കർണാടകയിലെ ഹസൻ ജില്ലയിൽ വനംവകുപ്പ് ജീവനക്കാർക്കു നേരെ കുതിച്ച് കാട്ടാന. സംഭവത്തിന്റെ അതിഭീകര ദൃശ്യങ്ങളാണ് ഇപ്പോൾ സമൂഹ മാധ്യമങ്ങൾ വഴി പുറത്തുവന്നുകൊണ്ടിരിക്കുന്നത്. കാട്ടാനയുടെ ആക്രമണത്തിൽ നിന്ന് ഉദ്യോഗസ്ഥർ ജീവനുംകൊണ്ടോടി രക്ഷപെട്ടതോടെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. @siraj noorani എന്ന എക്സ് അക്കൗണ്ട് ആണ് ഞെട്ടിക്കുന്ന ദൃശ്യങ്ങൾ പങ്കുവെച്ചത്. വീഡിയോയിൽ വനത്തിനു നടുവിലൂടെയുള്ള പാതയിൽ ജീവനും കൊണ്ടോടുന്ന വനംവകുപ്പ് ഉദ്യോഗസ്ഥരെ കാണാം. തൊട്ടുപിന്നാലെ ഇവരെ ലക്ഷ്യമാക്കി കുതിച്ചെത്തുന്ന കാട്ടാനയെയാണ് കാണുന്നത്. വീഡിയോ അവസാനിക്കുമ്പോൾ ഉദ്യോഗസ്ഥർ അതിവേഗം ഓടിമറയുന്നതാണ് കാണുന്നത്. Read More…
Tag: forest
പറുദീസ വീണ്ടെടുത്തു! വ്യവസായി കരിപ്പൂരിനെ പ്രകൃതിസമ്പത്തിന്റെ മടിത്തട്ടാക്കി മാറ്റി…!
കോഴിക്കോട്: ഇടതടവില്ലാത്ത തിരക്ക്, വേഗതയേറിയ വാഹനങ്ങളുടെ ഇരമ്പുന്ന ശബ്ദങ്ങള്‍, നിയോണ്‍-ലൈറ്റ് ലാബിരിന്തിന്റെ കണ്ണു മഞ്ചിക്കുന്ന വെളിച്ചങ്ങള്‍, തിങ്ങിനിറഞ്ഞ തെരുവുകള്‍, നിര്‍ത്താതെയുള്ള മുഴക്കം. തിരക്കേറിയ നഗരജീവിതമാണ് പലര്‍ക്കും അസ്തിത്വത്തെ നിര്‍വചിക്കുന്നത്. എന്നാല്‍ ചിലരാകട്ടെ ശാന്തിയിലേക്കും ശാന്തതയിലേക്കുമുള്ള വിളികള്‍ക്ക് പിന്നാലെ പോകും. കരിപ്പൂരിലെ ഒരു വ്യവസായിയെ സംബന്ധിച്ചിടത്തോളം, പ്രശാന്തമായ ഒരു ഹരിതഭൂമി പുനര്‍നിര്‍മ്മിക്കുക എന്ന ഈ മോഹത്തിന് ഒരു ചിരകാല സ്വപ്നത്തിന്റെ രൂപമായിരുന്നു. നഗരദുരിതത്തില്‍ നിന്ന് രക്ഷപ്പെടാനുള്ള ആഗ്രഹമായി തുടങ്ങിയത് ഒരു പതിറ്റാണ്ട് നീണ്ട ദൗത്യമായി മാറി. ഇതിനെ ഒരു Read More…
പല തവണ തടവു ചാടാന്‍ ശ്രമിച്ചു ; ചാപ്പോയെ മൃഗശാല അധികൃതര്‍കാട്ടിലേക്ക് തിരിച്ചയച്ചു
പല തവണ തടവുചാടാന്‍ ശ്രമിച്ചതിന് പിന്നാലെ മൃഗത്തെ മൃഗശാല അധികൃതര്‍ കാട്ടിലേക്ക് തിരിച്ചയച്ചു. ജര്‍മ്മനിയിലെ ന്യൂറംബര്‍ഗ് മൃഗശാലയില്‍ അവരുടെ പട്ടികയിലെ അപൂര്‍വ്വ ഇനമായ ചാപ്പോ എന്ന പേരിലുള്ള കാര്‍പ്പാത്യന്‍ ലിങ്ക്സിനെയാണ് ന്യൂറംബര്‍ഗ് മൃഗശാല മോചിപ്പിച്ചത്. മൃഗശാലയിലാണ് വളര്‍ന്നതെങ്കിലും സ്വതന്ത്രനായി സഞ്ചരിക്കാനുള്ള അവന്റെ ആഗ്രഹത്തെ മാനിക്കുകയും ജര്‍മ്മനിയിലെ തന്നെ കാട്ടിലേക്ക് വിടുകയുമായിരുന്നു. പൂച്ച ഇനങ്ങളില്‍ എയുസിഎന്‍ റെഡ് ലിസ്റ്റില്‍ വംശനാശഭീഷണി നേരിടുന്നതായി ലിസ്റ്റുചെയ്തിരിക്കുന്ന യുറേഷ്യന്‍ ലിങ്ക്സിന്റെ ഒരു ഉപജാതിയാണ് കാര്‍പാത്തിയന്‍ ലിങ്ക്സ്. ഇവയും വംശനാശം നേരിടുന്ന ഇനങ്ങളില്‍പ്പെടുന്ന ജീവിയാണ്. Read More…
കല്‍ക്കരിഖനി ആകാതെ തടഞ്ഞു ; ശുക്ല സംരക്ഷിച്ചത് ഛത്തീസ്ഗഢിന്റെ 657 ചതുരശ്ര മൈല്‍ വനം…!
