ശബരിമലയിലെ ഡോളി സര്‍വീസുപോലെ തീർത്ഥാടന കേന്ദ്രങ്ങളിലേക്ക് മനുഷ്യർ മനുഷ്യനെ തോളിലേറ്റി ചുമന്നുകൊണ്ടുപോകുന്ന ആചാരം ധാർമ്മികമായി ശരിയാണോ എന്ന വിഷയത്തിൽ സോഷ്യൽ മീഡിയയിൽ വീണ്ടും വലിയ ചർച്ച . ജുനഗഢിലെ ഒരു തീർത്ഥാടന പാതയിൽ ചിത്രീകരിച്ചതെന്ന് കരുതപ്പെടുന്ന ഒരു വീഡിയോ വൈറലായതോടെയാണ് ഈ വിഷയം വീണ്ടും ശ്രദ്ധനേടിയത്. വീഡിയോ എവിടെവച്ചാണ് ചിത്രീകരിച്ചതെന്ന് ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ലെങ്കിലും, ഇതുയർത്തുന്ന ചർച്ചകൾ എങ്ങും പടരുകയാണ്. മലമുകളിലെ ക്ഷേത്രത്തിലേക്കുള്ള കുത്തനെയുള്ള പടവുകളിലൂടെ നാലുപേർ ചേർന്ന് ഒരു ഭക്തനെ പല്ലക്കിൽ ചുമന്നുകൊണ്ട് വളരെ ബുദ്ധിമുട്ടി കയറുന്നതാണ് Read More…

