Lifestyle

രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍, എങ്ങനെയാണ് നവരത്‌നങ്ങള്‍ ധരിക്കേണ്ടത്?

മാണിക്യം, മുത്ത്, പവിഴം, മരതകം, പുഷ്യരാഗം, വജ്രം, ഇന്ദ്രനീലം, ഗോമേദകം, വൈഡൂര്യം എന്നിവയാണ് നവരത്‌നങ്ങള്‍. ഇവ പതിപ്പിച്ച ആഭരണങ്ങൾക്ക് ഹിന്ദു, ജൈന, ബുദ്ധ മതങ്ങളിൽ വിശ്വാസപരമായ പ്രാധാന്യമുണ്ട്. ജാതകദോഷ പരിഹാരത്തിനായിട്ടാണ് രത്‌നങ്ങള്‍ ധരിക്കാറുള്ളത്. രത്‌നം ധരിച്ചാല്‍ നല്ലതും ചീത്തയുമായ അനുഭവങ്ങള്‍ ഉണ്ടാകാറുണ്ട്. ജാതകദോഷം ഒരു ജ്യോതിഷിയില്‍നിന്നും മനസ്സിലാക്കി അതിന് യോജിച്ച രത്‌നം ധരിച്ചാലേ ഫലപ്രാപ്തി സിദ്ധിക്കുകയുള്ളൂ. തന്നിഷ്ട പ്രകാരം ധരിക്കാവുന്ന ഒന്നല്ല, രത്‌നങ്ങള്‍. നവഗ്രഹങ്ങളെയാണ് നവരത്‌നങ്ങള്‍ പ്രതിനിധീകരിക്കുന്നത്. നവരത്‌നം ധരിക്കാന്‍ ഓരോ രത്‌നത്തിനും ഓരോ കൈവിരലും നിശ്ചയിച്ചിട്ടുണ്ട്. Read More…

Oddly News

ഭാഗ്യവാന്‍ !ജോലിക്കിടെ തൊഴിലാളി കണ്ടെത്തിയത് 80 ലക്ഷം രൂപ വിലയുള്ള വജ്രം

ഭാഗ്യം വരുന്നത് ഏത് വഴിക്കാണെന്ന് പ്രവചിക്കാനാവില്ല. എന്നാല്‍ മധ്യപ്രദേശില്‍ നിന്നുള്ള തൊഴിലാളിക്ക് ഏതാനും ദിവസങ്ങള്‍ക്ക് മുന്‍പാണ് ഭാഗ്യം തുണച്ചത്.പതിവ് ജോലികള്‍ക്കിടെ 80 ലക്ഷം രൂപ വിലമതിക്കുന്ന വജ്രം അദ്ദേഹത്തിന് ലഭിക്കുകയായിരുന്നു. രാജു ഗൗഡയാണ് ഈ ഭാഗ്യവാന്‍. ഖനനത്തിന് പേര്കേട്ട സ്ഥലമാണ് പന്ന എന്ന ജില്ല. ഇവിടുത്തെ ഭൂമിയിലാവട്ടെ 12 ലക്ഷം കാരറ്റിന്റെ വജ്രനിക്ഷേപമുണ്ടെന്നാണ് കരുതപ്പെടുന്നത്. പ്രാരാബ്ധങ്ങള്‍ക്കിടിയില്‍ എന്നെങ്കിലും വജ്രത്തിന്റെ രൂപത്തില്‍ തന്നെ ഭാഗ്യം തേടിയെത്തുമെന്ന് രാജു എപ്പോഴും വിശ്വസിച്ചിരുന്നു. എന്നാല്‍ ഇതിനായി 10 വര്‍ഷം കഠിനാധ്വാനം ചെയ്യേണ്ടതായി Read More…

Oddly News

കോടികളുടെ വജ്രങ്ങള്‍ റോഡില്‍ കിടക്കുന്നതായി സന്ദേശം ; സൂററ്റിലെ വരച്ചയില്‍ നിധിതേടി ജനക്കൂട്ടം…!

വജ്രത്തിന് പേരുകേട്ട സൂററ്റിലെ വരച്ച ഏരിയയില്‍ ഒരു വ്യവസായിയുടെ കോടിക്കണക്കിന് രൂപ വിലമതിക്കുന്ന വജ്രങ്ങള്‍ അബദ്ധത്തില്‍ റോഡില്‍ വീണുവെന്ന സന്ദേശം വൈറലായതിനെത്തുടര്‍ന്ന് വജ്രം തിരയാന്‍ നാട്ടുകാരുടെ വന്‍ തിരക്ക്. ആള്‍ക്കാര്‍ റോഡില്‍ വജ്രം തിരയുന്നതിന്റെ വീഡിയോ വൈറലായി. വരാച്ച ബസാറിലെ ഒരു മനുഷ്യന്റെ വജ്രപ്പൊതി അബദ്ധത്തില്‍ റോഡില്‍ വീണു എന്നരീതിയില്‍ വന്ന വാര്‍ത്തയാണ് ജനങ്ങളെ പരിഭ്രാന്തരാക്കിയത്. ജനക്കൂട്ടം റോഡില്‍ തടിച്ചുകൂടുകയായിരുന്നു. ചിലര്‍ മാര്‍ക്കറ്റിലെ റോഡില്‍ നിന്ന് പൊടി വാരിയെടുത്ത് അതില്‍ സൂഷ്മമായി നോക്കുന്നതിന്റെ ദൃശ്യവും വീഡിയോയിലുണ്ട്. ചിലര്‍ Read More…