ചിലപ്പോള്‍ ചായ തിളപ്പിക്കാനായി പാല്‍ ചൂടാക്കുമ്പോഴായിരിക്കും അത് കേടായതായി മനസ്സിലാകുന്നത്. കേടായ സ്ഥിതിക്ക് ആ പാല്‍ കളയുകയായിരിക്കും പതിവ്. എന്നാല്‍ ഇനി അങ്ങനെ കളയാന്‍ വരട്ടെ . അത് വീണ്ടും ഉപയോഗിക്കുന്നതിനായി പല വഴികളുമുണ്ട്. കേടായ പാലില്‍ നിന്ന് കട്ട തൈര് ഉണ്ടാക്കാം എന്നത് ആദ്യത്തെ വഴി. അതിനായി കേടായ പാലില്‍ നിന്ന് വെള്ളം നീക്കം ചെയ്തു ഒരു പാത്രത്തില്‍ എടുത്ത് ഫ്രിഡ്ജില്‍ വയ്ക്കണം.പിറ്റേ ദിവസം ആ പാല്‍ എടുത്ത് മിക്സിയിലിട്ട് നന്നായി അടിച്ചെടുക്കുക. അതിലേക്ക് ഒന്നോ Read More…
Tag: food news
കണ്ണുകെട്ടി കത്തി കൊണ്ട് ഒരു മിനിറ്റില്‍ 9 തക്കാളി അരിഞ്ഞ് ‘സിക്‌സ് പാക്ക് ഷെഫ്’, ഗിന്നസ് റെക്കോര്‍ഡ്
പാചകം ഇഷ്ടപ്പെടുന്ന വ്യക്തിയായിരിക്കാം നിങ്ങള്‍ എന്നാല്‍ ഒരു മിനിറ്റില്‍ നിങ്ങള്‍ക്ക് എത്ര തക്കാളി അരിയാന്‍ സാധിക്കും?. എന്നാല്‍ ഇത്തരത്തില്‍ 9 തക്കാളി അരിഞ്ഞ് ഗിന്നസ് ബുക്കില്‍ ഇടം നേടിയിരിക്കുകയാണ് കനേഡിയന്‍ ഷെഫ് ആയ വാലസ് വോംഗ്. അതു കണ്ണുള്‍ കെട്ടിക്കൊണ്ടാണ് ഈ തക്കാളി മുറിയ്ക്കല്‍. ലണ്ടനില്‍ ജൂണ്‍ 12ന് ചടങ്ങിലാണ്” സിക്‌സ് പാക്ക് ഷെഫ്” എന്ന് വിളിക്കപ്പെടുന്ന വാലസ് വോംഗ് ഈ നേട്ടം കൈവരിച്ചത്. ഇന്‍സ്റ്റാഗ്രാം പേജിലൂടെ ഗിന്നസ് വേള്‍ഡ് റെക്കോര്‍ഡ്‌സ് പോസ്റ്റ് ചെയ്ത വീഡിയോയില്‍, വളരെ Read More…
തലച്ചോറിനും വേണം പോഷകങ്ങൾ; കഴിക്കുന്നതെന്തോ അതാണ് നാം, മൈൻഡ്‌ഫുൾ ഈറ്റിങ് ശീലമാക്കാം
നല്ല ശീലങ്ങളിലൂടെയാണ് ആരോഗ്യകരമായ ജീവിതം മുന്നോട്ട് കൊണ്ടു പോകാന്‍ സാധിയ്ക്കുകയുള്ളൂ. തലച്ചോറിന്റെ ആരോഗ്യത്തിന്റെ കാര്യത്തിലും ശ്രദ്ധ പുലര്‍ത്തണം. നാം തലച്ചോര്‍ എങ്ങനെ ഉപയോഗിക്കുന്നു എന്നത് പ്രധാനമാണ്. ഉറങ്ങുമ്പോള്‍ പോലും നമ്മുടെ ചിന്തകളെയും ചലനങ്ങളെയും ശ്വസനം, ഹൃദയമിടിപ്പ്, ഇന്ദ്രിയങ്ങള്‍ ഇവയെല്ലാം നിലനിര്‍ത്താന്‍ തലച്ചോര്‍ പ്രവര്‍ത്തിച്ചു കൊണ്ടിരിക്കുന്നു. അതുകൊണ്ടുതന്നെ എല്ലാ സമയവും തലച്ചോറിന് പോഷകങ്ങളും ആവശ്യമാണ്. നാം കഴിക്കുന്ന ഭക്ഷണത്തില്‍ നിന്നാണ് ഈ പോഷകങ്ങള്‍ ലഭിക്കുന്നത്. എന്താണ് കഴിക്കുന്നത് എന്നത് പ്രധാനമാണ്. തലച്ചോറിന്റെ ആരോഗ്യത്തെ മെച്ചപ്പെടുത്താന്‍ ഇക്കാര്യങ്ങള്‍ ചെയ്യാം…. * Read More…
കേരളത്തില്‍തന്നെ, പ്ലാസ്റ്റിക് ഉപയോഗിച്ച് തീ കത്തിച്ച് തന്തൂരി ചിക്കന്‍; കത്തിക്കാന്‍ ചാക്കുകളും
