Featured Sports

ഇന്ത്യന്‍ ഫുട്‌ബോളിലും ‘ഒരു ദൈവത്തിന്റെ കൈ’ ഗോള്‍; ഐലീഗ് മത്സരത്തില്‍ ചര്‍ച്ചിലിന്റെ നേട്ടം വന്‍ചര്‍ച്ച- വീഡിയോ

ദൈവത്തിന്റെ കൈ’ 1986 ലോകകപ്പില്‍ ഇംഗ്‌ളണ്ടിനെതിരേ ഫുട്‌ബോള്‍ മാന്ത്രികന്‍ മറഡോണ നേടിയ ഗോള്‍ ഫുട്‌ബോള്‍ ചരിത്രത്തില്‍ അടയാളപ്പെടുന്നത് അങ്ങിനെയാണ്. വിവാദമായ ഈ ഗോള്‍ പിറന്നതാകട്ടെ 1986 ലെ ഫിഫ ലോകകപ്പിലെ അര്‍ജന്റീന-ഇംഗ്ലണ്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ മത്സരത്തില്‍ ആ്യിരുന്നു. നിയമവിരുദ്ധമായ ആ ഗോള്‍ അനുവദിക്കപ്പെട്ടതിന് കാരണം മറഡോണ തന്റെ കൈ ഉപയോഗിച്ച് നേടിയ ഗോള്‍ റഫറിമാര്‍ കണ്ടില്ല എന്നതായിരുന്നു. ആ ഗോള്‍ അര്‍ജന്റീനയ്ക്ക് 1-0 എന്ന ലീഡ് നല്‍കി. സമാനരീതിയില്‍ ഇന്ത്യയിലും ഒരു ദൈവത്തിന്റെ കൈ ഗോള്‍ വിവാദം Read More…

Sports

ലോകകപ്പ് ഫുട്‌ബോള്‍; ഇന്ത്യാക്കാര്‍ ന്യൂസിലന്‍ഡിലെ ഒരു ഇന്ത്യക്കാരന് വേണ്ടി ആര്‍പ്പുവിളിക്കും

ഇന്ത്യാക്കാര്‍ ലോകകപ്പ് കളിച്ചതിന്റെ ആകെ ചരിത്രം വളരെ വിരളമാണ്. അണ്ടര്‍ 17 വിഭാഗത്തില്‍ മാത്രമാണ് ഇന്ത്യയുടെ പങ്കാളിത്തം. അതും ആതിഥേയരായതിന്റെ പേരില്‍. എന്നാല്‍ ലോകകായികമേളയുടെ അമേരിക്കയിലും മെക്‌സിക്കോയിലും കാനഡയിലുമായി നടക്കുന്ന ഏറ്റവും വലിയ പതിപ്പില്‍ കളിക്കാനൊരുങ്ങുകയാണ് ഒരു ഇന്ത്യാക്കാരന്‍. ന്യൂസിലന്റിന്റെ ഓക്‌ലന്റില്‍ കുടിയേറിയ പഞ്ചാബി മാതാപിതാക്കളുടെ മകന്‍ സര്‍പ്രീത് സിംഗ് ഇത്തവണ 48 ടീമുകള്‍ മാറ്റുരയ്ക്കുന്ന ലോകകപ്പിനായി ഒരുങ്ങുകയാണ്. ഇതിനകം യോഗ്യത നേടിയ ന്യൂസിലന്റില്‍ കളിക്കുന്ന സര്‍പ്രീത് സിംഗ് ഏകദേശം 100 വര്‍ഷത്തെ ചരിത്രത്തില്‍ ഫ്രാന്‍സ് മിഡ്ഫീല്‍ഡര്‍ Read More…

