Crime

സ്വന്തം സംഘത്തിലുള്ളവര്‍ തന്നെ പോയിന്റ് ബ്‌ളാങ്കില്‍ നിന്നും ഗുണ്ടാനേതാവിനെ വെടിവെച്ചു; വീഡിയോ ഓണ്‍ലൈനില്‍

മഹാരാഷ്ട്രയിലെ പൂനെയില്‍ പട്ടാപ്പകല്‍ കുപ്രസിദ്ധ 40 കാരനായ ഗുണ്ടാസംഘം ശരദ് മോഹല്‍ കൊല്ലപ്പെട്ട സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നു. വെള്ളിയാഴ്ച ഉച്ചതിരിഞ്ഞ് കോത്രൂഡ് പരിസരത്ത് വെച്ച് നാട്ടുകാര്‍ കാണെയായിരുന്നു വെടിയേറ്റ് കൊല്ലപ്പെട്ടത്. സ്വന്തം സംഘത്തിലെ അംഗങ്ങളാണ് മോഹലിനെ വെടിവെച്ചുകൊന്നത്. വെള്ളിയാഴ്ച ഉച്ചയ്ക്ക് 1.30 ഓടെ കോത്രൂഡിലെ സുതാര്‍ദാര പ്രദേശത്താണ് മൂന്നോ നാലോ അക്രമികള്‍ പതിയിരുന്ന് ഇയാളെ ആക്രമിച്ചത്.അക്രമികള്‍ മൊഹോളിലേക്ക് അടുക്കുന്നതും ഒരാള്‍ പോയിന്റ്-ബ്ലാങ്ക് റേഞ്ചില്‍ വെടിയുതിര്‍ക്കുന്നതും മറ്റൊരാള്‍ അവന്റെ തോളില്‍ വെടിവയ്ക്കുന്നതും ദൃശ്യങ്ങളില്‍ കാണിക്കുന്നു. ആക്രമണത്തെ Read More…

Crime

5 കോടിയുടെ കറന്‍സി, തോക്കുകള്‍, മദ്യക്കുപ്പികള്‍; കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ റെയ്ഡ്

ചണ്ഡീഗഡ്: ഹരിയാനയിലെ കോണ്‍ഗ്രസ് എം.എല്‍.എയുടെ വീട്ടില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി) പരിശോധന. സോനിപത് മണ്ഡലത്തിലെ എം.എല്‍.എയായ സുരേന്ദ്ര പന്‍വാറിന്റെയും കൂട്ടാളികളുടെയും വീട്ടിലാണ് ഇ.ഡി. പരിശോധന നടത്തിയത്. ഇന്ത്യന്‍ നാഷണല്‍ ലോക് ദള്‍ പാര്‍ട്ടിയുടെ (ഐ.എന്‍.എല്‍.ഡി) മുന്‍ എം.എല്‍.എ. ദില്‍ബാഗ് സിങ്ങിന്റെയും ഇയാളുടെ കൂട്ടാളികളുടെയും വീട്ടിലും ഇ.ഡി. റെയ്ഡ് നടത്തി. ഖനി വ്യവസായി കൂടിയായ പന്‍വാറിന്റെ വീട്ടില്‍ വ്യാഴാഴ്ചയാണ് പരിശോധന ആരംഭിച്ചത്. ആറു വാഹനങ്ങളിലായി ഇരുപതോളം ഇ.ഡി. ഉദ്യോഗസ്ഥരാണ് പരിശോധനയ്ക്കായി എത്തിയത്. പന്‍വാറിന്റെ വീട്ടില്‍നിന്ന് അഞ്ചു കോടി രൂപയുടെ Read More…

Crime

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്നും കുട്ടികള്‍ പൂക്കള്‍ പറിച്ചു ; വീട്ടുടമ അങ്കണവാടി ടീച്ചറുടെ മൂക്ക് അറുത്തുമാറ്റി

വീട്ടുമുറ്റത്തെ പൂന്തോട്ടത്തില്‍ നിന്ന് കുട്ടികള്‍ പൂക്കള്‍ പറിച്ചതിന് വീട്ടുകാരന്‍ കുട്ടികള്‍ പഠക്കുന്ന അങ്കണവാടി ജീവനക്കാരിയുടെ മൂക്ക് അറുത്തുമാറ്റി. കര്‍ണാടകയിലെ ബെലഗാവി ജില്ലയില്‍ തിങ്കളാഴ്ച നടന്ന സംഭവത്തില്‍ ഗുരുതരമായി പരിക്കേറ്റ യുവതി നഗരത്തിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലാണ്. ഇരയായ സുഗന്ധ മോറെ (50) ബസുര്‍ത്തെ ഗ്രാമത്തില്‍ അംഗന്‍വാടി അസിസ്റ്റന്റായി ജോലി ചെയ്യുന്നയാളാണ്. പ്രതിയായ കല്യാണ്‍ മോര്‍ ഗ്രാമവാസിയാണെന്ന് പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പുതുവത്സര ദിനത്തിലാണ് സംഭവം നടന്നതെങ്കിലും പ്രതികളെ പിടികൂടാന്‍ പോലീസിന് കഴിഞ്ഞിട്ടില്ലെന്ന് മോറെയുടെ ബന്ധുക്കള്‍ ആരോപിച്ചു. Read More…

