ഇന്ത്യക്കാരിൽ പ്രിയപ്പെട്ടതെന്ന ഖ്യാതി നേടിയ പാനീയമാണ് ചായ. ചായക്ക് ചില ഭക്ഷണങ്ങളുടെ രുചി കൂട്ടാനും, ചില ഭക്ഷണങ്ങളുടെ രുചി കുറയ്ക്കാനുമുള്ള കഴിവുണ്ട്. ചായയ്‌ക്കൊപ്പം ഏതൊക്കെ ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടതെന്ന് ഡയറ്റീഷ്യനായ ഗൗരി ആനന്ദ് വ്യക്തമാക്കുന്നുണ്ട് .സിട്രസ് പഴങ്ങൾ ചായയിൽ ഒരു കഷ്ണം നാരങ്ങ ചേർക്കുന്നത് ഗുണം ചെയ്യുമെങ്കിലും, ചായയ്‌ക്കൊപ്പം വലിയ അളവിൽ സിട്രസ് പഴങ്ങൾ കഴിക്കുന്നത് ദഹന പ്രശ്‌നങ്ങൾക്ക് കാരണമാകും. സിട്രസിന്റെ ഉയർന്ന അസിഡിറ്റി, ചായയിലെ ടാന്നിനുമായി സംയോജിക്കുമ്പോൾ നെഞ്ചെരിച്ചിലോ ദഹനക്കേടോ ഉണ്ടാക്കും, ഇത് ദഹനനാളത്തെ പ്രതികൂലമായി ബാധിക്കുന്നു Read More…
Tag: food
കറിക്ക് കൊഴുപ്പും രുചിയും കൂട്ടണോ? ഇങ്ങനെ ചെയ്തോളൂ…അടുക്കളയിലെ നുറുക്കു വിദ്യകള്‍
അടുക്കളയിലെ പല കാര്യങ്ങളും വീട്ടമ്മമാര്‍ കൈകാര്യം ചെയ്യുന്നത് ചെറിയ ചെറിയ നുറുങ്ങുവിദ്യകളില്‍ കൂടിയാണ്. സംശയമുണ്ടോ? അമ്മയോടോ ഭാര്യയോടോ ചോദിക്കൂ… കറികള്‍ക്ക് ഉപ്പ് കൂടിയാലും എരിവ് കൂടിയാലുമൊക്കെ അത് എന്തെങ്കിലും സൂത്രം പ്രയോഗിച്ച് അവര്‍ എല്ലാം മാനേജ് ചെയ്യാറുണ്ട്. അടുക്കളയില്‍ പെട്ടെന്ന് പ്രയോഗിയ്ക്കാവുന്ന ചില നുറുക്കു വിദ്യകള്‍ അറിയാം…
പ്രായം കുറച്ച് കുറവ് തോന്നിയ്ക്കണോ ? ആഹാരക്രമത്തില്‍ ഇവ ഉള്‍പ്പെടുത്തി നോക്കൂ
പ്രായം ഒരു അഞ്ച് വയസ്സെങ്കിലും കുറവ് തോന്നിയ്ക്കണമെന്നാണ് ഇന്ന് പലരും ആഗ്രഹിയ്ക്കുന്നത്. മുടി നരയ്ക്കുന്നതും ചര്‍മ്മത്തില്‍ ചുളിവുകള്‍ വീഴുന്നതുമൊക്കെ പ്രായം മുന്നോട്ട് പോകുന്നുവെന്നതിന്റെ ലക്ഷണങ്ങള്‍ തന്നെയാണ്. ഭക്ഷണത്തോടൊപ്പം ജീവിതശൈലിയിലും ചെറിയ ചെറിയ മാറ്റങ്ങള്‍ വരുത്തിയാല്‍ പ്രായം കുറിച്ച് കുറവ് തോന്നിപ്പിയ്ക്കാന്‍ സാധിയ്ക്കും. ഇതോടൊപ്പം ചര്‍മ്മത്തിന്റെ ആരോഗ്യവും നോക്കണം. അതിനായി എന്തൊക്കെ ആഹാരക്രമത്തില്‍ ഉള്‍പ്പെടുത്താമെന്ന് നോക്കാം…. * ഇലക്കറികള്‍ – ആരോഗ്യത്തിന് ഇലക്കറികള്‍ തരുന്ന ഗുണങ്ങള്‍ വളരെ വലുതാണ്. അതുപോലെ ചര്‍മ്മത്തിന് ഇലക്കറികള്‍ വളരെ പ്രധാനമാണ്. പോഷകങ്ങളുടെ ഉറവിടമാണ് Read More…
തിന്നുന്നത് മുടി… ചൈനയിലെ തെരുവുകളില്‍ വിളമ്പുന്ന ലഘുഭക്ഷണം കണ്ടാല്‍ ഞെട്ടും…!
