Crime

വര്‍ഷങ്ങളോളം പോലീസിന് തൊടാനായില്ല; ഡല്‍ഹിയിലെ ‘ലേഡിഡോണ്‍’ ഒടുവില്‍ മയക്കുമരുന്നുമായി പിടിയില്‍

ന്യൂഡല്‍ഹി: വര്‍ഷങ്ങളോളം പോലീസിന് തൊടാന്‍ പോലും കഴിയാതെ പോയ ഡല്‍ഹിയിലെ ‘ലേഡി ഡോണ്‍’ ഒടുവില്‍ പിടിയില്‍. ഏകദേശം ഒരു കോടി രൂപ വിലമതിക്കുന്ന 270 ഗ്രാം ഹെറോയിന്‍ കൈവശം വെച്ചതിന് കുപ്രസിദ്ധ ഗുണ്ടാസംഘം ഹാഷിം ബാബയുടെ ഭാര്യ സോയ ഖാനാണ് അറസ്റ്റിലായിരിക്കുന്നത്. 33 കാരിയായ സോയയെ വളരെക്കാലമായി പോലീസ് തെരഞ്ഞുകൊണ്ടിരിക്കുന്ന ക്രിമിനലാണ്. രഹസ്യവിവരത്തെത്തുടര്‍ന്ന് വടക്കു കിഴക്കന്‍ ഡല്‍ഹിയിലെ വെല്‍കം കോളനിയില്‍ നിന്നാണ് ലഹരിമരുന്നുമായി സോയയെ പിടികൂടിയത്. ഉത്തര്‍പ്രദേശിലെ മുസാഫര്‍നഗറില്‍നിന്നാണ് ഹെറോയിന്‍ എത്തിച്ചതെന്നാണു വിവരം. കവര്‍ച്ചയും കൊലപാതകും മുതല്‍ Read More…

Crime

അവധിയാഘോഷത്തിന്റെ ദൃശ്യങ്ങള്‍ ഭാര്യ പോസ്റ്റ് ചെയ്തു; മയക്കുമരുന്ന് രാജാവിനെ പോലീസ് പൊക്കി

ഭര്‍ത്താവിന്റെ അവധിയാഘോഷം ഭാര്യ പോസ്റ്റ് ചെയ്തു. ഭാര്യയുടെ സോഷ്യല്‍മീഡിയാ പോസ്റ്റ് ട്രാക്ക് ചെയ്ത് പോലീസ് മയക്കുമരുന്ന് രാജാവിനെ പിന്തുടര്‍ന്ന് പിടികൂടി. കോസ്റ്റാറിക്കന്‍ പൗരനും മയക്കുമരുന്ന് കടത്ത് രാജാവുമായ ‘ഷോക്ക്’ എന്നറിയപ്പെടുന്ന ലൂയിസ് മാനുവല്‍ പിക്കാഡോ ഗ്രിജാല്‍ബ എന്ന കള്ളക്കടത്തുകാരനാണ് പിടിയിലായത്. ഡിസംബറില്‍ ലണ്ടന്‍ വിമാനത്താവളത്തില്‍ നിന്നുമായിരുന്നു യുഎസ് ഡ്രഗ് എന്‍ഫോഴ്സ്മെന്റ് അഡ്മിനിസ്ട്രേഷന്‍ (ഡിഇഎ) ഏജന്റുമാര്‍ ഗ്രിജാല്‍ബ അറസ്റ്റിലായത്. ന്യൂയോര്‍ക്ക് പോസ്റ്റ് അനുസരിച്ച്, കോസ്റ്ററിക്കയിലെ ലിമോണില്‍ നിന്ന് യുഎസിലേക്ക് കൊക്കെയ്ന്‍ ഷിപ്പ് ചെയ്തതായി ഗ്രിജാല്‍ബ ആരോപിക്കപ്പെടുന്നു. ഭാര്യ എസ്റ്റെഫാനിയ Read More…

Crime

37വര്‍ഷം പഴക്കമുള്ള കേസ്; 4,365 കിലോ ഹാഷിഷ് ചട്‌നി ഡ്രമ്മില്‍ ഒളിപ്പിച്ച് കടത്താന്‍ ശ്രമിച്ചതിന് 20 വര്‍ഷം തടവ്

മുംബൈ: നഗരത്തിലെ പ്രത്യേക കോടതിയില്‍ കെട്ടിക്കിടക്കുന്ന ഏറ്റവും പഴയ മയക്കുമരുന്നു കേസുകളില്‍ ഒന്നില്‍ തിങ്കളാഴ്ച സാന്താക്രൂസ് വ്യവസായിയെ കുറ്റക്കാരന്നെ കണ്ടെത്തി കോടതി 20 വര്‍ഷം കഠിനതടവിന് ശിക്ഷിച്ചു. 37 വര്‍ഷം പഴക്കമുള്ള കേസിലായിരുന്നു വിധി വന്നത്. 2.61 കോടി രൂപ വിലമതിക്കുന്ന 4,365 കിലോ ഹാഷിഷ് ഡ്രമ്മില്‍ ഒളിപ്പിച്ച നിലയില്‍ കണ്ടെത്തിയതാണ് കേസ്. സുഗന്ധവ്യഞ്ജനത്തിന്റെ കയറ്റുമതിയുടെ മറവില്‍ ലണ്ടനിലേക്ക് മയക്കുമരുന്ന് കടത്താനായിരുന്നു ലക്ഷ്യമിട്ടിരുന്നത്. പ്രതിയായ നിതിന്‍ ഭാനുശാലി എന്ന 65 കാരന് വധശിക്ഷ നല്‍കണമെന്നായിരുന്ന പ്രോസിക്യൂഷന്‍ വാദം. Read More…

Oddly News

മയക്കുമരുന്നിന് അടിമയായ മകനെ വീട്ടില്‍ ജയില്‍ ഉണ്ടാക്കി അടച്ചിട്ട് ഒരമ്മ…!

