Healthy Food

നിങ്ങള്‍ക്ക് ഈ ഭക്ഷണങ്ങളോട് ആസക്തിയുണ്ടോ? വൈറ്റമിന്‍ അപര്യാപ്തതയാകാം കാരണം

ചില ഭക്ഷണം കഴിക്കാന്‍ നമുക്ക് ഒരു പ്രത്യേക കൊതി തോന്നാറില്ലേ? ഭക്ഷണക്രമത്തില്‍ എന്തൊക്കെയോ കുറവുണ്ടെന്ന സൂചനയാണ് ചില ഭക്ഷണത്തിനോടുള്ള ഈ ആസക്തി സൂചിപ്പിക്കുന്നത്. ഇത്തരം ആസക്തികളെക്കുറിച്ച് സ്വന്തമായി ഒരു ധാരണയുണ്ടായാല്‍ മെച്ചപ്പെട്ട പോഷകഹാരങ്ങളുടെ കുറവ് പരിഹരിക്കാം. ഭക്ഷണത്തിന് മനുഷ്യര്‍ക്ക് പൊതുവേ ഉണ്ടാകുന്ന ആസക്തി താഴെ പറയുന്ന പല വിധത്തിലാണ്. ചോക്ലേറ്റ് കഴിക്കാനുള്ള ആസക്തി തോന്നാറുണ്ടോ? അത് ശരീരത്തിലെ മഗ്‌നീഷ്യത്തിന്റെ കുറവ് മൂലമാണ്. പച്ചിലകള്‍ നട്സ്, വിത്തുകള്‍ ഹോല്‍ ഗ്രെയ്നുകള്‍ എന്നിവ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തുന്നത് മഗ്‌നീഷ്യത്തിന്റെ അപര്യാപതത പരിഹരിക്കാന്‍ Read More…

Healthy Food

അരിയിലും പൊടികളിലും ‘മറിമായം’; അടുക്കളയിലെ ‘വ്യാജന്മാരെ’ തിരിച്ചറിയാം

അടുക്കളയിലെ നിത്യോപയോഗ സാധനങ്ങളില്‍ പലതും മായം ചേര്‍ന്നാണ് നമ്മുടെ കൈകളിലെത്തുന്നത്. തിരിച്ചറിയനാവാത്തവിധം ഭംഗിയായി കൂട്ടിച്ചേര്‍ത്താണ് ഈ തട്ടിപ്പ്. ഇതില്‍ ആരോഗ്യത്തിന് ഹാനികരമായ രാസപദാര്‍ഥങ്ങള്‍ വരെ ചേരുംപടി ചേര്‍ത്തിട്ടുണ്ടാവും. ഇത്തരം ‘മറിമായങ്ങളുടെ’ പരീക്ഷണപ്പുരയാകേണ്ടി വരുന്നത് നാം തന്നെയാണ്. ഭക്ഷണത്തിലെ മായം കണ്ടെത്താനും കുറ്റക്കാരെ ശിക്ഷിക്കാനും ശക്തമായ നിയമവും മറ്റ് സംവിധാനങ്ങളുമൊക്കെ ഉണ്ടെങ്കിലും അവയൊക്കെ വെറും കടലാസു പുലികള്‍ മാത്രമാണെന്നതിന് എത്രയെത്ര തെളിവുകള്‍. എന്നാല്‍ഒരല്പം കരുതലുണ്ടെങ്കില്‍ ഇത്തരം വ്യാജന്റെ ആക്രമണങ്ങളില്‍ നിന്നും പരിക്കില്ലാതെ രക്ഷപെടാവുന്നതാണ്. അരിയിലെ മായം കുത്തരിയുടെ ആരാധകരാണ് Read More…

Healthy Food

പച്ചക്കറിയുടെ കരുത്ത്‌; ലൈംഗിക ഉണര്‍വിന്‌ മാംസാഹാരത്തെ തോല്‍പ്പിക്കുന്ന ഭക്ഷണങ്ങള്‍

