ഞായറാഴ്ച ഇൻഡോറിൽ ന്യൂസിലൻഡിനെതിരെ നടന്ന മൂന്നാം ഏകദിനത്തിൽ ഇന്ത്യൻ ടീമിലേക്ക് തിരിച്ചെത്തിയ അർഷ്ദീപ് സിങ് തകർപ്പൻ പ്രകടനമാണ് കാഴ്ചവെച്ചത്. ന്യൂസിലൻഡ് ഇന്നിംഗ്‌സിലെ ആദ്യ ഓവർ എറിഞ്ഞ അർഷ്ദീപ്, ഓപ്പണർ ഹെൻറി നിക്കോൾസിനെ പുറത്താക്കി ടീമിന് മികച്ച തുടക്കം നൽകി. ആദ്യ രണ്ട് ഏകദിനങ്ങളിൽ അർഷ്ദീപിനെ ടീമിൽ ഉൾപ്പെടുത്താത്തത് വലിയ ചർച്ചയായിരുന്നു. ആദ്യ ഓവറിൽത്തന്നെ വിക്കറ്റ് വീഴ്ത്തിയതോടെ, താരത്തെ നേരത്തെ എന്തുകൊണ്ട് കളിപ്പിച്ചില്ല എന്ന് ചോദിച്ച് ആരാധകർ ഗൗതം ഗംഭീറിനെതിരെ രംഗത്തെത്തി. പുതിയ പന്തുമായി എത്തിയ അർഷ്ദീപിനെ ആദ്യ Read More…
Tag: Gautam Gambhir
ഇന്ത്യയുടെ തോൽവി: ഗൗതം ഗംഭീറിനെ പുറത്താക്കുമോ? സോഷ്യൽ മീഡിയയിൽ കടുത്ത പരിഹാസം
ന്യൂസിലൻഡിനെതിരായ ഇന്ത്യയുടെ ഏകദിന പരമ്പര തോൽവി സോഷ്യൽ മീഡിയയിൽ ക്രിക്കറ്റ് ആരാധകരുടെ വലിയ പ്രതിഷേധത്തിന് കാരണമായിരിക്കുകയാണ്. ഞായറാഴ്ച ഇൻഡോറിലെ ഹോൾക്കർ സ്റ്റേഡിയത്തിൽ നടന്ന നിർണ്ണായകമായ അവസാന മത്സരത്തിൽ ശുഭ്മാൻ ഗില്ലിന്റെ നേതൃത്വത്തിലുള്ള ഇന്ത്യൻ ടീം 41 റൺസിന് പരാജയപ്പെട്ടു. ഈ തോൽവിയിൽ അതൃപ്തരായ ആരാധകർ മുഖ്യ പരിശീലകൻ ഗൗതം ഗംഭീറിനെതിരെ രൂക്ഷവിമർശനമാണ് ഉന്നയിക്കുന്നത്. ഇന്ത്യൻ ടീമിന്റെ മുഖ്യ പരിശീലകൻ എന്ന നിലയിൽ ഗൗതം ഗംഭീറിന്റെ ഇതുവരെയുള്ള കാലഘട്ടം ഏറെ അസ്ഥിരമായിരുന്നു. ടി20 ഫോർമാറ്റിൽ അഭൂതപൂർവ്വമായ വിജയം നേടാനായെങ്കിലും, Read More…
ഗൗതം ഗംഭീറിന്റെ കസേര ഇളകുന്നു ? പുറത്താക്കില്ലെന്ന് ബി.സി.സി.ഐ.
