Oddly News

ലൈം​ഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോ പകർത്തി യുവാവ്; ശേഷം ബന്ധുക്കൾക്ക് അയച്ചു !

ലൈം​ഗിക ബന്ധത്തിനിടെ കാമുകിയുടെ നഗ്ന വിഡിയോകളും ഫോട്ടോകളും മൊബെെലിൽ പകർത്തി ബന്ധുക്കൾക്കും സുഹൃത്തുക്കൾക്കും അയച്ച കാമുകനെതിരെ കേസ്. തിരുവനന്തപുരം ജില്ലയിലെ പോത്തൻകോടാണ് സംഭവം. പോത്തൻകോട് താമസിക്കുന്ന 19കാരിയുടെ പരാതിയിൽ പോത്തൻകോട് ഭൂതാന നഗർ സ്വദേശി കിരണിനെതിരെയാണ് (24) പോത്തൻകോട് പൊലീസ് കേസ് എടുത്തത്.   ഏറെ നാളായി പെൺകുട്ടി  കിരണുമായി പ്രണയ ബന്ധത്തിലായിരുന്നു. കഴിഞ്ഞ വർഷത്തിന്റെ തുടക്കത്തിൽ കിരണിൻ്റെ മാതാപിതാക്കൾ മരിച്ചതിനെ തുടർന്ന് 2025 ആഗസ്റ്റിൽ കിരൺ പെൺകുട്ടിയുടെ വേങ്ങോടുള്ള വീട്ടിൽ താമസമാക്കിയിരുന്നു. വീട്ടുകാരുടെ അറിവോടെയാണ് കിരൺ ആ Read More…

Crime

‘നഗ്നഫോട്ടോ അയച്ചില്ലെങ്കില്‍ ഞാനിപ്പോ ചാകും’; ഇമോഷണൽ ബ്ലാക്ക് മെയിലിംഗ്, ഒടുവില്‍ ചിത്രങ്ങള്‍ പോണ്‍ സൈറ്റില്‍

ആത്മഹത്യാഭീഷണി മുഴക്കി തന്ത്രത്തിലൂടെ കൈക്കലാക്കിയ 17വയസുകാരിയുടെ നഗ്നഫോട്ടോകള്‍ പോണ്‍വെബ്‌സൈറ്റുകളിൽ അപ് ലോഡ് ചെയ്ത ഇരുപതുകാരന്‍ അറസ്റ്റില്‍. പത്തനംതിട്ട ചിറ്റാർ ആനപ്പാറ സ്വദേശി രാഹുൽ മധുവാണ് (20) അറസ്റ്റിലായത്. പെൺകുട്ടിയുമായി പ്രണയത്തിലായ ശേഷം, നഗ്നഫോട്ടോകൾ അയച്ച് കൊടുക്കുവാൻ രാഹുൽ നിർബന്ധിക്കുകയായിരുന്നു. അത് പറ്റില്ലെന്ന് പെണ്‍കുട്ടി അറിയിച്ചതോടെ, രാഹുല്‍ വേറൊരു തന്ത്രമെടുത്തു. ഫോട്ടോ അയച്ചുകൊടുത്തില്ലെങ്കിൽ തന്നോട് ഇഷ്ടമില്ലെന്ന് കരുതുമെന്നും, ആത്മഹത്യ ചെയ്യുമെന്നും പറഞ്ഞ് കുട്ടിയെ ഭീഷണിപ്പെടുത്തി. അങ്ങനെ ഫോട്ടോകൾ കൈക്കലാക്കി . അതിനുശേഷം ഈ നഗ്ന ഫോട്ടോകളെല്ലാം രാഹുല്‍ വെബ്‌സൈറ്റുകളിൽ Read More…

Crime

തിരുവനന്തപുരത്ത് തിയറ്ററുകളിൽ എത്തിയ കമിതാക്കളുടെ CCTV ദൃശ്യങ്ങള്‍ അശ്ലീല സൈറ്റില്‍; അന്വേഷണം

തിരുവനന്തപുരത്തെ സംസ്ഥാന ചലച്ചിത്ര വികസന കോർപറേഷന്റെ ഉടമസ്ഥതയിലുള്ള തിയറ്ററുകളിലെ സി.സി.ടി.വി ദൃശ്യങ്ങൾ അശ്ലീല സൈറ്റുകളിലെത്തിയതിൽ പൊലീസ് സൈബർ ഓപ്പറേഷൻസ് വിഭാഗം അന്വേഷണം തുടങ്ങി. തലസ്ഥാനത്തെ കൈരളി, ശ്രീ, നിള തിയറ്ററുകളിൽ എത്തിയ സ്ത്രീ പുരുഷന്മാരുടെയും ദൃശ്യങ്ങളാണ് പ്രചരിപ്പിക്കപ്പെടുന്നത്. തിയറ്ററുകളുടെ പേര് സഹിതമാണ് ടെലിഗ്രാമിലും അശ്ലീല സൈറ്റുകളിലും സിസിടിവികൾ അപ്ലോഡ് ചെയ്തിരിക്കുന്നത്. സിസിടിവി ദൃശ്യങ്ങൾ സൂക്ഷിക്കുന്ന ക്ളൌഡ് ഹാക്ക് ചെയ്താണ് ദൃശ്യങ്ങൾ എടുത്തിട്ടുള്ളതെന്ന് പൊലീസ് കണ്ടെത്തി. ഗുരുതരമായ കണ്ടെത്തലുകൾക്കിടയിലും വ്യക്തമായ ഉത്തരം നൽകാൻ ചലച്ചിത്ര വികസന കോർപറേഷൻ തയാറായിട്ടില്ല. Read More…

