യുഎസിലെ ടെന്നസിയിലെ ഒരു പെട്രോൾ സ്റ്റേഷനിൽ നടന്ന ഒരു മോഷണത്തിന്റെ ദൃശ്യങ്ങളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. സംഭവത്തിൽ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. മോഷണം നടത്താനായി പെട്രോൾ സ്റ്റേഷനിലെ ക്യാഷറുടെ ശ്രദ്ധ തിരിക്കാൻ മോഷ്ടാക്കൾ പെരുമ്പാമ്പുകളെ ഉപയോഗിക്കുന്നതിന്റെ സിസിടിവി ദൃശ്യങ്ങളാണ് പുറത്തുവന്നിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ അനുസരിച്ച്, ഒരുസ്ത്രീ ഉൾപ്പെടെ നാല് പേരാണ് പെട്രോൾ സ്റ്റേഷനിൽ പ്രവേശിച്ചത്. തുടർന്ന് സ്ത്രീ കാഷ്യറുമായി സംഭാഷണത്തിൽ ഏർപ്പെടുമ്പോൾ ഒരാൾ കൗണ്ടറിൽ ഒരു പെരുമ്പാമ്പിനെ എടുത്ത് കാണിക്കുന്നു. വിചിത്രമായ കാഴ്ച്ച കണ്ട് Read More…