ഹോളിവുഡിലെ ഒട്ടുമിക്ക ആക്ഷന്‍ഹീറോകളെയും ഉള്‍പ്പെടുത്തിയാണ് സില്‍വെസ്റ്റര്‍ സ്റ്റാലന്‍ എക്‌സ്പാന്‍ഡബിള്‍സ് പരമ്പരചിത്രം വികസിപ്പിച്ചത്. നാലു ഭാഗങ്ങള്‍ വന്നിട്ടും ഹോങ്കോംഗ് ആക്ഷന്‍ സ്റ്റാര്‍ ജാക്കിച്ചാന്‍ എവിടെ എന്നാണ് ആരാധകരുടെ ചോദ്യം. 50 വര്‍ഷമായി അഭിനയരംഗത്തുള്ള സ്റ്റണ്ടിന്റെയും ആക്ഷന്‍ രംഗങ്ങളുടേയും കാര്യത്തില്‍ മറ്റാരേക്കാളും മുന്നിലുള്ള ജാക്കി എന്തുകൊണ്ടാണ് ഇതുവരെ ആക്ഷന്‍ ഹീറോകള്‍ ഒന്നിച്ച എക്‌സ്പാന്‍ഡബിള്‍സിന്റെ ഭാഗമായില്ല എന്നാണ് ആരാധകരുടെ ചോദ്യം. അര്‍നോള്‍ഡ് ഷ്വാസ്നെഗര്‍, ബ്രൂസ് വില്ലിസ്, ഹാരിസണ്‍ ഫോര്‍ഡ് എന്നിവരുള്‍പ്പെടെ മറ്റ് ആക്ഷന്‍ ഇതിഹാസങ്ങള്‍ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ജാക്കിയെ മനപ്പൂര്‍വ്വം അവഗണിക്കുകയാണെന്നും കരുതി. Read More…