ചെന്നൈ സൂപ്പര്‍ കിംഗ്‌സ് (സിഎസ്‌കെ) നിരയിലെ അവിഭാജ്യ ഘടകമാണ് തുഷാര്‍ ദേശ്പാണ്ഡെ. 2022-ല്‍ ടീമില്‍ ചേര്‍ന്നതിന് ശേഷം അദ്ദേഹത്തിന് മികച്ച തുടക്കം ലഭിച്ചിരുന്നില്ല. 2023 മുതല്‍, കാര്യങ്ങള്‍ മാറ്റിമറിക്കാനും പ്ലേയിംഗ് ഇലവനില്‍ സ്ഥിരമായി മാറാനും അദ്ദേഹത്തിന് കഴിഞ്ഞു. 2024ല്‍ 17 വിക്കറ്റുമായി മടങ്ങിയ ദേശ്പാണ്ഡെ ഇടയ്ക്കിടെ നിര്‍ണായക ഘട്ടങ്ങളില്‍ വിക്കറ്റ് വീഴ്ത്തി ശ്രദ്ധ നേടി. അടുത്തിടെ സിംബാബ്വെ പര്യടനത്തിനിടെ അന്താരാഷ്ട്ര അരങ്ങേറ്റം കുറിച്ച 29-കാരന്‍, സിഎസ്‌കെയില്‍ ചേര്‍ന്നപ്പോള്‍ മുന്‍ ഇന്ത്യന്‍ നായകനായ ധോണി നല്‍കിയ പിന്തുണ അനുസ്മരിച്ചു. Read More…