രട്: റെയില്‍വേ ട്രാക്കില്‍ യുവതിയെ കൊന്നുതള്ളിയ കേസില്‍ ഹൈക്കോടതി മുന്‍ ജീവനക്കാരന്‍ പിടിയില്‍. കോട്ടയം പൂവന്‍തുരുത്ത് മൂലക്കളത്തില്‍ സുധ ബേബി(46)യുടെ മൃതദേഹമാണ് റെയില്‍വേ ട്രാക്കില്‍ ഇന്നലെ കണ്ടെത്തിയത്. ഷാജിയും സുധയും ഏറെനാള്‍ സുഹൃത്തുക്കളായിരുന്നു. സംഭവസ്‌ഥലത്ത് വാക്കുതര്‍ക്കം ഉണ്ടാകുകയും തുടര്‍ന്ന് അടിപിടിയില്‍ ഷാജി സുധയെ കൊന്ന് ട്രാക്കില്‍ തള്ളുകയുമായിരുന്നു. തർക്കത്തിനൊടുവിലുണ്ടായ കയ്യാങ്കളിയെ തുടർന്ന് ശബ്ദം പുറത്തു കേൾക്കാതിരിക്കാൻ വായും മൂക്കും പൊത്തിപ്പിടിച്ചപ്പോഴാണ് സുധ മരിച്ചതെന്നാണ് ഷാജി പൊലീസിന് കൊടുത്തിരിക്കുന്ന മൊഴി. എന്നാൽ കുറെക്കാലമായി സുധയെ ഒഴിവാക്കണമെന്ന് തീരുമാനിച്ച പ്രതി Read More…
Tag: Ernakulam news
കൊച്ചിയില്‍ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ച മകള്‍ കൊടുംക്രിമിനല്‍; കഥകേട്ട് ഞെട്ടി പൊലീസ്
കൊച്ചി: ഫേസ് ക്രീം മാറ്റി വെച്ചതിന് മകൾ അമ്മയുടെ വാരിയെല്ല് തല്ലിയൊടിച്ചു. എറണാകുളം പനങ്ങാട് ഇക്കഴിഞ്ഞ തിങ്കളാഴ്ചയായിരുന്നു സംഭവം നടന്നത്. അമ്മയെ മർദിച്ച കേസിൽ മകളെ അറസ്റ്റ് ചെയ്തിട്ടുണ്ട്. സംഭവത്തിൽ പിടിയിലായ നിവിയ മുമ്പും ക്രിമിനൽ കേസുകളിൽ പ്രതിയെന്ന് പൊലീസ് വ്യക്തമാക്കുന്നു. കഴിഞ്ഞ തിങ്കളാഴ്ച വൈകിട്ട് ആറുമണിയോടെയാണ് എഴുപതുകാരിയായ അമ്മയുടെ വാരിയെല്ല് നിവ്യ തല്ലിയൊടിച്ചത്. സരസു എന്ന 70 വയസുകാരിയെ ആണ് മകൾ 30വയസുകാരി നിവിയ അതിക്രൂരമായി മർദിച്ചത്. അമ്മ സരസുവുമായി നിവ്യ നിരന്തരം തര്‍ക്കവും വഴക്കുമായിരുന്നു. Read More…
കഞ്ചാവ്, മരുന്ന്, പെണ്ണ്, ഇതും ചോദിച്ച് വന്നാല്‍…തല്ലും തല്ലും തല്ലും; പെരുമ്പാവൂരിൽ നാട്ടുകാരുടെ മുന്നറിയിപ്പ്
പെരുമ്പാവൂരില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ പാര്‍ക്കുന്ന ഭാഗത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ് ശ്രദ്ധേയമാകുന്നു. കഞ്ചാവ്, മരുന്ന്, പെണ്ണ് എന്നിവയ്ക്കായി ഇങ്ങോട്ട് വന്നാല്‍…തല്ലും തല്ലും തല്ലും–ഇതാണ് വെങ്ങോലയ്ക്കടുത്ത് കണ്ടത്തറയിലുള്ള ‘ഭായി കോളനി’ എന്നും ‘ബംഗാൾ കോളനി’ എന്നും അറിയപ്പെടുന്ന സ്ഥലത്ത് നാട്ടുകാര്‍ സ്ഥാപിച്ച ബോര്‍ഡ്. കഞ്ചാവ്, ഹെറോയിൻ, രാസലഹരി തുടങ്ങി എന്തും സുലഭമായി ലഭിക്കുന്ന ഭാഗമാണിതെന്നും പകൽ പൊതുനിരത്തിൽ പോലും ആളുകള്‍ ലഹരി കുത്തിവയ്ക്കുകയും മറ്റും ചെയ്യുന്ന സ്ഥലത്ത് നിവൃത്തികേടുകൊണ്ടാണ് ബോർഡ് സ്ഥാപിച്ചതെന്നും പറയുന്നു നാട്ടുകാർ. ബോർഡ് Read More…