വീട്ടിലെ ഭക്ഷണത്തെക്കാള്‍ മിക്കവര്‍ക്കും പുറത്തെ ഭക്ഷണം കഴിയ്ക്കാനാണ് ഇഷ്ടം. എന്നാല്‍ പുറത്ത് നിന്ന് നല്ല ഭക്ഷണം കിട്ടുക എന്നത് ചെറിയ കാര്യമല്ലെന്ന് തന്നെ പറയാം. മായം ഇല്ലാത്ത രുചികരമായ ഭക്ഷണം അപൂര്‍വ്വമായി മാത്രമാണ് കിട്ടുന്നതെന്ന് ഉറപ്പിച്ച് പറയാം. ഭക്ഷണം ഉണ്ടാക്കുന്ന രീതിയും ആരോഗ്യകരമായ രീതിയില്‍ തന്നെ വേണം. ഇപ്പോള്‍ കഴിയ്ക്കുന്ന ഓരോരുത്തരെയും ആശങ്കപ്പെടുത്തുന്ന ഒരു വീഡിയോയാണ് പുറത്ത് വന്നിരിയ്ക്കുന്നത്. പ്ലാസ്റ്റിക് ഇട്ടു തീ കത്തിച്ച് ഉണ്ടാക്കുന്ന ഭക്ഷണത്തിന്റെ വീഡിയോയാണ് പുറത്ത് വന്നത്. തന്തൂരി ചിക്കനോ കുഴി മന്തിയ്ക്കോ Read More…
ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 37,500രൂപ ! ഈ ചോക്ലേറ്റിന് എന്താ ഇത്ര പ്രത്യേകത ?
ചോക്ലേറ്റ് ഇഷ്ടമില്ലാത്തവര്‍ കുറവായിരിക്കും. എന്നാല്‍ ഒരു സിംഗിള്‍ ബാര്‍ ചോക്ലേറ്റിന് 450 ഡോളര്‍ (ഏകദേശം 37,500രൂപ) എന്ന് കേള്‍ക്കുമ്പോൾ നിങ്ങള്‍ക്ക് ആശ്ചര്യം തോന്നിട്ടുണ്ടാവാം. പക്ഷെ സത്യമാണ് വിപണിയില്‍ ഇത്രയും വിലയുള്ള ചോക്ലേറ്റ് ലഭ്യമാണ്. ഈ വില വരുന്നത് ടോവാക്കിന്റെ ഗുവായാസമിന്‍ ആര്‍ട് സീരിസ് ബാറിനാണ്. എന്നാല്‍ ഇത്തരത്തിലുള്ള ചോക്ലേറ്റ് അധികമായി നിര്‍മിക്കാറില്ല. ഇത് ഉണ്ടാക്കുന്നതിലുള്ള ചേരുവകളിലും വ്യത്യാസമുണ്ട്. മില്‍ക്ക് ചോക്ലേറ്റ് ബാറില്‍ പഞ്ചസാര, പാല്‍, കൊക്കോ ബട്ടര്‍, ലാക്ടോസ്, മില്‍ക്ക് ഫാറ്റ് തുടങ്ങിയവ പ്രധാന ചേരുവകളായി ചേരുമ്പോള്‍ Read More…
ഇനി ബ്രെഡ് കേടാകുമെന്ന പേടിവേണ്ട, കൂടുതല്‍ ദിവസം ഫ്രഷായി സൂക്ഷിക്കാന്‍ വഴിയുണ്ട്
ഭക്ഷണകാര്യത്തില്‍ വീട്ടമ്മമാരുടെയും ബാച്ചിലേഴ്സിന്റേയും ഇഷ്ടതാരമാണ് ബ്രെഡ്. പ്രഭാതഭക്ഷണത്തില്‍ ബ്രെഡ് ഒരു പ്രധാനിയാണ്. അല്‍പ്പം ജാമോ, ഒരു മുട്ടയോ ഉണ്ടെങ്കില്‍ ബ്രേക്ക്ഫാസ്റ്റ് കുശാല്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരുപോലെ പ്രിയങ്കരമായ ബ്രെഡ് അധികദിവസം സൂക്ഷിക്കാന്‍ പറ്റില്ലായെന്നതാവാം പലരും നേരിടുന്ന ഒരു പ്രധാന പ്രശ്‌നം. എന്നാല്‍ ബ്രെഡ് കേടാകാതെ സൂക്ഷിക്കാന്‍ നിരവധി വഴികളുണ്ട്. ബ്രെഡ് കേടാകാതെ സൂക്ഷിക്കുന്നതിനായി ഫ്രീസറില്‍ വയ്ക്കുക. ഇങ്ങനെ സൂക്ഷിച്ചാല്‍ പൂപ്പല്‍ ഉണ്ടാകുന്നതിനുള്ള സാധ്യത കുറവാണ്. തണുപ്പ് പോകാന്‍ ആവി കയറ്റിയാല്‍ മതിയാവും. ബ്രെഡ് പേപ്പര്‍ കവറില്‍ ഇട്ട് Read More…
