എറിയുന്ന എന്തുസാധനവും എടുത്തുകൊണ്ടുവരാന്‍ പരിശീലിപ്പിക്കപ്പെട്ട ഒരു നായ നാലു വയസ്സുകാരന്റെ അരികില്‍ കൊണ്ടിട്ടത് ബോംബ്. ‘മിന്നാരം’ സിനിമയിലെ ജഗതിയുടെ രംഗം ഓര്‍മ്മിപ്പിക്കുന്ന സംഭവം ഉണ്ടായത് തായ്‌ലന്റില്‍ ആയിരുന്നു. തായ്‌ലന്റുകാരനായ സൈനികന്റെ വീട്ടിലെ ലാബ്രഡോര്‍ ഗോള്‍ഡന്‍ റിട്രീവര്‍ ഇനത്തില്‍പെട്ട നായയായിരുന്നു ഇങ്ങിനെ ചെയ്തത്. ജനുവരി 2 ന് വടക്കുകിഴക്കന്‍ തായ്ലന്‍ഡിലെ ഉഡോണ്‍ താനി പ്രവിശ്യയിലെ വീട്ടിലിരുന്ന് സ്ഫോടക വസ്തു കൈവശം വച്ചു കളിക്കുന്ന നിലയില്‍ തന്റെ നാല് വയസ്സുള്ള മകനെ തായ് സൈനികന്‍ കണ്ടെത്തുകയായിരുന്നു. എവിടെ നിന്നാണ് ഇത് Read More…
Tag: Dog
‘അപകടകരമായ ഒരിനം മാത്രമേയുള്ളൂ, അത് നായ്ക്കളല്ല’ ; സാമന്തയുടെ കുറിപ്പ് ആരെക്കുറിച്ചാണ് ?
പ്രൈം വീഡിയോയുടെ സിറ്റാഡല്‍: ഹണി ബണ്ണി എന്ന ചിത്രത്തിലെ അഭിനയത്തിന് ശേഷം ഇപ്പോള്‍ വരാനിരിക്കുന്ന ക്രിസ്മസ്, ന്യൂ ഇയര്‍ അവധികള്‍ക്ക് മുന്നോടിയായി വിശ്രമത്തിലാണ് സാമന്ത. നടി അടുത്തിടെ തന്റെ വളര്‍ത്തുമൃഗങ്ങളുമായുള്ള സാധാരണ ദിവസത്തിലേക്ക് ഒരു കാഴ്ച നല്‍കാന്‍ സോഷ്യല്‍ മീഡിയ പ്ലാറ്റ്ഫോമില്‍ പോസ്റ്റ് ചെയ്തു. ഈ പോസ്റ്റ് സാമന്തയുടെ ദൈനംദിന കാര്യങ്ങളില്‍ അവളുടെ വളര്‍ത്തുമൃഗങ്ങള്‍ക്കൊപ്പുമുള്ള ജീവിതമാണ് പറയുന്നത്, അവളുടെ ഒഴിവുദിവസങ്ങളില്‍ ഭൂരിഭാഗവും സമര്‍പ്പിക്കാനും ഇഷ്ടപ്പെടുന്നത് ഈ മൃഗങ്ങള്‍ക്കൊപ്പമാണ്. മൃഗങ്ങളോടുള്ള സ്‌നേഹത്തിന് പേരുകേട്ട നടി, തന്റെ ഓര്‍മ്മക്കുറിപ്പുകളില്‍ പോലും, Read More…
തന്റെ അരുമ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി ഈ ബിസിനസുകാരന്‍
