Health

ചുക്കില്ലാത്ത കഷായമില്ല, രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകന്‍

ഇഞ്ചി ഉണക്കി സൂക്ഷിക്കുന്ന ‘ചുക്ക്’ നമുക്ക് ഏറെ സുപരിചിതമാണ്. എന്തിലും ഏതിലും തലയിടുന്നവരെക്കുറിച്ച് ‘ചുക്കില്ലാത്ത കഷായമില്ല’ എന്ന പഴഞ്ചൊല്ല് തന്നെയുണ്ട്. ആഹാര പചന കാര്യത്തില്‍ കറിക്കൂട്ടായി ഔഷധമായി പ്രവര്‍ത്തിക്കുന്ന മഹാ ഔഷധമാണ് ചുക്ക്. ശരീരത്തിെല ഓരോ കോശത്തിലും പചനപ്രക്രിയ ഓരോ നിമിഷവും നടന്നു കൊണ്ടിരിക്കുന്നു. ഈ പചന പ്രക്രിയയ്ക്ക് മാന്ദ്യം സംഭവിക്കുമ്പോള്‍ ആമം എന്ന രോഗകാരണം ശരീരത്തിലുണ്ടാകുന്നു. അടിസ്ഥാനപരമായി ഈ രോഗകാരണത്തെ ഇല്ലാതാക്കുന്നത് ആഹാരത്തിലൂടെ ശരീരത്തിലെത്തുന്ന ഇഞ്ചിയുടെ പ്രവര്‍ത്തനമാണ്. ചുരുക്കത്തില്‍ രോഗകാരണങ്ങളെ എരിച്ചു കളയുന്ന ആരോഗ്യരക്ഷകനാണ് അടുക്കളയിലെ Read More…