“ആദ്യം വന്നത് കോഴിയാണോ മുട്ടയാണോ?” എന്നത് ഏറ്റവും പഴക്കമുള്ള ചോദ്യങ്ങളില്‍ ഒന്നാണ്. നൂറ്റാണ്ടുകളായുള്ള ഈ ചോദ്യത്തിന്, പരിണാമ ശാസ്ത്രം ശ്രദ്ധേയമായ ഒരു ഉത്തരം നൽകുന്നു. കോഴികൾ പ്രത്യക്ഷപ്പെടുന്നതിന് ദശലക്ഷക്കണക്കിന് വർഷങ്ങൾക്ക് മുമ്പ് മുട്ടകൾ നിലനിന്നിരുന്നതായി ശാസ്ത്രജ്ഞർ ഉറപ്പിച്ചു പറയുന്നു. ജന്തുശാസ്ത്ര റിപ്പോർട്ടറും ഇൻഫിനിറ്റ് ലൈഫിൻ്റെ രചയിതാവുമായ ജൂൾസ് ഹോവാർഡ് പറയുന്നത് ആദ്യത്തെ മുട്ട ജീവന്റെ ഉത്ഭവവുമായി സങ്കീർണ്ണമായി ബന്ധപ്പെട്ടിരിക്കുന്നു എന്നാണ്. ജനിതക വൈവിധ്യത്തെ പ്രോത്സാഹിപ്പിക്കുന്ന നിരവധി ജീവിവർഗങ്ങളുടെ നിലനിൽപ്പിൽ മുട്ടകൾ ഒരു പ്രധാന പങ്ക് വഹിച്ചിട്ടുണ്ട്. ആദ്യകാല Read More…
Tag: egg
മെഡിക്കല്‍ വിദ്യാര്‍ത്ഥി 28 ദിവസത്തിനിടയില്‍ കഴിച്ചത് 720 മുട്ടകള്‍ ! കൊളസ്‌ട്രോളിന് സംഭവിച്ചത് ഇതാ…
ഒരു ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥി ചീത്ത കൊളസ്ട്രോള്‍ തന്റെ ശരീരത്തില്‍ ഉണ്ടാക്കുന്ന സ്വാധീനം പരിശോധിക്കുന്നതിനായി 28 ദിവസങ്ങളിലായി മൊത്തം 720 കോഴിമുട്ടകള്‍ കഴിച്ചുകൊണ്ട് കൗതുകകരമായ ഒരു ‘പരീക്ഷണം’ പൂര്‍ത്തിയാക്കി. എല്‍ഡിഎല്‍ (ലോ ഡെന്‍സിറ്റി ലിപ്പോപ്രോട്ടീന്‍) അല്ലെങ്കില്‍ ‘മോശം’ കൊളസ്‌ട്രോള്‍ വര്‍ദ്ധിപ്പിക്കുന്നതിന് മുട്ടകള്‍ കാരണമെന്നാണ് പ്രോട്ടീന്‍ സമ്പുഷ്ടമായ മുട്ടയെക്കുറിച്ചുള്ള ധാരണ. മെറ്റബോളിക് ഹെല്‍ത്തില്‍ പിഎച്ച്ഡി നേടിയ ഹാര്‍വാര്‍ഡ് മെഡിക്കല്‍ വിദ്യാര്‍ത്ഥിയായ നിക്ക് ഹൊറോവിറ്റ്സാണ്, 28 ദിവസം തുടര്‍ച്ചയായി ഓരോ മണിക്കൂറിലും മുട്ട കഴിക്കുന്നത് തന്റെ ആരോഗ്യത്തിന് എന്ത് ഫലമുണ്ടാക്കുമെന്ന് Read More…
ഇനി മുട്ട കഴിക്കാന്‍ പേടി വേണ്ട! ഇങ്ങനെ കഴിച്ചാല്‍ കൊളസ്ട്രോള്‍ കൂടില്ല
പോഷക സമ്പന്നമായ ആഹാരമായാലും പലരും കഴിക്കാന്‍ ഭയക്കുന്ന ഒരു ആഹാരം കൂടിയാണ് മുട്ട. അഥവാ കഴിച്ചാലും മഞ്ഞക്കരു വേണ്ട വെള്ള മതിയെന്നു പറയും. ഈ ആശങ്കയ്ക്ക് പിന്നില്‍ മുട്ട കഴിച്ചാല്‍ കോളസ്ട്രോള്‍ വര്‍ധിക്കുമോയെന്ന ഭയമാണ്. എന്നാല്‍ മുട്ട കഴിക്കുന്നവരുടെ കൊളസ്ട്രോള്‍ ഉയരുകയില്ലായെന്നും എല്ലാ ദിവസവും ഇത് കഴിക്കാമെന്നുമാണ് പുതിയ പഠനം വ്യക്തമാക്കുന്നത്. ഇത് സംബന്ധിച്ച പഠനം നടത്തിയത് നോര്‍ത്ത് കരോളിന ഡ്യൂക് ക്ലിനിക്കവല്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടിലെ ഗവേഷകരാണ്. ഹൃദ്യോഗസാധ്യതയുള്ള 140 രോഗികളിലാണ് ഈ പഠനം നടത്തിയത്. എന്നാല്‍ Read More…
പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?
ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ Read More…
തോടിന് തവിട്ടു നിറമുള്ള മുട്ടയോ വെള്ള നിറമുള്ള മുട്ടയോ കൂടുതല്‍ നല്ലത്…?
മുട്ട ആരോഗ്യത്തിന് നല്ലതാണെന്ന് എല്ലാവര്‍ക്കുമറിയാം. എന്നാല്‍ തോടിന് തവിട്ട് കളറുള്ള മുട്ടയാണോ വെള്ള കളറുള്ള മുട്ടയാണോ കൂടുതല്‍ നല്ലതെന്ന് ചോദിച്ചാല്‍ നിങ്ങള്‍ എന്ത് പറയും. ഏതിലാണ് പോഷകാംശം കൂടുതലെന്ന് ചോദിച്ചാലോ ആകെ കണ്‍ഫ്യൂഷനായല്ലേ…? എന്നാല്‍ ഇനി സംശയിക്കേണ്ട രണ്ട് മുട്ടകളും ധൈര്യമായി കഴിച്ചോളു. കാരണം പുതിയ പഠനമനുസരിച്ച് വെള്ള , തവിട്ട് നിറങ്ങളുള്ള മുട്ടകള്‍ തമ്മില്‍ പോഷകാംശത്തിലും ഗുണത്തിലും യാതൊരു വ്യത്യാസവുമില്ലെന്നാണ് കണ്ടെത്തല്‍. മുട്ടത്തോടിന്റെ നിറം കോഴിയുടെ ഇനത്തെ ആശ്രയിച്ചിരിക്കും. നിറം സാധാരണയായി മുട്ടയിലെ പോഷകങ്ങളെ ബാധിക്കില്ലെങ്കിലും, Read More…
മുട്ട കഴിച്ചാല്‍ തടി കുറയുമോ? പുഴുങ്ങിയ മുട്ട ശീലമാക്കിയാല്‍ ഗുണങ്ങള്‍ വേറെയും
നിരവധി പോഷകങ്ങളുടെ കലവറയാണ് മുട്ട. മുട്ടയില്‍ ധാരാളം പ്രോട്ടീന്‍ അടങ്ങിയിരിക്കുന്നതിനാല്‍ തന്നെ മുട്ട കഴിച്ച് കഴിയുമ്പോള്‍ അത് നിങ്ങളുടെ വയര്‍ വേഗത്തില്‍ നിറയ്ക്കാന്‍ സഹായിക്കുന്നുണ്ട്. അതുപോലെ, നിങ്ങള്‍ക്ക് ഒരു ദിവസം പ്രവര്‍ത്തിക്കാന്‍ വേണ്ടത്ര എനര്‍ജി നല്‍കാനും ഇത് സഹായിക്കുന്നു. കൂടാതെ, ഇത് നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനും സഹായിക്കുന്നുണ്ട്. അതിനാല്‍ എന്നും രാവിലെ രണ്ട് പുഴുങ്ങിയ മുട്ട കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.ആരോഗ്യത്തിന് ഏറെ ഗുണകരമാണ് പുഴുങ്ങിയ മുട്ടകള്‍ കഴിക്കുന്നത്. ഉയര്‍ന്ന രക്തസമ്മര്‍ദം കുറയ്ക്കാന്‍ ഇവ സഹായിക്കും. നമ്മുടെ Read More…
ഭക്ഷ്യ അലര്‍ജി ചിലപ്പോള്‍ അപകടകരമാകും; അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍
ചില ഭക്ഷണങ്ങള്‍ ചിലര്‍ക്ക് അലര്‍ജിയാണ്. ഇത് ഗൗരവമായിക്കണ്ട് കൃത്യമായി രോഗനിര്‍ണയം നടത്തി ചികിത്സിക്കേണ്ടതാണ്. ഏതെങ്കിലും ഭക്ഷ്യപദാര്‍ഥം ഒരാളുടെ ശരീരത്തിലെ പ്രതിരോധ സംവിധാനവുമായി യോജിക്കാതെ പ്രകടമാകുന്ന പ്രതിപ്രവര്‍ത്തനങ്ങളാണ് ഭക്ഷ്യഅലര്‍ജി. പ്രായം കൂടുന്നതനുസരിച്ച് ഭക്ഷ്യ അലര്‍ജിയുടെ നിരക്ക് കുറഞ്ഞുവരുന്നതായി കാണാം. അലര്‍ജിക്ക് കാരണമാകുന്ന ഭക്ഷ്യവസ്‌തുക്കള്‍ താഴെ പറയുന്നവയാണ്. പാല്‍പശുവിന്‍ പാല് ഉള്‍പ്പെടെ എല്ലാത്തരം പാലും അലര്‍ജിക്ക് കാരണമാകുന്നുണ്ട്. ഇത് കുട്ടികളിലാണ് കൂടുതലായി കണ്ടുവരുന്നത്. പാലിന് അലര്‍ജിയുള്ള കുഞ്ഞുങ്ങള്‍ക്ക് ഇടയ്‌ക്കിടെ തുമ്മല്‍, മൂക്കൊലിപ്പ്, ആസ്‌ത്മ എന്നിവ ഉണ്ടാവാം. ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കുട്ടികളുടെ Read More…





