Oddly News

സർക്കാർ സ്‌കൂൾ വിദ്യാർഥികൾക്ക് പ്ലേറ്റിന് പകരം പാഴ്‌പേപ്പറിൽ ഭക്ഷണം നൽകി! വീഡിയോ വൈറലാകുന്നു

ഭോപ്പാൽ (മധ്യപ്രദേശ്): സർക്കാർ സ്കൂളിലെ കുട്ടികൾക്ക് ഉച്ചഭക്ഷണം പ്ലേറ്റുകൾക്ക് പകരം പാഴ്‌പേപ്പറിൽ വിളമ്പി നൽകുന്ന വീഡിയോ വെള്ളിയാഴ്ച സോഷ്യൽ മീഡിയയിൽ വൈറലായി. ലഭ്യമായ വിവരങ്ങൾ അനുസരിച്ച്, ഞെട്ടിക്കുന്ന ഈ സംഭവം പുറത്തുവന്നത് മധ്യപ്രദേശിലെ ഷിയോപൂർ ജില്ലയിൽ നിന്നാണ്. സോഷ്യൽ മീഡിയയിൽ പ്രചരിക്കുന്ന ക്ലിപ്പിൽ, വിജയപൂർ ബ്ലോക്കിലെ ഹുൽപൂർ ഗ്രാമത്തിലുള്ള ഒരു മിഡിൽ സ്കൂളിലെ വിദ്യാർഥികൾ നിലത്തിരുന്ന് ഭക്ഷണം കഴിക്കുന്നത് കാണാം. അവർക്ക് പാഴ്‌പേപ്പറിലാണ് ഭക്ഷണം വിളമ്പിയിരിക്കുന്നത്. വീഡിയോയിൽ, കുട്ടികൾ സ്കൂൾ കോമ്പൗണ്ടിൽ, യാതൊരു മേൽക്കൂരയുമില്ലാതെ, നിലത്തിരുന്ന് പ്ലേറ്റുകൾക്ക് Read More…

Featured The Origin Story

നല്ല മൊരിഞ്ഞ ഉഴുന്നുവട ആഹാ… ; പക്ഷേ അതിന് നടുവില്‍ എന്തിനാണ് ഒരു ഓട്ട?

നല്ല മൊരിഞ്ഞ ഉഴുന്നുവട ചട്നിയില്‍ മുക്കി കഴിക്കുമ്പോള്‍ എപ്പോഴെങ്കിലും അതിന്റെ നടുവില്‍ എന്തിനാണ് ഒരു ഓട്ട അല്ലെങ്കില്‍ തു​ള എന്ന് ചിന്തിച്ചിട്ടുണ്ടോ? ഉഴുന്നുവട ഇഷ്ടപ്പെടുന്ന എല്ലാ ഭക്ഷണപ്രിയരുടേയും സംശയങ്ങളില്‍ ഒന്നാണ് ഇത്. സ്വാദിഷ്ടമായ ഈ പലഹാരം കഴിക്കുമ്പോഴും അതിന്റെ ഈ പ്രത്യേക രൂപത്തിന് പിന്നിലെ കാരണം പലര്‍ക്കും അറിയില്ല. വടയുടെ ഡിസൈന്റെ ഭാഗമായി തോന്നാമെങ്കിലും, വടയുടെ ഈ ഓട്ടയ്ക്ക് പ്രധാനമായ ചില കാര്യങ്ങള്‍ നിര്‍വഹിക്കാനുണ്ട്. വടകള്‍, പ്രത്യേകിച്ച് ദക്ഷിണേന്ത്യന്‍ ഉഴുന്നുവടകള്‍, സാധാരണയായി നല്ല കട്ടിയുള്ളതാണ്. ഓട്ടയില്ലാതെ ഇത് Read More…

