Crime

ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം

ലൈവ് റിപ്പോര്‍ട്ടിംഗ് നടക്കുന്നതിനിടയില്‍ ടെലിവിഷന്‍ ജര്‍ണലിസ്റ്റിന് ലൈംഗികാതിക്രമം. ബിബിസിയുടെ ടെലിവിഷന്‍ മാധ്യമപ്രവര്‍ത്തകയ്ക്കാണ് സ്‌പെയിനില്‍ മോശം പെരുമാറ്റം നേരിടേണ്ടി വന്നത്. മാഡ്രിഡില്‍ നടന്ന ഒരു മോഷണത്തെക്കുറിച്ച് റിപ്പോര്‍ട്ട് ചെയ്തു കൊണ്ടിരിക്കുമ്പോള്‍ ഒരു യുവാവ് അടുത്തെത്തുകയും മാധ്യമപ്രവര്‍ത്തകയെ മോശമായി സ്പര്‍ശിക്കുകയും ആയിരുന്നു. ഇയാളെ സ്പാനിഷ് പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഇസാ ബാലഡോ എന്ന മാധ്യമപ്രവര്‍ത്തകയ്ക്ക് നേരെയാണ് കയ്യേറ്റമുണ്ടായത്. തന്റെ ശരീരത്ത് ഇയാള്‍ സ്പര്‍ശിച്ചതായി മാധ്യമപ്രവര്‍ത്തക ലൈവിനിടയില്‍ അവതാരകനോട് പറയുകയും ചെയ്തു. ഇക്കാര്യം പറയുമ്പോഴും ഇയാള്‍ മാധ്യമപ്രവര്‍ത്തകയുടെ അരികില്‍ തന്നെ നില്‍ക്കുകയും Read More…

Crime

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തി മുങ്ങി ; നിക്ഷേപ സ്ഥാപനത്തിന്റെ ഉടമയ്ക്ക് ഞെട്ടിക്കുന്ന ശിക്ഷ, 11,196 വര്‍ഷം തടവ്

ക്രിപ്‌റ്റോകറന്‍സി തട്ടിപ്പുനടത്തുകയും നിക്ഷേപകരുടെ ദശലക്ഷക്കണക്കിന് ഡോളറുകളുമായി അല്‍ബേനിയയിലേക്ക് കടക്കുകയും ചെയ്തു തുര്‍ക്കി പൗരനും സഹോദരന്മാര്‍ക്കും 11,196 വര്‍ഷം വീതം തടവുശിക്ഷ. തൊഡെക്‌സ് മേധാവി ഫറൂക്ക് ഫാത്തിഹ് ഓസര്‍ എന്ന 29 കാരനാണ് ഞെട്ടിക്കുന്ന ശിക്ഷ കിട്ടിയത്. തൊഡക്‌സ് എക്‌സേഞ്ച് എന്ന സ്ഥാപനം നടത്തുകയും പണവുമായി 2021 ല്‍ മുങ്ങുകയും ചെയ്ത ഇയാള്‍ക്കെതിരേ കള്ളപ്പണം വെളുപ്പിക്കല്‍, വഞ്ചന, ക്രിമിനല്‍ ഓര്‍ഗനൈസേഷന്‍ സ്ഥാപിക്കല്‍ എന്നീ കുറ്റങ്ങളെല്ലാമാണ് ചുമത്തിയത്. ഇയാളുടെ സഹോദരി സെരപ്, സഹോദരന്‍ ഗുവന്‍ എന്നിവര്‍ക്കുമെതിരേയും ഇതേ കുറ്റം തന്നെയാണ് Read More…

Crime

കാഴ്ചയില്ലാത്ത പ്രായമുള്ള നായയെ വഴിയരികില്‍ ഉപേക്ഷിച്ചു; 62 കാരിക്കെതിരേ അമേരിക്കയില്‍ കേസ്

പ്രായമായ കാഴ്ച വൈകല്യമുള്ള നായയെ റോഡരികില്‍ ഉപേക്ഷിച്ച സ്ത്രീയ്‌ക്കെതിരേ അമേരിക്കയില്‍ മൃഗപീഡനത്തിന് കേസ്. ഫീനിക്‌സില്‍ നിന്നുള്ള കാരെന്‍ ബ്ലാക്ക് എന്ന 62 കാരിയെയാണ് ബുധനാഴ്ച കസ്റ്റഡിയിലെടുത്തത്. ഇവര്‍ക്കെതിരേ മൃഗങ്ങള്‍ക്കെതിരേയുള്ള ക്രൂരത തടയുന്ന കേസെടുത്തു. ടക്സണില്‍ നിന്ന് 45 മൈല്‍ തെക്കുകിഴക്കായി അരിസോണയിലെ ബെന്‍സണിലെ ഒരു റോഡ് എക്‌സിറ്റിന് സമീപം ഒരു നായ നടക്കുന്നതായി കൊച്ചിസ് കൗണ്ടി ഷെരീഫ് മാര്‍ക്ക് ഡാനെല്‍സും ഭാര്യയും കണ്ടെത്തുകയായിരുന്നു. ഉച്ചയ്ക്ക് ഐ10 നെയും സ്‌കൈലൈന്‍ റോഡിനെയും ബന്ധിപ്പിക്കുന്ന എക്‌സിറ്റ് റാംപിലൂടെ നടക്കുന്ന ചെറിയ Read More…

Crime

മദ്യപിച്ചെത്തിയ ഭര്‍ത്താവ് പൂരിയുണ്ടാക്കിയില്ലെന്ന് പറഞ്ഞ് മര്‍ദ്ദിച്ചു ; ഭാര്യ തിളച്ച എണ്ണയൊഴിച്ച് കൊന്നു

ഡിണ്ടിഗല്‍: മദ്യപിച്ചെത്തി നിരന്തരം വഴക്കിടുന്ന ഭര്‍ത്താവിനെ ഭാര്യ എണ്ണ തിളപ്പിച്ചൊഴിച്ച് കൊലപ്പെടുത്തി. സംഭവത്തി 55 കാരിയായ ഭാര്യയെ പോലീസ് അറസ്റ്റ് ചെയ്തു. ദിണ്ടിഗല്‍ ജില്ലയിലെ ഒഡന്‍ഛത്രം താലൂക്കിലെ കര്‍ഷകനായ ചെല്ലമുത്തു (63) ആണ് മരിച്ചത്. ആഗസ്റ്റ് 27 ന് നടന്ന സംഭവത്തില്‍ തിളച്ച എണ്ണ വീണ് ഗുരുതരമായി പരിക്കേറ്റ ഇയാളെ ദിണ്ടിഗല്‍ സര്‍ക്കാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ശനിയാഴ്ച രാത്രിയോടെ മരണം സംഭവിക്കുകയായിരുന്നു. ഇവര്‍ക്ക് രണ്ട് ആണ്‍മക്കളുണ്ട്. സ്ഥിരം മദ്യപാനിയായിരുന്ന ചെല്ലമുത്തു മദ്യലഹരിയിലായിരിക്കുമ്പോള്‍ പൊന്നത്തലുമായി വഴക്കിടാറുണ്ടായിരുന്നു. Read More…

Crime

വിവാഹം കഴിച്ചു, താമസം മറ്റൊരാള്‍ക്കൊപ്പം; ഭര്‍ത്താവും കുടുംബവും ഗര്‍ഭിണിയായ 21 കാരിയെ പൂര്‍ണ്ണനഗ്നയാക്കി ഗ്രാമത്തിലൂടെ നടത്തി

