Oddly News

ഹൃദയസ്തംഭനം വന്ന് ആന ചെരിഞ്ഞു…! 15 വര്‍ഷംമുമ്പ് പിരിഞ്ഞ സഹോദരിയുമായി ഒന്നിച്ചത് രണ്ടാഴ്ച മുമ്പ്

ദുബായ്: 15 വര്‍ഷം മുമ്പ് വേര്‍പിരിഞ്ഞ സഹോദരിയുമായി ഒരുമിച്ച് രണ്ടാഴ്ചയ്ക്കുള്ളില്‍ ഹൃദയസ്തംഭനം കൊണ്ട് ആന ചരിഞ്ഞു. പാാക്കിസ്ഥാനിലെ കറാച്ചിയിലെ ഒരു സഫാരി പാര്‍ക്കില്‍ സോണിയ എന്ന 19 വയസ്സുള്ള ആനയാണ് ഞായറാഴ്ച ഹൃദയസ്തംഭനം മൂലം മരണമടഞ്ഞത്. ഒന്നരദശകം മുമ്പ് വേര്‍പിരിഞ്ഞു പോയ അവളുടെ സഹോദരി മധുബാലയെ അടുത്തിടെയാണ് കറാച്ചി സുവോളജിക്കല്‍ ഗാര്‍ഡനില്‍ നിന്ന് സോണിയയ്ക്കും അവരുടെ മറ്റൊരു സഹോദരി മാലികയ്ക്കും ഒപ്പം ചേരാനായി മാറ്റിയത്. ഞായറാഴ്ച രാവിലെയാണ് അവളുടെ ചേതനയറ്റ ശരീരം കണ്ടെത്തിയത്. അസോസിയേറ്റഡ് പ്രസ് റിപ്പോര്‍ട്ട് Read More…

Good News

കൃഷിനശിപ്പിക്കാന്‍ എത്തുന്ന കാട്ടാനകളെ തുരത്തുന്നത് 70,000 തേനീച്ചകള്‍ ; കെനിയയില്‍ പദ്ധതി വന്‍ വിജയം

എന്തൊക്കെ ഉപായങ്ങള്‍ ചെയ്താലും വന്യമൃഗങ്ങളുടെ ആക്രമണവും കൃഷിനശിപ്പിക്കലും വനാതിര്‍ത്തികളിലെ കര്‍ഷകരുടെ പതിവ് തലവേദയാണ്. ഈ സാഹചര്യം നേരിടുന്ന കെനിയയിലെ കര്‍ഷകര്‍ ഭക്ഷണത്തിനായി ഇറങ്ങിവരികയും കൃഷി നശിപ്പിക്കുകയും ചെയ്യുന്ന ആനകളെ തുരത്താന്‍ ഉപയോഗിക്കുന്നത് തേനീച്ചകളെ. ഐതിഹാസികമായ സാവോ ദേശീയ ഉദ്യാനത്തിന്റെ അരികിലാണ് ആഫ്രിക്കന്‍ തേനീച്ചകള്‍ നല്ല വിളവെടുപ്പുള്ള വിളകളുടെ അടുത്ത നിരകളില്‍ കാവല്‍ക്കാരായി കഴിയുന്നത്. ഈ ഗ്രാമപ്രദേശങ്ങളില്‍ ആനകളെ കൃഷിയിടങ്ങള്‍ കയ്യേറുന്നതില്‍ നിന്നും വിളകള്‍ തിന്നുന്നതില്‍ നിന്നും വീടുകള്‍ നശിപ്പിക്കുന്നതില്‍ നിന്നും തേനീച്ചകളാണ് തടയുന്നത്. ആനകളെ തുരത്താന്‍ തേനീച്ചകളെ Read More…

Oddly News

നദി നീന്തിക്കടക്കുന്ന നൂറോളം ആനകളുടെ ആകാശക്കാഴ്ച; ഹൃദ്യമായ കാഴ്ച്ച; വീഡിയോ വൈറല്‍

സമൂഹ മാധ്യമങ്ങളില്‍ പല കൗതുകകരമായ കാഴ്ച്ചകളും നമ്മള്‍ കാണാറുണ്ട്. അത്തരത്തില്‍ ഇപ്പോളിതാ ഒന്നും രണ്ടുമല്ല നൂറോളം ആനകള്‍ നദി നീന്തിക്കടക്കുന്ന കാഴ്ച്ച കണ്ട് അമ്പരന്നിരിക്കുകയാണ് സോഷ്യല്‍ മീഡിയ.അസമിലെ ജോര്‍ഹട്ടില്‍ നിന്ന് ബ്രഹ്‌മപുത്ര നദി നീന്തിക്കടക്കുന്ന ആനക്കൂട്ടത്തിന്റെ ദൃശ്യങ്ങളാണ് സോഷ്യല്‍ മീഡിയയില്‍ തരംഗമാകുന്നത്. ആനക്കൂട്ടത്തിന്റെ മനോഹരമായ ആകാശദൃശ്യങ്ങള്‍ പകര്‍ത്തിയത്. ഫോട്ടോഗ്രാഫറായ സച്ചിന്‍ ഭറളിയാണ്. ആനകള്‍ അസാധ്യ നീന്തല്‍ക്കാരാണെന്ന കുറിപ്പോടെയാണ് മുതിര്‍ന്ന ഐ എഫ് എസ് ഉദ്യോഗസ്ഥയായ സുധ രാമന്‍ , ദൃശ്യങ്ങള്‍ എക്‌സില്‍ പങ്കിട്ടത്. ഐ എഫ് എസ് Read More…