തങ്ങളുടെ അരുമമൃഗത്തിന് വേണ്ടി എന്തൊക്കെ വേണമെങ്കിലും ചെയ്തി കൊടുക്കാന്‍ തയ്യാറാകുന്ന ഉടമകളുണ്ട്. അവരുടെ ആഹാരക്രമവും താമസവുമൊക്കെ വളരെ ആഡംബരമായി തന്നെ ഒരുക്കുന്നവരാണ് ഇവര്‍. ഇപ്പോള്‍ തന്റെ നായയ്ക്ക് വേണ്ടി 14 ലക്ഷത്തിന്റെ ബാഗ് വാങ്ങി വാര്‍ത്തകളില്‍ നിറഞ്ഞിരിയ്ക്കുകയാണ് ഇന്ത്യന്‍ വംശജനായ ബിസിനസുകാരന്‍. ഡോക്ടര്‍ മള്‍ട്ടിമീഡിയയുടെ സ്ഥാപകനായ അജയ് താക്കൂറാണ് ലൂയി വിറ്റണ്‍ കമ്പനിയുടെ ബോണ്‍ ട്രങ്ക് തന്റെ നായയ്ക്ക് വേണ്ടി വാങ്ങിയത്. അജയ് തന്റെ ഇന്‍സ്റ്റഗ്രാം പേജായ എയ്സ് റോജേഴ്സിലൂടെയാണ് ബാഗിന്റെ വിഡിയോ പങ്കുവച്ചത്. എല്ലിന്റെ ആകൃതിയിലുള്ള Read More…
455അടി ഉയരമുള്ള പിരമിഡിന്റെ മുകളില്‍ കയറി നായ: പാരഗ്ലൈഡര്‍ പങ്കിട്ട ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ വൈറല്‍
ഗിസയിലെ ഗ്രേറ്റ് പിരമിഡിന്റെ മുകളില്‍ കയറി ഒരു നായ അലഞ്ഞുതിരിയുന്നതിന്റെ വിചിത്രമായ ദൃശ്യമാണ് ഇപ്പോള്‍ സമൂഹ. മാധ്യമങ്ങളില്‍ വൈറലാകുന്നത്. ഒരു പാരാഗ്ലൈഡര്‍ ചിത്രീകരിച്ച ദൃശ്യങ്ങള്‍ ആളുകളെയെല്ലാം ഒന്നടങ്കം ഞെട്ടിച്ചിരിക്കുകയാണ്. ആശ്ചര്യപെടുത്തുന്ന ഈ ദൃശ്യങ്ങള്‍ നിമിഷ നേരങ്ങള്‍ക്കുള്ളിലാണ് വൈറലായത്. ഏകദേശം 4,000 വര്‍ഷമായി മനുഷ്യനിര്‍മിത സൃഷ്ടികളില്‍ ഏറ്റവും ഉയരം കൂടിയത് എന്ന് വിശേഷിക്കപ്പെടുന്ന പിരമിഡില്‍ നായ എങ്ങനെയാണു കയറിയതെന്ന് ഇപ്പോഴും മനസിലാക്കാന്‍ ആര്‍ക്കും കഴിഞ്ഞിട്ടില്ല. ഒക്ടോബര്‍ 14 ന് പാരഗ്ലൈഡര്‍ അലക്‌സ് ലാംഗ് ആണ് പിരമീഡിന് മുകളിലൂടെ പറക്കുന്നതിനിടയില്‍ Read More…
ഉടമയെ വ്യായാമം ചെയ്യാൻ അനുവദിക്കാതെ നായ്ക്കുട്ടി: കുസൃതി കണ്ട് പൊട്ടിച്ചിരിച്ച് നെറ്റിസൺസ്
മനുഷ്യനുമായി ഏറ്റവും അധികം ആത്മബന്ധം പുലർത്തുന്ന മൃഗങ്ങളാണ് നായ്ക്കൾ. കുടുംബത്തിലെ ഒരംഗത്തെപോലെ കരുതപെടുന്ന ഇവ യജമാനന്റെ ഉറ്റ സുഹൃത്തുക്കളായിട്ടാണ് കണക്കാക്കപ്പെടുന്നത്. ഇത്തരത്തിൽ ഉടമയും നായ്ക്കളും തമ്മിലുള്ള സൗഹൃദത്തിന്റെയും ബന്ധത്തിന്റെയും ആഴം വ്യക്തമാക്കുന്ന രസകരമായ വീഡിയോകൾ നാം കണ്ടിട്ടുണ്ട്. സമാനമായ ഒരു വീഡിയോയാണ് ഇപ്പോൾ സോഷ്യൽ മീഡിയയുടെ മനം കവർന്നിരിക്കുന്നത്. വ്യായാമം ചെയ്യുന്നതിനിടയിൽ ഉടമയെ നിരന്തരമായി ശല്യം ചെയ്യുന്ന ഒരു വളർത്തുനായകുട്ടിയുടെ വീഡിയോയാണ് ഇത്. നിക്ക് ചാപ്മാൻ എന്ന യുവാവും തന്റെ നായ്ക്കുട്ടിയുമാണ് വീഡിയോയിൽ ഉള്ളത്. അടുത്തിടെയാണ് നിക്ക് Read More…
നായയെ കല്ലിനടിച്ചു കൊന്നശേഷം സ്കൂട്ടറിൽ കെട്ടിവലിച്ച് യുവാക്കളുടെ ക്രൂരത: ഞെട്ടിക്കുന്ന CCTV ദൃശ്യങ്ങൾ
മധ്യപ്രദേശിലെ ഗുണയിൽ തെരുവുനായയോട് യുവാക്കളുടെ കൊടുംക്രൂരത. കല്ലുകൊണ്ട് നായയെ അടിച്ചുകൊന്ന ശേഷം സ്കൂട്ടറിൽ ജഡം കെട്ടിവലിച്ചു. ദാരുണ സംഭവത്തിന്റെ സിസിടിവി ദൃശ്യങ്ങളാണ് ഇപ്പോൾ പുറത്തുവരുന്നത്. ചൊവ്വാഴ്ച ഗുണയിലെ നയാ പുര പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളിലാണ് ക്രൂരമായ പ്രവൃത്തി പതിഞ്ഞത്. പുറത്തുവന്ന ദൃശ്യങ്ങളിൽ ഒരു യുവാവ് നായയെ വടികൊണ്ട് അടിച്ച് അവശനാക്കിയശേഷം സുഹൃത്തിനൊപ്പം സ്കൂട്ടറിൽ കയറുകയും നായയെ അതിൽ കെട്ടിവലിക്കുന്നതുമാണ് കാണുന്നത്. തുടർന്ന് യുവാവ് നായയെ വിജനമായ ഒരു തുറസായ കൊണ്ടുവരുന്നതാണ് കേട്ടിവലിച്ചു കൊണ്ടുവരുന്നതാണ് കാണുന്നത്. തുടർന്ന് ആരും Read More…
ഫുട്‌വോളി കളിക്കുന്ന നായക്കുട്ടി! ബ്രസീലിലെ ഫ്ളോക്കി ഇന്റര്‍നെറ്റില്‍ തരംഗമാകുന്നു- വീഡിയോ
ഫുട്ബോളും വോളിബോളുമില്ലാതെ ബ്രസീലുകാര്‍ക്ക് ഒരു ദൈനംദിന ജീവിതവുമില്ല. അതുകൊണ്ടു തന്നെയാണ് അവര്‍ ഫുട്ബോളിനെയും ബീച്ച് വോളിയെയും സംഗമിപ്പിച്ച് ഫുട്‌വോളി ഉണ്ടാക്കിയത്. എന്നാല്‍ ഇത് മനുഷ്യര്‍ക്ക് മാത്രമല്ല ചില മൃഗങ്ങളുടേയും സ്വകാര്യ ഇഷ്ടമാണ്. ഫുട്‌വോളി കളിക്കുന്നതില്‍ അസാമാന്യമായ അത്ലറ്റിക് മികവ് കാട്ടുന്ന ഫ്ളോക്കി എന്ന നായയാണ് ഈ കഥയിലെ നായകന്‍. ഫുട്‌വോളി കളിക്കാന്‍ നല്ല മിടുക്കുള്ള ഫ്ളോക്കി തന്റെ അത്ലറ്റിക് മികവ് കൊണ്ട് ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്. അവന്റെ ഹെഡ്ഡറും പന്തിന് പിന്നാലെയുള്ള ഓട്ടവും പിന്നെ പോയിന്റ് നേടുമ്പോഴത്തെ ആഹ്ളാദവുമെല്ലാം Read More…
