Featured Spotlight

വിട്ടുവീഴ്ചയില്ല; 10 സീറ്റും വേണമെന്ന് പി.ജെ. ജോസഫ്

കോട്ടയം: കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിച്ച 10 സീറ്റുകളും കേരളാ കോണ്‍ഗ്രസ് പാര്‍ട്ടിക്കു ലഭിക്കണമെന്ന ആവശ്യത്തില്‍ ഉറച്ചുനില്‍ക്കുന്നതായി കേരളാ കോണ്‍ഗ്രസ് ചെയര്‍മാന്‍ പി.ജെ. ജോസഫ്. കോട്ടയത്തു ചേര്‍ന്ന ഉന്നതാധികാര സമിതി യോഗത്തില്‍ അധ്യക്ഷത വഹിക്കുകയായിരുന്നു അദ്ദേഹം. സ്ഥാനാര്‍ഥിത്വം നല്‍കുന്നതില്‍ യു.ഡി.എഫിന്റെ പൊതു മാനദണ്ഡമായ ജയസാധ്യത പാര്‍ട്ടി പാലിക്കുമെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ 10 വര്‍ഷമായി ഭരണം നടത്തുന്ന എല്‍.ഡി.എഫ്. സര്‍ക്കാര്‍ കാര്‍ഷിക മേഖലയോട് തുടര്‍ന്നു വരുന്ന അവഗണനയുടെ ഏറ്റവും പുതിയ ഉദാഹരണമാണു സംസ്ഥാന ബജറ്റ്. പൊള്ളയായ വാഗ്ദാനങ്ങളും Read More…

Featured Spotlight

ഒരാൾ എങ്ങനെ 389 പേരുടെ അച്ഛനാവും? ബംഗാളില്‍ SIR ന്റെ ആവശ്യകത വ്യക്തമാക്കി തിരഞ്ഞെടുപ്പ് കമ്മിഷൻ

ന്യൂഡൽഹി ∙ എസ്ഐആർ നടപടികളുടെ ഭാഗമായി ബംഗാളിൽ വോട്ടർപട്ടിക പരിഷ്കരിക്കുന്ന വേളയിൽ കണ്ടെത്തിയത് ഗുരുതരമായ പിഴവുകൾ. തിങ്കളാഴ്ച സുപ്രീംകോടതിയിൽ തിരഞ്ഞെടുപ്പ് കമ്മിഷൻ ഹാജരാക്കിയ രേഖകളിലാണ് പിഴവുകളെ കുറിച്ചുള്ള വിവരങ്ങളുള്ളത്. ഒരേ മണ്ഡലത്തിൽ നൂറുകണക്കിന് വോട്ടർമാർ അച്ഛന്റെ പേരായി ഉൾപ്പെടുത്തിയത് ഒരേ പേരാണെന്നും കണ്ടെത്തി. കഴിഞ്ഞ കുറച്ചു തിരഞ്ഞെടുപ്പുകളിൽ പിഴവുകൾ നിറഞ്ഞ ഈ വോട്ടർ പട്ടികയാണ് ഉപയോഗിച്ചിരുന്നത്.  അസൻസോളിലെ ബരാബനി മണ്ഡലത്തിലാണ് 389 വോട്ടർമാരുടെ അച്ഛന്റെ കോളത്തിൽ ഒരാളുടെ പേരു കണ്ടെത്തിയത്. സമാനമായ പൊരുത്തക്കേടുകൾ മറ്റു മണ്ഡ‍ലങ്ങളിലും കണ്ടെത്തിയിട്ടുണ്ട്. Read More…

Featured Spotlight

MM മണി പൂര്‍ണ ആരോഗ്യവാന്‍; തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന് CPM

ചെറുതോണി: അനാരോഗ്യം മൂലം ഉടുമ്പന്‍ചോല എം.എല്‍.എയും മുതിര്‍ന്ന സി.പി.എം. നേതാവുമായ എം.എം. മണി വരുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ മത്സരിക്കില്ലെന്ന തരത്തിലുള്ള വാര്‍ത്തകള്‍ക്ക്‌ അടിസ്‌ഥാനമില്ലെന്ന്‌ സി.പി.എം ഇടുക്കി ജില്ലാ സെക്രട്ടേറിയറ്റ്‌. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചുള്ള പ്രാഥമിക ആലോചനകള്‍പോലും നടന്നിട്ടില്ല. ഗൃഹസമ്പര്‍ക്ക പരിപാടികള്‍ക്കും സംസ്‌ഥാന ജാഥയ്‌ക്കും ശേഷമേ അത്തരം ചര്‍ച്ചകളിലേക്ക്‌ എല്‍.ഡി.എഫും സി.പി. എമ്മും കടക്കുകയുള്ളു. സംസ്‌ഥാനജില്ലാ നേതൃത്വങ്ങള്‍ ഇക്കാര്യങ്ങള്‍ വിശദമായി ചര്‍ച്ച ചെയ്യും. എല്‍.ഡി.എഫ്‌. സ്‌ഥാനാര്‍ഥികളെ സംബന്ധിച്ചു മാധ്യമങ്ങള്‍ നല്‍കുന്ന ഊഹാപോഹ വാര്‍ത്തകളില്‍ അടിസ്‌ഥാനമില്ല.-സി.പി.എം. വ്യക്‌തമാക്കി. എം.എം മണി Read More…

