ന്യൂഡല്‍ഹി: ജയ്‌ഷെ മുഹമ്മദിന്റെ (ജെ.ഇ.എം) വൈറ്റ് കോളര്‍ ഭീകര മോഡ്യൂള്‍ സൃഷ്‌ടിക്കാനുള്ള പദ്ധതിക്ക് തുടക്കമിട്ട മൗലവി ഇര്‍ഫാന്‍ അഹമ്മദ് ഭീകരരാക്കാന്‍ പറ്റുന്നവരെ തെരഞ്ഞുപിടിക്കുകയായിരുന്നെന്ന് റിപ്പോര്‍ട്ടുകള്‍. 13 പേരുടെ മരണത്തിന് ഇടയാക്കിയ ചെങ്കോട്ട ചാവേര്‍ സ്‌ഫോടനവുമായി ബന്ധപ്പെട്ട് ജമ്മു കശ്‌മീരില്‍നിന്ന് ഇര്‍ഫാന്‍ അഹമ്മദ് അറസ്‌റ്റിലായിരുന്നു. വിദ്യാസമ്പന്നരായ യുവ പ്രഫഷണലുകളെ ഭീകര സംഘടനയായ ജെ.ഇ.എമ്മുമായി ബന്ധിപ്പിക്കുകയായിരുന്നു ഇര്‍ഫാന്‍ അഹമ്മദിന്റെ പ്രധാന ദൗത്യം. ഹരിയാനയിലെ ഫരീദാബാദില്‍ ഡോക്‌ടര്‍മാരെ ഒന്നിപ്പിച്ച് വൈറ്റ് കോളര്‍ ഭീകര മോഡ്യൂള്‍ രൂപീകരിക്കുന്നതിനു മുമ്പ് ഇയാള്‍ മുസമില്‍ ഷക്കീലിനെ Read More…
Tag: Delhi Blast
എന്താ തട്ടമിടാത്തേ?; രോഗികളോട് ഡോക്ടര്‍ ഉമര്‍ നബിയുടെ ചോദ്യം; സഹപ്രവര്‍ത്തകരുടെ സാക്ഷ്യം
ചെങ്കോട്ട സ്ഫോടനത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച ഡോക്ടര്‍ ഉമര്‍ നബി ആശുപത്രിയില്‍ ചികിത്സയ്ക്കെത്തുന്ന രോഗികളെ തട്ടമിടാന്‍ പ്രേരിപ്പിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. ജമ്മു കശ്മീരിലെ അനന്ത്‌നാഗിലുള്ള സർക്കാർ മെഡിക്കൽ കോളേജിൽ പ്രവര്‍ത്തിച്ചിരുന്ന സമയത്തുതന്നെ മതപരമായ കാര്യങ്ങളില്‍ കടുത്ത കാഴ്ച്ചപ്പാടുകളുണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ട്. ചാവേര്‍ ബോംബായി മാറി 13 പേരെ കൊലപ്പെടുത്തിയ ഡോക്ടര്‍ ഉമര്‍നബി തീവ്രനിലപാടുള്ളയാളെന്ന് അന്ന് ഒപ്പം ജോലിചെയ്തിരുന്ന സഹപ്രവര്‍ത്തകര്‍ തന്നെയാണ് വെളിപ്പെടുത്തുന്നത്. ആശുപത്രിയിലെത്തുന്ന വനിതാ രോഗികളോട് എന്തുകൊണ്ടാണ് ഹിജാബ് ധരിക്കാത്തതെന്നും, തല ശരിയായി മൂടാത്തതെന്തെന്നും ചോദിക്കാറുണ്ടായിരുന്നുവെന്ന് സഹപ്രവര്‍ത്തകര്‍ പറയുന്നു. തന്റെ Read More…
ഡല്‍ഹി സ്‌ഫോടനക്കേസ് പ്രതിയെന്ന മട്ടില്‍ പ്രചരിച്ചത് മലയാളി ഡോക്‌ടറുടെ ചിത്രം
