Celebrity Sports

യൂറോയിലെ വണ്ടര്‍കിഡ് ലാമിന്‍ യമാലിന്റെ കാമുകി അലക്‌സ് പാഡില്ല ആരാണ്?

ബാഴ്സലോണയ്ക്കും സ്പെയിനിനുമായി പിച്ചിലെ കണ്ണഞ്ചിപ്പിക്കുന്ന പ്രകടനങ്ങള്‍ നടത്തുന്ന 17 വയസ്സുള്ള ലാമിന്‍ യമല്‍ 2024 യൂറോയില്‍ നടത്തിയ പ്രകടനത്തോടെ ലോകമെമ്പാടുമുള്ള ഫുട്‌ബോള്‍ ആരാധകരുടെ ഹൃദയം കവര്‍ന്നു. ലയണേല്‍ മെസ്സിയോടാണ് യമാലിനെ ആരാധകര്‍ താരതമ്യപ്പെടുത്തുന്നത്. പതിവ് പോലെ ആരാധകര്‍ അദ്ദേഹത്തിന്റെ സ്വകാര്യതയിലേക്കും കടന്നുകയറിയിരിക്കുകയാണ്. ലാമിന്‍ യമാലിന്റെ കാമുകിയും ബാഴ്സലോണയിലെ വിദ്യാര്‍ത്ഥിയുമായ അലക്സ് പാഡില്ലയെക്കുറിച്ച് പലരും തെരയുകയാണ്. കപ്പടിച്ചതിന് പിന്നാലെ ജോഡി ഒത്തുചേരുന്ന ഫോട്ടോകള്‍ വൈറലായതോടെയാണ് ഈ ട്രന്റ്. ഇപ്പോള്‍ ടിക്‌ടോക്കില്‍ പാഡില്ല 400,000 ഫോളോവേഴ്സിനെ നേടിയിട്ടുണ്ട്. യമാലുമായുള്ള പാഡില്ലയുടെ Read More…

Sports

അതേ അച്ഛന്‍… അതേ മകന്‍ ; യൂറോയില്‍ പിതാവിന്റെ പൈതൃകം ആര് കയ്യാളും?

ഫുട്‌ബോള്‍ എല്ലാക്കാലത്തും കൗതുകങ്ങളുടെ കൂടെ കളിയാണ്. ജര്‍മ്മനിയില്‍ നടക്കുന്ന യൂറോ 2024 ടൂര്‍ണമെന്റും അക്കാര്യത്തില്‍ വ്യത്യസ്തമല്ല. മുമ്പ് യൂറോയില്‍ സ്വന്തം രാജ്യത്തിന്റെ ജഴ്‌സി അണിഞ്ഞ നിരവധി മുന്‍ താരങ്ങളുടെ മക്കളാണ് ഇത്തവണ അവരവരുടെ രാജ്യത്തിന്റെ ജഴ്‌സിയില്‍ എത്തുന്നത്. നിരവധി ആണ്‍മക്കള്‍ തങ്ങളുടെ അഭിമാനിയായ പിതാക്കന്മാരെ അനുസ്മരിപ്പിച്ചിട്ടുണ്ട്. 1998 ലോകകപ്പും 2000 യൂറോയും നേടിയ മുന്‍ ഫ്രഞ്ച് ഡിഫന്‍ഡറാണ് ലിലിയന്‍ തുറാം. 1998ലെ സെമിഫൈനലില്‍ ക്രൊയേഷ്യക്കെതിരെ രണ്ടു ഗോളുകളും നേടി. ഫ്രാന്‍സ് ക്യാപ്റ്റന്‍ കൈലിയന്‍ എംബാപ്പെയ്ക്കൊപ്പം മുന്‍നിരയില്‍ മുന്നേറുന്ന Read More…