Sports

മികച്ച കളിക്കാരന്‍ മെസ്സിയോ റൊണാള്‍ഡോയോ? പ്രധാനമന്ത്രി മോദിയുടെ നടപടി

ക്രിസ്ത്യാനോ റൊണാള്‍ഡോയാണോ ലിയോണേല്‍ മെസ്സിയാ ണോ കേമന്‍ ? ആധുനിക ഫുട്‌ബോളിലെ ഏറ്റവും വലിയ ചോദ്യമാണ്. ഇതിനകം അനേകം ഇതിഹാസ ഫുട്‌ബോ ളര്‍മാരും പരിശീലകരും മറുപടി പറഞ്ഞിട്ടുള്ള ചോദ്യത്തിന് ഇന്ത്യന്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയും പ്രതികരിച്ചിരി ക്കുകയാണ്. ക്രിസ്റ്റ്യാനോയെ യോ മെസ്സിയേയോ തിരഞ്ഞെടുക്കാന്‍ ആവശ്യപ്പെട്ടപ്പോള്‍ ഫുട്ബോളി ന്റെ ചരിത്രത്തെ അനുസ്മരിച്ചു കൊണ്ടും കളിക്കാരുടെ സ്വാധീനം തിരിച്ചറിഞ്ഞു കൊണ്ടും അദ്ദേഹം പ്രതികരിച്ചു. ”ഇന്ത്യയിലെ പല പ്രദേശങ്ങളിലും ശക്തമായ ഫുട്‌ബോള്‍ സംസ്‌ക്കാരമുണ്ടെന്നത് തികച്ചും സത്യമാണ്. നമ്മുടെ വനിതാ ഫുട്‌ബോള്‍ ടീം മികച്ച Read More…

Sports

എങ്ങിനെയും റയലിലേയ്ക്ക് മടങ്ങിപ്പോകണം; തുറന്നുപറഞ്ഞ് ക്രിസ്ത്യാനോ റൊണാള്‍ഡോ

റയല്‍മാഡ്രിഡിലേക്ക് ഏതുരീതിയിലും ഒരു മടങ്ങിവരവ് ആഗ്രഹിക്കുന്നയാളാണ് താനെന്ന് ഫുട്‌ബോളിലെ സൂപ്പര്‍താരം ക്രിസ്ത്യാനോ റൊണാള്‍ഡോ. മടങ്ങിവരാനായാല്‍ താന്‍ അത് ഏറ്റവും ആഗ്രഹിക്കുന്ന കാര്യമാണെന്നും ഫുട്‌ബോളില്‍ നിന്നും വിരമിച്ചാല്‍ പോലും റയല്‍മാഡ്രിഡ് വിളിച്ചാല്‍ ഓടിയെത്തുമെന്നും താരം പറഞ്ഞു. ഒരു ദശാബ്ദക്കാലമാണ് ക്രിസ്ത്യാനോ സാന്‍ിയാഗോ ബെര്‍ണെബുവില്‍ കളിച്ചത്. പിന്നീട് ഇറ്റലിയില്‍ യുവന്റസിനൊപ്പവും അതിന് ശേഷം മാഞ്ചസ്റ്റര്‍ യുണൈറ്റഡിലേക്ക് തിരിച്ചുവരികയും അവിടെ നിന്നും വമ്പന്‍ തുകയ്ക്ക് അല്‍-നാസറിലേക്ക് പോകുകയും ചെയ്തു. ഇപ്പോള്‍ ലോകത്തിലെ ഏറ്റവും ഉയര്‍ന്ന പ്രതിഫലം വാങ്ങുന്ന ഫുട്‌ബോള്‍ കളിക്കാരനായ അദ്ദേഹം Read More…

Sports

എര്‍ലിംഗ് ഹാലാന്‍ഡുമായി ദീര്‍ഘകരാറില്‍ ഏര്‍പ്പെട്ട് സിറ്റി ; സൂപ്പര്‍താരവുമായി ഒമ്പതരവര്‍ഷം നീണ്ട കരാര്‍