കൊച്ചി: കോഴിക്കോട് സ്വദേശിയായ യുവ കാര്‍ഡിയോളജിസ്‌റ്റ് ഡോ. ആരിഫ് മുഹമ്മദിന്റെ ഫോട്ടോ ഡല്‍ഹി ബോംബാക്രമണക്കേസിലെ പ്രതിയുടെതായി തെറ്റായി ഉപയോഗിച്ച് ഇന്ത്യയിലുടനീളം മാധ്യമ റിപ്പോര്‍ട്ടുകള്‍ പ്രചരിക്കുന്നതിനെ കാര്‍ഡിയോളജിക്കല്‍ സൊസൈറ്റി ഓഫ് ഇന്ത്യ (സി.എസ്.ഐ) കേരള ചാപ്‌റ്റര്‍ അപലപിച്ചു. ‘നിരവധി മാധ്യമങ്ങളും സോഷ്യല്‍ മീഡിയ പോസ്‌റ്റുകളും ഡോ. ആരിഫിന്റെ ഫോട്ടോയും ഐഡന്റിറ്റിയും ദുരുപയോഗം ചെയ്‌തു കഴിഞ്ഞു. വലിയ മനോവിഷമവും പ്രതിസന്ധിയുമാണ് ഡോക്‌ടറും കുടുംബവും നേരിടുന്നത്. കോഴിക്കോട് മെട്രോമെഡ് ഇന്റര്‍നാഷണല്‍ കാര്‍ഡിയാക് സെന്ററില്‍ ജോലി ചെയ്യുന്ന ഡോ. ആരിഫ് 2021 ലാണ് Read More…
മരണത്തിന്റെ കോഡ് ‘ബിരിയാണി’, വൈറ്റ് കോളര്‍ ഭീകരര്‍ ആശയ വിനിമയം നടത്തിയത് ടെലഗ്രാം വഴി
ന്യൂഡല്‍ഹി: ചെങ്കോട്ട ഭീകരാക്രമണത്തിനു പിന്നില്‍ പ്രവര്‍ത്തിച്ച വൈറ്റ് കോളര്‍ ഭീകര ഗ്രൂപ്പ് ആശയവിനിമയം നടത്തിയത് ടെലഗ്രാം വഴി. ഭീകരരായ നാല് ഡോക്‌ടര്‍മാര്‍ ടെലഗ്രാമില്‍ തങ്ങളുടെ ഇഷ്‌ട വിഭവങ്ങളെക്കുറിച്ച് ആശയവിനിമയം നടത്തിയിരുന്നു. എന്നാല്‍, അവര്‍ ഭക്ഷണത്തെക്കുറിച്ചല്ല, കൊലപാതകങ്ങളെക്കുറിച്ചാണു സംസാരിച്ചിരുന്നതെന്ന് അന്വേഷണ ഏജന്‍സികള്‍ കണ്ടെത്തി. മുസമില്‍ ഷക്കീല്‍, ഉമര്‍ നബി, ഷഹീന്‍ സയീദ്, അദില്‍ അഹമ്മദ് റാത്തര്‍ എന്നിവരുള്‍പ്പെട്ട ഭീകര ഗ്രൂപ്പ്, ‘ബിരിയാണി’, ‘ദാവത്’ പോലുള്ള കോഡ് വാക്കുകള്‍ ഉപയോഗിച്ചാണ് എന്‍ഡ്‌ടുഎന്‍ഡ് എന്‍ക്രിപ്‌ഷന്‍ ഉള്ള ടെലഗ്രാം ആപ്പ് വഴി ആശയവിനിമയം Read More…
ജയ്ഷെയുടെ വനിതാ ബ്രിഗേഡിൽ ചേർന്ന് പുൽവാമ ഭീകരന്റെ ഭാര്യയും; അഫീറ ബീബിയും സാദിയ അസ്ഹറും സംഘടനയുടെ തലപ്പത്ത്