മയക്കുമരുന്നിനും ചൂതാട്ടത്തിനും അടിമയായ മകനില്‍ നിന്നും രക്ഷപ്പെടാന്‍ തായ്‌ലന്റില്‍ വീടിനുള്ളില്‍ ജയിലുണ്ടാക്കിയ അമ്മ മനുഷ്യാവകാശ ലംഘന കുറ്റം നേരിടുന്നു. തായ്ലന്‍ഡിലെ ബുരിനാം പ്രവിശ്യക്കാരിയായ മാതാവാണ് തന്റെ വീടിനുള്ളില്‍ ഒരു ഇരുമ്പ് ജയില്‍ മുറി സ്ഥാപിച്ചത്. 64 വയസ്സുള്ള സ്ത്രീ 20 വര്‍ഷമായി ഇവര്‍ മകനെ ഭയന്നു ജീവിക്കുകയായിരുന്നു. തന്നെയും അയല്‍ക്കാരെയും മകന്റെ അക്രമവാസനകളില്‍ നിന്നും സംരക്ഷിക്കാനായിരുന്നു ഈ അസാധാരണമായ നടപടി സ്വീകരിച്ചത്. 42 വയസ്സുള്ള ആ മനുഷ്യന്‍ അക്രമാസക്തനാകുമ്പോള്‍ തടവിലിടാന്‍ കരാറുകാരെക്കൊണ്ട് ഇവര്‍ ജയില്‍ സെല്‍ നിര്‍മ്മിക്കുകയായിരുന്നു. Read More…

Crime

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരില്‍ തെലുങ്ക് നടി ഹേമയും : ഞെട്ടലിൽ ആരാധകർ

നിശാപാര്‍ട്ടിയില്‍ ലഹരി ഉപയോഗിച്ചവരുടെ കൂട്ടത്തില്‍ തെലുങ്ക് നടി ഹേമയും ഉള്ളതായി കണ്ടെത്തല്‍. നിശാപാര്‍ട്ടിയിലുണ്ടായിരുന്ന 103 പേരില്‍ നടത്തിയ രക്ത പരിശോധനയില്‍ താരം ഉള്‍പ്പടെ 86 പേര്‍ ലഹരി ഉപയോഗിച്ചതായി കണ്ടെത്തി. ബെംഗളൂരു പോലീസ് റേവ് പാര്‍ട്ടിയില്‍ പങ്കെടുത്തതിന് കസ്റ്റഡയിലെടുത്തവരുടെ കൂട്ടത്തൽ തെലുങ്ക് നടനായ ആഷി റോയ് ഉള്‍പ്പെട്ടതായി റിപ്പോര്‍ട്ടുകളുണ്ട്. തനിക്ക് ഈ പാര്‍ട്ടിയുടെ സ്വഭാവത്തിനെ പറ്റി അറിയില്ലായെന്നായിരുന്നു ആഷി റോയ് പറഞ്ഞത്. തെലുങ്ക് താരങ്ങള്‍ക്ക് പുറമേ മോഡലുകളും ഐടി ജീവനക്കാരും പാര്‍ട്ടിയില്‍ പങ്കെടുത്തിരുന്നു. പാര്‍ട്ടി സംഘടിപ്പിച്ചത് കഴിഞ്ഞ Read More…

Oddly News

വീര്യം കൂടിയ മയക്കുമരുന്ന് ഉണ്ടാക്കാന്‍ അസ്ഥികള്‍ ; സിയാറാലിയോണില്‍ മാന്തിയത് ആയിരക്കണക്കിന് കല്ലറകള്‍

മനുഷ്യന്റെ അസ്ഥി ഉപയോഗിച്ച് അതിശക്തമായ ഒരു സൈക്കോ ആക്ടീവ് മയക്കുമരുന്ന് നിര്‍മ്മിച്ചെടുക്കുന്നതായി കണ്ടെത്തിയതിനെ തുടര്‍ന്ന് ആഫ്രിക്കന്‍ രാജ്യമായ സിയാറാലിയോണില്‍ ഡീലര്‍മാര്‍ തകര്‍ത്തത് ആയിരക്കണക്കിന് കല്ലറകള്‍. ആവശ്യാനുസരണം അസ്ഥികൂടങ്ങള്‍ കണ്ടെത്തുന്നതിനായി ശവക്കുഴി തോണ്ടല്‍ വ്യാപകമായതോടെ സര്‍ക്കാര്‍ ദേശീയ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. ആറ് വര്‍ഷം മുമ്പ് പശ്ചിമാഫ്രിക്കന്‍ രാജ്യത്ത് ആദ്യമായി പ്രത്യക്ഷപ്പെട്ട ‘കുഷ്’ എന്ന് വിളിക്കപ്പെടുന്ന മയക്കുമരുന്നാണ് പ്രശ്‌നക്കാരന്‍. പലതരം വിഷ പദാര്‍ത്ഥങ്ങള്‍ ഉപയോഗിച്ച് നിര്‍മ്മിച്ചെടുക്കുന്ന ഇതിന്റെ പ്രധാന ചേരുവകളിലൊന്ന് മനുഷ്യന്റെ അസ്ഥിയാണ്. ‘സോംബി’ മയക്കുമരുന്ന് ഉല്‍പാദനത്തിനായി അസ്ഥികൂടങ്ങള്‍ പുറത്തെടുക്കുന്നത് Read More…