Healthy Food

ഉറങ്ങുന്നതിനു മുൻപ് ഈ ഭക്ഷണങ്ങൾ കഴിക്കാറുണ്ടോ? ഉറക്കം മോശമാകും

നമ്മൾ കഴിക്കുന്ന ഭക്ഷണം നമ്മുടെ ദിവസത്തെ എങ്ങനെ ബാധിക്കുന്നു എന്ന് ചിന്തിച്ചിട്ടുണ്ടോ? രാത്രി നമ്മൾ കഴിക്കുന്ന ആഹാരം നമ്മുടെ ഉറക്കത്തെ ചിലപ്പോള്‍ തടസ്സപ്പെടുത്തുന്നു. ഒരു ദിവസം പുതിയ ഉണർവോടെ ഉണരാനും, ഉഷാറായി ജോലി ചെയ്യാനും ഒരു വ്യക്തിക്ക് മതിയായ ഉറക്കം ആവശ്യമാണ്. എന്നാൽ, ചിലപ്പോൾ മണിക്കൂറുകളോളം കിടക്കയിൽ കിടന്നിട്ടും നമുക്ക് ഉറങ്ങാൻ കഴിയുന്നില്ല. എന്തെക്കെയോ അസ്വസ്ഥത അനുഭവപ്പെടുന്നു, എന്തുകൊണ്ടാണ് ഇത്രയധികം ശ്രമിച്ചിട്ടും ഉറങ്ങാൻ കഴിയാത്തത്? ചിലപ്പോള്‍ ഉറക്കത്തിനിടയിൽ പേടിപ്പെടുത്തുന്നതും ഭയാനകവുമായ സ്വപ്നങ്ങൾ കാണാൻ തുടങ്ങുകയും ഉറക്കമുണരുകയും ചെയ്യുന്നു. Read More…

Healthy Food

കാൻസർ ചികിത്സ ഫലപ്രദമാക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ ഏതൊക്കെയാണെന്ന് അറിയാ​മോ?

കാൻസർ ചികിത്സ വെല്ലുവിളി നിറഞ്ഞ ഒരു കാര്യമാണ്. ചികിത്സയില്‍ മരുന്നുകൾക്കൊപ്പം ശരിയായ ജീവിതശൈലിയും പോഷകാഹാരവും പ്രധാന പങ്ക് വഹിക്കുന്നു. ചികിത്സയ്ക്കിടെ ശരീരം ദുർബലമാവുകയും രോഗപ്രതിരോധ ശേഷി കുറയുകയും ചെയ്യും, അതിനാൽ സമീകൃതവും പോഷകസമൃദ്ധവുമായ ഭക്ഷണം കഴിക്കേണ്ടത് ആവശ്യമാണ്. ശരിയായ ഭക്ഷണം കഴിക്കുന്നത് ശരീരത്തിന് ഊർജ്ജം നൽകുകയും പേശികളെ ശക്തിപ്പെടുത്തുകയും ചികിത്സയ്ക്കിടെയുള്ള ബലഹീനതയും ക്ഷീണവും കുറയ്ക്കുകയും ചെയ്യുന്നു. കൂടാതെ, ശരിയായ ഭക്ഷണം കഴിക്കുന്നതിലൂടെ മരുന്ന് കഴിക്കുമ്പോഴുണ്ടാകുന്ന ഓക്കാനം, ഛർദ്ദി, വയറ്റിലെ പ്രശ്നങ്ങൾ എന്നിവ നിയന്ത്രിക്കാൻ സാധിക്കും. പതിവ് വ്യായാമം, Read More…

