പ്രാതലിന് രണ്ട് സോഫ്റ്റ് ഇഡ്ഡലി ചൂടുള്ള സാമ്പാറിലും തേങ്ങാ ചട്ണിയിലും മുക്കി കഴിച്ചാല്‍ അന്നത്തെ ദിവസത്തിനു നല്ല ഒരു തുടക്കമായി. മലയാളികൾക്ക് മാത്രമല്ല, ലോകമെമ്പാടും ഇഡ്ഡലിക്ക് ആരാധകരുണ്ട്. കുതിര്‍ത്ത അരിയും ഉഴുന്നും നന്നായി അരച്ച് പുളിപ്പിച്ചശേഷം ഇഡ്ഡലിത്തട്ടില്‍ ആവിയില്‍ പുഴുങ്ങിയെടുക്കുന്ന ഈ സ്വയമ്പന്‍ വിഭവത്തിന് പോഷകഗുണങ്ങളും ഏറെയുണ്ട്. പിന്നീട് കാലങ്ങള്‍ പിന്നിട്ടപ്പോള്‍ രുചിഭേദങ്ങള്‍ക്കായി റവ മുതല്‍ കാരറ്റ് വരെ ഇഡ്ഡലി മാവില്‍ ചേര്‍ത്ത് പലതരം ഇഡ്ഡലികള്‍ ഉണ്ടാക്കാറുണ്ട്. നമ്മുടെ പ്രത്യേകിച്ചും ദക്ഷിണേന്ത്യക്കാരുടെ ഈ പ്രിയവിഭവം ഇന്നാട്ടുകാരന്നല്ല, വിദേശിയാണെന്ന് Read More…
Tag: food news
താരസുന്ദരിമാരും മോഡലുകളും പിന്തുടരുന്നന്ന ഡീടോക്സ് ഡയറ്റ്… എന്തൊക്കെ കഴിക്കാം
ഇക്കാലത്ത് ഡിടോക്‌സിഫിക്കേഷന്‍ ഡയറ്റുകള്‍ വളരെ പ്രശസ്തമാണ്. ശരീരത്തിലെ അടിഞ്ഞുകൂടിയ മാലിന്യങ്ങള്‍ നീക്കം ചെയ്ത് ചര്‍മം തിളങ്ങാനും ഓജസ്സും തേജസ്സും വീണ്ടെടുക്കാനും ഡീടോക്‌സ ഡയറ്റ് സഹായിക്കുമെന്നാണ് ഒരുപക്ഷം അഭിപ്രായപ്പെടുന്നത്. സിനിമാ താരങ്ങളും മോഡലുകളുമൊക്കെ ഈ ഡയറ്റിന്റെ വലിയ ആരാധകരാണ്. സാധാരണയായി ശരീരത്തില്‍ ഒരു മാലിന്യനിര്‍മാര്‍ജന സംവിധാനമുണ്ട്. മാലിന്യങ്ങളും രാസവസ്തുക്കളും ഒരുപരിധി വരെ പുറത്ത് കളയാന്‍ ഇതിലൂടെ സഹായകമാവും. എന്നാല്‍ ചില സാഹചര്യങ്ങളില്‍ ഇത് ശരിയായി നടക്കാറില്ല. ആഴ്ച്ചയില്‍ ഒരിക്കില്‍ ഉപവസിക്കുന്നതും പോലും ഒരു ഡീടോക്‌സിഫിക്കേഷനാണ്. പഴങ്ങളും, പഴച്ചാറുകളും, വെള്ളവും Read More…
ലോകത്തിലെ രുചിപ്പട്ടികയില്‍ സ്ഥാനം പിടിച്ച് ഇന്ത്യന്‍ ചട്ണികള്‍
ബജ്ജിയും സമൂസയുമൊക്കെ കഴിക്കുമ്പോൾ അതിനോടൊപ്പം ലഭിക്കുന്ന ചട്ണികള്‍ നമ്മുക്ക് നിര്‍ബന്ധമാണെല്ലോ? ലോകത്തിലെ 50 മികച്ച ഡിപ്‌സ് എന്ന പട്ടികയില്‍ മൂന്ന് ഇന്ത്യന്‍ ചട്‌ണികളും ഇടം നേടിയട്ടുണ്ട്.ഇന്ത്യന്‍ ചട്ണി വിഭവങ്ങൾ മൊത്തത്തിൽ നാല്‍പ്പത്തിരണ്ടാം സ്ഥാനത്തുണ്ട്. മല്ലി ചട്ണി നാല്‍പ്പത്തിയേഴാം സ്ഥാനത്താണ്. മാമ്പഴ ചട്ണിയാണ്അന്‍പതാം സ്ഥാനത്ത്. ഈ പട്ടികയിലെ ഒന്നാം സ്ഥാനക്കാരന്‍ ലെബനീസ് വെളുത്തുള്ളി പേസ്റ്റായ ടൂം ആണ്. ഇത് ഉണ്ടാക്കുന്നതിന് കനോല ഒയില്‍ , വെളുത്തുള്ളി, ഒലിവ് ഓയില്‍, നാരങ്ങനീര് , ഉപ്പ് എന്നിവ പേസ്റ്റ് ആക്കുന്നു. ചിക്കന്‍ Read More…
