എറണാകുളം കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ ട്രെയിനിയായി ജോലിക്കെത്തിയ യുവതിയുടെ മൊബൈൽ ഫോണിൽ നിന്ന് അവരുടെ സ്വകാര്യദൃശ്യം ചോർത്തിയ മുൻ ജീവനക്കാരനെ ബംഗളുരൂവിൽ നിന്ന് പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. സ്വകാര്യദൃശ്യം പുറത്ത് വിടുമെന്ന് ഭീഷണിപ്പെടുത്തി പണം ആവശ്യപ്പെട്ട മലപ്പുറം എടപ്പാൾ സ്വദേശി അജിത്തിനെയാണ് (25) കടവന്ത്ര പൊലീസ് അറസ്റ്റ് ചെയ്തത്. കടവന്ത്രയിലെ സ്വകാര്യ സ്ഥാപനത്തിൽ മാനേജരായിരുന്നയാളാണ് അജിത്. വൈഫൈ പരിശോധിക്കാനെന്ന വ്യാജേനെ ഓഫീസിൽ വെച്ച് പെൺകുട്ടിയുടെ സ്മാർട്ട് ഫോൺ വാങ്ങി, അനുമതിയില്ലാതെ വാട്സാപ്പും ഗാലറിയും പരിശോധിച്ചാണ് Read More…
Tag: cyber crime
റിവ്യൂ എഴുതിയാല്‍ മതി! ‘വര്‍ക്ക് ഫ്രം ഹോം’ തട്ടിപ്പ്: കൊച്ചിയില്‍ യുവതിയുടെ 5.75 ലക്ഷം തട്ടി
മട്ടാഞ്ചേരി : വര്‍ക്ക് ഫ്രം ഹോം വഴി വരുമാനം നേടാം എന്ന് പറഞ്ഞ് വിശ്വസിപ്പിച്ച് വീട്ടമ്മയില്‍ നിന്ന് പണം തട്ടിയെടുത്തതായി പരാതി. ഫോര്‍ട്ട്‌കൊച്ചി സ്വദേശിനിയായ 36 വയസുകാരിക്കാണ് 5.75 ലക്ഷം രൂപയോളം നഷ്‌ടമായത്. കഴിഞ്ഞ ഏതാനും മാസങ്ങളിലായാണ് ഈ തട്ടിപ്പ് നടന്നതെന്നാണ് വിവരം. ഇന്‍സ്‌റ്റാഗ്രാമില്‍ റീലുകള്‍ സ്‌ക്രോള്‍ ചെയ്യുന്നതിനിടയില്‍ പ്രത്യക്ഷപ്പെട്ട പരസ്യത്തിലൂടെയാണ് യുവതി തട്ടിപ്പുകാരുടെ വലയില്‍ വീണത്. വര്‍ക്ക് ഫ്രം ഹോം ചെയ്‌താല്‍ ദിവസവരുമാനമോ മാസവരുമാനമോ നല്‍കാമെന്ന് വാഗ്‌ദാനം ചെയ്‌തുകൊണ്ടുള്ള പരസ്യമായിരുന്നു ഇത്. കൂടുതല്‍ വിവരങ്ങള്‍ അറിയാനായി Read More…
‘സുമതി വളവ് ‘ തട്ടിപ്പില്‍ പണം പോയത് നൂറുകണക്കിനു പേര്‍ക്ക്? പുറത്തുപറയാത്തത് നാണക്കേട് ഭയന്ന്?
