Lifestyle

ഭക്ഷണം കഴിച്ചശേഷം പാത്രം കഴുകാന്‍ മടിയാണോ? ഉഗ്രന്‍ വഴിയുണ്ട്- വീഡിയോ വൈറല്‍

ഭക്ഷണം കഴിച്ചതിന് ശേഷം ആ പാത്രങ്ങള്‍ വൃത്തിയാക്കുകയെന്നത് പലര്‍ക്കും മടിയുള്ള പണിയാണ്.എന്നാല്‍ പാത്രങ്ങള്‍ വൃത്തിയാക്കുന്നതിനായി ഒരു മാര്‍ഗം കണ്ടെത്തിയിരിക്കുകയാണ് ഒരു വ്യക്തി. വീഡിയോ വന്‍ തരംഗമായി മാറുകയും ചെയ്തു. ഈ വീഡിയോ പങ്കുവച്ചിരിക്കുന്നത് വ്യവസായിയായ ഹര്‍ഷ് ഗോയങ്കയാണ്. വീഡിയോയില്‍ ഓറഞ്ച് നിറത്തിലുള്ള ജാക്കറ്റ് ധരിച്ച ഒരു വ്യക്തിയെ കാണാം. കുക്കറില്‍ നിന്ന് ഭക്ഷണം പ്ലേറ്റിലേക്ക് മാറ്റുമ്പോഴാണ് പാത്രം കഴുകുന്ന കാര്യം ഓര്‍ക്കുന്നത്. ഒട്ടും വൈകാതെ തന്റെ പ്ലേറ്റും സ്പൂണിലുമൊക്കെ തിളച്ച  പ്ലാസ്റ്റിക് കവര്‍വച്ച ശേഷം ഭക്ഷണം കഴിക്കുന്നതും Read More…

Lifestyle

ചൂടുകാലത്ത് മാത്രം കഴിക്കാനുള്ളതോ? ഐസ് ആപ്പിള്‍ ബിരിയാണി.. പുതിയ വൈറല്‍ വിഭവം!

ഭക്ഷണ കാര്യത്തില്‍ പലതരത്തിലുള്ള കോമ്പിനേഷനുകളും നമ്മള്‍ പരീക്ഷിയ്ക്കാറുണ്ട്. പല റെസ്റ്റോറന്റുകളും വിചിത്രങ്ങളായ ഫുഡ് കോമ്പിനേഷനുകള്‍ ഭക്ഷണ പ്രേമികള്‍ക്കായി ഒരുക്കാറുണ്ട്. അവയില്‍ പലതും സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുമുണ്ട്. ബിരിയാണി പ്രേമികളെ അമ്പരപ്പിയ്ക്കുന്ന കോമ്പിനേഷനുകളായ ചോക്ലേറ്റ് ബിരിയാണി, സ്വര്‍ണ ബിരിയാണി, ചോക്ലേറ്റ് ബിരിയാണി, സ്‌ട്രോബെറി ബിരിയാണി എന്നിങ്ങനെ വ്യത്യസ്തങ്ങളായി ഫുഡ് കോമ്പിനേഷനുകള്‍ക്കിടയിലേക്ക് പുതിയൊരു പരീക്ഷണമാണ് എത്തിയിരിയ്ക്കുന്നത്. ഐസ് ആപ്പിള്‍ ബിരിയാണിയാണ് ഈ പുതിയ വിഭവം. ഹൈദരാബാദില്‍ നിന്നാണ് ഈ സ്‌പെഷല്‍ വിഭവം എത്തിയിരിയ്ക്കുന്നത്. ഹൈദരാബാദിലെ ഹൈടെക് സിറ്റിയില്‍ സ്ഥിതി ചെയ്യുന്ന Read More…

Oddly News

ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കന്‍ ;  എന്നാല്‍ നിങ്ങളുടെ കണ്ണുകള്‍ കള്ളം പറയുകയാണ്

ഭക്ഷണവിഭവങ്ങളില്‍ പരീക്ഷണങ്ങള്‍ നടത്താന്‍ എല്ലാവര്‍ക്കും ഇഷ്ടമാണ്. വിചിത്രങ്ങളായ വിഭവങ്ങള്‍ തയ്യാറാക്കുന്ന വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ ഒരു വിഭവമാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഒറ്റ നോട്ടത്തില്‍ ഗംഭീരന്‍ ഒരു തന്തൂരി ചിക്കനാണെന്നാണ് പറയാന്‍ സാധിയ്ക്കുന്നത്. എന്നാല്‍ സംഭവം ചിക്കന്‍ അല്ല. ചിക്കന്റെ രൂപത്തില്‍ തയാറാക്കിയ ഒരു കേക്ക് ആണ്. ദയീത പാല്‍ എന്ന ബേക്കറാണ് തന്റെ ഇന്‍സ്റ്റഗ്രാം പേജിലൂടെ വിഭവത്തിന്റെ ചിത്രങ്ങള്‍ പോസ്റ്റ് ചെയ്തിരിയ്ക്കുന്നത്. ഇതൊരു കേക്ക് ആണോ എന്ന ചോദ്യത്തോടെയാണ് വീഡിയോ പങ്കുവെച്ചിരിക്കുന്നത്. Read More…

Oddly News

തിളച്ച എണ്ണയില്‍ നിന്ന് പൊരിക്കാനായിട്ട വിഭവം കൈകള്‍ കൊണ്ട് തിരിച്ചിടുന്ന യുവതി ; വീഡിയോ വൈറല്‍

ഭക്ഷണം കഴിയ്ക്കുന്നതും ഉണ്ടാക്കുന്നതുമായ വീഡിയോകളൊക്കെ വളരെ പെട്ടെന്നാണ് വൈറലാകുന്നത്. പുതിയ പുതിയ വിഭവങ്ങള്‍ ഉണ്ടാക്കുന്ന രീതിയൊക്കെ വളരെ പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. തിളച്ചു കിടക്കുന്ന എണ്ണയില്‍ കൈമുക്കി പൊരിക്കാനായിട്ട വിഭവം തിരിച്ചിടുന്ന യുവതിയുടെ വീഡിയോയാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത്. ഉള്‍ട്ട വടാപാവാണ് യുവതി തിളച്ച എണ്ണയില്‍ നിന്ന് തിരിച്ചിടുന്നത്. ഉള്‍ട്ട വടാപാവ് എന്നാണ് തയാറാക്കുന്ന വിഭവത്തിനു നല്‍കിയിരിക്കുന്ന പേര്. മാവില്‍ മുക്കി എണ്ണയിലേക്കിട്ടു പൊരിച്ചെടുത്താണ് ഈ ഉള്‍ട്ട വടാപാവ് തയാറാക്കുന്നത്. തിളച്ച എണ്ണയിലേക്കിടുന്ന വടപ്പാവുകള്‍ Read More…