ട്രെയിനിയായ യുവതിയുടെ മൊബൈലിൽ നിന്ന് സ്വകാര്യദൃശ്യം ചോർത്തി; പോൺ സൈറ്റിലിടുമെന്ന് ഭീഷണി, അറസ്റ്റ്
എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് Read More…
തിരക്കുള്ള ട്രെയിനില്‍ പരസ്യമായി കാമലീലകള്‍; ചോദ്യം ചെയ്ത തന്നെ സ്ത്രീകളായ യാത്രക്കാർപോലും പിന്തുണച്ചില്ല; ദുരനുഭവം വെളിപ്പെടുത്തി യാത്രക്കാരന്‍
കൊച്ചി: തിരക്കുള്ള ട്രെയിനിൽ സഞ്ചരിക്കവെ തനിക്കുണ്ടായ അനുഭവം തുറന്ന് പറഞ്ഞ് കണ്ടന്റ് ക്രിയേറ്ററായ അജിനാസ് എന്ന യുവാവ്. എറണാകുളത്ത് നിന്ന് കൊല്ലത്തേക്കുള്ള യാത്രയ്ക്കിടെയാണ് സംഭവം. യാത്രക്കാർക്ക് മുന്നിൽവെച്ച് സ്ത്രീ പുരുഷന് ഓറൽ സെക്സ് ചെയ്തു നൽകിയെന്നും അത് ചോദ്യം ചെയ്ത തനിക്കു നേരെ ഇവർ തട്ടിക്കയറിയതായും യുവാവ് സമൂഹ മാധ്യമത്തിലൂടെ പങ്കുവെച്ച വീഡിയോയിൽ പറയുന്നു. ജനറല്‍ കംപാര്‍ട്ട്മെന്‍റില്‍ യാത്ര ചെയ്യവേ ഒരു പുരുഷനും സ്ത്രീയും ചുംബിക്കുന്നതും കെട്ടിപ്പിടിക്കുന്നതും കണ്ടു. എന്നാല്‍ ഭാര്യ ഭര്‍ത്താക്കന്‍മാരായിരിക്കും എന്നതിനാല്‍ തന്നെ അവരുടെ Read More…
യുവതി കൊലക്കുറ്റത്തിന് അറസ്റ്റിൽ; പീഡിപ്പിച്ച ആളിനെ തിരിച്ചറിഞ്ഞു, നിരീക്ഷണത്തിലെന്ന് പൊലീസ്
കൊച്ചിയില്‍ നവജാത ശിശുവിന്റെ മൃതദേഹം റോഡിൽ കണ്ടെത്തിയ സംഭവത്തിൽ യുവതി അറസറ്റില്‍. യുവതിയെ ലൈംഗിക പീഡനത്തിനിരയാക്കിയ ആളെ തിരിച്ചറിഞ്ഞറിഞ്ഞതായും ഇയാള്‍ നിരീക്ഷണത്തിലാണെന്നും പോലീസ് അറിയിച്ചു. ഇന്നു രാവിലെ പ്രസവിച്ച യുവതിയെ എറണാകുളം ജനറൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്. സംഭവത്തില്‍ അമ്മ കുറ്റം സമ്മതിച്ചു. പെണ്‍കുട്ടി പീഡനത്തിനിരയായതായി പൊലീസ് പറഞ്ഞു. ഇവര്‍ അതിജീവിതയെന്ന് എറണാകുളം സിറ്റി പൊലീസ് കമ്മീഷണര്‍ ശ്യാംസുന്ദര്‍ പറഞ്ഞു. താന്‍ പീഡനത്തിനിരയായ കാര്യം വീട്ടുകാര്‍ അറിഞ്ഞിട്ടില്ലെന്ന് പെണ്‍കുട്ടി പറഞ്ഞു. മാതാപിതാക്കള്‍ക്ക് പെണ്‍കുട്ടി ഗര്‍ഭിണിയായ കാര്യം അറിയില്ല. പ്രസവം Read More…