Crime

പ്രണയബന്ധത്തില്‍നിന്നു പിന്മാറി, യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍; യുവാവ്‌ പിടിയില്‍

കടുങ്ങല്ലൂര്‍: പ്രണയബന്ധത്തില്‍നിന്നു പിന്മാറിയതിന്റെ വിരോധത്തില്‍ യുവതിയുടെ ദൃശ്യങ്ങള്‍ അശ്ലീല സൈറ്റുകളില്‍ പോസ്‌റ്റ്‌ ചെയ്‌ത സംഭവത്തില്‍ യുവാവ്‌ പോലീസിന്റെ പിടിയിലായി. മുവാറ്റുപുഴ സ്വദേശി ജിതു കുര്യനെ(28)യാണ്‌ ബിനാനിപുരം ഇന്‍സ്‌പെക്‌ടര്‍ വി.ആര്‍. സുനില്‍ അറസ്‌റ്റ്‌ ചെയ്‌തത്‌. എറണാകുളത്തെ പ്രമുഖ കോളജിലെ സഹപാഠിയായിരുന്ന യുവതി നല്‍കിയ പരാതിയിലാണ്‌ അറസ്‌റ്റ്‌. യുവാവുമായി വിവാഹത്തിനു യുവതിയുടെ വീട്ടുകാര്‍ തയാറായിരുന്നെങ്കിലും ഇരുവരും തമ്മില്‍ തെറ്റി. യുവതി ഗള്‍ഫിലേക്കു പോയതോടെ വീഡിയോ കോളിലൂടെയും മറ്റും ശല്യം തുടര്‍ന്നു. പിന്നീടു യുവതി കോള്‍ എടുക്കാതെയായി. അപ്പോഴാണ്‌ കൈവശമുണ്ടായിരുന്ന ദൃശ്യങ്ങള്‍ Read More…

Crime

കോടികളുടെ തട്ടിപ്പ്‌ നടത്തി, ഭീഷണിയില്‍ ഡിജിറ്റല്‍ അറസ്‌റ്റ്‌: 20.5 ലക്ഷം രൂപ തട്ടിയ കേസില്‍ യുവതി അറസ്‌റ്റില്‍

ചെങ്ങന്നൂര്‍: ഡിജിറ്റല്‍ അറസ്‌റ്റ്‌ തട്ടിപ്പിലൂടെ സ്വകാര്യ കമ്പനി ജീവനക്കാരനില്‍നിന്ന്‌ 20,50,800 രൂപ തട്ടിയെടുത്ത കേസില്‍ യുവതി അറസ്‌റ്റില്‍. കര്‍ണാടക, മൈസുരു സ്വദേശി ചന്ദ്രിക(21)യേയാണ്‌ ആലപ്പുഴ സൈബര്‍ ക്രൈം പോലീസ്‌ അറസ്‌റ്റ്‌ ചെയ്‌തത്‌. നേഹ ശര്‍മ്മ എന്ന പേരിലാണ്‌ പരാതിക്കാരനെ വാട്‌സ്‌ആപ്‌ കോളില്‍ ബന്ധപ്പെട്ടത്‌. മുംബൈ പോലീസ്‌ ഹെഡ്‌ക്വാര്‍ട്ടേഴ്‌സില്‍നിന്നാണ്‌ വിളിക്കുന്നതെന്നും പരാതിക്കാരന്റെ പേരില്‍ ആരോ വ്യാജ ബാങ്ക്‌ അക്കൗണ്ടിലൂടെ കോടികളുടെ തട്ടിപ്പ്‌ നടത്തിയെന്നും അറിയിച്ചു. തുടര്‍ന്ന്‌, ഡിജിറ്റല്‍ അറസ്‌റ്റ്‌ നടത്തുകയാണെന്നു വിശ്വസിപ്പിച്ചായിരുന്നു തട്ടിപ്പ്‌. വിശ്വാസ്യതയ്‌ക്കായി പരാതിക്കാരന്റെ പേരിലുള്ള വ്യാജ Read More…

Crime

ഡിജിറ്റല്‍ അറസ്‌റ്റ്‌ പൊളിച്ച്‌ ബാങ്ക്‌ ജീവനക്കാര്‍, വീട്ടമ്മയുടെ 21 ലക്ഷം തട്ടാനുള്ള ശ്രമം തടഞ്ഞു

