മുട്ട കൂടുതലായി കഴിക്കുന്നത് കൊളസ്‌ട്രോൾ വർദ്ധിപ്പിക്കുമെന്നും ആരോഗ്യത്തിന് ഹാനികരമാകുമെന്നും കേട്ടിട്ടുണ്ടാകും. ഇതിനെ അടിസ്ഥാനപ്പെടുത്തി അടുത്തിടെ ഒരു ഗവേഷണം നടത്തുകയുണ്ടായി. പഠനമനുസരിച്ചു മുട്ട കഴിക്കുന്നത് പ്രായമായവരുടെ ഹൃദയാരോഗ്യത്തെ മെച്ചപ്പെടുത്താനും ചെറുപ്പക്കാരുടെ മരണ സാധ്യത കുറയ്ക്കുകയും ചെയ്തേക്കാമെന്ന് വ്യക്തമാക്കുന്നു . എന്തായിരുന്നു പഠനം? 8,000-ത്തിലധികം ആളുകളുടെ ഡാറ്റാ വിശകലനത്തിൽ, അവർ സാധാരണയായി കഴിക്കുന്ന ഭക്ഷണങ്ങളാണ് പരിശോധിച്ചത്. തുടർന്ന് ആറ് വർഷത്തിനിടെ എത്ര പേർ മരിച്ചുവെന്നും മെഡിക്കൽ രേഖകളും ഔദ്യോഗിക റിപ്പോർട്ടുകളും ഉപയോഗിച്ച് എന്ത് കാരണങ്ങളാൽ മരിച്ചുവെന്നും പരിശോധിക്കുകയുണ്ടായി. അതിൽ പങ്കെടുത്തവർ Read More…
Tag: egg
മുട്ടയുടെ കൂടെ കഴിക്കാന്‍ പാടില്ലാത്ത 5 ഭക്ഷണങ്ങള്‍
ചില ഭക്ഷണങ്ങളുമായി ചേര്‍ത്ത് കഴിക്കുമ്പോള്‍, മുട്ടയ്ക്ക് അതിന്റെ ചില ആരോഗ്യ ഗുണങ്ങള്‍ നഷ്ടപ്പെടും. ദഹനപ്രശ്‌നങ്ങള്‍ക്കും മറ്റു ചില ആരോഗ്യ പ്രശ്‌നങ്ങള്‍ക്കും ഇത് കാരണമാകും. സമീകൃതവും ആരോഗ്യകരവുമായ ഒരു ജീവിതശൈലി പിന്തുടരാന്‍ പരസ്പര വിരുദ്ധ ഭക്ഷണങ്ങള്‍ ഏതെന്ന് അറിയേണ്ടിയിരിക്കുന്നു. മുട്ടയുടെ കൂടെ ഒരിക്കലും കഴിക്കാന്‍ പാടില്ലാത്ത ഭക്ഷണങ്ങള്‍ സംസ്‌കരിച്ച മാംസം സംസ്‌കരിച്ച മാംസത്തില്‍ ഉപ്പ്, ദോഷകരമായ കൊഴുപ്പുകള്‍, പ്രിസര്‍വേറ്റീവുകള്‍ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. ഈ സംസ്‌കരിച്ച മാംസങ്ങള്‍ മുട്ടയുമായി ചേര്‍ക്കുമ്പോള്‍ ദഹനവ്യവസ്ഥയെ ബാധിക്കുകയും ഇത് വയറു വേദനയ്ക്കും ദഹനത്തിനും Read More…
അതേ.. ഇനി മുട്ട അമിതമായി വേവിക്കരുത്; പിന്നാലെ അപകടം
മുട്ട പുഴുങ്ങാനായി അടുപ്പത്ത് വച്ച് മറന്നുപോകുന്ന അനുഭവം നിങ്ങളില്‍ പലവര്‍ക്കും ഉണ്ടാകാറില്ലേ? മുട്ട അധികം വെന്തുപോയെന്ന് പറഞ്ഞ് എന്ത് ചെയ്യാനെന്നാകും നമ്മുടെ ചിന്ത. എന്നാല്‍ അങ്ങനെയല്ല. കൂടുതല്‍ നേരം മുട്ട വേവിക്കുകയാണെങ്കില്‍ ഗുരുതരമായ രാസമാറ്റം മുട്ടയില്‍ ഉണ്ടാകും. മുട്ടയിലെ കൊളസ്ട്രോള്‍ അത്ര അപകടമല്ലെങ്കിലും മുട്ട പാചകം ചെയ്യുന്ന രീതി തെറ്റിയാല്‍ വന്‍ പ്രശ്നങ്ങളുണ്ടാകാം. കൂടുതല്‍ നേരം വേവിച്ച മുട്ടയുടെ മഞ്ഞക്കരുവിന് മുകളിലായി ഒരു പച്ച നിറത്തിലുള്ള ആവരണം ശ്രദ്ധിച്ചിട്ടുണ്ടാവില്ലേ? അധികമായി വേവുമ്പോള്‍ മുട്ടയുടെ വെള്ളയില്‍ ഹൈഡ്രജന്‍ സള്‍ഫൈഡ് Read More…
കണ്ടാല്‍ ഒരു കുഞ്ഞന്‍ പാമ്പ്; മുട്ട തിന്നാന്‍ വായ പിളര്‍ന്നപ്പോള്‍ ഉണ്ടായതോ?
