Spotlight

ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാര ചടങ്ങിലെ ‘മുഖംമൂടി ധരിച്ചയാൾ’ മുജ്തബ ഖമനേയിയല്ല, ഇദ്ദേഹമാണ്…

ടെഹ്‌റാൻ: യു.എസ്-ഇസ്രയേൽ സഖ്യത്തിന്റെ ആക്രമണത്തിൽ കൊല്ലപ്പെട്ട ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമനേയിയുടെ സംസ്കാരച്ചടങ്ങിൽ മുഖംമറച്ച് പങ്കെടുത്ത വ്യക്തിയെക്കുറിച്ച് പരന്ന അഭ്യൂഹങ്ങൾക്ക് ഒടുവിൽ വിരാമമായി. ഖമനേയിയുടെ മകനും അദ്ദേഹത്തിന്റെ പിൻഗാമിയുമായ മൊജ്തബ ഖമനേയിയാണ് സുരക്ഷാ കാരണങ്ങളാൽ മുഖംമറച്ച് എത്തിയതെന്നായിരുന്നു സമൂഹമാധ്യമങ്ങളിൽ അടക്കം വലിയ രീതിയിൽ പ്രചരിച്ച വാർത്ത. ഇസ്രയേലിന്റെയോ അമേരിക്കയുടെയോ ഭാഗത്തുനിന്ന് വധശ്രമം ഉണ്ടാകാൻ സാധ്യതയുള്ളതിനാലാണ് മൊജ്തബ കറുത്ത മാസ്കും തൊപ്പിയും ധരിച്ച് പിതാവിന്റെ സംസ്കാരച്ചടങ്ങിൽ പങ്കെടുത്തതെന്നായിരുന്നു ആളുകൾ വിശ്വസിച്ചിരുന്നത്. ഒരാഴ്ചയോളം നീണ്ടുനിന്ന ഔദ്യോഗിക Read More…

Movie News

മരണവീട്ടിലെ ‘യൂട്യൂബ് വേട്ട’; സഹികെട്ട് പ്രതികരിച്ച് ചന്തു സലിംകുമാർ, ദേഷ്യപ്പെട്ട് മുഖ്യമന്ത്രിയും, അതിരുകടന്ന ക്യാമറക്കണ്ണുകൾക്കെതിരെ പ്രതിഷേധം

മലയാളികളെ ഒന്നടങ്കം ദുഃഖത്തിലാഴ്ത്തിക്കൊണ്ടാണ് പ്രിയ നടൻ സലിംകുമാർ ഈ ലോകത്തോട് വിടപറഞ്ഞത്. ശനിയാഴ്ച രാത്രിയോടെ കൊച്ചിയിലെ സ്വകാര്യ ആശുപത്രിയിലായിരുന്നു അദ്ദേഹത്തിന്റെ അന്ത്യം സംഭവിച്ചത്. തുടർന്ന് ഞായറാഴ്ച വൈകീട്ട് മൂന്നരയോടെ പറവൂർ ചിറ്റേത്തുകരയിലെ ‘ലാഫിങ് വില്ല’ വീട്ടുവളപ്പിൽ ഭൗതികശരീരം സംസ്‌കരിച്ചു. പ്രിയതാരത്തെ അവസാനമായി ഒരുനോക്ക് കാണാൻ ആയിരക്കണക്കിന് ആളുകളാണ് പറവൂരിലെ വീട്ടിലേക്ക് ഒഴുകിയെത്തിയത്. പിതാവിന്റെ വിയോഗത്തിൽ വിങ്ങിപ്പൊട്ടുന്ന മക്കളായ ചന്തുവിന്റേയും ആരോമലിന്റേയും ദൃശ്യങ്ങൾ കണ്ടുനിന്നവരുടെയെല്ലാം കണ്ണ് നിറയിക്കുന്നതായിരുന്നു. സംസ്‌കാരച്ചടങ്ങിന് തൊട്ടുമുമ്പ് സലിംകുമാറിന്റെ വീട്ടുമുറ്റത്തുണ്ടായ ചില സംഭവങ്ങളാണ് ഇപ്പോൾ സാമൂഹികമാധ്യമങ്ങളിൽ Read More…

Oddly News

ഈ കളികഴിഞ്ഞ് അടക്കാം ! മരണാനന്തര ചടങ്ങ് നിര്‍ത്തിവച്ച് ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബം- വീഡിയോ വൈറല്‍

അതിരു കടന്ന ആരാധനകളുടെ പല വിധത്തിലുള്ള കൗതുകകരമായ സംഭവങ്ങളെ കുറിച്ച് കേട്ടിട്ടുണ്ട്. എന്നാല്‍ ഒരാള്‍ മരിച്ചിട്ടും അദ്ദേഹത്തിന്റെ മൃതദേഹം അടക്കം ചെയ്യാതെ ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബത്തിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയിലൂടെ പുറത്ത് വന്നിരിയ്ക്കുന്നത്. മരണാനന്തര ചടങ്ങുകള്‍ പാതി വഴിയില്‍ നിര്‍ത്തിവെച്ച് കോപ്പ അമേരിക്ക ഫുട്‌ബോള്‍ മത്സരം കാണുന്ന കുടുംബമാണ് വീഡിയോയില്‍ ഉള്ളത്. മൃതദേഹം സൂക്ഷിച്ചിരിക്കുന്ന പെട്ടിയുടെ പുറത്ത് ഫുട്‌ബോള്‍ ജേഴ്‌സികള്‍ അണിയിച്ചിരിക്കുന്നതും പ്രോജക്ടര്‍ ഉപയോഗിച്ച് സ്‌ക്രീനില്‍ ഫുട്‌ബോള്‍ സംപ്രേഷണം നടക്കുന്നതും വീഡിയോയില്‍ കാണാം. കോപ്പ അമേരിക്ക Read More…