സന്തോഷകരമായ ലൈംഗിക ജീവിതത്തിന്‌ കഴിക്കുന്ന ഭക്ഷണത്തിനുമുണ്ട്‌ സ്‌ഥാനം. പോഷക സമ്പുഷ്‌ടമായ ആഹാരം ലൈംഗികാസ്വാദ്യത വര്‍ധിപ്പിക്കുമെന്ന്‌ പഠനങ്ങള്‍ തെളിയിക്കുന്നു. ആഹാരത്തിലെ പോഷകങ്ങളും ധാതുക്കളും മാംസ്യവുമൊക്കെ ശരീരപുഷ്‌ടിക്ക്‌ സഹായിക്കുന്നു. ശരീരത്തില്‍ ആകെയുണ്ടാകുന്ന ഈ ഉണര്‍വ്‌ ലൈംഗികശേഷിയിലും പ്രകടമാകും. മാംസാഹാരം മാത്രമാണ്‌ ലൈംഗിക ഉത്തേജനം പകരുന്ന ഭക്ഷണത്തില്‍ മുന്‍പന്തിയിലെന്നാണ്‌ പണ്ടു മുതലുള്ള വിശ്വാസം. മാംസാഹാരത്തേക്കാളും പഴങ്ങളും പച്ചക്കറികളുമാണ്‌ ഏറ്റവും ഫലപ്രദം. ശരീരത്തില്‍ ഹോര്‍മോണ്‍ ഉല്‍പാദനത്തിന്‌ ആവശ്യമായ ധാതുക്കളും ജീവകങ്ങളും ഇവ നല്‍കുന്നു. പഴങ്ങള്‍ തരുന്ന ഉണര്‍വ്‌ പഴത്തിന്റെ കൊതിപ്പിക്കുന്ന ഗന്ധവും നിറവും Read More…

Healthy Food

ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ ശരീരത്തിന് ലഭിയ്ക്കുന്നത് ഈ 8 ഗുണങ്ങള്‍, ഷുഗറുള്ളവര്‍ ശ്രദ്ധിക്കണം

ഈന്തപ്പഴം എല്ലാവര്‍ക്കും ഇഷ്ടമുള്ള ഒരു പഴമാണ്. എന്നാല്‍ ഇതില്‍ ധാരാളം പ്രോട്ടീനുകളും, പൊട്ടാസ്യം, അയണ്‍, സിങ്ക്, കാത്സ്യം, ഫോസ്ഫറസ് എന്നിവയൊക്കെ അടങ്ങിയിട്ടുണ്ട് കൂടാതെ മറ്റ് പല ഗുണങ്ങളും ഉണ്ട്. ഈന്തപ്പഴത്തില്‍ കലോറിയും ഷുഗറും കൂടുതലായതിനാല്‍ മിതമായ അളവില്‍ വേണം കഴിയ്‌ക്കേണ്ടത്. ഈന്തപ്പഴം കുതിര്‍ത്ത് കഴിച്ചാല്‍ സാധാരണ കഴിയ്ക്കുന്നതിനേക്കാള്‍ കൂടുതല്‍ ഗുണമാണ് ശരീരത്തിന് ഉള്ളത്. ഈ ഗുണങ്ങളെ കുറിച്ച് അറിയാം…

Oddly News

പത്താം വയസ്സില്‍ നിര്‍ത്തി ; എത്യോപ്യന്‍ യുവതി കഴിക്കുകയോ വെള്ളം കുടിക്കുകയോ ചെയ്തിട്ട് 16 വര്‍ഷം…!!

എത്യോപ്യ സന്ദര്‍ശിക്കുമ്പോഴാണ് ഡ്രൂ ബിന്‍സ്‌കി കഴിക്കാതെയും കുടിക്കാതെയും ജീവിക്കുന്ന മുലുവര്‍ക്ക് അംബാവിനെ കുറിച്ച് കേള്‍ക്കുന്നത്. കഴിഞ്ഞ 16 വര്‍ഷമായി ഇവര്‍ ഒരു ആഹാരവും കഴിക്കുന്നില്ലെന്നും വെള്ളം പോലും കുടിക്കുന്നുമില്ലെന്നും അവകാശപ്പെടുന്നു. മിക്ക മനുഷ്യര്‍ക്കും ഭക്ഷണം കഴിക്കാതെ മണിക്കൂറുകള്‍ പോലും കഴിയാനാകില്ല എന്നിരിക്കെ 10 വയസ്സ് മാത്രം പ്രായമുള്ള മുലുവര്‍ക്ക് അമ്പാവ് ഒരു ദിവസം തന്റെ വിശപ്പ് അപ്രത്യക്ഷമായതിന് ശേഷം ഭക്ഷണം എന്നെന്നേക്കുമായി ഒഴിവാക്കിയെന്ന് പറയുന്നു. അവള്‍ പറഞ്ഞത് സത്യമാണോ എന്ന് ആര്‍ക്കും സ്ഥിരീകരിക്കാന്‍ കഴിഞ്ഞില്ല, എന്നിരുന്നാലും പരിശോധന Read More…