‘തിന്നുകയുമില്ല തീറ്റിക്കുകയുമില്ല’; പശു മാത്രമല്ല പട്ടിയും ചിലപ്പോള്‍ പുല്ല് തിന്നാറുണ്ട്
വളര്‍ത്തുനായ്ക്കളുടെ ഉടമകള്‍ക്ക് എന്തെല്ലാം ചെയ്യണം? കുളിപ്പിക്കണം നടത്തണം ഭക്ഷണം നല്‍കണം അവര്‍ക്ക് ധാരാളം സ്‌നേഹവും നല്‍കണം. ഭക്ഷണത്തിന്റെ കാര്യത്തില്‍, പോഷകവും സമീകൃതവുമായ ഭക്ഷണം നല്‍കിയാലും ചിലപ്പോള്‍ നായയ്ക്ക് അവരുടേതായ ഒരു ആശയം ഉണ്ടാകും. വീണുപോയ അവശിഷ്ടങ്ങള്‍, സ്വന്തം വിസര്‍ജ്ജ്യം ചിലപ്പോള്‍ പുല്ലുപോലും അവര്‍ തങ്ങളുടെ കിബിള്‍ ഡിന്നര്‍ ആക്കും. എന്നാല്‍ ചിലപ്പോഴൊക്കെ നമുക്ക് വിചിത്രമായി തോന്നുന്ന കാര്യമായി നായ്ക്കള്‍ പുല്ല് തിന്നുന്നത് എന്തുകൊണ്ടാണെന്ന് എപ്പോഴെങ്കിലും ചിന്തിച്ചിട്ടുണ്ടോ? യൂണിവേഴ്‌സിറ്റി ഓഫ് കാലിഫോര്‍ണിയ ഡേവിസ് സ്‌കൂള്‍ ഓഫ് വെറ്ററിനറി മെഡിസിനില്‍ Read More…
ബട്ടണില്‍ ഒന്ന് വിരലമര്‍ത്തിയാല്‍ ഏത് പട്ടിക്കും ചാറ്റ് ചെയ്യാം!
കാലത്തിനനുസരിച്ച് സകലതിനും മാറ്റം സംഭവിച്ചുകൊണ്ടിരിക്കുന്ന സമയത്ത് നായകളെയും മാറ്റാന്‍ ഗവേഷകര്‍. നായകള്‍ക്കായി അവതരിപ്പിക്കുന്നത് സ്മാര്‍ട്ട് ബട്ടണുകള്‍! നായകളുടെ മനസ് അറിയാന്‍ സൗണ്ട്ബോര്‍ഡ് ബട്ടണുകള്‍ സഹായിക്കുമെന്നാണു കാലിഫോര്‍ണിയ സാന്‍ ഡീഗോ സര്‍വകലാശാലയിലെ ഗവേഷകര്‍ അവകാശപ്പെടുന്നത്. കോവിഡ് കാലത്താണു ചില ഗവേഷകര്‍ നായകളെ ബട്ടണുകള്‍ ഉപയോഗിച്ച് ആശയവിനിമയം നടത്താന്‍ പ്രേരിപ്പിച്ചത്. കമ്പ്യൂട്ടറുകളിലും സ്മാര്‍ട്ട് ഫോണുകളിലും കാണുന്ന ബട്ടനുകളായിരുന്നു അവര്‍ക്കു പ്രചോദനമായത്. ചില നായകളുടെ ആശയവിനിമയ കഴിവുകള്‍ തങ്ങളെ അമ്പരപ്പിച്ചെന്നാണു ഗവേഷകര്‍ പറയുന്നത്. എന്നാല്‍ ഇതേ രീതി പൂച്ചകളില്‍ പരീക്ഷിച്ചെങ്കിലും പരാജയപ്പെട്ടു. Read More…