Health

ഭക്ഷണത്തില്‍ ശ്രദ്ധിച്ചാല്‍ സ്‌ട്രോക്ക്‌ തടയാം

ആഹാരത്തില്‍ കൂടുതലായി പച്ചക്കറികള്‍, പഴങ്ങള്‍, തവിടു നീക്കാത്ത ധാന്യങ്ങള്‍, മീന്‍ എന്നിവ ഉള്‍പ്പെടുത്താന്‍ ശ്രദ്ധിക്കുക. ധാരാളം മീന്‍ കറിവച്ചു കഴിക്കുന്നതും സ്‌ട്രോക്കിന്റെ സാധ്യത കുറയ്‌ക്കും. ശരിയായ ആഹാരരീതിയിലൂടെ സ്‌ട്രോക്ക്‌ ഉണ്ടാകാനുള്ള സാധ്യത 80 ശതമാനം കുറയ്‌ക്കാന്‍ സാധിക്കും. ആഹാരത്തില്‍ പൂരിത കൊഴുപ്പിന്റെയും ട്രാന്‍സ്‌ ഫാറ്റ്‌സിന്റെയും ഉപയോഗം ഒഴിവാക്കണം. ഇവയുടെ ഉപയോഗം (എല്‍.ഡി.എല്‍) ചീത്ത കൊളസ്‌ട്രോളിന്റെ അളവു കൂടാനും (എച്ച്‌.ഡി.എല്‍) നല്ല കൊളസ്‌ട്രോളിന്റെ അളവു കുറയാനും കാരണമാവുന്നു. എല്‍.ഡി.എല്‍-ന്റെ അളവു രക്‌തത്തില്‍ വര്‍ധിക്കുന്നതു സ്‌ട്രോക്കിനുള്ള സാധ്യത വര്‍ധിപ്പിക്കുന്നു. എണ്ണയില്‍ Read More…

Featured Lifestyle

IT കമ്പനിയില്‍ ജോലി ചെയ്ത ടെക്കി ഇപ്പോള്‍ ഫുഡ് ഡെലിവറി ഏജന്റ് ; പക്ഷേ ഒരു ലക്ഷ്യമുണ്ട്

അന്തര്‍ദ്ദേശീയ ക്ലയന്റുകളെ പരിപാലിക്കുന്ന വിജയകരമായ സോഫ്‌റ്റ്വെയര്‍ നിര്‍മ്മിച്ച വളരെ പ്രഗത്ഭനായ ഒരു എഞ്ചിനീയര്‍ ജീവിക്കാനായി ഇപ്പോള്‍ ഭക്ഷണ വിതരണ ഏജന്റായി ജോലി ചെയ്യുന്നു. ബംഗലുരുവില്‍ താമസിക്കുന്ന പത്മകുമാര്‍ എന്ന മുന്‍ എഞ്ചിനീയറുടെ കഥ അടുത്തിടെ നിതിന്‍ കുമാര്‍ എന്നയാള്‍ സാമൂഹ്യമാധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ശ്രദ്ധനേടിയത്. ഒരു വൈകുന്നേരം, ഒരു ഡെലിവറി പ്ലാറ്റ്ഫോമിലൂടെ നിതിന്‍ കുമാര്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്യുമ്പോള്‍, ടെക്കിയായിരുന്ന ഡെലിവറി എക്സിക്യൂട്ടീവ് ഭക്ഷണത്തോടൊപ്പം ഒരു പേജ് റെസ്യൂമെയും കൈമാറി. ആ ഡോക്യുമെന്റ് ആശ്ചര്യപ്പെടുത്തുന്ന ഒരു സത്യം വെളിപ്പെടുത്തി. Read More…

Fitness

അമിതവണ്ണം കുറയ്ക്കാം, സുന്ദരിയാകാം; ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്

അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. അമിതവണ്ണം നിയന്ത്രിച്ച് സുന്ദരിയാകണമെന്നു ആഗ്രഹിക്കാത്തവര്‍ ചുരുക്കമായിരിക്കും. ശരീരത്തിന്റെ തൂക്കം നിയന്ത്രിക്കുന്നതിനു മുന്‍പ് ഏറെ ശ്രദ്ധിക്കേണ്ടതുണ്ട്. ശരീരഭാരം സ്വയം നിയന്ത്രിക്കുന്നവരും വിദഗ്ദ്ധരുടെ നിര്‍ദേശം സ്വീകരിക്കുന്നവരും ചില കാര്യങ്ങള്‍ മനസിലാക്കേണ്ടതുണ്ട്. വണ്ണം കുറയ്ക്കാം കരുതലോടെ ശരീരത്തിന്റെ തൂക്കം പെട്ടെന്ന് കുറയുമ്പോള്‍ അതായത് 3-4 കിലോയില്‍ കൂടുതല്‍ കുറയുന്നത് ശരീരത്തെ പ്രതികൂലമായി ബാധിക്കും. Read More…