ചൈനയിലെ ചെങ്ഡുവിലെ തെരുവുകളില്‍ വിളമ്പുന്ന ഒരു പുതിയ ലഘുഭക്ഷണം കണ്ടാല്‍ സാധാരണക്കാര്‍ ഞെട്ടും. അസാധാരണമായ രൂപഭാവം കാരണം ഈ ഭക്ഷണം വളരെയധികം ശ്രദ്ധിക്കപ്പെടുകയാണ്. മനുഷ്യരുടെ നല്ല കറുകറുത്ത മുടി പോലെയിരിക്കുന്ന ഭക്ഷണം വളരെ ജനപ്രിയമായി മാറുകയും ചെയ്തിട്ടുണ്ട്. ഫാ കായ് അല്ലെങ്കില്‍ ഫാറ്റ് ചോയ് വളരെക്കാലമായി ചൈനീസ് പാചകരീതിയുടെ ഭാഗമായ ഒരു തരം ഉണങ്ങിയ സൈനോബാക്ടീരിയമാണ്. ചൈനയിലെ ഗാന്‍സു, ഷാന്‍സി, ക്വിങ്ഹായ്, സിന്‍ജിയാങ്, ഇന്നര്‍ മംഗോളിയ തുടങ്ങിയ വരണ്ടതും തരിശായതുമായ മരുഭൂമിയിലാണ് ഇത് കൂടുതലായി വളരുന്നത്, വിളവെടുപ്പ് Read More…
മിക്സ്ചര്‍ കഴിക്കാറുണ്ടോ? മഞ്ഞനിറം കൂട്ടാന്‍ ചേർക്കുന്നത് ടാര്‍ട്രസിന്‍- ആരോഗ്യപ്രശ്നങ്ങള്‍ക്ക് സാധ്യത
ഭക്ഷണ സാധനങ്ങള്‍ക്ക് മഞ്ഞ നിറം നല്‍കാനാായി ഉപയോഗിക്കുന്ന രാസവസ്തുവാണ് ടാര്‍ട്രസിന്‍. മിഠായികള്‍. ചിപ്സ്, ഐസ്ക്രീം തുടങ്ങി പല തരത്തിലുള്ള ഭക്ഷണത്തിലും ഇത് ഉപയോഗിക്കുന്നു. എന്നാല്‍ കാനഡ, യു എസ് , യൂറോപ്പിന്റെ ചില ഭാഗങ്ങള്‍ എന്നിവടങ്ങളില്‍ ഇതിന്റെ ഉപയോഗം നിയന്ത്രിതമാക്കിയിട്ടുണ്ട്. ടാര്‍ട്രസിന് ഒരുപാട് പാര്‍ശ്വഫലങ്ങളുള്ളതായി കണ്ടെത്തിയിട്ടുണ്ട്. ചില ഭക്ഷണ സാധനങ്ങളുമായി പ്രതിപ്രവര്‍ത്തിച്ച് അലര്‍ജി പോലുള്ള പ്രശ്നങ്ങള്‍ ഉണ്ടാക്കാന്‍ ഇതിന് കഴിയും അവയില്‍ ഒന്നാണ് മിക്സ്ചര്‍. കോഴിക്കോട് കടകളില്‍ ഭക്ഷ്യസുരക്ഷാവകുപ്പ് നടത്തിയ പരിശോധനയില്‍ മിക്സചറില്‍ ടാര്‍ട്രസില്‍ ചേര്‍ത്തതായി കണ്ടെത്തിയിരുന്നു. Read More…
സിനിമാ നായകന്മാരെ പോലെ സിക്സ്പാക്കാണോ നിങ്ങളുടെ സ്വപ്നം? എങ്കില്‍ ഭക്ഷണത്തില്‍ കുറച്ച് ശ്രദ്ധ വയ്ക്കാം
മസില്‍ വളരാനും പേശീബലം വര്‍ദ്ധിപ്പിക്കാനും സഹായിക്കുന്ന 10 ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം… ആപ്പിള്‍ – ധാരാളം പോഷകങ്ങള്‍ അടങ്ങിയിട്ടുള്ള ഒന്നാണ് ആപ്പിള്‍. ശരീരഭാരം കുറയ്ക്കാന്‍ സഹായിക്കുന്ന പെക്ടിന്‍ ഉള്‍പ്പടെയുള്ള പോഷകങ്ങള്‍ അടങ്ങിയ ആപ്പിള്‍ ധാരാളം കഴിച്ചാല്‍ പേശികളുടെ വളര്‍ച്ചയ്ക്കും ബലം വര്‍ദ്ധിപ്പിക്കാനും സഹായകരമാകും. സാല്‍മണ്‍ – പേശികളുടെ വളര്‍ച്ചയ്ക്കും ബലം കൂട്ടാനും ഏറ്റവും നല്ല ഒന്നാണ് സാല്‍മണ്‍ മല്‍സ്യം. ധാരാളം ഒമേഗത്രീ ഫാറ്റി ആസിഡും ആവശ്യത്തിന് പ്രോട്ടീനും ഇതില്‍ അടങ്ങിയിട്ടുണ്ട്. ചുവന്ന പഴങ്ങള്‍ – ആപ്പിള്‍, മാതളം, Read More…