Crime

മുഖംമറച്ച് കൈവിലങ്ങുമായെത്തി പത്രിക നല്‍കി; പേരക്കുട്ടിയെ കൊലപ്പെടുത്തിയ ഗുണ്ടാനേതാവ് സ്ഥാനാര്‍ഥി

പേരക്കുട്ടിയെ കൊലപ്പെടുത്തിയെന്ന് ആരോപിക്കപ്പെടുന്ന പ്രതി ജയിലില്‍ നിന്നും പൊലീസ് കാവലില്‍ നാമനിര്‍ദേശ പത്രിക സമര്‍പ്പിക്കാനെത്തി. പുണെയിലെ പ്രാദേശിക ഗുണ്ടാനേതാവ് ബന്ദു ആന്തേക്കറാണ് സര്‍ക്കാര്‍ ഓഫീസിലെത്തി നഗരസഭാ തിരഞ്ഞെടുപ്പിനുള്ള നാമനിർദ്ദേശ പത്രിക സമര്‍പ്പിച്ചത്. മുഖം കറുത്ത തുണികൊണ്ട് മറച്ച്, കൈകൾ ബന്ധിച്ച നിലയിലായിരുന്നു വരവ്. പേരക്കുട്ടിയായ ആയുഷ് കോംകറിന്റെ കൊലപാതകക്കേസിൽ ജുഡീഷ്യൽ കസ്റ്റഡിയിൽ കഴിയുന്ന ആന്തേക്കറിന് പുണെയിലെ പ്രത്യേക മക്കോക്ക കോടതി ഉപാധികളോടെ അനുമതി നൽകിയതിന് തൊട്ടുപിന്നാലെയാണ് സ്വതന്ത്ര സ്ഥാനാര്‍ഥിയായി രംഗത്തെത്തിയത്.  View this post on Instagram Read More…

Featured Lifestyle

എങ്ങനെയാണ് വോട്ട് ചെയ്യേണ്ടത്, ഏതൊക്കെ രേഖകള്‍ കൈയില്‍ കരുതണം? വോട്ട്‌ ചെയ്യാനുള്ള നടപടികള്‍ ഇങ്ങനെ

തിരുവനന്തപുരം: വോട്ടര്‍ പോളിങ്‌ബൂത്തില്‍ പ്രവേശിച്ചു കഴിഞ്ഞാല്‍ സമ്മതിദായകരുടെ തിരിച്ചറിയല്‍ രേഖയും വോട്ടര്‍പട്ടികയിലെ പേരും വിവരങ്ങളും പോളിങ്‌ ഉദ്യോഗസ്‌ഥന്‍ പരിശോധിക്കും. തുടര്‍ന്ന്‌ രണ്ടാമത്തെ പോളിങ്‌ ഓഫീസറുടെ അടുത്ത്‌ ചെല്ലുമ്പോള്‍ വോട്ടറുടെ കൈവിരലില്‍ മഷി പുരട്ടി, വോട്ട്‌ രജിസ്‌റ്ററില്‍ ഒപ്പോ വിരലടയാളമോ രേഖപ്പെടുത്തി വോട്ടിങ്‌ സ്ലിപ്പ്‌ നല്‍കും. ഈ സ്ലിപ്പുമായി വോട്ടിങ്‌ യന്ത്രത്തിന്റെ ചുമതലയുള്ള ഓഫീസറുടെ മുന്‍പിലെത്തി സ്ലിപ്പ്‌ ഏല്‍പ്പിക്കണം. ഉദ്യോഗസ്‌ഥന്‍ കണ്‍ട്രോള്‍ യൂണിറ്റിലെ ബട്ടണ്‍ അമര്‍ത്തി ബാലറ്റ്‌ യൂണിറ്റുകള്‍ വോട്ടിങ്ങിന്‌ സജ്‌ജമാക്കും. തുടര്‍ന്ന്‌ സമ്മതിദായകര്‍ വോട്ടിങ്‌ കമ്പാര്‍ട്ട്‌മെന്റിലേക്ക്‌ നീങ്ങണം. Read More…

Celebrity

ജാതിയും മതവും നോക്കി സ്ഥാനാര്‍ഥികളെ നിര്‍ത്തുന്നതില്‍ പാര്‍ട്ടികളെ മാത്രം കുറ്റം പറയാനാകുമോ? – വീണ്ടും മീനാക്ഷി

