അമ്മായിയമ്മയും മരുമകളും തമ്മിലുള്ള തർക്കങ്ങളും വഴക്കുകളും സാധാരണമാണ്. എന്നാൽ കോടതി വളപ്പിൽ കിടന്ന് തമ്മിൽ തല്ലുന്ന അമ്മായിമ്മയുടെയും മരുമകളുടെയും ബന്ധുക്കളുടെയും ഒരു വീഡിയോ കഴിഞ്ഞ ദിവസം വൈറലായി. വ്യാഴാഴ്‌ച ഉച്ചയോടെ നാസിക്കിലാണ് സംഭവം. കോടതിയിൽ വിചാരണയ്‌ക്കായി മുഖാമുഖം വന്ന അമ്മായിയമ്മയും മരുമകളും തമ്മിലാണ് വാക്കേറ്റമുണ്ടായത്. തുടർന്ന് ബന്ധുക്കൾ ഇതിൽ ഇടപെടുകയും കോടതി പരിസരത്തു വൻ സംഘർഷാവസ്ഥ സൃഷ്ടിക്കപെടുകയുമായിരുന്നു. കോടതി വളപ്പിൽ നടന്ന പോരാട്ടം നാസിക്കിലെ കാഴ്ചക്കാരെ ഒന്നടങ്കം ഞെട്ടിച്ചു. വൈറലാകുന്ന വീഡിയോയിൽ മൂന്നാല് പുരുഷന്മാരും സ്ത്രീകളും പരസ്പരം Read More…