യുവതാരത്തിന്റെ മികവ് തിരിച്ചറിഞ്ഞ് ഇംഗ്‌ളീഷ്പ്രീമിയര്‍ ലീഗ് വമ്പന്മാരായ മാഞ്ചസ്റ്റര്‍സിറ്റി സൂപ്പര്‍താരം എര്‍ലിംഗ് ഹാലണ്ടിന് ദീര്‍ഘമായ കരാര്‍ നല്‍കുന്നു. പുതിയതായി താരവുമായി ഒമ്പതുവര്‍ഷത്തെ കരാറാണ് ക്ലബ്ബ് എഴുതിയത്. 2034 വേനല്‍ക്കാലം വരെ മാഞ്ചസ്റ്റര്‍ സിറ്റിയില്‍ ഹാലന്‍ഡ് തുടരും. മിക്കവാറും കരിയറിന്റെ എന്‍ഡ് വരെ ഹാലന്റ് ഇവിടെ തന്നെ കളിച്ചേക്കാനും മതി. ഹാലാന്‍ഡിന്റെ മുന്‍ കരാര്‍ 2027 വേനല്‍ക്കാലത്ത് അവസാനിക്കാനിരിക്കെയാണ് ക്ലബ്ബ് പുതിയ കരാറില്‍ ഒപ്പുവച്ചത്. ഈ കരാര്‍ അവസാനിക്കുമ്പോഴേക്കും അദ്ദേഹ ത്തിന് 34 വയസ്സ് തികയും. 2022ല്‍ ഒപ്പിട്ട Read More…

Sports

47 വര്‍ഷംമുമ്പ് ഇതേ ദിവസം പെലെ കൊല്‍ക്കത്തയില്‍ പന്തുതട്ടി ; സമനില പിടിച്ച് ഇന്ത്യന്‍ കളിക്കാര്‍

ന്യൂഡല്‍ഹി: ഫുട്‌ബോള്‍ ഭ്രാന്തിന്റെ നഗരമായ കൊല്‍ക്കത്തയെ ‘ഇന്ത്യന്‍ ഫുട്‌ബോളിന്റെ മക്ക’ എന്ന് വിളിക്കുന്നതിലേക്ക് കാര്യങ്ങള്‍ നീണ്ടിട്ട് ഇന്നേയ്ക്ക് 48 വര്‍ഷമായി. ഫുട്‌ബോളിലെ എക്കാലത്തെയും മികച്ച കളിക്കാരില്‍ ഒരാളായി കണക്കാക്കപ്പെടുന്ന ഫുട്‌ബോള്‍ ഇതിഹാസം പെലെ 47 വര്‍ഷം മുമ്പ് 1977 സെപ്റ്റംബര്‍ 24-ന് കൊല്‍ക്കത്തില്‍ ആദ്യമായി കളിക്കാന്‍ വന്നതും ഈ സമയത്തായിരുന്നു. അന്ന് ന്യൂയോര്‍ക്ക് കോസ്മോസിനായിരുന്നു ബ്രസീലിയന്‍ സൂപ്പര്‍ താരം കളിച്ചിരുന്നത്. ഇന്ത്യയിലെ ഏറ്റവും പഴക്കമേറിയതും പ്രശസ്തവുമായ ഫുട്‌ബോള്‍ ക്ലബ്ബുകളിലൊന്നായ മോഹന്‍ ബഗാനെതിരെ സൗഹൃദ മത്സരത്തിനാണ് ഇന്ത്യയില്‍ എത്തിയത്. Read More…

Sports

ഏറ്റവും സെക്‌സിയായ വനിതാഫുട്‌ബോളറോട് ഒരു സെലിബ്രിറ്റി രാത്രിക്ക് വിലപറഞ്ഞത് 110,000 ഡോളര്‍…!

ഒരു നമ്പര്‍വണ്‍ സെലിബ്രിറ്റി തന്നോട് ‘വണ്‍ നൈറ്റ് സ്റ്റാന്റി’ന് താല്‍പ്പര്യം പ്രകടിപ്പിച്ചതായി ലോകത്തിലെ ഏറ്റവും സെക്സിയായ വനിതാ ഫുട്ബോള്‍ താരം ‘അലിഷ ലേമാന്‍’. അദ്ദേഹത്തിനൊപ്പം ഒരു രാത്രി ചെലവഴിക്കാന്‍ വാഗ്ദാനം ചെയ്തത് 110,000 ഡോളറായിരുന്നു. അന്താരാഷ്ട്ര വനിതാ ഫുട്ബോളിലെ ഏറ്റവും ഗ്ലാമര്‍താരമായ, 15.5 ദശലക്ഷത്തിലധികം ഇന്‍സ്റ്റാഗ്രാം ഫോളോവേഴ്സുമുള്ള അലീഷ ലോകകപ്പ് കളിക്കാന്‍ പോകുന്ന ഏറ്റവും വിലപിടിച്ച വനിതാതാരവുമാണ്. ഈ വേനല്‍ക്കാല വനിതാ ലോകകപ്പില്‍ പങ്കെടുക്കുന്ന സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമിലും ഏറ്റവും വിലപിടിപ്പുള്ള വനിതാ ഫുട്ബോളറായി കരുതപ്പെടുന്ന താരമാണ് Read More…