ജയ്പൂര്‍: പരപുരുഷബന്ധം ആരോപിച്ച് രാജസ്ഥാനില്‍ ഗര്‍ഭിണിയായ ആദിവാസി യുവതിയെ ഭര്‍ത്താവും കുടുംബാംഗങ്ങളും ചേര്‍ന്ന് പൂര്‍ണ്ണ നഗ്നയാക്കി നടത്തിച്ചു. രാജസ്ഥാനിലെ പ്രതാപ്ഗഡ് ജില്ലയിലെ ഒരു ഗ്രാമത്തില്‍ വെള്ളിയാഴ്ചയായിരുന്നു സംഭവം. സംഭവത്തിന്റെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വൈറലായതോടെ പോലീസ് കേസെടുത്തിട്ടുണ്ട്. യുവതിക്ക് മറ്റൊരു പുരുഷനുമായി ബന്ധമുണ്ടായിരുന്നുവെന്നും അതിന്റെ പേരില്‍ ഭര്‍ത്താവില്‍ നിന്ന് അപമാനിക്കപ്പെട്ടു എന്നുമാണ് പ്രാഥമിക അന്വേഷണത്തില്‍ വ്യക്തമാകുന്നത്. ഒരു പുരുഷന്‍ ആള്‍ക്കൂട്ടത്തിന് മുന്നില്‍ വെച്ച് 21 കാരിയായ യുവതിയുടെ വസ്ത്രങ്ങള്‍ ബലമായി അഴിച്ചുമാറ്റുന്നതും പൂര്‍ണ നഗ്നയാക്കി ഗ്രാമീണരുടെ മുന്നിലൂടെ Read More…

Crime Featured

കൗമാരക്കാരായ ഇരട്ട സഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കി; രണ്ടു കുട്ടികളുടെ അമ്മയായ 38 കാരി അറസ്റ്റില്‍

ഭര്‍തൃമതിയും രണ്ടുകുട്ടികളുടെ അമ്മയുമായ സ്ത്രീയ്ക്ക് എതിരേ കൗമാരക്കാരായ ഇരട്ടസഹോദരന്മാരെ ബലാത്സംഗത്തിന് ഇരയാക്കിയതിന് കേസ്. വിര്‍ജീനിയയിലെ ചെസാപീക്കിലെ ആഷ്ലീ വാട്ട്‌സ് എന്ന യുവതിയാണ് കുടുക്കിലായിരിക്കുന്നത്. ഇരട്ടക്കുട്ടികളില്‍ ഒരാളെ കാണാതായെന്ന കേസില്‍ പോലീസ് നടത്തിയ തെരച്ചിലില്‍ ഇവരുടെ വീട്ടില്‍ നിന്നും 15 കാരനെ കണ്ടെത്തി. മൂന്നാഴ്ചയായി കാണാതായ കുട്ടിയ്ക്ക് വേണ്ടി തെരച്ചില്‍ നടത്തുന്ന പോലീസ് അജ്ഞാതസന്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് ഇവരുടെ വീട്ടില്‍ തിരച്ചിലിനായി വന്നത്. തുടര്‍ന്ന് ഒളിച്ചിരിക്കുന്ന നിലയില്‍ കുട്ടിയെ കണ്ടെത്തുകയായിരുന്നു. ഉടന്‍ തന്നെ ചെസാപീക്ക് ജുവനൈല്‍ സര്‍വീസസ് കുട്ടിയെ കസ്റ്റഡിയിലെടുത്തു. Read More…

Crime

പ്രേതരൂപത്തിൽ കാറോടിച്ചെത്തി ആളുകളെ ഭീതിയിലാക്കുന്ന സ്ത്രീ പിടിയിൽ

പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് കാറിൽ സഞ്ചരിച്ച് ഭീതി പരത്തിയിരുന്ന സ്ത്രീ പോലീസ് പിടിയിൽ. മലയാറ്റൂർ അടിവാരത്ത് നിന്നാണ് ഇവരെ പിടികൂടിയത്. ഇവിടെ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ചെത്തി രാത്രി കാലങ്ങളിൽ ഇവർ ഭീതി പടർത്തിയിരുന്നു. പ്രേതരൂപത്തിൽ കാറോടിച്ചെത്തുകയും പൊതുവിടങ്ങളിൽ രാത്രികാലങ്ങളിൽ കാർ പാർക്ക് ചെയ്ത ആളുകളെ ഭീതിയിലാക്കുകയും ചെയ്യുകയായിരുന്നു ഇവരുട പതിവ്. അടിവാരത്ത് ഇത്തവണ പ്രേതരൂപത്തിൽ വസ്ത്രം ധരിച്ച് എത്തിയതോടെ ആളുകൾ പിടികൂടി പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. എന്നാൽ ഇവരെ ഇതുവരെ തിരിച്ചറിയാൻ കഴിഞ്ഞിട്ടില്ല. വെള്ളക്കാറിൽ വെള്ള വസ്ത്രം ധരിച്ച് Read More…