ലൈംഗികത, ബീജോത്പാദനം… പുരുഷന്‍മാര്‍ ഈ ആഹാരങ്ങള്‍ കഴിക്കാതിരിക്കുന്നതാണ് നല്ലത്
പുരുഷന്മാര്‍ കഴിയ്ക്കുന്ന ചില ഭക്ഷണങ്ങള്‍ ആരോഗ്യപ്രശ്നങ്ങള്‍ ഉണ്ടാക്കാറുണ്ട്. ശരീരത്തിന്റെ മസിലുകള്‍, രോമങ്ങള്‍, ലൈംഗീകത, ബീജോത്പാദനം തുടങ്ങി പുരുഷശരീരത്തിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും ടെസ്റ്റോസ്റ്റിറോണ്‍ എന്ന ഹോര്‍മോണിനെ അടിസ്ഥാനപ്പെടുത്തിയാണ് നിലനില്‍ക്കുന്നത്. അതുകൊണ്ട് ഈ പുരുഷഹോര്‍മോണിനെ പരിപോഷിപ്പിക്കേണ്ടത് അത്യന്താപേക്ഷികമാണ്. എന്നാല്‍ ചില ആഹാരങ്ങളും മറ്റും ഈ ഹോര്‍മോണിന്റെ ഉത്പാദനം കുറയ്ക്കും. ക്ഷീണം, ഉദ്ധാരണപ്രശ്‌നം, ഓസ്റ്റിയോപൊറോസിസ്, ലൈംഗികാഗ്രഹം കുറയുക , വിഷാദരോഗം തുടങ്ങിയ പ്രശ്‌നങ്ങളെല്ലാം ഇത് മൂലം നേരിട്ടേക്കാം. പ്രായം വര്‍ധിക്കുന്നത് അനുസരിച്ച് പുരുഷന്മാരില്‍ ടെസ്റ്റോസ്റ്റിറോണ്‍ നില കുറഞ്ഞുവരും. മിക്കപ്പോഴും ഇതിനുള്ള ശരിയായ Read More…
ഇനി വാഴപ്പോള വെറുതെ കളയാന്‍ വരട്ടേ; ഒരു അടിപൊളി വിഭവം ഉണ്ടാക്കാം
വാഴയുടെ ഇലയും പിണ്ടിയും പഴവും കൂമ്പുമെല്ലാം മനുഷ്യന് ഭക്ഷ്യയോഗ്യമായ ഭാഗങ്ങളാണ്. എന്നാല്‍ വെറുതെ പൊളിച്ച് കളയുന്ന വാഴപ്പോള കൊണ്ട് പലഹാരം ഉണ്ടാക്കാനാകുമെന്ന് അറിയാമോ? ഇന്തോനേഷ്യയില്‍ വളരെ രുചികരമായ ഒരു വിഭവമുണ്ട്. ഇതിന്റെ പേര് ‘ക്രിപിക് ബതാങ്ങ് പിസാംഗ്’ എന്നാണ്. ഇത് ഉണ്ടാക്കുന്ന വീഡിയോ അടുത്തിടെ വൈറലായിരുന്നു. അതുകൊണ്ട് ഇനി വാഴവെട്ടുമ്പോള്‍ വാഴപ്പോള വെറുതെ പൊളിച്ചു കളയാതെ ഈ വിഭവം ഒന്ന് പരീക്ഷിച്ചു നോക്കൂ… ക്രിപിക് ബതാങ്ങ് പിസാംഗ് ഉണ്ടാക്കാന്‍ വളരെ എളുപ്പമാണ്. ഇതിനായി വാഴയുടെ പോള എടുത്ത് Read More…
ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണങ്ങള്‍ ഏതൊക്കെ?
നല്ല ഭക്ഷണം കഴിച്ചാല്‍ മാത്രമേ ആരോഗ്യമായി ഇരിക്കാന്‍ സാധിക്കുകയുള്ളൂ. നല്ല ഭക്ഷണങ്ങള്‍ നമ്മള്‍ ഉണ്ടാക്കുമെങ്കിലും ബാക്കി വന്നാല്‍ ചൂടാക്കി കഴിക്കാനായി പലരും അത് ഫ്രിഡ്ജില്‍ വെയ്ക്കാറുണ്ട്. എന്നാല്‍ എല്ലാ ഭക്ഷണങ്ങളും ഇത്തരത്തില്‍ ഫ്രിഡ്ജില്‍ വെച്ച് പിറ്റേ ദിവസം കഴിക്കുന്നത് ശരിയല്ലെന്നാണ് ആരോഗ്യ വിദഗ്ദര്‍ പറയുന്നത്. ചൂടാക്കി വീണ്ടും ഉപയോഗിക്കരുതാത്ത ഭക്ഷണം ഏതൊക്കെയാണെന്ന് നോക്കാം…