ഡിജിറ്റൽ രംഗത്ത് ഇന്ത്യ കൈവരിച്ച വൻകുതിച്ചുചാട്ടം തികച്ചും അപകടകരമായ ഒരു യാഥാർത്ഥ്യത്തിലാണ് നിലകൊള്ളുന്നത് എന്ന വിവരം ആശങ്ക ജനിപ്പിക്കുന്നതാണ്. രാജ്യത്തെ അന്താരാഷ്ട്ര ഇന്റർനെറ്റ് വിതരണത്തിന്റെ ഭൂരിഭാഗവും മുംബൈയിലെ വെർസോവയിലുള്ള വെറും 6 കിലോമീറ്റർ നീളമുള്ള ഒരൊറ്റ തീരപ്രദേശത്തെ ആശ്രയിച്ചാണ് നിലനിൽക്കുന്നത്. ബി.ബി.സി റിപ്പോർട്ട് അനുസരിച്ച്, ഇന്ത്യയിലേക്ക് വരുന്ന 18 അന്താരാഷ്ട്ര സബ്മറൈൻ കേബിളുകളിൽ 13 എണ്ണവും കടന്നുവരുന്നത് ഈ തീരത്തിലൂടെയാണ്. യൂറോപ്പ്, ആഫ്രിക്ക, പശ്ചിമേഷ്യ എന്നിവിടങ്ങളിലേക്കുള്ള രാജ്യത്തിന്റെ 95 ശതമാനത്തോളം ഡാറ്റാ കൈമാറ്റവും ഈ കേബിളുകൾ വഴിയാണ് Read More…
Tag: DigitalIndia
‘ഇന്ത്യ ജീവിക്കുന്നത് 2050-ൽ’; ഇന്ത്യൻ ആരോഗ്യമേഖലയുടെ വേഗത കണ്ട് അമ്പരന്ന് റഷ്യൻ സുന്ദരി
ഇന്ത്യയിലെ മെഡിക്കൽ പരിശോധനാ സൗകര്യങ്ങളെ പ്രശംസിച്ച് ഒരു റഷ്യൻ യുവതി പങ്കുവെച്ച ഇൻസ്റ്റാഗ്രാം വീഡിയോ സമൂഹമാധ്യമങ്ങളിൽ വലിയ ശ്രദ്ധ നേടുകയാണ്. “ഇന്ത്യ ജീവിക്കുന്നത് 2050-ലാണ്” എന്ന തലക്കെട്ടോടെ പങ്കുവെച്ച വീഡിയോയിൽ, തനിക്ക് പെട്ടെന്ന് ഒരു രക്തപരിശോധന നടത്തേണ്ടി വന്നതിനെക്കുറിച്ച് ക്സേനിയ വിവരിക്കുന്നുണ്ട്. സാധാരണയായി ഇത്തരം പരിശോധനകൾക്കായി രാവിലെ ഭക്ഷണം കഴിക്കാതെ ക്ലിനിക്കുകളിൽ പോകേണ്ടി വരാറുണ്ട്. എന്നാൽ അതിനുപകരം അവർ വീട്ടിലിരുന്ന് തന്നെ ചെയ്യാവുന്ന ഒരു സർവീസ് ആണ് തിരഞ്ഞെടുത്തത്. ഒരു ലാബ് ടെക്നീഷ്യൻ പരിശോധനാ കിറ്റുമായി അവരുടെ Read More…
നിങ്ങളുടെ ആധാർ കാർഡ് ഒറിജിനലാണോ? വ്യാജ കാർഡുകൾക്ക് പൂട്ടുവീഴുന്നു! ആധികാരികത ഉറപ്പാക്കാൻ ‘ക്യുആർ കോഡ് സ്കാനർ’
ബാങ്കിംഗ് സേവനങ്ങൾ മുതൽ സിം കാർഡ് എടുക്കാനും സർക്കാർ പദ്ധതികൾക്കും ഹോട്ടൽ ചെക്ക്-ഇന്നിനും വരെ ഇന്ന് ഇന്ത്യയിൽ ഏറ്റവും പ്രധാനപ്പെട്ട രേഖയാണ് ആധാർ കാർഡ്. എന്നാൽ ഇതിന്റെ ഉപയോഗം വർദ്ധിച്ചതോടെ വ്യാജ ആധാർ കാർഡുകൾ ഉപയോഗിച്ചുള്ള തട്ടിപ്പുകളും വ്യാപകമായിട്ടുണ്ട്. പലപ്പോഴും നമ്മൾ നൽകുന്ന ആധാർ കോപ്പികൾ യഥാർത്ഥമാണോ എന്ന് പരിശോധിക്കാറില്ല. ഈ സാഹചര്യത്തിലാണ് ആധാർ കാർഡുകളുടെ ആധികാരികത പെട്ടെന്ന് പരിശോധിക്കാനുള്ള പുതിയ സംവിധാനവുമായി യുണീക്ക് ഐഡന്റിഫിക്കേഷൻ അതോറിറ്റി ഓഫ് ഇന്ത്യ രംഗത്തെത്തിയിരിക്കുന്നത്. നിങ്ങളുടെ മൊബൈൽ ഫോൺ ഉപയോഗിച്ച് Read More…
കരിഞ്ചന്തയ്ക്ക് പൂട്ട്: നിങ്ങളുടെ സിലിണ്ടർ മറ്റാരും കൊണ്ടുപോകില്ല! ഗ്യാസ് കിട്ടണമെങ്കിൽ ഇനി ഒ.ടി.പി വേണം
പാചകവാതക വിതരണ രംഗത്തെ കരിഞ്ചന്തയും വെട്ടിപ്പും തടയാൻ പുതിയ ഡിജിറ്റൽ സംവിധാനവുമായി സർക്കാർ. വീടുകളിലേക്ക് നൽകുന്ന സബ്സിഡിയുള്ള എൽ.പി.ജി സിലിണ്ടറുകൾ അനധികൃതമായി മറിച്ചുവിൽക്കുന്നത് തടയാൻ ‘ഡെലിവറി ഓതന്റിക്കേഷൻ കോഡ്’ എന്ന ഒ.ടി.പി അധിഷ്ഠിത സംവിധാനമാണ് നടപ്പിലാക്കുന്നത്. അമേരിക്കയും ഇറാനും തമ്മിലുള്ള യുദ്ധം മൂലം ഗ്യാസ് വിതരണത്തിൽ പ്രതിസന്ധി നേരിടുന്ന സാഹചര്യത്തിലാണ് സർക്കാർ ഈ മുൻകരുതൽ ശക്തമാക്കിയത്. എന്താണ് ഡി.എ.സി സംവിധാനം എന്ന് നോക്കാം. ഉപഭോക്താവ് ഗ്യാസ് ബുക്ക് ചെയ്യുമ്പോൾ അവരുടെ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പറിലേക്ക് ഒരു Read More…




