Entertainment

വീണ്ടും അമ്മയായി സീമ ഹൈദർ; 11 മാസത്തിനിടെ ആറാമത്തെ കണ്മണി, ട്രോളുകളും ആശംസകളുമായി സോഷ്യൽ മീഡിയ

വർഷങ്ങൾക്ക് മുമ്പ് തന്റെ ഓൺലൈൻ പ്രണയത്തെ തേടി ഇന്ത്യയിലെത്തിയ സീമ ഹൈദർ വളരെ ചുരുങ്ങിയ കാലം കൊണ്ട് ഒരു സെലിബ്രിറ്റി പദവി നേടിയെടുത്തിട്ടുണ്ട്. വർഷങ്ങളായി താൻ ഒരു ഇന്ത്യക്കാരിയാണെന്നും ഇന്ത്യയുടെ മകളാണെന്നും അവകാശപ്പെടുന്ന സീമ പല കാരണങ്ങളാൽ വാർത്തകളിൽ നിറയാറുണ്ട്. ഇപ്പോൾ ആറാമതും അമ്മയായ വാർത്തയുമായാണ് അവർ വീണ്ടും തലക്കെട്ടുകളിൽ ഇടംപിടിച്ചിരിക്കുന്നത്. ഗ്രേറ്റർ നോയിഡയിലെ ഒരു സ്വകാര്യ ആശുപത്രിയിൽ അവർ ആരോഗ്യവാനായ ഒരു ആൺകുഞ്ഞിന് ജന്മം നൽകി. ഡോക്ടർമാരുടെ കർശന മേൽനോട്ടത്തിലായിരുന്നു പ്രസവം നടന്നതെന്നും അമ്മയും കുഞ്ഞും Read More…

Featured Oddly News

താലി കെട്ടിയതിനു പിന്നാലെ പ്രസവവേദന, വധു പ്രസവിച്ചു; അന്തംവിട്ട് കുടുംബവും നാട്ടുകാരും

അവിശ്വസനീയം,  കുടുംബത്തിനും നാട്ടുകാര്‍ക്കുമുണ്ടായ ഞെട്ടല്‍ ഇനിയും മാറിയിട്ടില്ല. വിവാഹച്ചടങ്ങിനു പിന്നാലെ വധുവിന് അസ്വസ്ഥത തോന്നി, മറ്റൊന്നുമല്ല പ്രസവവേദന, അധികം താമസിച്ചില്ല, പ്രസവിച്ചു, ആരോഗ്യമുള്ള കുഞ്ഞ്. ഉത്തർപ്രദേശിലെ റാംപൂർ ജില്ലയിലെ അസീംനഗർ പൊലീസ് സ്റ്റേഷൻ പരിധിയിലുള്ള കുമ്ഹരിയ ഗ്രാമത്തിലാണ് കേട്ടുകേള്‍വിയില്ലാത്ത സംഭവം നടക്കുന്നത്. വിവാഹാഘോഷങ്ങള്‍ അമ്പരപ്പിലേക്ക് മാറിയത് പെട്ടെന്നായിരുന്നു. വിവാഹച്ചടങ്ങ് കഴിഞ്ഞ് മണിക്കൂറുകള്‍ക്കകം വരന്റെ വീട്ടില്‍ നിന്നും കേട്ടത് കുഞ്ഞിന്റെ കരച്ചിലാണ്. കുമ്ഹരിയ സ്വദേശിയായ റിസ്വാന്‍ അയല്‍ഗ്രാമമായ ബഹദൂർഗഞ്ചിലെ യുവതിയെയാണ് വിവാഹം കഴിച്ചത്. വിവാഹത്തിനു മുന്‍പേ ഇരുവരും പ്രണയത്തിലായിരുന്നുവെന്നാണ് Read More…

Oddly News

എലികള്‍ക്കുമുണ്ട്‌ ‘വയറ്റാട്ടികള്‍’! പ്രസവസമയത്ത്‌ കുട്ടികള്‍ കുടുങ്ങിയാല്‍ കൈകൊണ്ട് പുറത്തെടുക്കും