പത്തനംതിട്ട: രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലായിരുന്ന വീട്ടമ്മയുടെ 21 ലക്ഷം രൂപ ബാങ്ക്‌ ഉദ്യോഗസ്‌ഥരുടെ ജാഗ്രത മൂലം നഷ്‌ടമായില്ല. തട്ടിപ്പുകാരുടെ അക്കൗണ്ടിലേക്കു തുക കൈമാറുന്നതിനു തൊട്ടുമുമ്പാണ്‌ ബാങ്ക്‌ അധികൃതര്‍ തട്ടിപ്പു കണ്ടെത്തിയത്‌.വിദേശജോലിക്കു ശേഷം നാട്ടില്‍ വിശ്രമ ജീവിതം നയിക്കുന്ന 68 വയസുകാരിയെയാണ്‌ രണ്ടു ദിവസത്തോളം ഡിജിറ്റല്‍ അറസ്‌റ്റിലാക്കിയത്‌. കഴിഞ്ഞ രണ്ടിന്‌ ഉച്ചയ്‌ക്കാണ്‌ ഇവരുടെ ഫോണിലേക്ക്‌ ആദ്യം വീഡിയോ കോള്‍ വരുന്നത്‌. മുംബൈ ക്രൈം ​ ഡിപ്പാര്‍ട്ട്‌മെന്റില്‍ നിന്നാണ്‌ വിളിക്കുന്നതെന്നും കാനറ ബാങ്കിലെ അക്കൗണ്ട്‌ ആധാര്‍ കാര്‍ഡില്‍ തിരിമറി Read More…

Crime

ഫോൺ ചോർത്താൻ സമീപിച്ചവരിൽ കൂടുതലും കമിതാക്കൾ, 23കാരൻ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോ കണ്ട് ഞെട്ടി കേരള പൊലീസ്

പത്തനംതിട്ടയിൽ അറസ്റ്റിലായ ഹാക്കറുടെ ഹാക്കിങ്ങ് വീഡിയോകൾ പുറത്ത്. കഴിഞ്ഞ ദിവസമാണ് അടൂർ കോട്ടമുകൾ സ്വദേശി ജോയൽ വി ജോസ് പൊലീസിന്റെ പിടിയിലായത്. ഫോൺ കാൾ രേഖകളും മറ്റ് ലൊക്കേഷൻ വിവരങ്ങളും ചോർത്തി നൽകുന്നത് സംബന്ധിച്ച സുപ്രധാനമായ വീഡിയോകളാണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. ഏത് രാജ്യത്തുള്ള ആളുടെ വിവരങ്ങളും നിഷ്പ്രയാസം ചോർത്തി നൽകുകയായിരുന്നു ഇയാൾ ചെയ്തിരുന്നത്. വീഡിയോ കോൾ ചെയ്യുന്ന ആളുടെ കൃത്യസ്ഥലവും മുറിയുടെ ചിത്രം വരെ ഹാക്ക് ചെയ്തെടുക്കും. ഹാക്കിങ്ങിൽ സാമ്പത്തിക നേട്ടമുണ്ടാക്കാൻ സോഷ്യൽ മീഡിയ വഴി പരസ്യവും Read More…

Crime

കൊച്ചിയില്‍ അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട്‌ വഴി മകന്റെ കോടികളു​ടെ സൈബര്‍ തട്ടിപ്പ്‌

കൊച്ചി: അറുപതു വയസുള്ള അമ്മയുടെ അക്കൗണ്ട്‌ മകന്‍ ദുരുപയോഗം ചെയ്‌തതായി കണ്ടെത്തി.സൈബര്‍ തട്ടിപ്പിനെതിരേ സംസ്‌ഥാന വ്യാപകമായി നടക്കുന്ന പോലീസിന്റെ ഓപ്പറേഷന്‍ സൈ ഹണ്ടിലാണ്‌ ഈ വിവരം പുറത്തുവന്നത്‌. കളമശേരി സ്‌റ്റേഷന്‍ പരിധിയിലാണു സംഭവം. മകന്‍ ദുരുപയോഗം ചെയ്‌ത അക്കൗണ്ടിലേക്കു വന്നതു കോടികളാണെന്നു പോലീസ്‌ പറയുന്നു. ഒളിവില്‍ പോയ മകനെ തെരഞ്ഞുവരുന്നു. അമ്മക്കെതിരേയും കേസെടുത്തിട്ടുണ്ട്‌. ഓപ്പറേഷന്‍ സൈ ഹണ്ടില്‍ കൊച്ചി നഗരത്തില്‍ അറസ്‌റ്റിലായവരെല്ലാം വിദ്യാര്‍ഥികളാണെന്നു സിറ്റി പോലീസ്‌ കമ്മിഷണര്‍ പുട്ട വിമലാദിത്യ പ്രതികരിച്ചിരുന്നു. തട്ടിപ്പിനായി ഉപയോഗിച്ച 300 അക്കൗണ്ടുകള്‍ Read More…