പെന്‍സില്‍വാനിയയിലെ ബട്ട്ലറില്‍ നിന്നുള്ള ഒരു കേസില്‍, നിരവധി രോഗികളെ കൊലപ്പെടുത്തിയതിനും കൊലപാതക ശ്രമം നടത്തിയതിനും കുറ്റസമ്മതം നടത്തിയത ഒരു നഴ്സിന് കിട്ടിയത് മൂന്ന് ജീവപര്യന്തം തടവ്. 41 കാരിയായ ഹീതര്‍ പ്രസ്ഡിയ്ക്ക് മൂന്ന് തടവുശിക്ഷയുമായി 380 മുതല്‍ 760 വര്‍ഷം വരെ ജയില്‍വാസം അനുഭവിക്കേണ്ടി വരും. 2020 നും 2023 നും ഇടയില്‍ നാല് കൗണ്ടികളിലായി അഞ്ച് ഹെല്‍ത്ത് കെയര്‍ സൗകര്യങ്ങളില്‍ 17 രോഗികളുടെ മരണം ഉള്‍പ്പെട്ടതാണ് അവസാനിച്ച ഒരു കേസ്. പ്രമേഹരോഗികള്‍ അല്ലാത്തവരില്‍ ഉള്‍പ്പെടെ നിരവധി Read More…
Tag: crime
ഭാര്യയെ കൊലപ്പെടുത്തി ; ഇന്‍ഷുറന്‍സ് തുക ഉപയോഗിച്ച് അവരുടെ വലിപ്പത്തില്‍ ‘സെക്‌സ്‌ഡോള്‍’ വാങ്ങി…!!
അഞ്ചുവര്‍ഷം മുമ്പ് ഭാര്യയെ കൊലപ്പെടുത്തിയയാള്‍ അവരുടെ ലൈഫ് ഇന്‍ഷുറന്‍സ് പേയൗട്ട് ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ‘സെക്‌സ് ഡോള്‍’ വാങ്ങി. കന്‍സാസില്‍ നടന്ന സംഭവത്തില്‍ കോള്‍ബി ട്രിക്കിള്‍ എന്നയാളാണ് ഭാര്യയെ വെടിവെച്ചു കൊന്നത്. ഇന്‍ഷുറന്‍സ് തുകയായി ഇയാള്‍ക്ക് 2000 ഡോളര്‍ കിട്ടിയിരുന്നു. ആ പണം ഉപയോഗിച്ച് ഭാര്യയുടെ അതേ വലിപ്പമുള്ള ലൈംഗിക പാവയെ വാങ്ങുകയായിരുന്നു. ഇന്‍ഷുറന്‍സ് തുക ലഭിച്ച് രണ്ട് ദിവസത്തിന് ശേഷമാണ് ഇയാള്‍ സെക്സ് ഡോള്‍ വാങ്ങിയത്. കോള്‍ബി ട്രിക്കിള്‍ എന്നയാള്‍ 911 എന്ന നമ്പറില്‍ Read More…
കുടുംബസ്വത്ത് തര്‍ക്കം: മകന്‍ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി ; സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ
ചെന്നൈ: കുടുംബസ്വത്ത് ഭാഗിച്ചതില്‍ അതൃപ്തി പൂണ്ട മകന്‍ പിതാവിനെ മര്‍ദ്ദിച്ചു കൊലപ്പെടുത്തി. സംഭവത്തിന്റെ ഞെട്ടിക്കുന്ന വീഡിയോ പുറത്തുവന്നിട്ടുണ്ട്. തമിഴ്നാട്ടിലെ പേരാമ്പ്രയില്‍ നടന്ന സംഭവത്തില്‍ 65കാരന്‍ കുളന്തൈവേലുവിനെയാണ് മകന്‍ ഇടിച്ചു കൊലപ്പെടുത്തിയത്. മകന്‍ സന്തോഷിന്റെ മര്‍ദ്ദനമേറ്റ് പരിക്കേറ്റ പിതാവ് ദിവസങ്ങള്‍ക്ക് ശേഷം ഏപ്രില്‍ 18നാണ് മരിച്ചത്. അന്വേഷണത്തിനിടെ പുറത്തുവന്ന സിസിടിവി ദൃശ്യങ്ങളില്‍ നിന്ന് സന്തോഷ് പിതാവിന്റെ മുഖത്ത് ആവര്‍ത്തിച്ച് അടിക്കുന്നതും കുളന്തൈവേലു രക്തം വാര്‍ന്ന് കുഴഞ്ഞുവീഴുന്നതും കാണാം. മര്‍ദ്ദനമേറ്റത് കണ്ട് മറ്റ് കുടുംബാംഗങ്ങള്‍ ഇടപെട്ട് സന്തോഷിനെ തടഞ്ഞു. എന്നാല്‍ Read More…
അച്ഛനെയും അമ്മയേയും സഹോദരനെയും കൊല്ലാന്‍ 65 ലക്ഷത്തിന് ക്വട്ടേഷന്‍ ; ഗുണ്ടകള്‍ വധിച്ചത് മറ്റു മൂന്ന് പേരെ…!