ന്യൂയോര്‍ക്ക്‌: ആധുനിക കാലത്ത്‌ പ്രസവം വീട്ടില്‍ നടത്തുന്നത്‌ ശരിയല്ല എന്നു കരുതുന്നവര്‍ക്കാണു ഭൂരിപക്ഷം. ആശുപത്രികളില്‍ ഡോക്‌ടര്‍മാരുടെയും ജീവന്‍ രക്ഷാ ഉപകരങ്ങളുടെയും സഹായത്തോടെയുമാണു പുതുതലമുറ ജനിച്ചുവീഴുന്നത്‌. ആശുപത്രികള്‍ വ്യാപകമാകുന്നതിനു മുമ്പ്‌ ഗര്‍ഭിണികള്‍ക്കു വയറ്റാട്ടി(മിഡ്‌വൈഫ്‌)കളുടെ സഹായം ലഭിക്കുമായിരുന്നു. എലികള്‍ക്കിടയിലും വയറ്റാട്ടികളുണ്ടെന്നു കണ്ടെത്തിയത്‌ ന്യൂയോര്‍ക്ക്‌ യൂണിവേഴ്‌സിറ്റി ലാംഗോണ്‍ ഹെല്‍ത്തിലെ ഗവേഷകരാണ്‌. ഗര്‍ഭിണിയായ കൂട്ടുകാരികള്‍ പ്രസവസമയത്ത്‌ ബുദ്ധിമുട്ട്‌ നേരിടുന്നത്‌ ശ്രദ്ധയില്‍പ്പെട്ടാല്‍ എലികള്‍ ഇടപെടുമെന്നാണു ഗവേഷകര്‍ കണ്ടെത്തിയത്‌. എലികളില്‍ ജനിതകമാറ്റം വരുത്തിയായിരുന്നു ഗവേഷണം. അങ്ങനെ കുട്ടികളെ പുറത്തേക്ക്‌ തള്ളാന്‍ സഹായിക്കുന്ന സങ്കോചങ്ങള്‍ക്ക്‌ കാരണമായ ഹോര്‍മോണ്‍ Read More…

Lifestyle

‘നീ ആഞ്ഞ് പുഷ് ചെയ്യൂ അസ്‌ല’, ബേബി ദാ വന്നു; വീണ്ടും പ്രസവ വീഡിയോ, ഇത്തവണ വ്ലോഗർ അസ്‌ല

സൈബറിടത്ത് വ്ലോഗര്‍മാരുടെ പ്രസവ വിഡിയോകളാണ് ഇപ്പോള്‍ വൈറലാകുന്നത്. ദിയ കൃഷ്ണയും, പേളി മാണിയും വീണയും അടക്കമുള്ളവരുടെ വിഡിയോ ഇതിനോടകം ലക്ഷക്കണക്കിനാളുകളാണ് സോഷ്യല്‍മീഡിയയില്‍ കണ്ടത്. ഇപ്പോഴിതാ പ്രസവ വിഡിയോയുമായി എത്തിയിരിക്കുകയാണ് വ്ലോഗർ അസ്‌ല മാർലി. സെക്‌സ് എജ്യുക്കേഷനും, മാനസികാരോഗ്യത്തെക്കുറിച്ചുമൊക്കെയുള്ള വിഡിയോകളും അസ്‌ല ചെയ്യാറുണ്ട്. ഭര്‍ത്താവ് അംജുക്കയും അസ്‌ലയ്ക്ക് പിന്തുണയുമായി എത്താറുണ്ട്. പ്രസവിച്ച ഉടനെ കുഞ്ഞിനെ ഭര്‍ത്താവിന് വിഡിയോ കോളിലൂടെ ഭര്‍ത്താവിനെ കാണിക്കുന്നുണ്ട് അസ്‌ല, നമുക്ക് ജനിച്ചത് ആണ്‍കുഞ്ഞാണെന്നും സുഖമായി ഇരിക്കുന്നുവെന്നും അസ്‌ല പറയുന്നു. നോര്‍മല്‍ ഡെലിവറിയായിരുന്നുവെന്നും എന്നാല്‍ താന്‍ Read More…

Oddly News

‘നിനക്ക് കുട്ടിയുണ്ടാകേണ്ട സമയത്ത് ഒരെണ്ണം ഞാന്‍ ഉണ്ടാക്കിത്തരാം’; മാധ്യമപ്രവര്‍ത്തകയോട് കോണ്‍ഗ്രസ് എംഎല്‍എ