വൈദ്യുതി ഉല്‍പ്പാദിപ്പിക്കുന്നതിനായി കല്‍ക്കരി ഏറ്റവും കൂടുതല്‍ ഉപയോഗിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഇന്ത്യ. ഇതിനായി വ്യാപകമായി സ്ഥലം ഉപയോഗിക്കുകയും ചെയ്യുന്നു. എന്നാല്‍ 21 കല്‍ക്കരി ഖനികളില്‍ നിന്ന് 657 ചതുരശ്ര മൈല്‍ വനം സംരക്ഷിച്ചതിന്റെ പേരിലാണ് ‘ഗ്രീന്‍ നോബല്‍’ എന്ന് വിളിക്കപ്പെടുന്ന ഗോള്‍ഡ് മാന്‍ പുരസ്കാരത്തിനര്‍ഹനായ അലോക് ശുക്ല എന്ന ഇന്ത്യന്‍ പരിസ്ഥിതി പ്രവര്‍ത്തകന്‍ അംഗീകരിക്കപ്പെടുന്നത്. ഹസ്ദിയോ ആരണ്യ വനങ്ങളെ ‘ഛത്തീസ്ഗഢിന്റെ ശ്വാസകോശം’ എന്നാണ് അറിയപ്പെടുന്നത്. ആദിവാസികള്‍ക്കൊപ്പം, കടുവകള്‍, ആനകള്‍, കരടികള്‍, പുള്ളിപ്പുലികള്‍, ചെന്നായ്ക്കള്‍ എന്നിവയും ഡസന്‍ കണക്കിന് പ്രാദേശിക Read More…
ലോകത്തെ ഏറ്റവും പുരാതനമായ വനം കണ്ടെത്തി ; ആമസോണിനും യകുഷിമയ്ക്കും മുമ്പുള്ള കാട്
ആമസോണ്‍ മഴക്കാടുകളും ജപ്പാനിലെ യകുഷിമ വനവുമാണ് ഇന്ന് ലോകത്ത് ഏറ്റവും പഴയ വനങ്ങളായി കണക്കാക്കുന്നത്. എന്നാല്‍ ഈ ഗ്രഹത്തിലെ ഏറ്റവും പുരാതനമായ വനം ഗവേഷകര്‍ കണ്ടെത്തി. ന്യൂയോര്‍ക്കിലെ കെയ്റോയ്ക്ക് സമീപമുള്ള ഒരു വിജനമായ ക്വാറിയിലാണ് യുഎസിലെ ബിംഗ്ഹാംടണ്‍ സര്‍വകലാശാലയിലെയും വെയില്‍സിലെ കാര്‍ഡിഫ് സര്‍വകലാശാലയിലെയും ഗവേഷകര്‍ ഏറ്റവും പഴയ വനം കണ്ടെത്തിയത്. ഒരു കാലത്ത് ഏകദേശം 400 കിലോമീറ്റര്‍ വിസ്തൃതിയില്‍ ഈ വനം ഉണ്ടായിരുന്നു എന്നാണ് കണക്കാക്കപ്പെടുന്നത്. റിപ്പോര്‍ട്ടുകള്‍ മുന്നോട്ട് പോകുകയാണെങ്കില്‍, ഈ വനം ആമസോണ്‍ മഴക്കാടുകള്‍ക്കും ജപ്പാനിലെ Read More…