പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ എന്ന് കേള്‍ക്കുമ്പോള്‍ ആദ്യം ഓര്‍മ്മയിലേക്ക് വരിക ഇതിഹാസ താരങ്ങളായ ക്രിസ്ത്യാനോ റൊണാള്‍ഡോയും ലൂയിസ് ഫിഗോയുമാണ്. എന്നാല്‍ ഇവര്‍ക്ക് അരികില്‍ പ്രതിഭയുളളയാളും തന്റെ കാലഘട്ടത്തിലെ ഏറ്റവും മികച്ച പോര്‍ച്ചുഗീസ് ഫുട്‌ബോള്‍ കളിക്കാരില്‍ ഒരാളുമായ നാനിയുടെ കഥ വ്യത്യസ്തമാണ്. യൂറോപ്പിലെ മികച്ച ടീമുകള്‍ക്കായി കളിക്കുകയും രാജ്യത്തിനായി പതിവായി തന്റെ ക്ലാസ് കാണിക്കുകയും ചെയ്ത നാനിയുടെ ജീവിതവും കരിയറും അവിശ്വസനീയമാണ്. കേപ് വെര്‍ഡിയന്‍ വേരുകളുള്ള നാനി മെട്രോപൊളിറ്റന്‍ ലിസ്ബണിലെ ഒരു ചെറിയ പട്ടണമായ അമഡോറയിലാണ് ജനിച്ചത്. ലൂയിസ് കാര്‍ലോസ് Read More…
Tag: football
നെയ്മര്‍ മുംബൈയില്‍ കളിക്കാനെത്തുമോ? ബ്രസീലിയന്‍ സൂപ്പര്‍താരത്തിന്റെ കാര്യം ആശങ്കയില്‍
ലോകകപ്പ് യോഗ്യതാ മത്സരത്തില്‍ ഉറുഗ്വേയോട് 2-0ന് ബ്രസീല്‍ തോറ്റമത്സരത്തില്‍ നിരാശയാകുന്നത് ഇന്ത്യയിലെ ഫുട്‌ബോള്‍ ആരാധകര്‍ക്ക്. ഈ കളിയില്‍ കാല്‍മുട്ടിന് പരിക്കേറ്റ നെയ്മര്‍ കണ്ണീരോടെ കളം വിട്ടതോടെ ഇന്ത്യന്‍ ആരാധകര്‍ക്ക് താരത്തിന്റെ കളി നേരില്‍ കാണാനാകുന്ന കാര്യം സംശയത്തിലായി. നവംബര്‍ 6 ന് നെയ്മറിന്റെ സൗദി അറേബ്യന്‍ ക്ലബ് അല്‍ ഹിലാലിന് ഏഷ്യന്‍ ചാംപ്യന്‍സ് ലീഗില്‍ ഇന്ത്യയില്‍ മത്സരമുണ്ടായിരുന്നു. ഗ്രൂപ്പ്-സ്റ്റേജില്‍ ഐഎസ്എല്‍ ടീമായ മുംബൈസിറ്റിയുമായുള്ള മത്സരം നവി മുംബൈയിലെ ഡി വൈ പാട്ടീല്‍ സ്റ്റേഡിയത്തില്‍ നടക്കാനിരിക്കെയാണ് സൂപ്പര്‍താരത്തിന് പരിക്കേറ്റത്. Read More…
ബെല്‍ജിയം സ്വീഡന്‍ മത്സരത്തിനിടയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ വെടിയേറ്റു മരിച്ചതോടെ കളി പകുതിയ്ക്കുവച്ച് ഉപേക്ഷിച്ചു
യൂറോപ്യന്‍ യോഗ്യതാ മത്സരത്തിനിടയില്‍ സ്‌റ്റേഡിയത്തില്‍ ഉണ്ടായ തീവ്രവാദി ആക്രമണത്തില്‍ രണ്ടു പേര്‍ വെടിയേറ്റു മരിച്ചു ഒരാള്‍ക്ക് ഗുരുതരമായി പരിക്കേറ്റു. ബെല്‍ജിയത്തിലെ ബ്രസ്സല്‍സില്‍ തിങ്കളാഴ്ച വൈകുന്നേരം ബെല്‍ജിയവും സ്വീഡനും തമ്മിലുള്ള മത്സരത്തിലായിരുന്നു സംഭവം. ഐഎസില്‍ അംഗമാണെന്ന് അവകാശപ്പെട്ട് ഒരു തോക്കുധാരി ആരാധകര്‍ക്ക് നേരെ വെടിയുതിര്‍ക്കുകയായിരുന്നു. ഇതോടെ മത്സരം പകുതിക്ക് വെച്ച് ഉപേക്ഷിച്ചു. ഇംഗ്‌ളീഷ് പ്രീമിയര്‍ ലീഗില്‍ കളിക്കുന്ന അനേകം കളിക്കാര്‍ ഈ സമയത്ത് ഇരു ടീമുകളിലുമായി ഉണ്ടായിരുന്നു. കുറ്റവാളിയെ ഇനിയും പിടികൂടാനായിട്ടില്ല. ഗ്രൗണ്ട് പൂട്ടിയിട്ടതിനെ തുടര്‍ന്ന് അനേകം ആരാധകരും Read More…
