളില്‍ നിന്നു പുറത്തു വരുന്ന വിവരം. പരുക്കേല്‍ക്കാനുള്ള സാധ്യത മുന്നില്‍കണ്ട് പരമ്പരയിലെ മൂന്നു ടെസ്‌റ്റുകള്‍ മാത്രമായിരിക്കും ബുമ്ര കളിക്കുക. അതായത് രണ്ടും നാലും ടെസ്‌റ്റില്‍ നിന്ന് താരം പുറത്തിരിക്കും. ബര്‍മിങ്ങാമില്‍ ജൂലൈ രണ്ടു മുതല്‍ ആറു വരെയാണ് ഇന്ത്യ-ഇംഗ്ലണ്ട് രണ്ടാം ടെസ്‌റ്റ് നടക്കുന്നത്. ഒന്നാം ടെസ്‌റ്റിനു ശേഷമുള്ള വാര്‍ത്താ സമ്മേളനത്തില്‍ ഇന്ത്യന്‍ ക്യാപ്‌റ്റന്‍ ശുഭ്‌മന്‍ ഗില്ലിനോട് Read More…
സഞ്ജുവോ, പന്തോ? ഗൗതംഗംഭീര്‍ ലങ്കന്‍ പര്യടനത്തില്‍ ആരെ പരിഗണിക്കും ?
ഇന്ത്യന്‍ ക്രിക്കറ്റ് ടീം ശ്രീലങ്കന്‍ പര്യടനത്തിനൊരുങ്ങുമ്പോള്‍ ആദ്യമായി ഇന്ത്യയുടെ പരിശീലക സ്ഥാനത്തേക്ക് വരുന്ന ഗൗതംഗംഭീറിനെ കുഴയ്ക്കുന്ന ചോദ്യം വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്റെ തെരഞ്ഞെടുപ്പാണ്. ശ്രീലങ്കയ്ക്ക് എതിരേയുള്ള മൂന്ന് ടി20 മത്സരങ്ങളില്‍ പന്തിനെ ഉപയോഗിക്കണോ സഞ്ജുവിനെ ഉപയോഗിക്കണോ എന്നതാണ് പ്രശ്‌നം. സഞ്ജുവും പന്തും ഒരുപോലെ ബാറ്റ് ചെയ്യുന്ന ഇന്ത്യയുടെ തകര്‍പ്പനടിക്കാരായ വിക്കറ്റ് കീപ്പര്‍മാരാണെന്നതാണ് ഗംഭീറിനെ ആശയക്കുഴപ്പത്തിലാക്കുക. ദ്രാവിഡിന്റെ പിന്‍ഗാമി എന്ന നിലയില്‍ ഗംഭീറിന് വിജയത്തോടെ പരിശീലക കാലാവധി തുടങ്ങേണ്ടതുണ്ട്. നിലവില്‍ ലോകചാംപ്യന്മാരായ ശേഷമുള്ള ഇന്ത്യയുടെ ആദ്യത്തെ പരമ്പരയാണ് ശ്രീലങ്കയ്ക്ക് Read More…