Oddly News

നാട്ടാനകള്‍ തമ്മില്‍ ഏറ്റുമുട്ടുന്നത് കണ്ടിട്ടുണ്ടോ? ആറാട്ടുപുഴ പൂരത്തിലെ അപൂര്‍വ്വകാഴ്ച വൈറലാകുന്നു

കേരളത്തിലെ ഭൂമിശാസ്ത്രപരമായ പ്രദേശത്തിന്റെ 30 ശതമാനത്തോളം വനമേഖലയിലായതിനാല്‍ മനുഷ്യ-വന്യജീവി സംഘര്‍ഷങ്ങള്‍ സംസ്ഥാനത്ത് അസാധാരണമല്ല. എന്നാല്‍ ഗ്രാമത്തില്‍ ആനകള്‍ തമ്മില്‍ നടത്തുന്ന ഏറ്റുമുട്ടലുകള്‍ പതിവ് കാഴ്ചകളല്ല. തൃശൂര്‍ ജില്ലയില്‍ ആറാട്ടുപുഴ പൂരം ഉത്സവത്തോടനുബന്ധിച്ച് മന്ദാരക്കടവില്‍ ആറാട്ട് ചടങ്ങിനായി കൊണ്ടുവന്ന ഒരു ആന എഴുന്നുളളത്തിന് കൊണ്ടുവന്ന മറ്റൊരു ആനയെ ആക്രമിക്കുന്നതിന്റെ വീഡിയോ വൈറലായി പടരുകയാണ്. സംഭവത്തിന്റെ ഒരു വീഡിയോ സോഷ്യല്‍ മീഡിയയില്‍ ആണ് എത്തിയിട്ടുളളത്. അതില്‍ ഒരു ആന, സൗമ്യനായ രണ്ടാമത്തെ ആനയെ എഴുന്നുള്ളത്തിന്റെ സമയത്ത് ആക്രമിക്കുന്നതായി കാണാം. ഇതോടെ Read More…

Oddly News

ആനക്കൂട്ടം വന്നപ്പോള്‍ വീട്ടുകാര്‍ ഇറങ്ങിയോടി ; വീട്ടില്‍ അകപ്പെട്ടു പോയ എട്ടുവയസ്സുകാരിയെ കാട്ടാനകള്‍ ചവിട്ടിക്കൊന്നു

സില്‍ചാര്‍: കാട്ടാനക്കൂട്ടം കാടിനടുത്തുള്ള ഗ്രാമത്തില്‍ ഇറങ്ങുകയും നാശനഷ്ടം ഉണ്ടാക്കുകയും ചെയ്ത സംഭവത്തില്‍ പെണ്‍കുട്ടിയെ ആനക്കൂട്ടം ചവിട്ടിക്കൊന്നു. ആസാമിലെ കൊക്രജാറില്‍ നടന്ന സംഭവത്തില്‍ ഗ്രാമത്തില്‍ പ്രവേശിച്ച ആനകള്‍ വീട്ടില്‍ അവശേഷിച്ച എട്ടുവയസ്സുകാരിയെയാണ് കൊലപ്പെടുത്തിയത്. മൂന്നാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സാനി മര്‍ദിയാണ് ദാരുണസംഭവത്തിന് ഇരയായതെന്ന് പോലീസ് പറഞ്ഞു. മൃതദേഹം കണ്ടെടുത്ത് പോസ്റ്റ്മോര്‍ട്ടത്തിന് അയച്ചിരിക്കുകയാണ്. ആന സങ്കേതമായ കച്ചുഗാവ് ഫോറസ്റ്റ് ഡിവിഷനു കീഴിലുള്ള അതിബാരി പ്രദേശത്താണ് സംഭവം. ആനക്കൂട്ടമെത്തിയപ്പോള്‍ എല്ലാവരും സുരക്ഷിത സ്ഥാനത്തേക്ക് ഓടിയെങ്കിലും പെണ്‍കുട്ടി വീട്ടില്‍ ഉപേക്ഷിച്ചു പോകുകയായിരുന്നു. ആനയുടെ Read More…