Featured Lifestyle

മുടി കൊഴിച്ചില്‍ തടയും ഭക്ഷണങ്ങള്‍; ആഹാരത്തില്‍ ഇവയൊക്കെ ഉള്‍പ്പെടുത്താന്‍ മറക്കേല്ലേ…

സ്ത്രീകളുടേയും പുരുഷന്മാരുടേയുമൊക്കെ പ്രധാനപ്പെട്ട ഒരു പ്രശ്‌നമാണ് മുടികൊഴിച്ചില്‍. മുടി വളരാന്‍ പലവിധത്തിലുള്ള പരീക്ഷണങ്ങളും നടത്താറുമുണ്ട്. എന്നാല്‍ ശരീരത്തിന് പോഷകങ്ങള്‍ കിട്ടേണ്ടുന്നത് പോലെ തന്നെ മുടിയ്ക്കും ചില പോഷകങ്ങള്‍ ആവശ്യമാണ്. മുടി സമൃദ്ധമായി വളരാനും മുടികൊഴിച്ചില്‍ പോലുള്ള പ്രശ്്‌നങ്ങള്‍ പരിഹരിയ്ക്കാനും ഇനി പറയുന്ന ആഹാരങ്ങള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്താം….. ഇലക്കറികള്‍ – ഇലക്കറികള്‍ ആരോഗ്യത്തിന് ഏറെ നല്ലതാണ്. അതുപോലെ മുടി വളര്‍ത്താനും ഇത് ഏറെ സഹായിക്കാറുണ്ട്. വൈറ്റമിന്‍ എ, സി, കരോട്ടിന്‍, ഫോളേറ്റ്, പൊട്ടാസ്യം എന്നിവയെല്ലാം ഇലക്കറികളിലൂടെ ലഭിക്കുന്നു. അതുപോലെ Read More…

Good News

വലിയഅളവില്‍ ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് പെണ്‍കുട്ടിയുടെ പ്രാങ്ക്; റെസ്‌റ്റോറന്റ് അതൊരു കാരണ്യപ്രവര്‍ത്തിയാക്കി മാറ്റി…!

അസാധാരണമായ ഒരു തട്ടിപ്പ് ഭക്ഷണമില്ലാത്ത ഒരു കുടുംബത്തിന് കാരണ്യത്തിന്റെ ഉറവയായി മാറിയ ഒരു കഥ സോഷ്യല്‍മീഡിയയില്‍ വൈറലാകുന്നു. ഒരു പെണ്‍കുട്ടി വന്‍തുകയ്ക്ക് ഭക്ഷണം ഓര്‍ഡര്‍ ചെയ്ത് നടത്തിയ ഒരു വന്‍തട്ടിപ്പില്‍ പണം നഷ്ടമായ റെസ്‌റ്റോറന്റ് അവരോട് ശത്രുത കാട്ടുന്നതിന് പകരം മറ്റൊരാളോട് ദയ കാട്ടാന്‍ ഉപയോഗിച്ച സംഭവമാണ് സാമൂഹ്യമാധ്യമങ്ങളില്‍ ശ്രദ്ധ നേടിയത്. ഒരു റെസ്റ്റോറന്റിന്റെ ഹൃദയസ്പര്‍ശിയായ കഥ സോഷ്യല്‍ മീഡിയയില്‍ അവര്‍ പങ്കിട്ടു. എവ്ലിന്‍ എന്ന പെണ്‍കുട്ടിയാണ് റെസ്‌റ്റോറന്റിനെ പ്രാങ്ക് ചെയ്തത്. അവര്‍ ഒരു വലിയ അളവില്‍ Read More…