സ്വന്തം കുടുംബത്തിലെ അംഗങ്ങളെ കൊല്ലാനായി 65 ലക്ഷം ക്വട്ടേഷന്‍ കൊടുത്തു. കൊലയാളികള്‍ കൃത്യത്തിന് ഇരയാക്കിയത് വീട്ടിലുണ്ടായിരുന്ന അതിഥികളായി എത്തിയ മറ്റു ചിലരെ. സംഭവത്തില്‍ ഏഴുപേര്‍ അറസ്റ്റില്‍. കര്‍ണാടകയിലെ ഗദഗ് പ്രദേശത്തുള്ള അമന്‍ എന്നയാളാണ് തന്റെ പിതാവിനെയും രണ്ടാനമ്മയെയും അര്‍ദ്ധസഹോദരനെയും കൊല്ലാന്‍ ക്വട്ടേഷന്‍ കൊടുത്തത്. കൊല്ലാന്‍ ഏല്‍പ്പിച്ചവരെ കൊല്ലുന്നതിന് പകരം ഇയാളുടെ ബന്ധുക്കളെ ഗുണ്ടകള്‍ അബദ്ധത്തില്‍ കൊലപ്പെടുത്തിയതോടെ പദ്ധതി തെറ്റി. റിയല്‍ എസ്റ്റേറ്റ് ഏജന്റായ വിനായക് ബകലെ (31) തന്റെ പിതാവ് പ്രകാശ് ബകലെ, രണ്ടാനമ്മ സുനന്ദ, അര്‍ദ്ധസഹോദരന്‍ Read More…
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കി; ബ്രിട്ടനില്‍ 30 കാരന്‍ അറസ്റ്റില്‍
മൃതദേഹത്തെ ക്രൂരമായ ബലാത്സംഗത്തിന് ഇരയാക്കിയ ലൈംഗിക കുറ്റകൃത്യം ഏറ്റുപറഞ്ഞ 30 കാരനെ ജയിലില്‍ ഇട്ടു. ബ്രിട്ടനില്‍ നടന്ന സംഭവത്തില്‍ ഡാമണ്‍ ടിംഗേ എന്നയാളെയാണ് ജയിലിലിട്ടത്. മാര്‍ച്ച് 17-ന് ഗ്രിംസ്ബിയിലെ ഡയാന രാജകുമാരി ഹോസ്പിറ്റലിലെ മോര്‍ച്ചറിയില്‍ കയറിയപ്പോഴാണ് ഇയാള്‍ പിടയിലായത്. ആദ്യം മോഷണം എന്നാണ് കരുതിയതെങ്കിലും പിന്നീട് മരിച്ചവരുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെട്ടതായി സമ്മതിച്ചു. തിങ്കളാഴ്ച ഹള്‍ ക്രൗണ്‍ കോടതിയില്‍ ഹാജരായപ്പോള്‍, ഇയാള്‍ ലൈംഗിക കുറ്റകൃത്യങ്ങള്‍ ചെയ്യാനുള്ള ഉദ്ദേശ്യത്തോടെ അതിക്രമിച്ച് കയറിയതാണെന്ന് കുറ്റം സമ്മതിച്ചു. കുറ്റകൃത്യം സിസിടിവിയിലും പതിഞ്ഞിട്ടുണ്ട്. Read More…
ഭാര്യയുടെ കണ്‍മുന്നിലിട്ട് പ്രതി ബലാത്സംഗം ചെയ്തു ; ഫോട്ടോ ഉപയോഗിച്ച് മതം മാറ്റത്തിന് നിര്‍ബ്ബന്ധിക്കുന്നെന്ന് യുവതി
കര്‍ണാടകയില്‍ 28 കാരിയായ വിവാഹിതയായ യുവതിയെ ബലാത്സംഗം ചെയ്ത ശേഷം അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ മതം മാറാന്‍ നിര്‍ബന്ധിച്ചതിന് ദമ്പതികള്‍ ഉള്‍പ്പെടെ ഏഴ് പേര്‍ക്കെതിരെ കേസ്. ഭാര്യയുടെ കണ്‍മുന്നില്‍ വെച്ച് തന്നെ പ്രതി തന്നെ ബലാത്സംഗം ചെയ്തുവെന്നും നെറ്റിയില്‍ സിന്ദൂരം തൊടാന്‍ സമ്മതിക്കാതെ ബുര്‍ഖ ധരിക്കാന്‍ പ്രേരിപ്പിച്ചുവെന്നും യുവതി നല്‍കിയ പരാതിയില്‍ പറയുന്നു. റഫീക്ക് എന്നയാള്‍ക്കെതിരേയാണ് ബലാത്സംഗ ആരോപണം നടത്തിയിരിക്കുന്നത്. ഇയാള്‍ തന്നെ ലൈംഗികമായി ഉപയോഗിക്കുകയും അതിന്റെ ഫോട്ടോകള്‍ ഉപയോഗിച്ച് ബ്ലാക്ക് മെയില്‍ ചെയ്ത് Read More…
മരിച്ച ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണു? ദേഹമാസകലം മുറിവ്; മരണത്തില്‍ ദുരൂഹത