സ്വന്തം നാട്ടിൽ നടന്ന ടെസ്റ്റ് പരമ്പരയിൽ ദക്ഷിണാഫ്രിക്കയോട് 0-2ന് നാണംകെട്ട തോൽവി ഏറ്റുവാങ്ങിയതോടെ ഇന്ത്യയുടെ ഹെഡ് കോച്ച് ഗൗതം ഗംഭീറിന്റെ ഭാവി നിർണായക ഘട്ടത്തിലെത്തിയിരിക്കുകയാണ്. കോച്ചിന്റെ സമീപകാല പത്രസമ്മേളനത്തിലെ പരാമർശങ്ങൾ കാരണം ബിസിസിഐ (കൺട്രോൾ ബോർഡ് ഓഫ് ക്രിക്കറ്റ് ഇൻ ഇന്ത്യ) അതൃപ്തരാണെന്ന് റിപ്പോർട്ടുകളുണ്ട്. ഇത് അദ്ദേഹത്തിൻ്റെ വിവാദ ടീം രീതികളെ ചൊല്ലിയുള്ള വിമർശനങ്ങളുടെ ആക്കം കൂട്ടിയിരിക്കുകയാണ്. നിലവിൽ ഗംഭീറിന് ബോർഡിൻ്റെ പിന്തുണയുണ്ടെങ്കിലും, 2026-ലെ ടി20 ലോകകപ്പിലെ ഇന്ത്യയുടെ പ്രകടനത്തെ ഈ പ്രശ്‌നങ്ങൾ ബാധിക്കുകയാണെങ്കിൽ കാര്യങ്ങൾ പെട്ടെന്ന് Read More…
തല്‍ക്കാലം ഗംഭീറിന്റെ സീറ്റിന് മാറ്റമില്ല ; വിരാട്‌കോഹ്ലിയും രോഹിതും ചാംപ്യന്‍സ് ട്രോഫിയിലും ഇഗ്‌ളണ്ടിലും കളിക്കും
ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫി ഇന്ത്യയ്ക്ക് കാര്യമായ നേട്ടമുണ്ടാക്കിയില്ലെന്ന് മാത്രമല്ല ഏറ്റവും മോശമാകുകയും ചെയ്തു. പരമ്പര ഏറ്റവും പണിയായത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതംഗംഭീറിനും ടീമിലെ മുന്‍നിര ബാറ്റര്‍മാരായ വിരാട്‌കോഹ്്‌ലിക്കും രോഹിത്ശര്‍മ്മയ്ക്കുമാണ്. ചാംപ്യന്‍സ് ട്രോഫിയും ഇംഗ്‌ളണ്ട് പരമ്പരയും വരാനിരിക്കെ ഇവരുടെയെല്ലാം സീറ്റ് ചോദ്യം ചെയ്യപ്പെടുകയാണ്. റിപ്പോര്‍ട്ടുകള്‍ പ്രകാരം, ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ഇന്ത്യയുടെ പ്രകടനത്തെക്കുറിച്ച് ബിസിസിഐ അവലോകന യോഗം ചേരും, എന്നിരുന്നാലും, വലിയ മാറ്റങ്ങളൊന്നും ടീമില്‍ ഉണ്ടാകാനിടയില്ല. ഇംഗ്ലണ്ട് പര്യടനത്തിനുള്ള ഇന്ത്യന്‍ പരിശീലകനായി ഗൗതം ഗംഭീറിനെ നിലനിര്‍ത്തും, രോഹിത് ശര്‍മ്മയും വിരാട് Read More…
ഇന്ത്യയുടെ പരിശീലകനായി ഗൗതം ഗംഭീര്‍ ആദ്യ ചോയ്സ് ആയിരുന്നില്ല; പകരം ഈ താരത്തെയാണ് BCCI ഉദ്ദേശിച്ചിരുന്നത്
ഓസ്ട്രേലിയയില്‍ ഏറ്റ തിരിച്ചടി ടീം ഇന്ത്യയെ നീറ്റി പുകയ്ക്കുകയാണ്. ആദ്യ മത്സരം ജയിച്ച ശേഷം തുടര്‍ച്ചയായി രണ്ടു മത്സരങ്ങള്‍ പരാജയമറിഞ്ഞത് ഇന്ത്യയുടെ ലോക ടെസ്റ്റ് ചാംപ്യന്‍ഷിപ്പ് ഫൈനലില്‍ നിന്നും പുറത്താക്കിയതിന് പിന്നാലെ ഇന്ത്യന്‍ നായകന്‍ രോഹിത് ശര്‍മ്മയും മുന്‍ നായകന്‍ വിരാട്കോഹ്ലിയും സമ്പൂര്‍ണ്ണ പരാജയമായതും മൂലം വിമര്‍ശന ശരത്തില്‍ കിടന്ന് പിടയുകയാണ് ഇന്ത്യ. തോല്‍വി ഏറ്റവും കൂടുതല്‍ ബാധിച്ചിരിക്കുന്നത് ഇന്ത്യന്‍ പരിശീലകന്‍ ഗൗതം ഗംഭീറിനെക്കൂടിയാണ്. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സില്‍ വിജയങ്ങളും കിരീടങ്ങളും ആസ്വദിച്ചിരുന്ന ഗംഭീര്‍ ഇപ്പോള്‍ ആഴിയിലേക്ക് Read More…
ആര്‍ അശ്വിന്റെ പെട്ടെന്നുള്ള വിരമിക്കലിന് പിന്നില്‍ ആര്? ഗൗതം ഗംഭീറിന്റെ പങ്കെന്താണ് ?