‘മാംഗോ ബിരിയാണി”യുടെ വീഡിയോ പങ്കുവെച്ച് യുവതി; പരീക്ഷണത്തെ വിമര്‍ശിച്ച് ബിരിയാണി പ്രേമികള്‍
ഭക്ഷണവുമായി ബന്ധപ്പെട്ട നിരവധി വീഡിയോകളാണ് ദിവസവും സമൂഹ മാധ്യമങ്ങളില്‍ പ്രതീക്ഷപ്പെടുന്നത്. വ്യത്യസ്തമായ പുതുപുത്തന്‍ പാചകപരീക്ഷണങ്ങളും അതില്‍ ഉള്‍പ്പെടുന്നുണ്ട്. ബിരിയാണിയിലുള്ള ഒരു പരീക്ഷണമാണ് ഇപ്പോള്‍ ശ്രദ്ധനേടുന്നത്. മാംഗോ ബിരിയാണിയാണ് കഥയിലെ താരം. എന്നാല്‍ ബിരിയാണിയ്ക്ക് ആരാധകരെക്കാര്‍ ഏറെ വിമര്‍ശകരാണ്. ഇത്രയും വിചിത്രമായ കോംബിനേഷന്‍ പരിചയപ്പെടുത്തിയതിന് ബിരിയാണിക്ക് വേണ്ടി നീതി ചോദിക്കുകയാണ് ബിരിയാണി ആരാധകര്‍. View this post on Instagram A post shared by Heena kausar raad (@creamycreationsbyhkr) മുംബൈ സ്വദേശിയായ ബേക്കര്‍ ഹീന കൗസര്‍ Read More…
ഹോട്ടല്‍ ഭക്ഷണം കഴിക്കാറുണ്ടോ? ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ ഭക്ഷ്യവിഷബാധ ഒഴിവാക്കാം
ഹോട്ടലുകളില്‍ നിന്ന് ഭക്ഷണം കഴിയ്ക്കാന്‍ ഇഷ്ടപ്പെടുന്നവരാണ് എല്ലാവരും. വീട്ടില്‍ ഉണ്ടാക്കിയ ഭക്ഷണത്തേക്കാള്‍ രുചിയോടെ പലരും ഭക്ഷണം കഴിയ്ക്കുന്നതും ഹോട്ടലുകളില്‍ നിന്ന് തന്നെയാണ്. തിരക്കും മടിയുമൊക്കെ കൊണ്ട് പലരും സ്ഥിരമായി ഹോട്ടല്‍ ഭക്ഷണം ശീലമാക്കാറുമുണ്ട്. എന്നാല്‍ ഭക്ഷ്യവിഷബാധ വാര്‍ത്തകള്‍ ഹോട്ടല്‍ ഭക്ഷണം കഴിയ്ക്കുന്ന പലരേയും ആശങ്കയിലാക്കുന്ന ഒന്നാണ്. ഭക്ഷ്യവിഷബാധ ഒഴിവാക്കാന്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിയ്ക്കാം….
വണ്ടുകളെ കുത്തിനിറച്ച ബര്‍ഗര്‍; വീഡിയോ ഇന്റര്‍നെറ്റില്‍ വൈറല്‍
പാറ്റ മുതല്‍ പഴുതാരവരെ ജീവനുള്ള എന്തിനെയും ഭക്ഷണമാക്കുന്ന ചൈനക്കാരുടെ ശീലം കാണികളില്‍ അറപ്പുളവാക്കാറുണ്ട്.എന്നാല്‍ ഇപ്പോള്‍ വൈറലാകുന്നതും അത്തരത്തിലുള്ള ഒരു വ്യത്യസ്ത വിഭവമാണ്.ഇന്‍സ്റ്റഗ്രാമില്‍ ‘ ഈറ്റേഴ്‌സ് സി എന്‍’ എന്ന ചാനലിലാണ് ഇത്തരത്തിലുള്ള വീഡിയോ വന്നത്. ഒരു പ്ലേറ്റ് നിറയെ പൊരിച്ചെടുത്ത വണ്ടിനെയാണ് ആദ്യം കാണാന്‍ സാധിക്കുന്നത്.ഒരാള്‍ രണ്ട് ബര്‍ഗര്‍ ബണ്ണുകള്‍ എടുത്ത് അതില്‍ വണ്ടുകളെ നിറയ്ക്കുന്നു.പിന്നാലെ അത് പിടിച്ച് അമര്‍ത്തി അത് കഴിക്കുന്നു. View this post on Instagram A post shared by Eaters Read More…
ഉപ്പിട്ട മുട്ട ഐസ്‌ക്രീം പരീക്ഷിക്കാന്‍ താല്‍പര്യമുണ്ടോ? വൈറലാണ് ഈ വിഭവം