ജര്‍മ്മന്‍ ടീമിന് ഇതെന്തുപറ്റി ? ജപ്പാനോട് പിന്നെയും തകര്‍ന്നു, ഇനി നേരിടാന്‍ പോകുന്നത് ഫ്രാന്‍സിനെ
ദേശീയ പരിശീലകന്‍ ഹാന്‍സി ഫ്‌ലിക്കിനെ പുറത്താക്കിയ ശേഷം, റൂഡി വോളറെ താല്‍ക്കാലികമായി ദേശീയ ടീമിന്റെ തലപ്പത്തേക്ക് കൊണ്ടു വെച്ചിട്ടുണ്ട്. എന്നാല്‍ വര്‍ഷങ്ങളായി സ്ഥിരതയാര്‍ന്ന പ്രകടനം എങ്ങോ പൊയ്‌പ്പോയ ടീമില്‍ ഫുട്‌ബോള്‍ ഇതിഹാസത്തിന് സ്വാധീനം ചെലുത്താന്‍ കഴിയുമോ? ലോകകപ്പില്‍ ഏറ്റ ഞെട്ടിക്കുന്ന തോല്‍വിയ്ക്ക് ശേഷം കഴിഞ്ഞ ദിവസം വീണ്ടും ഏഷ്യയിലെ പുലികളായ ജപ്പാനോട് തോറ്റത് ജര്‍മ്മനിയുടെ ആത്മവിശ്വാസം തകര്‍ത്തത് ചില്ലറയല്ല. ലോകകപ്പിലെ ഗ്രൂപ്പ് സ്‌റ്റേജില്‍ 2-1 ന് ജപ്പാനോട് തോറ്റ ജര്‍മ്മനി ശനിയാഴ്ച നടന്ന സൗഹൃദ മത്സരത്തില്‍ വീണത് Read More…
ലാപാസ് സ്‌റ്റേഡിയത്തില്‍ കളിച്ചു ജയിക്കണോ? ഓക്‌സിജന്‍ ട്യുബുമായി വരണം; മെസ്സക്കും കൂട്ടര്‍ക്കും ഭീതി
അമേരിക്കയിലും കാനഡയിലും മെക്‌സിക്കോയിലുമായി നടക്കുന്ന അടുത്ത ലോകകപ്പിന് യോഗ്യത കിട്ടണമെങ്കില്‍ ഓക്‌സിജന്‍ കൊണ്ടു നടക്കണമെന്ന സ്ഥിതിയിലാണ് ഫുട്‌ബോളിലെ ലോകരാജാക്കന്മാരായ അര്‍ജന്റീന. ചൊവ്വാഴ്ച ബൊളീവിയയുമായുള്ള ഏറ്റുമുട്ടാനൊരുങ്ങുന്ന അവര്‍ ടീമിലെ കളിക്കാര്‍ക്ക് നല്‍കിയിരിക്കുന്നത് വ്യക്തിഗത ഓക്‌സിജന്‍ ട്യൂബുകളാണ്. അര്‍ജന്റീനയുടെ അടുത്ത മത്സരം ലാപാസിലെ എസ്റ്റാഡിയോ ഹെര്‍ണാണ്ടോ സൈല്‍സിലാണ്. ഇവിടുത്തെ കളിയാകട്ടെ ഏറ്റവും അപകടം നിറഞ്ഞതാണ്. കാരണം സമുദ്രനിരപ്പില്‍ നിന്ന് 3,637 മീറ്റര്‍ ഉയരത്തില്‍ പര്‍വ്വതത്തിന് മുകളിലാണ് സ്‌റ്റേഡിയം. ഹൈ ആള്‍ട്ടിട്യൂഡ് കാരണം ഇവിടെ ശ്വാസം കിട്ടാന്‍ കളിക്കാര്‍ ഏറെ ബുദ്ധിമുട്ടും. Read More…
ഇന്ത്യയുടെ ഫുട്‌ബോളിനെ കൊല്ലുന്നത് ഇങ്ങിനെ; കിംഗ്‌സ് കപ്പില്‍ ടീമിനെ മന:പ്പൂര്‍വ്വം തോല്‍പ്പിച്ചെന്ന് ഇന്ത്യന്‍ പരിശീലകന്‍