അരുണാചല്‍ പ്രദേശില്‍ മലയാളികളായ മൂന്ന് പേരെ ഹോട്ടൽ മുറിയിൽ മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹത. മൃതദേഹം കണ്ടത് രക്തംവാര്‍ന്ന് മരിച്ചനിലയില്‍, മരിച്ച നിലയില്‍ കണ്ടെത്തിയ ദമ്പതികളും സുഹൃത്തും ബ്ലാക്ക് മാജിക് കെണിയില്‍ വീണെന്ന് . അരുണാചലില്‍ മരിച്ച ദേവിയുടെ ബന്ധു സൂര്യ കൃഷ്ണമൂര്‍ത്തി മാധ്യമങ്ങളോട് പറഞ്ഞു. കോട്ടയം മീനടം സ്വദേശികളായ ദമ്പതിമാരായ നവീൻ, ഭാര്യ ദേവി ഇവരുടെ സുഹൃത്തായ അധ്യാപിക ആര്യ (29) എന്നിവരാണ് മരിച്ചത്. അരുണാചല്‍ തലസ്ഥാനമായ ഇറ്റാനഗറിലെ ഹോട്ടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. മാര്‍ച്ച് Read More…
ഐപിഎല്ലില്‍ ഓണ്‍ലൈന്‍ വാതുവെയ്പ്പ് നടത്തി ; യുവാവിന് നഷ്ടമായത് ഒന്നരക്കോടി രൂപ ; ഭാര്യ ആത്മഹത്യ ചെയ്തു
ഓണ്‍ലൈന്‍ വാതുവെയ്പ്പിലൂടെ ഒന്നരക്കോടി നഷ്ടമായി കടക്കെണിയിലായ യുവാവിന്റെ ഭാര്യ ആത്മഹത്യ ചെയ്തു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് മത്സരങ്ങളിലെ ഓണ്‍ലൈന്‍ വാതുവെപ്പിലൂടെ സമ്പന്നനാകാനുള്ള അമന്‍ എന്ന യുവാവിന്റെ ശ്രമമാണ് പാളിയത്. തുടര്‍ന്ന് പണമിടപാടുകാരില്‍ നിന്നുള്ള പീഡനത്തെത്തുടര്‍ന്നായിരുന്നു ഭാര്യ ആത്മഹത്യ ചെയ്തത്. ചിത്രദുര്‍ഗയിലെ ഹൊസദുര്‍ഗയില്‍ കര്‍ണാടകയിലെ ജലസേചന വകുപ്പിലെ അസിസ്റ്റന്റ് എഞ്ചിനീയറായ ഇയാള്‍ക്ക് ഒന്നര കോടിയോളം രൂപ നഷ്ടമായതായി ആരോപിക്കപ്പെടുന്നു, തുടര്‍ന്ന് കുടിശ്ശിക നല്‍കാത്തതിന് ദമ്പതികളെ അപകീര്‍ത്തിപ്പെടുത്തുമെന്ന് കടം നല്‍കിയവര്‍ ഭീഷണിപ്പെടുത്തി. ഇതേ തുടര്‍ന്ന് ഭാര്യ രഞ്ജിത വിയെ മാര്‍ച്ച് Read More…
മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ടു ; മകളെ മാതാവ് കഴുത്തുഞെരിച്ച് കൊലപ്പെടുത്തി
വീടിനുള്ളില്‍ മകളെ കാമുകനൊപ്പം മോശമായ അവസ്ഥയില്‍ കണ്ട മാതാവ് മകളെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി. ഹൈദരാബാദില്‍ നടന്ന സംഭവത്തില്‍ 19 കാരി ഭാര്‍ഗവിയാണ് മരണമടഞ്ഞത്. ഇബ്രാഹിംപട്ടണത്തെ വീട്ടില്‍ മറ്റാരുമില്ലാത്ത സമയത്ത് കാമുകനൊപ്പം പെണ്‍കുട്ടിയെ കണ്ടെത്തിയതിനെ തുടര്‍ന്ന് ജംഗമ്മ കഴുത്തുഞെരിച്ച് കൊലപ്പെടുത്തുകയായിരുന്നുവെന്ന് പോലീസ് പറഞ്ഞു. ബുധനാഴ്ച രാവിലെ ജോലിക്ക് പോയ ജംഗമ്മ ഉച്ചഭക്ഷണത്തിനായി എത്തിയപ്പോള്‍ ഭാര്‍ഗവിയെ കാമുകനൊപ്പം വീട്ടില്‍ കണ്ടെത്തി. ഇത് കണ്ട യുവതി മകളുടെ കാമുകനെ വീട്ടില്‍ നിന്ന് ഇറക്കി വിടുകയും മകളെ സാരി ഉപയോഗിച്ച് കഴുത്ത് ഞെരിച്ച് Read More…