നല്ല പുഴുങ്ങിയ മുട്ടയും അല്‍പം ഉപ്പും ചേര്‍ത്ത് ഐസ്‌ക്രീം കഴിച്ചിട്ടുണ്ടോ ? ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലാകുന്നത് ഈ ഉപ്പിട്ട മുട്ട ഐസ്‌ക്രീമാണ്. കാല്‍വിന്‍ ലീ യാണ് ഇത്തരതിലുള്ള ഒരു വീഡിയോ പങ്കുവച്ചത്. നമ്മുക്ക് ഉപ്പിട്ട മുട്ട ഐസ്‌ക്രീം ഒന്ന് പരീക്ഷിക്കാമെന്ന വാചകത്തോടെയായിരുന്നു വീഡിയോയുടെ തുടക്കം. വീഡിയോയില്‍ മൂന്ന് സ്‌കൂപ്പ് ഐസ്‌ക്രീമുള്ള ഒരു പാത്രം കാണാന്‍ സാധിക്കുന്നുണ്ട്. പിന്നാലെ വേവിച്ച താറാമുട്ട നടുവേ മുറിച്ച്, ഇതിന്റെ മുകളില്‍ വെക്കുന്നതായി കാണാം.പിന്നാലെ അതില്‍ കുറച്ച് സോള്‍ട്ട് എഗ്ഗ് പൗഡര്‍ വിതറുന്നുണ്ട് Read More…
വലുപ്പം ഉപ്പുതരിയോളം; ലോകത്തെ ഏറ്റവും ചെറിയ പഴം; പ്രോട്ടീന്‍ കലവറ, ഭാവിയിലെ ‘സൂപ്പര്‍ഫുഡ്’
ഭക്ഷണക്രമത്തില്‍ പഴങ്ങള്‍ ഉള്‍പ്പെടുത്തുന്നവരാണ നമ്മളെല്ലാം. നമ്മുടെ പറമ്പുകളില്‍ വിളയുന്ന പഴങ്ങള്‍ക്കൊപ്പം തന്നെ വിപണിയില്‍ കിട്ടുന്ന സീസണല്‍ പഴങ്ങളും നമ്മള്‍ ഭക്ഷണക്രമത്തില്‍ ഉള്‍പ്പെടുത്തും. എന്നാല്‍ ലോകത്തെ ഏറ്റവും ചെറിയ പഴത്തെ കുറിച്ച് കേട്ടിട്ടുണ്ടോ ?. അതാണ് വൊള്‍ഫിയ ഗ്ലോബോസ. പ്രോട്ടീന്റെ മികച്ച ഒരു സ്രോതസ്സായ ഈ പഴം ഡക്ക്വീഡ് എന്നയിനത്തിലുള്ള ജലസസ്യത്തിലാണ് ഉണ്ടാകുന്നത്. വാട്ടര്‍മീല്‍ എന്നും വോള്‍ഫിയ ഗ്ലോബോസ അറിയപ്പെടുന്നു. ഒരു മില്ലിമീറ്ററിന്റെ മൂന്നിലൊന്നോളം മാത്രമാണ് ഈ പഴത്തിന്റെ വലുപ്പം. ഒരു ഉപ്പുതരിയുടെ അത്രയും മാത്രം വലുപ്പമാണ് ഇതിനുള്ളത്. Read More…
ഈ വ്ലോഗർമാരെ വിശ്വസിക്കാമോ? ഡീസല്‍ കൊണ്ട് ഉണ്ടാക്കിയ പറാത്ത- വീഡിയോ
പലതരത്തിലുള്ള ഭക്ഷണങ്ങളുടേയും വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകാറുണ്ട്. അത്തരത്തില്‍ വൈറലാകുന്ന വീഡിയോയിലെ ഭക്ഷണങ്ങളൊക്കെ തേടി ആളുകള്‍ പോകാറുമുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നത് ഒരു ‘ഡീസല്‍ പറാത്ത’യുടെ വീഡിയോയാണ്. ചണ്ഡീഗഡിലെ ഒരു ഭക്ഷണ വില്‍പനക്കാരന്‍ പറാത്തയുണ്ടാക്കാന്‍ ഡീസല്‍ ഉപയോഗിക്കുന്നു എന്ന രീതിയിലാണ് ഈ വീഡിയോ വൈറലായത്. വീഡിയോയില്‍ റോഡരികിലെ ഒരു റസ്റ്റോറന്റില്‍ ഒരാള്‍ പറാത്ത ഉണ്ടാക്കുകയാണ്. വീഡിയോ എടുക്കുന്നയാള്‍ എന്താണ് നിങ്ങള്‍ ഉണ്ടാക്കുന്നതെന്ന് ചോദിയ്ക്കുമ്പോള്‍ താന്‍ ഒരു ഡീസല്‍ പറാത്തയാണ് ഉണ്ടാക്കുന്നതെന്ന് ഇയാള്‍ മറുപടി നല്‍കുന്നു. എന്നിട്ട് Read More…