കാഴ്ചയില്‍ ചെറുതെന്ന കരുതുന്ന പല ജീവികളും അത്ഭുതപ്പെടുത്തുന്ന മാറ്റങ്ങള്‍ക്ക് വിധേയരാകാറുണ്ട്. പാമ്പുകളും അത്തരത്തിലുള്ളതാണ്. കാണുമ്പോള്‍ ചെറുതാണെന്ന് തോന്നുമെങ്കിലും ഇര വിഴുങ്ങുമ്പോള്‍ ഇവയുടെ ശരീരം വികസിക്കാറുണ്ട്. അങ്ങനെയുള്ള ഒരു വീഡിയോയാണ് സമൂഹ മാധ്യമങ്ങളില്‍ കൗതുകമുണര്‍ത്തുകയാണ്. ഒരാള്‍ കൈയിലായി വച്ചിരിക്കുന്ന മുട്ട കഴിക്കാനായി പാമ്പ് എത്തുന്നതാണ് തുടക്കം. പാമ്പിന്റേത് മുട്ടയേക്കാള്‍ വലുപ്പമില്ലാത്ത വായയാണ്. എന്നാല്‍ മുട്ട അകത്താക്കാനായി വാ തുറന്നപ്പോള്‍ കുഞ്ഞന്‍ പാമ്പിന്റെ ശരീരഘടന തന്നെ മാറി. വായ വികസിക്കുകയും ബുദ്ധിമുട്ടുകളൊന്നുമില്ലാതെ മുട്ട അകത്താക്കുകയും ചെയ്തു. ശരീരത്തിലേക്ക് കടന്നുചെല്ലുന്ന ഭാഗമെല്ലാം Read More…
ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ? പരിണാമ ശാസ്ത്രം ഉത്തരം കണ്ടെത്തി
“ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ?” എന്നത് ഏറ്റവും പഴക്കമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്. നൂറ്റാണ്ടുകളായുള്ള ഈ ചോദ്യത്തിന്, പരിണാമ ശാസ്ത്രം ശ്രദ്ധേയമായ ഒരു ഉത്തരം നൽകുന്നു. കോഴികൾ പ്രത്യക്ഷപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുട്ടകൾ നിലനിന്നിരുന്നതായി ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. ജന്തുശാസ്ത്ര റിപ്പോർട്ടറും ഇൻഫിനിറ്റ് ലൈഫിൻ്റെ രചയിതാവുമായ ജൂൾസ് ഹോവാർഡ് പറയുന്നത് ആദ്യത്തെ മുട്ട ജീവന്റെ ഉത്ഭവവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ജീവിവർഗങ്ങളുടെ നിലനിൽപ്പിൽ മുട്ടകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യകാല Read More…
മെഡിക്കല്‍ വിദ്യാര്‍ത്ഥി 28 ദിവസത്തിനിടയില്‍ കഴിച്ചത് 720 മുട്ടകള്‍ ! കൊളസ്‌ട്രോളിന് സംഭവിച്ചത് ഇതാ…
ഒരു ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചീത്ത കൊളസ്ട്രോള്‍ തന്റെ ശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുന്നതിനായി 28 ദിവസങ്ങളിലായി മൊത്തം 720 കോഴിമുട്ടകള്‍ കഴിച്ചുകൊണ്ട് കൗതുകകരമായ ഒരു ‘പരീക്ഷണം’ പൂര്‍ത്തിയാക്കി. എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടകള്‍ കാരണമെന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയെക്കുറിച്ചുള്ള ധാരണ. മെറ്റബോളിക് ഹെല്‍ത്തില്‍ പിഎച്ച്ഡി നേടിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്ക് ഹൊറോവിറ്റ്സാണ്, 28 ദിവസം തുടര്‍ച്ചയായി ഓരോ മണിക്കൂറിലും മുട്ട കഴിക്കുന്നത് തന്റെ ആരോഗ്യത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് Read More…
ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല
പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ Read More…
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ Read More…
തോടിന് തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്…?
മുട്ട ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന് തവിട്ട് കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും. ഏതിലാണ് പോഷകാംശം കൂടുതലെന്ന് ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ…? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട് മുട്ടകളും ധൈര്യമായി കഴിച്ചോളു. കാരണം പുതിയ പഠനമനുസരിച്ച് വെള്ള , തവിട്ട് നിറങ്ങളുള്ള മുട്ടകള്‍ തമ്മില്‍ പോഷകാംശത്തിലും ഗുണത്തിലും യാതൊരു വ്യത്യാസവുമില്ലെന്നാണ് കണ്ടെത്തല്‍. മുട്ടത്തോടിന്റെ നിറം കോഴിയുടെ ഇനത്തെ ആശ്രയിച്ചിരിക്കും. നിറം സാധാരണയായി മുട്ടയിലെ പോഷകങ്ങളെ ബാധിക്കില്ലെങ്കിലും, Read More…