Lifestyle

പ്രമേഹരോഗികളുടെ ശബരിമല യാ​‍ത്ര; വ്രതമെടുക്കുമ്പോള്‍ മുതല്‍ വേണം കരുതലുകള്‍

വീണ്ടുമൊരു മണ്ഡലകാലം കൂടി. കഠിനമായ വ്രതാനുഷഠാനങ്ങളുടെ ദിനങ്ങള്‍. ശരീരവും മനസും ശരണംവിളികളാല്‍ ശുദ്ധീകരിക്കപ്പെടുന്നു. എന്നാല്‍ വ്രതശുദ്ധിയുടെ പുണ്യം തേടിയുള്ള ശബരിമല യാത്രയില്‍ പ്രമേഹരോഗിക്ക്‌ ഏറെ കരുതലും ശ്രദ്ധയും ആവശ്യമാണ്‌. എല്ലാ പ്രമേഹരോഗികള്‍ക്കും ശബരിമലയാത്രയ്‌ക്ക് ഒരുങ്ങാമെങ്കിലും നിയന്ത്രണവിധേയമല്ലാത്ത പ്രമേഹമുള്ളവര്‍ യാത്ര ഒഴിവാക്കുന്നതാണ്‌ നല്ലത്‌. അയ്യപ്പദര്‍ശനം സുഖകരമാകാന്‍ വ്രതാനുഷ്‌ഠാനം മുതല്‍ മലയിറക്കംവരെ പ്രമേഹരോഗി അറിഞ്ഞിരിക്കേണ്ട കാര്യങ്ങള്‍. വ്രതമെടുക്കുമ്പോള്‍ പ്രമേഹരോഗി വ്രതമെടുക്കുന്നതിനുമുമ്പ്‌ ശാരീരികക്ഷമത ഉറപ്പുവരുത്തണം. പ്രമേഹം നിയന്ത്രണ വിധേയമാക്കുക. പ്രമേഹത്തോടൊപ്പം മറ്റ്‌ രോഗങ്ങളുള്ളവര്‍ വ്രതമെടുക്കുംമുമ്പ്‌ ഒരു ഡോക്‌ടറെകണ്ട്‌ ഉപദേശം തേടുന്നത്‌ നന്നായിരിക്കും. Read More…

Health

പഞ്ചസാര ഒഴിവാക്കിയതുകൊണ്ടുമാത്രം പ്രമേഹം കുറയില്ല ; ഇക്കാര്യങ്ങളും ശ്രദ്ധിക്കണം

പ്രമേഹം എന്നത് രക്തത്തില്‍ ഗ്ലൂക്കോസിന്റെ അളവ് ക്രമാതീതമായി കൂടുകയും ശരീരത്തിന് ഗ്ലൂക്കോസിന്റെ അളവ് നിയന്ത്രിക്കാന്‍ കഴിയാതാവുകയും ചെയ്യുന്ന അവസ്ഥയാണ്. ഭക്ഷണത്തില്‍ മാറ്റം വരുത്തുന്നതിനു പുറമെ, ആരോഗ്യകരമായ ജീവിതശൈലി പിന്തുടരുന്നതും രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാന്‍ സഹായിക്കും. സ്‌ട്രെസ്സ് കുറയ്ക്കുക, ആരോഗ്യ ഭക്ഷണം ശീലമാക്കുക, മദ്യത്തിന്റെ ഉപയോഗം കുറയ്ക്കുക, കൊളസ്‌ട്രോള്‍ ഇടയ്ക്കു പരിശോധിക്കുക, വ്യായാമം പതിവാക്കുക തുടങ്ങിയ ശീലങ്ങള്‍ പ്രമേഹം നിയന്ത്രിച്ച് ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കും. വൈറ്റമിന്‍ ബി12 ധാരാളം അടങ്ങിയ ഭക്ഷണം ശീലമാക്കുന്നത് പ്രമേഹത്തോട് പൊരുതാനും രക്തത്തിലെ Read More…

