Crime

ട്രംപിനെ വധിക്കാൻ ശ്രമിച്ച പ്രതി ‘ഗണിതപ്രതിഭ’, തോക്ക് ഉന്നം വച്ചതില്‍ കണക്കുതെറ്റി

വാഷിങ്ടൺ: പ്രസിഡന്റ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ മുന്‍ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ വധിക്കാൻ ശ്രമിച്ച ഇരുപതുകാരനെ എഫ്.ബി.ഐ. തിരിച്ചറിഞ്ഞു. പെൻസിൽവാനിയയിലെ തോമസ് മാത്യു ക്രൂക്‌സാണ് ട്രംപ് പ്രസംഗിച്ച വേദിയിലേയ്ക്ക് വെടിയുതിർത്തതെന്നാണ് യു.എസ്. കുറ്റാന്വേഷണ ഏജന്‍സിയുടെ കണ്ടെത്തൽ. വെടിയുതിര്‍ക്കാന്‍ അക്രമി ഉപയോഗിച്ചത് എ.ആര്‍-15 സെമി ഓട്ടോമാറ്റിക് റൈഫിളാണ്. സംഭവം നടന്ന് നിമിഷങ്ങൾക്കുള്ളിൽതന്നെ സുരക്ഷാസേന ഇയാളെ വെടിവച്ചു കൊലപ്പെടുത്തി. ട്രംപിന്റെ ചെവിയിലാണു വെടിയേറ്റത്. 140 മീറ്റർ അകലെയുള്ള ഒരു കെട്ടിടത്തിന്റെ മുകൾത്തട്ടിൽ നിന്നാണ് അക്രമി ട്രംപിന് നേരെ ഉന്നംവച്ചത്. നിരവധി Read More…

Hollywood

ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം സിനിമയാകുന്നു; ട്രംപിന്റെ യുവത്വം അവതരിപ്പിക്കുന്നത് സെബാസ്റ്റിയന്‍ സ്റ്റാന്‍

അമേരിക്കയുടെ മൂന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ ജീവിതം പറയുന്ന സിനിമയില്‍ ട്രംപിന്റെ യുവത്വം അവതരിപ്പിക്കാന്‍ ക്യാപ്റ്റന്‍ അമേരിക്കന്‍ താരം സെബാസ്റ്റ്യന്‍ സ്റ്റാന്‍ എത്തുന്നു. കാന്‍ പുരസ്‌ക്കാര ജേതാവായ ഇറാനിയന്‍ സിനിമാക്കാരന്‍ അലി അബ്ബാസി ഒരുക്കുന്ന സിനിമ ‘ദി അപ്രന്റീസി’ ല്‍ സെബാസ്റ്റിയന്‍ സ്റ്റാനൊപ്പം ജെറമി സ്‌ട്രോങും മരിയ ബകലോവയും ഉള്‍പ്പെടുന്നു. 1970 കളിലും 80 കളിലും ന്യൂയോര്‍ക്ക് സിറ്റിയില്‍ ട്രംപ് തന്റെ റിയല്‍ എസ്റ്റേറ്റ് ബിസിനസ്സ് കെട്ടിപ്പടുക്കുന്ന കാലത്തെക്കുറിച്ചാണ് സിനിമ പറയുന്നതെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍ പറയുന്നു. കുപ്രസിദ്ധ Read More…