സാമൂഹിക വിഷയങ്ങളിൽ തന്റെ നിലപാടുകൾ പങ്കിടുന്നത് വഴി മീനാക്ഷി ഇ​പ്പോള്‍ ഏറെ ശ്രദ്ധ നേടിയിരിക്കുകയാണ്. സോഷ്യല്‍ മീഡിയയില്‍ മീനാക്ഷി പങ്കുവയ്ക്കുന്ന പോസ്റ്റുകള്‍ ഏറെ ചർച്ചയാകാറുണ്ട്. അടുത്തിടെ ഈശ്വര വിശ്വാസത്തെക്കുറിച്ചും നിരീശ്വരവാദത്തെക്കുറിച്ചും നടിയും മീനാക്ഷി പങ്കുവച്ച കുറിപ്പ് വൈറലായി മാറിയിരുന്നു. ഇപ്പോഴിതാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് മീനാക്ഷി പങ്കുവച്ച പോസ്റ്റാണ് ശ്രദ്ധിക്കപെടുന്നത്.. സ്ഥാനാർത്ഥിയെ നിശ്ചയിക്കുമ്പോള്‍ ആ ഭാഗത്ത് കൂടുതലുള്ള ജാതി മത വർഗ്ഗ വിഭാഗത്തില്‍ നിന്നുള്ള ഒരാളെ നിർത്തുന്ന രീതി രാഷ്ട്രീയ പാർട്ടികള്‍ കാണിക്കുന്നത് ശരിയാണോ എന്ന ഒരാളുടെ ചോദ്യത്തിന് Read More…

Movie News

‘അമ്മ’യിലെ ഭിന്നത: നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍, കുക്കുവിനെ വിമര്‍ശിച്ചവര്‍ക്കും മിണ്ടാട്ടമില്ല

താരസംഘടനയായ ‘അമ്മ’യിലെ ഭരണസമിതി തെരഞ്ഞെടുപ്പിന്‌ ഒരാഴ്‌ച മാത്രം ശേഷിക്കെ, സ്‌ഥാനാര്‍ഥികളെ ലക്ഷ്യമിട്ട്‌ ഇരുവിഭാഗങ്ങളായി നടക്കുന്ന ചേരിപ്പോരില്‍ നിലപാട്‌ വ്യക്‌തമാക്കാതെ മുന്‍നിര താരങ്ങള്‍. തെരഞ്ഞെടുപ്പില്‍ മത്സരിക്കുന്നവര്‍ പരസ്‌പരം ചെളിവാരി എറിയുന്നത്‌ സംഘടനയുടെ കെട്ടുറപ്പിനെ ബാധിക്കുംവിധം വളര്‍ന്നുകഴിഞ്ഞു. അതിനിടെ, അശ്ലീല സിനിമകളിലൂടെ പണം സമ്പാദിച്ചെന്ന കേസില്‍ നടി ശ്വേതാ മേനോന്‌ ആശ്വാസമായി ഹൈക്കോടതിയുടെ വിധി വന്നത്‌ എതിര്‍ വിഭാഗത്തിന്‌ വന്‍ തിരിച്ചടിയായി. ശ്വേതാ മേനോന്‌ പിന്തുണ അറിയിച്ചിറക്കിയ കുറിപ്പില്‍, ആരോപണവിധേയനായി മത്സരത്തില്‍നിന്നു പിന്മാറിയ നടന്‍ ബാബുരാജിനെ പിന്തുണയ്‌ക്കുന്ന ആരും ചേര്‍ന്നില്ലെന്നതും Read More…

Crime

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടുചെയ്തു ; 30 കാരി മുസ്‌ളീം യുവതിക്ക് ഭര്‍ത്തൃസഹോദരന്റെ ക്രൂരമര്‍ദ്ദനം

മദ്ധ്യപ്രദേശ് തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്തതിന്റെ പേരില്‍ മുസ്‌ളീം യുവതിയെ കുടുംബാംഗങ്ങള്‍ ചേര്‍ന്ന് ക്രൂരമായി മര്‍ദ്ദിച്ചു. മദ്ധ്യപ്രദേശിലെ സെഹോര്‍ ജില്ലയിലെ ബെര്‍ഖേഡ ഹസന്‍ ഗ്രാമത്തില്‍ നവംബര്‍17 ന് നടന്ന തെരഞ്ഞെടുപ്പില്‍ ബിജെപിയ്ക്ക് വോട്ടു ചെയ്ത സമീനഎന്ന യുവതിയാണ് മര്‍ദ്ദനത്തിനിരയായത്. വോട്ടെടുപ്പില്‍ ഫലം പുറത്തുവന്നതിന് പിന്നാലെയായിരുന്നു സംഭവം. മര്‍ദ്ദനത്തിന് പിന്നാലെ ഇവര്‍ അഹമ്മദ്പൂര്‍ പോലീസ് സ്‌റ്റേഷനില്‍ പരാതി നല്‍കിയിട്ടുണ്ട്. ഭര്‍ത്തൃസഹോദരനെതിരേയാണ് പരാതി. ഡിസംബര്‍ 4 ന് താനും കുടുംബവും ബിജെപിയുടെ വിജയത്തില്‍ സന്തോഷിച്ചു. ഈ ആഘോഷം താന്‍ കോണ്‍ഗ്രസിനല്ല Read More…