ലോകത്തിലെ ഏറ്റവും രുചിയുള്ള മീന്‍കറി ദാ ഇവിടെ ഉണ്ട്; ഇന്ത്യയില്‍ നിന്നൊരു സൂപ്പര്‍വിഭവം- വീഡിയോ
ഏഴായിരത്തിഅഞ്ഞൂറിലേറെ കിലോമീറ്ററുകള്‍ നീളുന്ന കടല്‍ത്തീരമുള്ള നമ്മുടെ രാജ്യത്ത് വിവിധ തരത്തിലുള്ള മീനുകളുണ്ട്. ഒരോ സംസ്ഥാനത്തും തനതായ മീന്‍ രുചികളുണ്ട്. ലോകത്തിലെ മികച്ച അമ്പത് മീന്‍ വിഭവങ്ങളുടെ കൂട്ടത്തില്‍ ഇവയില്‍ ഒന്ന് ഇടംപിടിച്ചു. ബംഗാളില്‍ നിന്നുള്ള ചിന്‍ഗ്രി മലായ് കറി 31 ാം സ്ഥാനം നേടി. ചിന്‍ഗ്രി മലായ് തേങ്ങാപ്പാല്‍ ചേര്‍ത്ത് ഉണ്ടാക്കിയ ചെമ്മീന്‍ കറിയാണ്. കട്ടിയുള്ള ഈ ക്രീമി ചെമ്മിന്‍ കറി ചോറിനോടൊപ്പം കഴിക്കാം ടേസ്റ്റ് അറ്റ്‌ലസിന്റെ പട്ടികയില്‍ ഒന്നാമതെത്തിയത് മെക്‌സിക്കോയില്‍ നിന്നുള്ള ചെമ്മിന്‍ വിഭവമായ കാമറോണ്‍സ് Read More…
മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ ഭക്ഷണം വെളിപ്പെടുത്തി നിത അംബാനി
ചില ഭക്ഷണ വിഭവങ്ങള്‍ നമ്മളുടെ മനസ്സും വയറും ഒരുപോലെ നിറയ്ക്കുന്നതാവാറുണ്ട്. അത്തരത്തില്‍ മുകേഷ് അംബാനിയുടെ മനസ്സ് കീഴടക്കിയ രുചിയെ കുറിച്ച് വെളിപ്പെടുത്തിയിരിക്കുകയാണ് ഭാര്യയായ നിത അംബാനി. സസ്യാഹാരികളാണ് അംബാനി കുടുംബം. എപ്പോഴും മുന്‍ഗണന നല്‍കുന്നത് വീട്ടില്‍ ഉണ്ടാക്കുന്ന ഭക്ഷണത്തിനാണെങ്കിലും മുകേഷ് അംബാനിക്ക് ചാട്ടുകള്‍ ഏറെ ഇഷ്ടമാണ്. അംബാനി ദമ്പതികളുടെ മകൻ ആകാശിന്റെ വിവാഹ ക്ഷണ പത്രികയുമായി വാരാണസിയിലെ കാശി വിശ്വനാഥ ക്ഷേത്രത്തിൽ ദർശനം നടത്തിയശേഷം നിത അംബാനി അവിടുത്തെ ചാട്ട് വിൽക്കുന്ന കടകളിൽ നിന്നും തനിക്കേറെ പ്രിയപ്പെട്ട Read More…
ലോകത്തിലെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ പട്ടികയില്‍ ഇന്ത്യയുടെ മാമ്പഴ ചട്ണിയും
ഇന്ത്യയിലെ മഹാരാഷ്ട്രയില്‍ നിന്നുമ്മുള്ള ആംരസ് ടേസ്റ്റ് അറ്റലസിന്റെ ലോകത്തെ ഏറ്റവും മികച്ച മാമ്പഴ വിഭവങ്ങളുടെ ലിസ്റ്റില്‍ ഒന്നാം സ്ഥാനത്തെത്തി. ഈ വിഭാഗത്തില്‍ അഞ്ചാം സ്ഥാനത്തെത്തിയിരിക്കുന്നത് വളരെ പ്രചാരമുള്ള മാങ്ങാ വിഭവമായ മാമ്പഴ ചട്‌നിയാണ്. ഈ ലിസ്റ്റില്‍ ആകെ ഉണ്ടായിരുന്നത് 26 മാമ്പഴ വിഭവങ്ങളാണ്. ആംരസ് ഗുജറാത്തിലും മഹാരാഷ്ട്രയിലും വളരെ ജനപ്രീതി നേടിയ വിഭവമാണ്. സാധാരണയായി പൂരിയ്‌ക്കൊപ്പമാണ് ഇത് വിളമ്പുന്നത്. കൂടാതെ ഗുജറാത്തി മഹാരാഷ്ട്ര താലി സദ്യയിലും ഇത് വിളമ്പാറുണ്ട്.വളരെ പ്രസിദ്ധമായ അല്‍ഫോണ്‍സ മാമ്പഴമാണ് ഇത് ഉണ്ടാക്കാനായി ഉപയോഗിക്കുന്നത്. Read More…