പാലോട് ‘സുമതി വളവ്’ തട്ടിപ്പില്‍ പണം പോയതു നൂറു കണക്കിനു പേര്‍ക്കെന്നു നിഗമനം. നാണക്കേട് ഭയന്നാണ് പലരും തട്ടിപ്പിനിരയായത് പുറത്തുപറയാത്തത്. ഡേറ്റിങ് ആപ് വഴി ഓണ്‍ലൈന്‍ കെണി ഒരുക്കി യുവാവിനെ തട്ടിക്കൊണ്ടു പോയി സ്വര്‍ണാഭരണം കവര്‍ന്ന കേസിലെ പ്രതികള്‍ സമാനമായ രീതിയില്‍ നിരവധി പേരില്‍ നിന്നും പണം തട്ടിയെടുത്തതായാണു വിവരം. സൈബര്‍ അന്വേഷണ മികവിലാണു നാലു പ്രതികളെ പടികൂടിയത്. തട്ടിക്കൊണ്ടു പോകാന്‍ ഉപയോഗിച്ച കാറും പൊലീസ് പിടിച്ചെടുത്തു. നൂറോളം പേരെ ഇവര്‍ തട്ടിപ്പിന് ഇരയാക്കിയതായാണ് കണ്ടെത്തല്‍. തെളിവുകള്‍ Read More…
ഓരോ 20 മിനിറ്റിലും സൈബര്‍ തട്ടിപ്പ് ; ഛത്തീസ്ഗഡില്‍ 2 വര്‍ഷത്തിനുള്ളില്‍ പോയത് 700 കോടി…!
എല്ലാവരുടെ കൈയിലും സ്മാര്‍ട്ട്ഫോണുകളും എല്ലാ വിരല്‍ത്തുമ്പിലും ബാങ്കിംഗ് സൗകര്യവും ഉള്ളതിനാല്‍, ഡിജിറ്റല്‍ പണമിടപാടുകളില്‍ സൈബര്‍ കുറ്റകൃത്യങ്ങളുടെ കാര്യത്തില്‍ വന്‍ വര്‍ദ്ധന. ഇന്ത്യയില്‍ തന്നെ സൈബര്‍ കുറ്റകൃത്യങ്ങളുടെ തലസ്ഥാനമായി മാറിയിരിക്കുകയാണ് ഛത്തീസ്ഗഡ്. നിയമസഭാ സമ്മേളനത്തില്‍ അവതരിപ്പിച്ച ഡാറ്റയാണ് ഞെട്ടിക്കുന്നത്. 2023 ജനുവരി മുതല്‍ 2025 ജൂണ്‍ വരെ, നാഷണല്‍ സൈബര്‍ ക്രൈം റിപ്പോര്‍ട്ടിംഗ് പോര്‍ട്ടലില്‍ 67,389 സൈബര്‍ തട്ടിപ്പ് പരാതികള്‍ ഫയല്‍ ചെയ്തു. അതായത്, ഫിഷിംഗ് ലിങ്കുകള്‍, വ്യാജ ആപ്പുകള്‍, വഞ്ചനാപരമായ കോളുകള്‍, സോഷ്യല്‍ എഞ്ചിനീയറിംഗ് തന്ത്രങ്ങള്‍ എന്നിവയിലൂടെ Read More…
ആരാണ് ‘സ്കാമർ’ സോഹം പരേഖ് ? 5 സ്റ്റാർട്ടപ്പുകളിൽ ജോലി, പ്രതിദിനം 2 ലക്ഷം രൂപ സമ്പാദിച്ച ഇന്ത്യൻ ടെക്കി
വ്യാജമായ റെസ്യൂമെയുണ്ടാക്കി ഒരേസമയം ഒന്നിലധികം സ്റ്റാർട്ടപ്പുകൾക്കായി ഒരു ഇന്ത്യൻ സോഫ്റ്റ്‌വെയർ എഞ്ചിനീയർ ജോലി ചെയ്യുന്നുണ്ടെന്ന് യുഎസ് ആസ്ഥാനമായുള്ള ഒരു പ്രമുഖ ടെക് സംരംഭകൻ പരസ്യമായി ആരോപിച്ചു. 