പ്രണയിച്ച് വിവാഹിതരായവര്‍ കല്യാണം നടന്ന് 24 മണിക്കൂറിനുള്ളില്‍ ബന്ധം പിരിഞ്ഞു. മഹാരാഷ്ട്രയിലെ പൂനെയിലാണ് ദമ്പതിമാര്‍ വിവാഹത്തിന് തൊട്ടടുത്ത ദിവസം വിവാഹ മോചനത്തിലേക്ക് എത്തിയത്. മൂന്നു വര്‍ഷത്തോളം പരിചയമുള്ളവരാണ് ഇരുവരുമെന്ന് അഭിഭാഷക പറഞ്ഞു. യുവതി ഡോക്ടറും വരന്‍ എന്‍ജിനീയറുമാണ്. ഇരുവരുടേയും ജീവിത സാഹചര്യത്തെപ്പറ്റിക്കുമുണ്ടായ അഭിപ്രായ വ്യത്യാസമാണ് പരസ്പര സമ്മതത്തോടെയുള്ള വേര്‍പിരിയലിന് കാരണമായത്. ഇരുവരും തമ്മിലുള്ള ആശയപരമായ അഭിപ്രായ വ്യത്യാസം ആഴത്തിലുള്ളതായിരുന്നുവെന്ന് കേസ് കൈകാര്യം ചെയ്ത അഭിഭാഷകയായ റാണി സോനവാനെ പറഞ്ഞു. ഇരുവരും പ്രണയിച്ചാണ് വിവാഹം കഴിച്ചത്. വിവാഹത്തിന് മുന്‍പ് Read More…
Tag: divoce
മൂന്നു മാസംമുമ്പ് വിവാഹം, ഒരു മാസം മുമ്പ് പിരിഞ്ഞു, ഒത്തുതീര്‍പ്പിനിടെ തര്‍ക്കം, ഭാര്യയെയും ഭാര്യാസഹോദരനെയും യുവാവ് വെട്ടിക്കൊന്നു
കുമളി: കുടുംബ കലഹത്തെത്തുടര്‍ന്ന് തേനിയില്‍ ഭര്‍ത്താവ് ഭാര്യയെയും ഭാര്യാ സഹോദരനെയും വെട്ടി ക്കൊലപ്പെടുത്തി. ചിന്നമന്നൂര്‍ സ്വദേശിനി നിഖില (25), സഹോദരന്‍ വിവേക്(33) എന്നിവരാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് നിഖിലയുടെ ഭര്‍ത്താവ് ദേവാരം മുത്തയ്യന്‍ ചെട്ടിപെട്ടി സ്വദേശി പ്രദീപ്(27), ഇയാളുടെ പിതാവ് ശിവകുമാര്‍ എന്നിവരെ പോലീസ് കസ്റ്റഡിയിലെടുത്തതായാണു സൂചന. സംഭവത്തെക്കുറിച്ച് പോലീസ് പറയുന്നത്: മൂന്നു മാസം മുമ്പാണ് ചിന്നമന്നൂര്‍ സ്വദേശിനി നിഖിലയെ പ്രദീപ് വിവാഹം കഴിച്ചത്. ഇരുവരും മുത്തയ്യന്‍ ചെട്ടിപ്പെട്ടിയില്‍ പ്രദീപിന്റെ കുടുംബ വീട്ടിലായിരുന്നു താമസം. മദ്യപാനവും അടിപിടിയും Read More…
ഡിവോഴ്സ് ലോകാവസാനമല്ല, ജീവിതം ആസ്വദിക്കാം; കേരളത്തില്‍ ആദ്യം, വിവാഹമോചിതകളുടെ ക്യാമ്പ്…! വീഡിയോ
ഇന്ത്യന്‍ സമൂഹത്തില്‍ വിവാഹമോചനം വിലക്കപ്പെട്ട ഒരു കാര്യമായിട്ടാണ് ഇപ്പോഴും കരുതുന്നത്. എന്നാല്‍ വിവാഹമോചനം പലരും കരുതുന്നത് പോലെ ലോകാവസാനമല്ല. സ്നേഹരഹിതമായ ബന്ധത്തില്‍ നിന്നുള്ള മോചനമാണ്. വിവാഹമോചനത്തെക്കുറിച്ചുള്ള വീക്ഷണം മാറ്റുക എന്ന ലക്ഷ്യത്തോടെ അടുത്തിടെ നടന്ന പ്രശംസനീയമായ ഒരു മുന്നേറ്റത്തിന്റെ വിശേഷം ഇന്റര്‍നെറ്റിനെ ഇളക്കി മറിക്കുകയാണ്. ഒരു വിവാഹമോചനം നേടിയ വനിതകളുടെ ഒരു ക്യാമ്പാണ് ശ്രദ്ധ നേടുന്നത്. വിവാഹമോചിതരും വേര്‍പിരിഞ്ഞവരും വിധവകളുമായ ഒരു കൂട്ടം സ്ത്രീകള്‍ നടത്തിയ രസകരമായ ഒരു വിനോദയാത്ര. കോഴിക്കോട് ആസ്ഥാനമായുള്ള കണ്ടന്റ് ക്രിയേറ്ററായ റാഫിയ Read More…



