Spotlight

‘UDF. കൈയടിവേണ്ട, ഞാന്‍ സ്വതന്ത്ര MLA, സാംസ്‌കാരിക നായകര്‍ ‘കാലുനക്കികളായി, കരിമണല്‍ കൊള്ള അന്വേഷിക്കണം’- ജി. സുധാകരന്‍

തിരുവനന്തപുരം: ഇന്നത്തെ സാംസ്‌കാരിക നായകര്‍ ‘കാലുനക്കികള്‍’ ആയി മാറിയെന്ന്‌ ജി. സുധാകരന്‍ നിയമസഭയില്‍ . നവകേരളം, നവോത്‌ഥാന കേരളം എന്നൊക്കെ വെറുതെ പറയുന്നതിൽ ഒരു കാര്യവുമില്ല. വെറുതെ എഴുതി വായിക്കുന്നതോ സഭയിൽ ഇരുന്നിട്ട്‌ എഴുന്നേല്‍ക്കുന്നതോ അല്ല യഥാർത്ഥ നവോത്‌ഥാനമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. സി.പി.എം. ബന്ധം ഉപേക്ഷിച്ച്‌, യു.ഡി.എഫ്‌. പിന്തുണയോടെ അമ്പലപ്പുഴയില്‍നിന്ന്‌ ജയിച്ച്‌ വലിയൊരു ഇടവേളയ്‌ക്കുശേഷം വീണ്ടും നിയമസഭയിലെത്തിയപ്പോഴും തന്റെ മൂർച്ചയേറിയ പ്രതികരണ ശേഷി ഒട്ടും ചോർന്നുപോയിട്ടില്ലെന്ന് തെളിയിക്കുന്നതായിരുന്നു സുധാകരന്റെ ഇന്നലത്തെ പ്രസംഗം. ഇടതുപക്ഷ സർക്കാരിനെതിരെ അദ്ദേഹം കടുത്ത Read More…

Spotlight

‘ആരും രാജാവാകാന്‍ നോക്കേണ്ട, വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ മൂന്നിരട്ടി പറയും’; കൊമ്പുകോര്‍ത്ത്‌ എം.എല്‍.എമാര്‍

ആരും ഇവിടെ രാജാവാകാൻ നോക്കേണ്ടെന്ന് അമ്പലപ്പുഴ എംഎൽഎ ജി. സുധാകരന് കുട്ടനാട് എംഎൽഎ റെജി ചെറിയാന്റെ മറുപടി. താൻ ആരുടെയും മണ്ഡലത്തിൽ കടന്നുകയറിയിട്ടില്ലെന്നും തന്നെ വ്യക്തിപരമായി അധിക്ഷേപിച്ചാൽ തിരിച്ചും പറയുമെന്നും റെജി ചെറിയാൻ തുറന്നടിച്ചു. കുട്ടനാട്ടിലെ ജനങ്ങൾ വോട്ട് ചെയ്താണ് തന്നെ വിജയിപ്പിച്ചത്. സുധാകരൻ മന്ത്രിയായിരുന്ന കാലത്ത് അവിടെനിന്ന് കരിമണൽ കടത്തിയിരുന്നു. താൻ അവിടെ പോയത് മണ്ണുവാരാനല്ല, തോട്ടപ്പള്ളി പൊഴി തുറന്നുകിടക്കുകയാണോ എന്ന് അന്വേഷിക്കാനാണ്. അതിനുള്ള പൂർണ്ണ അവകാശം കുട്ടനാട് എംഎൽഎ എന്ന നിലയിൽ തനിക്കുണ്ട്. എൻജിനീയറെ Read More…

Spotlight

ജി.സുധാകരനു മുന്നിൽ പിണറായി സത്യപ്രതിജ്ഞ ചെയ്യുമോ? നിയമസഭാ ആദ്യ സമ്മേളനത്തില്‍ കാത്തിരിക്കുന്ന കൗതുകം

തിരുവനന്തപുരം∙ പതിനാറാം നിയമസഭയുടെ ആദ്യ സമ്മേളനം മേയ് 21-ന് തുടങ്ങുമ്പോൾ, സഭയ്ക്കുള്ളിലെ ഏറ്റവും വലിയ കൗതുകം പ്രതിപക്ഷ നേതാവ് പിണറായി വിജയന്റെ സത്യപ്രതിജ്ഞയായിരിക്കും. അമ്പലപ്പുഴയിൽ നിന്ന് സ്വതന്ത്ര സ്ഥാനാർത്ഥിയായി വിജയിച്ച മുതിർന്ന നേതാവ് ജി. സുധാകരനായിരിക്കും പ്രോടെം സ്‌പീക്കറായി അന്ന് സഭ നിയന്ത്രിക്കുക. അതുകൊണ്ടുതന്നെ, ജി. സുധാകരന് മുന്നിൽ നിയമസഭാംഗമായി സത്യപ്രതിജ്ഞ ചെയ്യാൻ പിണറായി വിജയൻ എത്തുമോ അതോ മാറിനിൽക്കുമോ എന്നാണ് ഇപ്പോൾ രാഷ്ട്രീയ കേന്ദ്രങ്ങളിൽ ചർച്ചയാകുന്നത്. നിലവിലെ സഭയിൽ ഏറ്റവും കൂടുതൽ കാലം എംഎൽഎയായിരുന്ന മുതിർന്ന Read More…