5 സ്റ്റാർട്ടപ്പുകളിൽ ജോലി ചെയ്ത് പ്രതിദിനം 2 ലക്ഷം രൂപ ഈ ഇന്ത്യൻ ടെക്കി സമ്പാദിക്കുന്നുണ്ടെന്നാണ് ആരോപണം. അനലിറ്റിക്സ് പ്ലാറ്റ്‌ഫോമായ മിക്‌സ്പാനലിന്റെ സഹസ്ഥാപകനും എഐ സംരംഭമായ പ്ലേഗ്രൗണ്ട് എഐയുടെ ഇപ്പോഴത്തെ മേധാവിയുമായ സുഹൈൽ ദോഷി ഉന്നയിച്ച ആരോപണങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായ ചർച്ചകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്. X-ലെ തുടർച്ചയായ പോസ്റ്റുകളിൽ, ദോഷി Read More…
ഇന്ത്യ– പാക്ക് സംഘർഷം മുതലെടുത്ത് സൈബർ കുറ്റവാളികൾ: കണ്ണുമടച്ച് സന്ദേശങ്ങൾ തുറക്കരുത്, വൈറസ് ഫയലുകളുമായി ഹാക്കർമാർ
ഇന്ത്യ– പാക്ക് സംഘർഷത്തിന്റെ പശ്ചാത്തലത്തിൽ, വാട്സാപ്, ഇ-മെയിൽ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ എന്നിവയിലൂടെ സൈബർ കുറ്റകൃത്യങ്ങൾ വർധിക്കുമെന്ന് പൊലീസ് മുന്നറിയിപ്പ്. ബാങ്കിങ് വിവരങ്ങൾ അടക്കം തട്ടിയെടുക്കാൻ വിവിധ ഫയലുകളും മറ്റും അയയ്ക്കുന്ന സംഘം സജീവമായതായി അധികൃതർ അറിയിച്ചു. എക്സ്ക്ലൂസീവ് അപ്ഡേറ്റുകൾ, സംഘർഷവുമായി ബന്ധപ്പെട്ട ദൃശ്യങ്ങൾ ചോർന്ന ഫയലുകൾ എന്ന പേരിൽ അയയ്ക്കുന്നതിൽ ക്ലിക്ക് ചെയ്താൽ ഫോൺ ഹാക്ക് ചെയ്യപ്പെടാം. എക്സിക്യൂട്ടബിൾ ഫയലുകളുടെ രൂപത്തിലെത്തുന്ന സന്ദേശങ്ങൾ ഡൗൺലോഡ് ചെയ്താൽ, വൈറസ് ഇൻസ്റ്റാൾ ചെയ്യപ്പെടും. ഇതുവഴി സ്വകാര്യ – ബാങ്കിങ് വിവരങ്ങൾ Read More…
നഗ്ന ചിത്രങ്ങള്‍, ഇന്‍സ്റ്റയിലെ ‘XXXX സ്വര്‍ഗം’; ശരത് ഗോപാലിനെ പൊക്കി അകത്തിട്ട് സൈബര്‍ പൊലീസ്
ഫോളോവേഴ്സിനെ കൂട്ടാന്‍ ഇക്കിളിപ്പെടുത്തുന്ന കണ്ടന്‍റുകളിട്ട ‘XXXX സ്വര്‍ഗം’ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിന്റെ ഉടമയെ കൊച്ചി സൈബര്‍ പൊലീസ് പൊക്കി അകത്താക്കി. പറവൂർ മനക്കപ്പടി സ്വദേശി ശരത് ഗോപാലിനെയാണ് പൊലീസ് ജയിലിലാക്കിയത്. പ്രമുഖ അഭിനേത്രിയുടെ ചിത്രങ്ങള്‍ മോര്‍ഫ് ചെയ്ത് നഗ്ന ഫോട്ടോസും വീഡിയോകളുമാക്കി മാറ്റി പോസ്റ്റ് ചെയ്താണ് ശരത്ത് കണ്ടന്‍റുകളുണ്ടാക്കിയിരുന്നത്. മൂന്ന് മാസത്തിനിടെ യുവാവ് പോസ്റ്റ് ചെയ്തത് 49 ചിത്രങ്ങള്‍. ചുരുങ്ങിയ സമയംകൊണ്ട് പേജിന് ഫോളോവേഴ്സ് പതിനായിരം കടന്നു. ശല്യം സഹിക്കാന്‍ വയ്യാതെ നടി ജനുവരിയില്‍ കൊച്ചി സിറ്റി സൈബര്‍ Read More…





