Featured Sports

റിവേഴ്സ് സ്വിംഗിന്റെ സുൽത്താന് വിടവാങ്ങൽ! മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

ഇന്ത്യയുടെ പരിചയസമ്പന്നനായ ഫാസ്റ്റ് ബൗളർ മുഹമ്മദ് ഷമി ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കൽ പ്രഖ്യാപിച്ചു. ഇന്ത്യയ്ക്കായി 64 ടെസ്റ്റ് മത്സരങ്ങളിൽ കുപ്പായമണിഞ്ഞ ഷമി 27.71 ശരാശരിയിൽ 229 വിക്കറ്റുകൾ സ്വന്തമാക്കിയിട്ടുണ്ട്. ആറ് തവണ ഇന്നിംഗ്സിൽ അഞ്ച് വിക്കറ്റ് നേട്ടം കൈവരിക്കാനും താരത്തിന് സാധിച്ചു. 2023-ൽ ഓവലിൽ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന വേൾഡ് ടെസ്റ്റ് ചാമ്പ്യൻഷിപ്പ് ഫൈനലിലാണ് ഷമി അവസാനമായി ഇന്ത്യയ്ക്കായി വെള്ളക്കുപ്പായത്തിൽ കളിച്ചത്. കനത്ത ഹൃദയത്തോടെയും എണ്ണമറ്റ മനോഹരമായ ഓർമ്മകളോടെയുമാണ് ടെസ്റ്റ് ക്രിക്കറ്റിൽ നിന്ന് വിരമിക്കുന്നതെന്നും, കരിയറിലുടനീളം പിന്തുണച്ച Read More…

Featured Sports

ഗാലറികളില്‍ ആർപ്പുവിളികളില്ലാ​തെ… സുവർണ്ണ ബൂട്ടുകളുടെ രാജകുമാരന് അർഹിച്ച യാത്രയയപ്പ് ലഭിച്ചോ?

സുവർണ്ണ ബൂട്ടുകൾ കൊണ്ട് ലിസ്ബണിന്റെ രാജകുമാരൻ ക്രിസ്റ്റ്യാനോ റൊണാൾഡോ തന്റെ രാജ്യത്തിനായി നേട്ടങ്ങൾ വെട്ടിപ്പിടിച്ചപ്പോഴും, അർഹിച്ച രീതിയിലുള്ള ഒരു വിരമിക്കൽ യാത്രയയപ്പ് അദ്ദേഹത്തിന് ലഭിച്ചോ എന്ന ചോദ്യം ബാക്കിയാകുന്നു. രാജ്യത്തിന്റെ ജേഴ്സി എന്നെന്നേക്കുമായി അഴിച്ചുവെക്കുമ്പോൾ ഏതൊരു ഫുട്ബോൾ താരവും അർഹിക്കുന്ന ഒരു യാത്രയയപ്പ് ആഗ്രഹിക്കാറുണ്ട്. അവസാനമായി ഒരുവട്ടം കൂടി സഹതാരങ്ങൾക്കൊപ്പം ഗ്രൗണ്ടിലിറങ്ങി, ഗാലറിയിലെ ആരവങ്ങൾ ഏറ്റുവാങ്ങി, ഇനി ഒരു മടങ്ങിവരവില്ലെന്ന് മനസ്സിലുറപ്പിച്ച് പന്ത് തട്ടുന്ന നിമിഷങ്ങൾ ഏവർക്കും പ്രിയപ്പെട്ടതാണ്. നാടൻ ലീഗുകൾ മുതൽ അന്താരാഷ്ട്ര ഫുട്ബോളിലെ വൻ Read More…

Featured Sports

‘അന്നേ തീരുമാനിച്ചത്. ഇനിയൊന്നും നല്‍കാനില്ല’, മെസിയുടെ പ്രഖ്യാപനം വേഗത്തിലാക്കിയത് അച്ഛന്റെ മരണം, ഫുട്ബോൾ ലോകം വിങ്ങിപ്പൊട്ടുന്നു