ന്യൂഡൽഹി∙ ഡൽഹി സ്ഫോടനത്തിനു ആഴ്ചകൾക്ക് മുമ്പ്, പുൽവാമ ഭീകരാക്രമണ കേസിൽ ഗൂഢാലോചന നടത്തിയ ഭീകരന്റെ ഭാര്യ ജയ്ഷെ മുഹമദിന്റെ വനിതാ വിഭാഗത്തിൽ ചേർന്നു. ഭീകരൻ ഉമർ ഫറൂഖിന്റെ ഭാര്യ അഫീറ ബീബിയാണ് ജമാത്തുൾ മൊമിനാത്തിൽ ചേർന്നത്. 2019ലെ പുൽവാമ ആക്രമണത്തിനു പിന്നിലെ മുഖ്യ സൂത്രധാരനാണ് ഭീകരൻ ഉമർ ഫാറൂഖ്. അഫീറ ബീബി ഇപ്പോൾ ജമാത്തുൾ മൊമിനാത്തിന്റെ പ്രധാന മുഖമാണ്. വനിതാ ബ്രിഗേഡിന്റെ ഷൂറ (ഉപദേശക സമിതിയിൽ) അംഗം കൂടിയാണ് അഫീറ ബീബി. മസൂദ് അസ്ഹറിന്റെ ഇളയ സഹോദരി Read More…
ഓസ്‌ട്രേലിയയില്‍ പോകുന്നതിനെച്ചൊല്ലി തര്‍ക്കം; ഡോ. ഷഹീന്‍ സയീദ് 2012-ല്‍ ഭര്‍ത്താവുമായി വേര്‍പിരിഞ്ഞു
ന്യൂഡല്‍ഹി: ഫരീദാബാദില്‍ വന്‍ സ്‌ഫോടകവസ്‌തു ശേഖരം പിടിച്ചെടുത്തതുമായി ബന്ധപ്പെട്ട് അറസ്‌റ്റിലായ ഡോ. ഷഹീന്‍ സയീദിനെ സംബന്ധിച്ച കൂടുതല്‍ വിവരങ്ങള്‍ പുറത്ത്. ലഖ്‌നൗവിലെ ദല്‍ഹിഗഞ്ചില്‍ നിന്നുള്ള ഷഹീന്‍ ആണ് രാജ്യത്ത് ജെയ്‌ഷെ മുഹമ്മദിന്റെ വനിതാ റിക്രൂട്ട്‌മെന്റ് വിഭാഗത്തെ നയിച്ചിരുന്നതെന്ന് അന്വേഷണ ഉദ്യോഗസ്‌ഥര്‍ പറഞ്ഞു. ചെങ്കോട്ടയ്‌ക്ക് സമീപം ബോംബ് സ്‌ഫോടനം നടക്കുന്നതിന് മണിക്കൂറുകള്‍ക്ക് മുമ്പാണ് ഇവരെ അറസ്‌റ്റ് ചെയ്‌തത്. ഡോ. ഷഹീന്‍ സയീദ് ലിബറല്‍ കാഴ്‌ചപ്പാടുള്ള ആളായിരുന്നുവെന്നും, മതവിശ്വാസിയായിരുന്നില്ലെന്നും അവരുടെ മുന്‍ ഭര്‍ത്താവ് ഡോ. ഹയാത്ത് സഫര്‍ മാധ്യമങ്ങളോട് പറഞ്ഞു. Read More…
ഡോ. ഷഹീന്‍ ഷാഹീദിന് ഭീകരരുടെ വനിതാ വിങിന്റെ ചുമതല; ജയ്ഷെ മുഹമ്മദിന്റെ ആള്‍
ഡല്‍ഹി സ്ഫോടനവുമായി ബന്ധപ്പെട്ട് അറസ്റ്റിലായ ലഖ്നൗവില്‍നിന്നുള്ള വനിതാ ഡോക്ടര്‍ ഷഹീന്‍ ഷാഹീദ് ഭീകരസംഘടനയായ ജയ്ഷെ മുഹമ്മദുമായി അടുത്ത ബന്ധമുള്ളയാളെന്ന് അന്വേഷണ ഉദ്യോഗസ്ഥരുടെ കണ്ടെത്തല്‍. ഫരീദാബാദ് മൊഡ്യൂളിന്റെ ഭാഗമായ ഷഹീന്‍ ഷഹീദിന്റെ ചിത്രം അന്വേഷണ സംഘം പുറത്തുവിട്ടു. കഴിഞ്ഞ ദിവസമാണ് ഷഹീന്‍ അറസ്റ്റിലായത്. ഡോ ഷഹീന് ദില്ലി സ്ഫോടനവുമായി ബന്ധമുണ്ടെന്ന് സംശയിക്കുകയാണ് ദില്ലി പൊലീസ്. ഇന്ത്യയിൽ ജെയ്ഷെ മുഹമ്മദ് വനിതാ വിങ്ങിനെ നിയന്ത്രിച്ചത് ഷഹീൻ ആണ്. ജെയ്‌ഷെ സ്ഥാപകൻ മസൂദ് അസ്ഹറിന്റെ സഹോദരി സാദിയ അസ്ഹർ നയിക്കുന്ന ജമാഅത്ത് Read More…