Sports

കരിയറില്‍ 900 ഗോള്‍ തികച്ചു ; വികാരാധീനനായി ക്രിസ്റ്റ്യാനോ റൊണാള്‍ഡോ

ഫുട്‌ബോള്‍ ചരിത്രത്തിലെ ഏറ്റവും മികച്ച താരങ്ങളില്‍ ഒരാളായ റൊണാള്‍ഡോയുടെ കരിയര്‍ നന്നായി രേഖപ്പെടുത്തപ്പെട്ടതാണ്. അവിശ്വസനീയമായ അനേകം നാഴികക്കല്ലുകളിലൂടെ സഞ്ചരിച്ചിട്ടുള്ള താരം ക്രൊയേഷ്യയ്ക്കെതിരെ പോര്‍ച്ചുഗലിന്റെ യുവേഫ നേഷന്‍സ് ലീഗ് വിജയത്തിനിടെ കരിയറിലെ സുപ്രധാന നിമിഷം കണ്ടെത്തി. കരിയറിലെ 900 ഗോളുകള്‍ തികച്ചു ഫു്ട്‌ബോളിലെ ഗോട്ട് എന്ന നില ഉറപ്പിച്ചു. ഈ ഗോള്‍ പോര്‍ച്ചുഗലിന്റെ 2-1 വിജയത്തില്‍ നിര്‍ണായക സ്ട്രൈക്കായിരുന്നു. പോര്‍ച്ചുഗലിന്റെ യൂറോ 2024 ലെ അഞ്ചു മത്സരങ്ങളില്‍ ഗോള്‍ രഹിതനായിരുന്ന റൊണാള്‍ഡോ 34-ാം മിനിറ്റില്‍ പോര്‍ച്ചുഗലിന്റെ ലീഡ് ഇരട്ടിയാക്കാന്‍ Read More…

Sports

ലജ്ജാകരം; ഫുട്ബാൾ മത്സരത്തിനിടെ ഗ്രൗണ്ടിൽ മൂത്രമൊഴിച്ചു; താരത്തിന് ചുവപ്പ് കാർഡ് – വീഡിയോ

ചരിത്രത്തിലെ ഏറ്റവും വിചിത്രവും ലജ്ജാകരവുമായ റെഡ്കാര്‍ഡ് ഏതാണ്? അത് ഏതായാലും പെറുവിലെ ഈ മത്സരം സാക്ഷ്യം വഹിച്ച ചുവപ്പ് കാര്‍ഡിന് സമാനമായ ഒരു റെഡ്കാര്‍ഡ് കാണല്‍ ഇതുവരെ ഉണ്ടായിട്ടില്ലെന്ന് ഫുട്‌ബോള്‍ ആരാധകര്‍ കരുതുന്നു. കളിക്കിടയില്‍ മൂത്രമൊഴിക്കാന്‍ പോയതിന് കളിക്കാരനെ റഫറി ചുവപ്പ്കാര്‍ഡ് കാട്ടി പുറത്താക്കുകയായിരുന്നു. ലാറ്റിനമേരിക്കന്‍ രാജ്യമായ പെറുവിലെ കോപ്പാ പെറു മത്സരത്തിനിടയില്‍ കോര്‍ണറടിക്കാന്‍ പോയ കളിക്കാരന്‍ കളത്തിന്റെ ഒരു വശത്ത് മാറി നിന്നാണ് മൂത്രമൊഴിച്ചത്. കോര്‍ണര്‍ കിക്കെടുക്കാന്‍ കാത്തുനില്‍ക്കുമ്പോള്‍ കളിക്കാരന്‍ പിച്ചിന്റെ വശത്തേക്ക് പോയി മൂത്രമൊഴിക്കുന്നത് Read More…