Crime

ഒന്നര വർഷം മുമ്പ് കാണാതായ യുവാവിനെ കൊന്ന് കുഴിച്ചിട്ടതായി ഭാര്യയുടെ മൊഴി ; മൃതദേഹം കണ്ടെത്താനാകാതെ പോലീസ്

പത്തനംതിട്ട: കലഞ്ഞൂരിൽ ഒന്നര വർഷം മുമ്പ് കാണാതായ ആളെ കൊന്ന് കുഴിച്ചുമൂടിയെന്ന ഭാര്യയുടെ ​മൊഴിയില്‍ വട്ടംചുറ്റി പൊലീസ്. പാടം സ്വദേശി നൗഷാദാണ് കൊല്ലപ്പെട്ടത്. മകനെ കാണാനില്ലെന്ന പേരിൽ 2021 നവംബറിൽ നൗഷാദിന്റെ പിതാവ് നൽകിയ കേസിലാണ് ഇപ്പോൾ ഞെട്ടിക്കുന്ന വിവരം പുറത്തുവന്നിരിക്കുന്നത്. സംഭവത്തിൽ നൗഷാദിന്റെ ഭാര്യ അഫ്‌സാനയെ പൊലീസ് കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്യലിലാണ് കുഴിച്ചിട്ടെന്ന രീതിയിൽ ഭാര്യ മൊഴി നൽകിയത്. നൗഷാദിനെ കൊന്ന് മൃതദേഹം കുഴിച്ചുമൂടിയെന്നും പുഴയിലെറിഞ്ഞുവെന്നും പരസ്പര വിരുദ്ധമായ മൊഴിയാണ് അഫ്‌സാന നല്‍കിയതെന്ന് പൊലീസ് പറയുന്നു. Read More…

Crime Featured

പുതിയ വീട്ടിലേക്കുള്ള മകന്റെ ക്ഷണം നിരസിച്ച് വയോധിക ദമ്പതികള്‍; കാത്തുനിന്നത് കൊച്ചുമകന്റെ കൊടും ക്രൂരത

പുന്നയൂര്‍ക്കുളം: നാടിനെ നടുക്കി വീണ്ടും ലഹരിക്കൊലപാതകം. മകളുടെ ആദ്യവിവാഹത്തിലെ മകനായതുകൊണ്ട് വളരെ കരുതലോടെയും സ്നേഹത്തോടെയും വളര്‍ത്തിയ കൊച്ചുമകന്‍ വൃദ്ധദമ്പതികളെ അതിക്രൂരമായി കഴുത്തറത്തു കൊന്നു. വൈലത്തൂര്‍ അണ്ടിക്കോട്ട് കടവ് പനങ്ങാവില്‍ അബ്ദുള്ള (75), ഭാര്യ ജമീല (64) എന്നിവരാണ് അതിദാരുണമായി കൊലചെയ്യപ്പെട്ടത്. സംഭവത്തില്‍ ഇവരുടെ പേരക്കുട്ടി മുന്ന എന്ന അക്മലി (27) നെ പോലീസ് കസ്റ്റഡിയിലെടുത്തു. കൊലപാതകത്തില്‍അക്മല്‍ കുറ്റം സമ്മതിച്ചു. ലഹരി വസ്തുക്കള്‍ക്ക് അടിമയായ അക്മലിനെ കഴിഞ്ഞ ഒന്നര വര്‍ഷത്തോളം തിരൂരിലെ മാനസികാരോഗ്യ കേന്ദ്രത്തില്‍ താമസിപ്പിച്ച് ചികിത്സക്ക് വിധേയനാക്കിയിരുന്നു. Read More…