Crime

ചായചോദിച്ച് ശല്യമുണ്ടാക്കി, ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കത്രികയ്ക്ക് കുത്തിപ്പൊട്ടിച്ചു

ചായചോദിച്ച് ശല്യം ചെയ്ത ഭര്‍ത്താവിന്റെ കണ്ണ് ഭാര്യ കുത്തിപ്പൊട്ടിച്ചു. ഉത്തര്‍പ്രദേശിലെ ബാഗ്പത് ജില്ലയില്‍ നടന്ന സംഭവത്തില്‍ ഭര്‍ത്താവിന്റെ കണ്ണില്‍ യുവതി കത്രിക കൊണ്ട് കുത്തുകയായിരുന്നു. തുടര്‍ന്ന് ഭര്‍ത്താവിനെ ചോരവാര്‍ന്ന നിലയില്‍ ഉപേക്ഷിച്ച് പോലീസിനെ വെട്ടിച്ച് യുവതി ഓടി രക്ഷപ്പെട്ടു. അതേസമയം ഇരുവരും തമ്മില്‍ കുടുംബകലഹം പതിവായിരുന്നതായി നാട്ടുകാര്‍ പറഞ്ഞു. മൂന്ന് വര്‍ഷം മുമ്പാണ് അങ്കിത് യുവതിയെ വിവാഹം കഴിച്ചത്. എന്നാല്‍ നാളുകള്‍ക്കകം ദമ്പതികള്‍ വീട്ടിലെ പ്രശ്നങ്ങളെ ചൊല്ലി പതിവായി വഴക്കുണ്ടാക്കാന്‍ തുടങ്ങി. സംഭവത്തിന് മൂന്ന് ദിവസം മുമ്പ് Read More…

Crime

ഡ്രൈവര്‍ ഫോണില്‍ ശ്രദ്ധിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തു ; മൂന്ന് വയസ്സുകാരന്റെ തലയിലൂടെ വാഹനം കയറിയിറങ്ങി

ബെറെയ്‌ലി: ഡ്രൈവര്‍ ഫോണില്‍ സംസാരിച്ചുകൊണ്ട് കാര്‍ പിന്നിലേക്ക് എടുത്തപ്പോള്‍ വാഹനം കയറി മൂന്ന് വയസ്സുകാരന് ദാരുണാന്ത്യം. 32 കാരന്‍ പിന്നിലേക്ക് എടുത്ത കാര്‍ കുട്ടിയുടെ തലയില്‍ കൂടിയായിരുന്നു കയറിയിറങ്ങിയത്. ഞായറാഴ്ച വൈകിട്ട് ഉത്തര്‍പ്രദേശിലെ ഷാജഹാന്‍പൂര്‍ നഗരത്തിലായിരുന്നു സംഭവം. കാറിനടിയിലേക്ക് വീണ കുഞ്ഞിന്റെ തല തകര്‍ന്നുപോകുകയും ക്ഷണത്തില്‍ മരിക്കുകയുമായിരുന്നു. മൊഹമ്മദ് ഉസൈന്‍ എന്ന കുഞ്ഞിനായിരുന്നു ദുരന്തം സംഭവിച്ചത്. സംഭവത്തില്‍ 32 കാരന്‍ മൊഹമ്മദ് ഇര്‍ഫാന്‍ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും വഴിയാത്രക്കാര്‍ ഇയാളെ പിടികൂടി പോലീസിന് കൈമാറി. ബ്‌ളൂടൂത്ത് ഈയര്‍ഫോണ്‍ Read More…

Crime

സൗന്ദര്യ റാണിയായ സംരംഭകയെ എട്ടുവയസ്സുകാരി മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു കൊന്നു

ഹവായിയന്‍ സൗന്ദര്യറാണിയും സംരംഭകയും സാമൂഹ്യമാധ്യമ ഇന്‍ഫ്‌ളുവെന്‍സറുമായ 33 കാരിയെ എട്ടുവയസ്സുകാരിയായ മകളുടെ മുന്നിലിട്ട് ഭര്‍ത്താവ് വെടിവെച്ചു കൊന്നു. ഹവായ് യിലെ വെള്ളിയാഴ്ച രാവിലെ പേള്‍റിഡ്ജ് സെന്ററിലെ പാര്‍ക്കിംഗ് സ്ഥലത്ത് വെച്ച് തെരേസ കാച്ചുവേലയെ വേര്‍പിരിഞ്ഞ ഭര്‍ത്താവ് ജേസണ്‍ കാച്ചുവേല തലയ്ക്ക് നേരെ വെടിവെയ്ക്കുകയായിരുന്നു. തെരേസയുടെ ഇളയ മകളുടെ മുന്നില്‍ വച്ചാണ് കൊലപാതകം. ആദ്യം ആത്മഹത്യയ്ക്ക് എടുത്ത കേസ് മകളുടെ മൊഴിയെ തുടര്‍ന്നാണ് പോലീസ് കൊലപാതകമായി അന്വേഷണം തുടങ്ങിയത്. വെടിവയ്പ്പ് കണ്ട എട്ടുവയസ്സുകാരി മകള്‍ പിതാവാണ് അക്രമിയെന്ന് പോലീസിനെ Read More…