Health

ബ്രഷ് ചെയ്താല്‍മാത്രം പോരാ, പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തും ഈ ഭക്ഷണങ്ങള്‍

പല്ലിന്റെ ആരോഗ്യത്തിന് ദിനചര്യങ്ങള്‍ പാലിക്കേണ്ടത് നിര്‍ബന്ധമാണ്. ദിവസവും രാവിലെയും വൈകിട്ടും പല്ലുതേയ്ക്കുന്നത് പല്ലിന്റെ ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നു. പല്ലുകള്‍ക്ക് ആരോഗ്യമുണ്ടെങ്കില്‍ മാത്രമേ ആരോഗ്യകരമായി ചിരിക്കാന്‍ എല്ലാവര്‍ക്കും സാധിക്കൂ. പല്ലുകളുടെ ആരോഗ്യം മെച്ചപ്പെടുത്താന്‍ സഹായിക്കുന്ന ഭക്ഷണം കഴിക്കുക. കാല്‍സ്യം ധാരാളമടങ്ങിയ ഭക്ഷണക്രമം പിന്തുടരുന്നത് പല്ലുകളെ ആരോഗ്യവും ഭംഗിയുമുള്ളതാക്കും. മധുരമുള്ള ഭക്ഷണങ്ങള്‍, മധുരപാനീയങ്ങള്‍ ഇവയെല്ലാം ദന്തക്ഷയത്തിനു കാരണമാകും. വായുടെയും പല്ലിന്റെയും ആരോഗ്യത്തിനായി നല്ല ഭക്ഷണങ്ങള്‍ തെരഞ്ഞെടുത്തു കഴിക്കാം. പല്ലിന്റെ ആരോഗ്യം മെച്ചപ്പെടുത്തുന്ന ഭക്ഷണങ്ങള്‍ ഏതൊക്കെ എന്നു നോക്കാം.

Health

ടൂത്ത്ബ്രഷ് എത്ര നാള്‍ കൂടുമ്പോള്‍ മാറ്റണം? ദന്താരോഗ്യ വിദഗ്ധര്‍ പറയുന്നതിങ്ങനെ

പല്ലുകളുടെ ആരോഗ്യം പരിപാലിക്കേണ്ടത് വളരെ അത്യാവശ്യമാ​ണെന്ന് എല്ലവര്‍ക്കുമറിയാം. എന്നാല്‍ ഇടയ്ക്കിടെ ടൂത്ത് ബ്രഷ് മാറ്റുന്ന കാര്യം നാം മറന്നുപോകാറുണ്ട് . കാലപ്പഴക്കത്തില്‍ ടൂത്ത് ബ്രഷിന്റെ ബ്രിസലുകള്‍ അകന്ന് പോവുകയോ കൊഴിഞ്ഞുപോവുകയോ ചെയ്യാറുണ്ട്. ഇത് മൂലം ബ്രഷ് ചെയ്യുമ്പോള്‍ പല്ലുകളിലെ ഭക്ഷണാവിശിഷ്ടങ്ങള്‍ നല്ല രീതിയില്‍ നീക്കം ചെയ്യാനാകാതെ വരുന്നു. ശരിയായ സൂക്ഷിച്ചില്ലെങ്കില്‍ അതില്‍ ബാക്ടീരിയയും വളരാന്‍ സാധ്യതയുണ്ട്. പഴക്കം ചെന്ന ബ്രഷിന്റെ ഉപയോഗംമൂലം വായില്‍ അണുക്കള്‍ പെരുകി അണുബാധക്ക് കാരണമാകും. സാധാരണയായി മൂന്നോ നാലോ മാസം കൂടുമ്പോള്‍ ബ്രഷ് Read More…

Health

ഗര്‍ഭകാലത്ത് പല്ലിന്റെ ആരോഗ്യം നിസാരമാക്കരുത്

ഗര്‍ഭാവസ്ഥയില്‍ മോണരോഗങ്ങള്‍ വര്‍ധിക്കാനുള്ള സാധ്യതയേറെയാണ്. മോണയിലും പല്ലുകളിലും അഴുക്ക്് അടിയുക, വെളുത്തദ്രാവകമായ പ്ലേക്ക് എന്നിവ ഗര്‍ഭാവസ്ഥയില്‍ സാധാരണ ഉണ്ടാകാറുണ്ട്. ഇതു മോണകളില്‍ നീരുണ്ടാകാന്‍ കാരണമാകും. ഈസ്ട്രജന്‍, പ്രൊജസ്‌ട്രോണ്‍ എന്നീ ഹോര്‍മോണുകളുടെ അളവ് ഗര്‍ഭകാലത്ത് കൂടുതലായി ഉണ്ടാകുന്നതാണ്് ഇത്തരത്തിലുള്ള ക്രമരഹിതമായ മാറ്റങ്ങള്‍ക്ക് കാരണം. ലക്ഷണങ്ങള്‍ പ്രതിരോധമാര്‍ഗങ്ങള്‍ പല്ലുകള്‍ക്കുണ്ടാകുന്ന പ്രശ്‌നങ്ങള്‍ കൃത്യമായി പരിഹരിക്കുകയെന്നതാണ് പ്രധാനം. ഗര്‍ഭാവസ്ഥയ്ക്ക് മുന്‍പ് തന്നെ ദന്തപരിശോധന ആരംഭിക്കേണ്ടതുള്ളതിനാല്‍ പ്രതിരോധ മാര്‍ഗങ്ങളാണ് മുഖ്യമായി അവലംബിക്കേണ്ടത്. പല്ലുകളുടെയും വായയുടെയും സംരക്ഷണവും വൃത്തിയും പാലിക്കേണ്ടത് വളരെ പ്രധാനമാണ്. കൂടാതെ കൃത്യമായി Read More…