മയാമി (യു.എസ്‌.എ.): അര്‍ജന്റീനയുടെ ഇതിഹാസ താരം ലയണല്‍ മെസി രാജ്യാന്തര ഫുട്‌ബോളില്‍നിന്നു വിരമിക്കല്‍ പ്രഖ്യാപിച്ചു. ഇനിയൊന്നും നല്‍കാനില്ലെന്ന വാക്കുകളോടെ വിരമിക്കല്‍ കുറിപ്പ് താരം ഇന്നലെ ഇന്‍സ്‌റ്റഗ്രാമില്‍ പങ്കുവെക്കുകയായിരുന്നു. 39 വയസുകാരനായ മെസി രാജ്യാന്തര കരിയര്‍ അവസാനിപ്പിച്ചെങ്കിലും തന്റെ ക്ലബ്ബായ യു.എസിലെ ഇന്റര്‍ മയാമിക്കായി തുടര്‍ന്നും കളിക്കുമെന്ന് അറിയിച്ചു. ഫൈനലിന് ശേഷം ഒരുപാട് ആലോചിച്ചാണ് ദേശീയ ടീമില്‍നിന്ന് വിരമിക്കാന്‍ തീരുമാനിച്ചതെന്നും ഏറെ പ്രയാസകരവും വേദനാജനകവുമായ ഈ തീരുമാനത്തിന് ഇതാണ് ശരിയായ സമയമെന്ന് വിശ്വസിക്കുന്നതായും മെസി കുറിച്ചു. തന്റെ 20 Read More…

Uncategorized

23-ാം വയസില്‍ ആദ്യമത്സരം, നാലാം പന്തിൽ വിക്കറ്റ്; 25-ാം വയസ്സിൽ വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് താരം !

ലണ്ടൻ: വിരമിക്കൽ പ്രഖ്യാപിച്ച് ഇംഗ്ലണ്ട് ക്രിക്കറ്റ് താരം ജോൺ ടേണർ. തുടർച്ചയായി വില്ലനായെത്തിയ പരുക്കുകളെത്തുടർന്നു 25–ാം വയസ്സിലാണ് താരം ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റുകളിൽനിന്നും പടിയിറങ്ങുന്നത്. 2024 ലെ വെസ്റ്റിൻഡീസ് പര്യടനത്തിൽ രണ്ട് ഏകദിനങ്ങളിലും രണ്ട് ട്വന്റി20 മത്സരങ്ങളിലും ഇംഗ്ലണ്ടിനായി കളിച്ച ടേണറിന്, പിന്നീട് പരുക്കുകൾ മൂലം ദേശീയ ടീമിൽ സ്ഥാനം നിലനിർത്താനായില്ല. ദക്ഷിണാഫ്രിക്കയിൽ ജനിച്ച താരം ഇംഗ്ലീഷ് ആഭ്യന്തര ക്രിക്കറ്റിലെ മികച്ച പ്രകടനങ്ങളിലൂടെയാണ് ദേശീയ ടീമിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. കുട്ടിക്കാലം മുതലുള്ള വലിയ സ്വപ്നമായിരുന്ന പ്രഫഷനൽ ക്രിക്കറ്റ് ഉപേക്ഷിക്കുകയാണെന്ന് Read More…

Good News

പാപ്പാന്‍ മരണക്കിടക്കയില്‍, ആശുപത്രിയിലെത്തി ആന, കൈപിടിച്ച് അവസാന യാത്രയയപ്പ്: കരളലിയിക്കും കാഴ്ച

കാട്ടാന ആക്രമണത്തില്‍ ഇന്നും ഒരു 42കാരന്‍ കൊല്ലപ്പെട്ടു. ഇന്നലെ ഒരു വനിതയും. ഇക്കഴിഞ്ഞ രണ്ടുമാസത്തിനിടെ കേരളത്തിൽ 10 ജീവനുകളാണ് വന്യമൃഗങ്ങളുടെ ആ​ക്രമണത്തില്‍ നഷ്ടമായത്. എന്നാല്‍ മനുഷ്യനുമായി വൈകാരിക ബന്ധങ്ങൾ സ്ഥാപിക്കുന്ന മൃഗങ്ങളിൽ ഒന്നാണ് ആന. ഇനി പറയുന്നത് കാട്ടാനകളുടെ കാര്യമല്ല. യജമാനന്മാരോട് വളരെയധികം അടുപ്പമുള്ള വളര്‍ത്തു മൃഗങ്ങളെ നമുക്കറിയാം. എന്നാല്‍ ആനകളും പാപ്പാന്മാരുമായുള്ളത് അസാധാരണമായ ബന്ധമാണ്. ഇപ്പോള്‍ അത്തരത്തില്‍ ഒരു വാര്‍ത്തയാണ് ഏവരേയും കണ്ണീരണിയിക്കുന്നത്. മരണത്തോട് മല്ലടിക്കുന്ന തന്റെ പാപ്പാനെ കാണാന്‍ ആശുപത്രിയില്‍ എത്തിയ ആന അവസാനമായി Read More…