നാട്ടില്‍ പ്രസവിക്കാന്‍ നല്ല ആശുപത്രിയില്ലാത്തതുകൊണ്ട് സ്ത്രീകള്‍ ബുദ്ധിമുട്ടുകയാണെന്ന് പറഞ്ഞ വനിത മാധ്യമപ്രവര്‍ത്തകയെ ലൈംഗികച്ചുവയോടെ അധിക്ഷേപിച്ച് കോണ്‍ഗ്രസ് എംഎല്‍എ. കര്‍ണാടകത്തിലെ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും ഹലിയാല്‍ എംഎല്‍എയുമായ ആര്‍.വി.ദേശ്പാണ്ഡെയാണ് പ​‍ത്ര സമ്മേളനത്തിനിടെ അധിക്ഷേപ പരാമര്‍ശം നടത്തിയത്. ജോയ്ഡയില്‍ അടിയന്തരമായി സൂപ്പര്‍ സ്പെഷല്‍റ്റി ആശുപത്രി വേണമെന്നും അതില്ലാത്തതിനാല്‍ ഗര്‍ഭിണികള്‍ കഷ്ടപ്പെടുകയാണെന്നുമായിരുന്നു മാധ്യമപ്രവര്‍ത്തകയുടെ വാക്കുകള്‍. ‘നിനക്കൊരു കുട്ടിയുണ്ടാകേണ്ടസമയത്ത്, ഞാന്‍ നിനക്കത് ചെയ്തുതരാം’ എന്നായിരുന്നു അശ്ലീല ചിരിയോടെ എംഎല്‍എയുടെ മറുപടി. സ്ത്രീകളുടെ അഭിമാനം ചോദ്യം ചെയ്യുന്ന വാക്കുകളാണ് എംഎല്‍എയുടേതെന്നും പരസ്യമായിതന്നെ മാപ്പുപറയണമെന്നും രാഷ്ട്രീയനേതാക്കളും Read More…

Featured Lifestyle

ഭര്‍ത്താവിന് ആക്രിക്കച്ചവടം : ഭാര്യ 55-ാം വയസ്സില്‍ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കി !

ജയ്പൂര്‍: കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ ഒരു 55കാരി തന്റെ പതിനേഴാമത്തെ കുഞ്ഞിന് ജന്മം നല്‍കി. രാജസ്ഥാനിലെ ഉദയ്പൂര്‍ ജില്ലയിലെ ഝഡോള്‍ ബ്ലോക്കിലുള്ള കമ്യൂണിറ്റി ഹെല്‍ത്ത് സെന്ററില്‍ 55 വയസ്സുള്ള രേഖ കല്‍ബേലിയയാണ് തന്റെ 17-ാമത്തെ കുഞ്ഞിന് ജന്മം നല്‍കിയത്. ഈ അപൂര്‍വ സംഭവമറിഞ്ഞ് ബന്ധുക്കളും അഭ്യുദയകാംക്ഷികളും, അവരുടെ പേരക്കുട്ടികളും വരെ ആശുപത്രിയിലെത്തി. ലിലവാസ് ഗ്രാമവാസികളായ രേഖയ്ക്കും കവറയ്ക്കും തങ്ങളുടെ വിവാഹജീവിതത്തില്‍ 17 കുട്ടികളാണ് ജനിച്ചത്. ഇതിലെ അഞ്ച് പേര്‍, നാല് ആണ്‍കുട്ടികളും ഒരു പെണ്‍കുട്ടിയും, ജനിച്ചയുടനെതന്നെ മരണപ്പെട്ടു. Read More…

Good News

പൂര്‍ണ്ണഗര്‍ഭിണി വേദനയില്‍ പുളഞ്ഞു ; റോഡരികില്‍ പ്രസവമെടുത്തത് വനിതാ പോലീസ്

റോഡരികില്‍ വേദന കൊണ്ടു പുളഞ്ഞ യുവതിയുടെ പ്രസവമെടുത്തത് വനിതാപോലീസ്. പഞ്ചകുലയില്‍ നടന്ന സംഭവത്തില്‍ 22 കാരി ലക്ഷ്മിയുമായി ഇടപെട്ട് പ്രശ്‌നം പരിഹരിക്കുകയുമായിരുന്നു. കഴിഞ്ഞ ആഴ്ച, പഞ്ച്കുളയിലെ തവാ ചൗക്കിന് സമീപമുള്ള അര്‍ദ്ധരാത്രിയോടെ ഒരു പതിവ് പോലീസ് പട്രോളിങ്ങിനിടെയാണ് അപ്രതീക്ഷിതമായ ഒരു സംഭവവികാസത്തിന് വഴിയൊരുക്കിയത്. പഞ്ച്കുലയില്‍ നിന്നുള്ള ലക്ഷ്മി എന്ന യുവതി റോഡരികില്‍ പ്രസവവേദന കൊണ്ട് പുളയുകയായിരുന്നു. ഈ സമയത്ത് ഭര്‍ത്താവ് അരികില്‍ ഉണ്ടായിരുന്നെങ്കിലും നിസ്സഹായനായിരുന്നു. വൈദ്യസഹായത്തിനായി അയാള്‍ നെട്ടോട്ടമോടുകയുമായിരുന്നു. ഈ സമയത്ത് പഞ്ച്കുളയിലെ വനിതാ പോലീസ് സ്റ്റേഷനിലെ Read More…