Uncategorized

പഴങ്ങളും ഓട്സും ടൈപ്പ്- 1 പ്രമേഹ സാധ്യത വര്‍ധിപ്പിക്കുമോ? പഠനം ഇങ്ങനെ

കുട്ടിക്കാലത്ത് പഴങ്ങളും ഓട്സും പോലുള്ള ഭക്ഷക്രമം പിന്തുടരുന്നത് വലുതാകുമ്പോള്‍ ടൈപ്പ് 1 പ്രമേഹത്തിലേക്ക് വഴിതെളിക്കുന്നതിനുള്ള സാധ്യത കൂട്ടുന്നതായിയാണ് പഠനം. എന്നാല്‍ സ്ട്രോബെറി, ബ്ലുബെറി പോലുള്ള ബെറി പഴങ്ങള്‍ ചെറുപ്പത്തില്‍ കഴിക്കുന്നത് പ്രമേഹത്തില്‍ നിന്ന് സംരക്ഷണം നല്‍കുന്നതായും പഠനം സൂചിപ്പിക്കുന്നു. യൂറോപ്യന്‍ അസോസിയേഷന്‍ ഫോര്‍ ദ സ്റ്റഡി ഓഫ് ഡയബറ്റീസില്‍ അവതരിപ്പിച്ച ഗവേഷണ റിപ്പോര്‍ട്ടാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ജനതകപരമായി ടൈപ്പ് 1 പ്രമേഹ സാധ്യതയുള്ള 5674 കുട്ടികളെ ജനനം മുതല്‍ 6 വയസ്സ് വരെ നിരീക്ഷിച്ചാണ് ഗവേഷണം നടത്തിയത്. Read More…

Health

പ്രമേഹ രോഗികള്‍ക്ക് മദ്യം ഉപയോഗിക്കാമോ?

പ്രമേഹ രോഗികള്‍ മദ്യത്തിന്റെ ഉപയോഗം പാടേ ഒഴിവാക്കണമോ? പ്രമേഹ രോഗികള്‍ക്ക് മദ്യം കഴിക്കാമോ? എന്തെല്ലാം ആരോഗ്യപ്രശ്‌നങ്ങളാണ് ഇതുമൂലം ഉണ്ടാകാനിടയുള്ളത്? പ്രമേഹം ഉണ്ടെങ്കിലും ഇല്ലെങ്കിലും മദ്യപാനം ദോഷം തന്നെയാണെന്ന് പറയേണ്ടതില്ലല്ലോ. എന്തായാലും പ്രമേഹ രോഗി മദ്യം ഒഴിവാക്കുന്നതാണ് നല്ലത്. പ്രത്യേകിച്ച് ഇന്‍സുലിന്‍ ഉപയോഗിക്കുന്ന രോഗി. മദ്യം ഇന്‍സുലിന്‍ പ്രവര്‍ത്തനത്തെ തന്നെ സാരമായി ബാധിക്കും. മദ്യം കഴിക്കുമ്പോള്‍തന്നെ രക്തത്തിലെ ഗ്ലൂക്കോസിന്റെ നില ഉയരും. കഴിക്കുന്ന മദ്യത്തിന്റെ അളവ് വര്‍ധിക്കുമ്പോള്‍ രക്തത്തിലെ പഞ്ചസാരയുടെ നില അമിതമായി കുറയുകയും ഹൈപ്പര്‍ഗ്ലൈസീമിയ എന്ന ഗുരുതരമായ Read More…

Lifestyle

നിങ്ങളു​ടെ ജീവിതശൈലിയില്‍ ഈ അഞ്ച്‌ തെറ്റുകളുണ്ടോ? പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

Lifestyle

മരുന്ന് കൊണ്ട് മാത്രം പ്രമേഹത്തെ നിയന്ത്രിക്കാന്‍ സാധിയ്ക്കില്ല ; ജീവതശൈലിയില്‍ ഈ മാറ്റം വരുത്താം

ഇന്ത്യയില്‍ ദിനംപ്രതി പ്രമേഹ രോഗികള്‍ വര്‍ധിച്ചു വരികയാണ്. ടൈപ്പ് 1 പ്രമേഹം പലപ്പോഴും പരമ്പരാഗതമായി പകര്‍ന്നു കിട്ടുന്നതാകാമെങ്കിലും ടൈപ്പ് 2 പ്രമേഹം പ്രധാനമായും നമ്മുടെ മോശം ജീവിതശൈലിയും ഭക്ഷണശീലങ്ങളും മൂലം വരുന്നതാണ്. ഇതിനാല്‍ ആവശ്യമായ മുന്‍കരുതലുകള്‍ സ്വീകരിച്ചാല്‍ ടൈപ്പ് 2 പ്രമേഹം നിയന്ത്രിക്കാന്‍ സാധിക്കും. മരുന്ന് കഴിച്ചതു കൊണ്ട് മാത്രം പ്രമേഹത്തെ വരുതിയില്‍ നിര്‍ത്താമെന്ന് കരുതരുത്. ആരോഗ്യകരമായ ഒരു ജീവിതശൈലിയും ഈ രോഗത്തെ നിയന്ത്രിക്കാന്‍ അത്യാവശ്യമാണ്.

Health

ഹൃദ്രോഗം, പ്രമേഹം, സ്ട്രോക്ക്; റോഡരികിലാണോ താമസം, ട്രാഫിക് ശബ്ദം നിങ്ങളെ വലിയ രോഗിയാക്കാം !

ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന കാര്യങ്ങളെ കുറിച്ചുള്ള പല പഠനങ്ങളും പുറത്ത് വന്നിട്ടുണ്ട്. ഇപ്പോള്‍ ഗൗരവകരമായ പുതിയൊരു പഠനമാണ് ശ്രദ്ധേയമാകുന്നത്. ട്രാഫിക് ശബ്ദത്തിന്റെ തോതിലുണ്ടാകുന്ന വര്‍ധന ഹൃദയാഘാതത്തിന്റെയും പ്രമേഹത്തിന്റെയും പക്ഷാഘാതത്തിന്റെയും സാധ്യത വര്‍ധിപ്പിക്കുമെന്നാണ് ഏറ്റവും പുതിയ പഠനത്തില്‍ വ്യക്തമാക്കുന്നത്. ജര്‍മ്മനിയിലെ യൂണിവേഴ്സിറ്റി മെഡിക്കല്‍ സെന്റര്‍ മെയിന്‍സിലെ ഗവേഷകരാണ് ഇത് സംബന്ധിച്ച പഠനം നടത്തിയത്. ഹൃദയസംബന്ധമായ രോഗങ്ങളുടെ അപകടസാധ്യത വര്‍ധിപ്പിക്കുന്ന ഘടകമായി ശബ്ദമലിനീകരണത്തെയും പരിഗണിക്കണമെന്നും സര്‍ക്കുലേഷന്‍ റിസര്‍ച്ച് ജേണലില്‍ പ്രസിദ്ധീകരിച്ച പഠനറിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നു. റോഡിലെ ട്രാഫിക്കിന്റെ ശബ്ദത്തിലുണ്ടാകുന്ന ഓരോ Read More…

Healthy Food

ഈ ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും

ജീവിതശൈലീ രോഗങ്ങള്‍ ഉണ്ടാകുന്നത് നമ്മുടെ ഭക്ഷണക്രമം കൊണ്ട് തന്നെയാണ്. ശരിയായ ഭക്ഷണ രീതി പിന്‍തുടര്‍ന്നില്ലെങ്കില്‍ രോഗം വര്‍ദ്ധിയ്ക്കുമെന്ന് തന്നെ പറയാം. ജീവിതശൈലീ രോഗങ്ങളില്‍ പലരേയും പ്രശ്നത്തില്‍ ആക്കുന്ന ഒന്നാണ് പ്രമേഹം. ആഹാരക്രമത്തിലൂടെ നമുക്ക് പ്രമേഹത്തെ നിയന്ത്രിയ്ക്കാന്‍ സാധിയ്ക്കും.ചില ഇലക്കറികള്‍ പ്രമേഹം നിയന്ത്രിക്കാന്‍ സഹായിക്കും. അവ ഏതെല്ലാമാണെന്ന് നോക്കാം….

Healthy Food

പ്രമേഹരോഗികള്‍ക്ക് മുട്ട കഴിക്കാമോ ?

ലോകമെമ്പാടുമുള്ള ദശലക്ഷക്കണക്കിന് ആളുകളെ ബാധിച്ചിരിക്കുന്ന വിട്ടുമാറാത്ത രോഗാവസ്ഥയാണ് ടൈപ്പ് 2 പ്രമേഹം. രക്തത്തിലെ പഞ്ചസാരയുടെ ഉയര്‍ന്ന അളവ് തകരാറിലാക്കുന്നത് ശരീരത്തിലെ സുപ്രധാന അവയവങ്ങളെയാണ്. ശരിയായി ചികിത്സിച്ചില്ലെങ്കില്‍ പ്രമേഹം നിങ്ങളുടെ ഹൃദയത്തെയും വൃക്കയെയും കരളിനെയുമൊക്കെ ബാധിക്കും. പ്രോട്ടീന്റെ നല്ല ഉറവിടമാണ് മുട്ട. പ്രമേഹമുള്ളവര്‍ക്ക് അനുയോജ്യമായ ഭക്ഷണമാണ് മുട്ടയെന്ന് അമേരിക്കന്‍ ഡയബറ്റിസ് അസോസിയേഷന്‍ (എ.ഡി.എ) പറയുന്നത്. കുറഞ്ഞ കാര്‍ബോഹൈഡ്രേറ്റ് അളവുള്ള ഭക്ഷണമാണ് മുട്ട. വളരെ കുറഞ്ഞ ഗ്ലൈസെമിക് സൂചികയേയുള്ളു. കുറഞ്ഞ ഗ്ലൈസെമിക് സൂചിക ഉള്ള ഭക്ഷണം ഒരു വ്യക്തിയുടെ രക്തത്തിലെ Read More…