ഇന്ത്യൻ കുടുംബങ്ങളിൽ പലപ്പോഴും വീട്ടുജോലികളും കുടുംബകാര്യങ്ങളും പ്രതിഫലമില്ലാത്ത കടമകളായാണ് കണക്കാക്കപ്പെടാറുള്ളത്. എന്നാൽ വീട്ടമ്മയായ ഭാര്യയ്ക്ക് വീട്ടുജോലികൾക്കായി പ്രതിമാസം നിശ്ചിത തുക നൽകുന്ന ഒരു സർക്കാർ ഉദ്യോഗസ്ഥന്റെ കഥ സോഷ്യൽ മീഡിയയിൽ വലിയ ചർച്ചയാകുകയാണ്. ഒരു റെഡ്ഡിറ്റ് (Reddit) ഉപയോക്താവാണ് തന്റെ ജ്യേഷ്ഠന്റെയും ഭാര്യയുടെയും ഈ വേറിട്ട സാമ്പത്തിക രീതിയെക്കുറിച്ച് പങ്കുവെച്ചത്. ഭക്ഷണമുണ്ടാക്കലും ശുചീകരണവുമടക്കം വീടുകളിലെ മുഴുവൻ കാര്യങ്ങളും നോക്കിനടത്തുന്നത് ഭാര്യയാണ്. എന്നാൽ ഇത് സൗജന്യമായി ചെയ്യേണ്ട ഭാര്യയുടെ മാത്രം കടമയല്ലെന്നാണ് ഭർത്താവിന്റെ നിലപാട്. പുറത്തുനിന്ന് ഒരാളെ ഈ Read More…
Tag: FinancialIndependence
ഇരട്ടി ശമ്പളമുള്ള വരൻ; പക്ഷേ ‘ആ’ ഒറ്റ ചോദ്യം! യുവതി വിവാഹാലോചന വേണ്ടെന്നുവെച്ചു, ഇങ്ങനെയാവണം പെണ്‍കുട്ടികള്‍…
വീട്ടുകാരുടെ താല്പര്യമനുസരിച്ച് വിവാഹാലോചനയുടെ ഭാഗമായി ഭാവിവരനെ കാണാൻ പോയ ബംഗളൂരു സ്വദേശിയായ യുവതി, തന്റെ ശമ്പളത്തേക്കാൾ ഇരട്ടിയിലേറെ വരുമാനമുള്ള യുവാവിന്റെ വിവാഹാഭ്യർത്ഥന നിരസിച്ചത് സോഷ്യൽ മീഡിയയിൽ വൻ ചർച്ച . നന്ദിനി എം എന്ന യുവതിയാണ് അവരുടെ ജോലി ഉപേക്ഷിക്കാൻ തയ്യാറാകാത്തതിന്റെ പേരിൽ ഉയർന്ന ശമ്പളമുള്ള യുവാവിനെ വേണ്ടെന്നുവെച്ചത്. വിവാഹത്തെക്കുറിച്ച് വലിയ താത്പര്യമില്ലാതിരുന്നിട്ടും അമ്മയുടെ നിർബന്ധത്തിന് വഴങ്ങിയാണ് ഇവർ യുവാവിനെ കാണാൻ സമ്മതിച്ചത്. ഐടി മേഖലയിൽ ജോലി ചെയ്യുന്ന നന്ദിനിക്ക് മാസം 90,000 രൂപയാണ് ശമ്പളം. രണ്ടു Read More…
3 മണിക്കൂറിൽ 2350, ഋഷികേശിൽ ഈ യുവാവിന്റെ മാസവരുമാനം 70,000 രൂപ! പണിയെന്താണെന്ന് അറിയൂ…
ദിവസവും 9 മുതൽ 10 മണിക്കൂർ വരെ ജോലി ചെയ്തിട്ടും കഷ്ടിച്ച് ആയിരം രൂപയോ അതിൽ താഴെയോ മാത്രം വരുമാനം ലഭിക്കുന്നവർക്ക് ഋഷികേശിലെ ഒരു യുവാവ് നടത്തിയ പരീക്ഷണം തീർച്ചയായും വലിയൊരു അറിവായിരിക്കും. വെറും 3 മണിക്കൂർ കൊണ്ട് അയാൾ സമ്പാദിച്ചത് രണ്ടായിരത്തിലധികം രൂപയാണ്. ഉത്തരാഖണ്ഡിലെ ഋഷികേശിൽ ഗംഗാനദിയുടെ തീരത്ത് ഭക്തർക്ക് ‘തിലകം’ ചാർത്തിക്കൊടുത്താണ് താൻ ഈ പണം ഉണ്ടാക്കിയതെന്ന് യുവാവ് സോഷ്യൽ മീഡിയയിലൂടെ പങ്കുവെച്ചു. തുടക്കത്തിൽ ആളുകൾ വരാത്തതിനാൽ വളരെ മന്ദഗതിയിലായിരുന്നു കാര്യങ്ങൾ. എന്നാൽ പ്രശസ്തമായ Read More…