കിംഗ്സ് കപ്പിലെ സെമിഫൈനല്‍ തോല്‍വിയില്‍ ഇറാഖിന് പെനാല്‍റ്റി അനുവദിച്ച റഫറിയുടെ തീരുമാനത്തില്‍ ഇന്ത്യന്‍ പുരുഷ ഫുട്ബോള്‍ ഹെഡ് കോച്ച് ഇഗോര്‍ സ്റ്റിമാക്കിന് കടുത്ത നിരാശ. മത്സരത്തില്‍ ഇന്ത്യ പരാജയപ്പെട്ടത് പെനാല്‍റ്റി ഷൂട്ടൗട്ടിലായിരുന്നു. രണ്ടുതവണ ലീഡ് എടുത്ത ശേഷമായിരുന്നു ഇന്ത്യ രണ്ടു പെനാല്‍റ്റി വഴങ്ങി തോല്‍വി വിളിച്ചു വരുത്തിയത്. സാധാരണ സമയത്ത് ഇരു ടീമുകളും രണ്ടു ഗോളുകള്‍ വീതമടിച്ചു സമനിലയില്‍ ആയിരുന്നു. തുടര്‍ന്ന് ഷൂട്ടൗട്ടില്‍ 5-4 നായിരുന്നു ഇന്ത്യ തോറ്റത്. കളി മുഴുവനും പ്രതിരോധത്തിലെ പിഴവുകളുടെ കഥയായിരുന്നു, നിര്‍ണായക Read More…
എന്നെ ഇഷ്ടപ്പെടുന്നു എന്നുവെച്ച് അയാളെ വെറുക്കേണ്ടതില്ല; മെസ്സിയെക്കുറിച്ച് മനസ്സ് തുറന്ന് റൊണാള്‍ഡോ
ആധുനിക ഫുട്‌ബോളിനെ മാറ്റിമറിച്ചവരാണ് ക്രിസ്ത്യാനോ റൊണാള്‍ഡോയും ലയണേല്‍ മെസ്സിയും. ഇരുവരും ഒരു ലീഗില്‍ കളിച്ചിരുന്ന കാലത്ത് ആരാണ് കേമന്‍ എന്നത് ഫുട്‌ബോള്‍ ലോകത്തെ വലിയ ചര്‍ച്ചകളില്‍ ഒന്നുമായിരുന്നു. എന്നാല്‍ ഇപ്പോള്‍ തങ്ങളുടെ വൈരത്തിന്റെ കാലം കഴിഞ്ഞെന്നും രണ്ടു ലീഗുകളിലേക്ക് കൂടു മാറിയപ്പോള്‍ തന്നെ അത് ഇല്ലാതായെന്നും ക്രിസ്ത്യാനോ റൊണാള്‍ഡോ തന്നെ പറയുന്നു. റൊണാള്‍ഡോ സൗദി അറേബ്യയിലും മെസ്സി യുഎസ്എയിലെ മേജര്‍ ലീഗ് സോക്കറിലുമാണ് ഇപ്പോള്‍ കളിക്കുന്നത്. അടുത്തിടെ നടന്ന ഒരു ചാറ്റിലാണ് മെസ്സിയുമായി ഉണ്ടായിരുന്ന മൈതാനത്തെ മത്സരത്തെക്കുറിച്ച് Read More…
ലോകകപ്പില്‍ അര്‍ജന്റീനയുടെ വിജയം ആസൂത്രിതം; മെസ്സിക്ക് വേണ്ടി മുന്‍കൂട്ടി ഉണ്ടാക്കിയ തിരക്കഥയെന്ന് ഇതിഹാസ പരിശീലകന്‍ ലൂയിസ് വാന്‍ഗാല്‍
കഴിഞ്ഞ വര്‍ഷത്തെ ഫിഫ ലോകകപ്പില്‍ അര്‍ജന്റീന ഫുട്‌ബോള്‍ ടീമും ലയണല്‍ മെസ്സിയും നേടിയ വിജയം ഒത്തുകളിയാണെന്ന ആരോപണവുമായി മുന്‍ നെതര്‍ലന്‍ഡ്‌സ് കോച്ച് ലൂയിസ് വാന്‍ ഗാല്‍. പെനാല്‍റ്റിയില്‍ 4-2ന് ഫ്രാന്‍സിനെ തോല്‍പ്പിച്ചാണ് അര്‍ജന്റീന രണ്ടാം ലോകകപ്പ് നേടിയത്. ഖത്തര്‍ ലോകകപ്പില്‍ നെതര്‍ലന്‍ഡ്സിന്റെ പരിശീലകനായിരുന്ന വാന്‍ ഗാല്‍, ഡച്ച് ഒരു അവാര്‍ഡ് ദാന ചടങ്ങില്‍ സംസാരിക്കവെയാണ് പറഞ്ഞത്. മെസിക്കും അര്‍ജന്റീനയ്ക്കും വേണ്ടി ലോകകപ്പില്‍ മുന്‍കൂട്ടി ആസൂത്രണം നടന്നിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു. ”അര്‍ജന്റീന അവരുടെ ഗോളുകള്‍ എങ്ങനെ സ്‌കോര്‍ ചെയ്തു. Read More…