Crime

മതം മാറുക, അല്ലെങ്കിൽ ബലാത്സംഗ കേസ് നേരിടുക: ഭാര്യയ്‌ക്കെതിരെ ആരോപണവുമായി ഭർത്താവ്

ബംഗളൂരു: വിവാഹത്തിന്‌ പിന്നാലെ ഭാര്യ തന്നെ മതം മാറ്റാന്‍ ശ്രമിക്കുന്നുവെന്നാരോപിച്ച്‌ പരാതിയുമായി ഭര്‍ത്താവ്‌. കര്‍ണാടകയിലെ ഗഡഗ്‌ സ്വദേശി വിശാല്‍ കുമാര്‍ ഗോകവിയാണ്‌ ഭാര്യയ്‌ക്കെതിരേ പരാതിയുമായി പോലീസിനെ സമീപിച്ചത്‌. 2024 നവംബറിലാണ്‌ ഹിന്ദു വിശ്വാസിയായ വിശാല്‍ കുമാറും മുസ്ലിം വിശ്വാസിയായ തഹ്‌സീന്‍ ഹൊസാമണയും വിവാഹിതരായത്‌. മൂന്നുവര്‍ഷത്തെ പ്രണയത്തിനൊടുവിലാണ്‌ വിവാഹം രജിസ്‌റ്റര്‍ ചെയ്‌തത്‌. എന്നാല്‍, അതിന്‌ ശേഷം മുസ്ലീം ആചാര പ്രകാരം വിവാഹം കഴിക്കാന്‍ തഹ്‌സിന്‍ നിര്‍ബന്ധിക്കാന്‍ തുടങ്ങി. യുവതിയുടെ ബന്ധുക്കളുടെ ആവശ്യപ്രകാരമായിരുന്നു അത്‌. ഒടുവില്‍ ഭാര്യയുടെ ആവശ്യപ്രകാരം 2024 Read More…

Featured

ഇണയുമായി സ്പര്‍ശമില്ലാതെ 14 കുഞ്ഞുങ്ങളെ പ്രസവിച്ച് മലമ്പാമ്പ്; ബ്രസീലിയന്‍ റെയിന്‍ബോ ബോവ ‘റൊണാള്‍ഡോ’ കൗതുകമായി…!

ഇണയുമായി സ്പര്‍ശം ഉണ്ടാകാതെ മലമ്പാമ്പ് കുഞ്ഞുങ്ങളെ വിരിയിച്ചു. ബ്രിട്ടനിലെ സിറ്റി ഓഫ് പോര്‍ട്‌സ്മൗത്ത് കോളേജിലെ സംരക്ഷണ കേന്ദ്രത്തിലാണ് ശാസ്ത്ര വിദഗ്ദ്ധരെ വിസ്മയിപ്പിച്ച് ബ്രസീലില്‍ നിന്നും കൊണ്ടുവന്ന 13 വയസ്സുള്ള ‘റൊണാള്‍ഡോ’ എന്ന പാമ്പ് ആണ് ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാതെ തന്നെ സയന്‍സ് വിദ്യാര്‍ത്ഥികള്‍ അസാധാരണമായ ഒരു ജീവശാസ്ത്ര പാഠം നല്‍കിയത്. ആറടി നീളമുള്ള ബ്രസീലിയന്‍ റെയിന്‍ബോ ബോവയുടെ 14 കുഞ്ഞുങ്ങള്‍ അപൂര്‍വമായ ഒരു ‘ജനന’ത്തിന്റെ ഭാഗമാണെന്ന് കോളേജിലെ വിദഗ്ധര്‍ വിശ്വസിക്കുന്നു. ‘പാര്‍ഥെനോജെനിസിസ്’ എന്ന് വിളിക്കുന്ന ഒരു ഈ Read More…