ബ്രിസ്ബേന്‍ ടെസ്റ്റില്‍ ഓസ്ട്രേലിയയ്ക്കെതിരെ കഠിനമായി പൊരുതിയാണ് ഇന്ത്യ ഒരു സമനില നേടിയെടുത്തത്. എന്നാല്‍ തോല്‍വിയുടെ വക്കില്‍ നിന്നും ഒരു കളി സമനിലയിലേക്ക് മാറിയതിന്റെ ആശ്വാസം അടങ്ങുമ്പോഴായിരുന്നു ഇന്ത്യന്‍ ക്രിക്കറ്റ് പ്രേമികളെ ഞെട്ടിച്ചുകൊണ്ട് ഇന്ത്യയുടെ മികച്ച ഓഫ് സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ വിരമിക്കല്‍ പ്രഖ്യാപനം. മത്സരം അവസാനിച്ച ശേഷം അധികം വൈകാതെ തന്നെ അശ്വിന്‍ താന്‍ ക്രിക്കറ്റ് മതിയാക്കുന്നെന്ന് പ്രസ്താവിച്ചു. മത്സരത്തിന് ശേഷം നാടകീയമായിട്ടായിരുന്നു അശ്വിന്റെ പ്രതികരണം. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയ്ക്കൊപ്പം പത്രസമ്മേളനത്തില്‍ അശ്വിന്‍ പങ്കെടുത്തെങ്കിലും വിരമിക്കല്‍ Read More…
ഗൗതംഗംഭീറിന് മുകളില്‍ വാള്‍ തൂങ്ങുന്നു; ഓസ്‌ട്രേലിയയില്‍ ശരിയായില്ലെങ്കില്‍ പണിയും പോകും ?
ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതിന്റെ മേന്മയിലായിരുന്നു ഗൗതംഗംഭീറിനെ ബിസിസിഐ ഇന്ത്യന്‍ ടീമിന്റെ ചുമതല ഏല്‍പ്പിച്ചത്. എന്നാല്‍ ന്യൂസിലന്റിനോട് 3-0 ന് വൈറ്റവാഷിന് ഇരയായതോടെ മമതയെല്ലാം പോയപോലെയാണ്. നടക്കാനിരിക്കുന്ന ഓസ്‌ട്രേലിയന്‍ പര്യടനത്തിലെ ടെസ്റ്റുകളില്‍ കൂടി തിരിച്ചടി നേരിട്ടാല്‍ ഗൗതം ഗംഭീറിന് ഏറ്റവും കൂറഞ്ഞത് ടെസ്റ്റ് പരിശീലക സ്ഥാനത്തെക്കുറിച്ചെങ്കിലും ബിസിസിഐ വീണ്ടും ഒന്നു കൂടി ആലോചിച്ചേക്കാനും മതി. ടീം ഇന്ത്യയുടെ മുഖ്യപരിശീലകനായതിനുശേഷം, ഗംഭീറിന് കാര്യങ്ങള്‍ അത്ര പന്തിയല്ല. ശ്രീലങ്കയില്‍ ഏകദിന പരമ്പര തോല്‍വിയും ടെസ്റ്റില്‍ ന്യൂസിലന്‍ഡിനെതിരെ ഹോം Read More…
സഹീര്‍ ഖാനും ബാലാജിയും വേണ്ട ; ബൗളിംഗ് പരിശീലകനായി ഗംഭീറിന് വേണ്ടത് മോര്‍ണേ മോര്‍ക്കലിനെ
മൂന്ന് ദിവസം മുമ്പ് ഇന്ത്യന്‍ പരിശീലകനായി 2011ലെ ഏകദിന ലോകകപ്പ് ജേതാവായ ഗൗതം ഗംഭീറിനെ ബിസിസിഐ നിയോഗിച്ചതോടെ ആരാധകര്‍ ഏറെ ആകാംഷയിലായിരുന്നു. എന്നാല്‍ താരത്തിന്റെ സപ്പോര്‍ട്ടിംഗ് സ്റ്റാഫിലേക്കുള്ള ആദ്യ നിയമനം തന്നെ ഇന്ത്യന്‍ ക്രിക്കറ്റ്‌ബോര്‍ഡ് വെട്ടി താരത്തിന് കൊടുത്തത് ഉഗ്രന്‍ പണി. സപ്പോര്‍ട്ടിംഗ് സ്റ്റാഫിലെ രണ്ടാമന്റെ കാര്യത്തിലും ഇപ്പോള്‍ അനിശ്ചിതത്വം തുടരുകയാണ്. നേരത്തേ ഫീല്‍ഡിംഗ് കോച്ചിന്റെ കാര്യത്തില്‍ ദക്ഷിണാഫ്രിക്കന്‍ മുന്‍ താരവും ഫീല്‍ഡിംഗ് ഇതിഹാസവുമായ ജോണ്ടി റോഡ്‌സിനെയാണ് വെക്കാനുള്ള ഗംഭീറിന്റെ നിര്‍ദേശമാണ് ബിസിസിഐ തള്ളിയതെങ്കില്‍ രണ്ടാമത്തെ നിയമനമായി Read More…
പരിശീലകനായി ഗൗതംഗംഭീര്‍ കയറുന്നത് ലോകറെക്കോഡിലേക്ക് ; കാത്തിരിക്കുന്നത് കിട്ടാകിരീടം
രാഹുല്‍ദ്രാവിഡിന്റെ പകരം ഇന്ത്യയുടെ പരിശീലകനായി ഗൗതംഗംഭീര്‍ ഏതാണ്ട് ഉറപ്പായികഴിഞ്ഞു. ടി20 ലോകകപ്പ് നേടിയതിന് പിന്നാലെ ദ്രാവിഡ് ഇന്ത്യന്‍ ടീമുമായുള്ള ബന്ധം പിരിഞ്ഞതോടെ പുതിയപരിശീലകന്‍ എന്ന് സ്ഥാനമേല്‍ക്കുമെന്ന് മാത്രമേ ഇനി അറിയേണ്ടതുള്ളൂ. 2024 ഐപിഎല്ലില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സിനെ കിരീടം അണിയിച്ചതോടെയാണ് ഗംഭീറിന് നറുക്കു വീണത്. പരിശീലകനായി വ്യാഴാഴ്ച ബിസിസിഐ ഔദ്യോഗികമായി പ്രഖ്യാപിക്കുന്നതോടെ ഗംഭീര്‍ മറ്റൊരു റെക്കോഡിലേക്കാകും കാല്‍വെയ്പ്പ് നടത്തുക. ക്രിക്കറ്റിന്റെ രണ്ടു ഫോര്‍മാറ്റിലും ലോകകപ്പ് നേടിയിട്ടുള്ള ഏക പരിശീലകന്‍ എന്ന പദവിയാകും ഗംഭീറിനെ തേടി വരിക. 2007 Read More…








