Sports

ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ

ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ? ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് Read More…

Sports

ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി

അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…

Sports

ഇന്ത്യയുടെ ഫുട്‌ബോളിനെ കൊല്ലുന്നത് ഇങ്ങിനെ; കിംഗ്‌സ് കപ്പില്‍ ടീമിനെ മന:പ്പൂര്‍വ്വം തോല്‍പ്പിച്ചെന്ന് ഇന്ത്യന്‍ പരിശീലകന്‍

കിംഗ്സ് കപ്പിലെ സെമിഫൈനല്‍ തോല്‍വിയില്‍ ഇറാഖിന് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് കടുത്ത നിരാശ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. രണ്ടുതവണ ലീഡ് എടുത്ത ശേഷമായിരുന്നു ഇന്ത്യ രണ്ടു പെനാല്‍റ്റി വഴങ്ങി തോല്‍വി വിളിച്ചു വരുത്തിയത്. സാധാരണ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യ തോറ്റത്. കളി മുഴുവനും പ്രതിരോധത്തിലെ പിഴവുകളുടെ കഥയായിരുന്നു, നിര്‍ണായക Read More…

Featured Sports

എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ

ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…

Sports

ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍

കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. Read More…