മാന്നാര്‍: ബുധനൂര്‍ സര്‍വീസ് സഹകരണ ബാങ്കില്‍ സ്വര്‍ണ പണയം തിരിമറി നടത്തിയ സംഭവത്തില്‍ മുന്‍ സെക്രട്ടറി അറസ്‌റ്റില്‍. ബാങ്കിലെ സെക്രട്ടറി ഇന്‍ ചാര്‍ജ് ആയിരുന്ന ബുധനൂര്‍ വെളുത്തേടത്ത് പുത്തന്‍വീട്ടില്‍ അനീഷ(42)യെയാണ് അറസ്‌റ്റ് ചെയ്‌തത്.2022ല്‍ അനീഷ സെക്രട്ടറിയുടെ ചുമതല വഹിച്ചിരുന്നപ്പോഴാണ് ബുധനൂര്‍ സ്വദേശി രാഹുല്‍ അഞ്ചേകാല്‍ പവന്‍ സ്വര്‍ണാഭരണങ്ങള്‍ ബാങ്കില്‍ പണയം വച്ചത്. കഴിഞ്ഞ മാസം സ്വര്‍ണം തിരിച്ചെടുക്കാന്‍ ചെന്നപ്പോള്‍ ബാങ്കില്‍ ഇല്ലെന്നുള്ള മറുപടിയാണ് ലഭിച്ചത്.തുടര്‍ന്ന് പോലിസില്‍ പരാതി നല്‍കി. പോലീസ് നടത്തിയ അന്വേഷണത്തില്‍ ബുധനൂര്‍ സഹകരണ ബാങ്കില്‍ Read More…
Tag: crime news
‘മനിശ്ശേരി മനയിലെ ബ്രഹ്‌മദത്തന്‍ നമ്പൂതിരിയുടെ മകള്‍’, പൂജാരിയെ പറ്റിച്ച് മുബീന തട്ടിയത് 68 ലക്ഷം
ആൾമാറാട്ടം നടത്തി യുവാവിൽനിന്ന് 68 ലക്ഷം രൂപ തട്ടിയെടുത്തശേഷം ഒളിവിൽപോയ യുവതി അറസ്റ്റിൽ. മണ്ണാർക്കാട് കുമരംപുത്തൂർ പയ്യനെടം കുണ്ടുതൊട്ടികയിൽ മുബീനയാണ് എറണാകുളത്തുവെച്ച് പാലക്കാട് ടൗൺ സൗത്ത് പൊലീസിന്റെ പിടിയിലായത്. താൻ ആരംഭിക്കുന്ന സ്വകാര്യ ആശുപത്രിയിൽ പാർട്ണറാക്കാമെന്ന് പറഞ്ഞ്, പാലക്കാട് കാവിൽപ്പാട്ടെ പൂജാരിയിൽനിന്നാണ് പണം തട്ടിയത്. മനിശ്ശേരി മനയിലെ ബ്രഹ്മദത്തൻ നമ്പൂതിരിപ്പാടിന്റെ ഏകമകളാണെന്നും പാലക്കാട് ജില്ലാ ആശുപത്രിയിൽ ഡോക്ടറാണെന്നും യുവാവിനെ തെറ്റിദ്ധരിപ്പിച്ചായിരുന്നു തട്ടിപ്പ്. 2023-ൽ ടൗൺ സൗത്ത് പോലീസ് സ്റ്റേഷനിൽ രജിസ്റ്റർചെയ്ത കേസിൽ രണ്ടുവർഷമായിട്ടും പ്രതിയെ പിടികൂടാനായിരുന്നില്ല. പ്രത്യേകസംഘത്തിന്റെ Read More…
കള്ളിയെന്ന് വിളിച്ച 4വയസുകാരനേയും 2വയസുകാരിയേയും കിണറ്റില്‍ തള്ളിയിട്ട് കൊലപ്പെടുത്തി 13കാരി
തന്നെ കള്ളിയെന്ന് വിളിച്ചതിനെത്തുടര്‍ന്ന് ഉണ്ടായ ദേഷ്യത്തില്‍ നാലുവയസുകാരനേയും രണ്ടുവയസുകാരിയേയും 13കാരി കിണറ്റിലെറിഞ്ഞു കൊന്നു. ഛത്തീസ്ഗഡിലെ ഖൈരഗഢ്-ചുയിഖദാൻ-ഗണ്ടായി ജില്ലയിലാണ് നാട്ടുകാരെ ഞെട്ടിച്ച സംഭവം. ബന്ധുക്കളായ സഹോദരങ്ങളേയാണ് ഈ പെണ്‍കുട്ടി കിണറ്റിലെറിഞ്ഞു കൊലപ്പെടുത്തിയത്. പ്രതിയായ പ്രായപൂർത്തിയാകാത്ത പെണ്‍കുട്ടിയെ കസ്റ്റഡിയിലെടുത്തതായി പൊലീസ് പറഞ്ഞു. ചുയിഖദാൻ പോലീസ് സ്റ്റേഷൻ പരിധിയിലെ ജുരാനദിയിലാണ് അങ്ങേയറ്റം ഞെട്ടലുളവാക്കുന്ന സംഭവം നടന്നത്. ഗജാനന്ദ് വര്‍മയുടെ മക്കളായ നാല് വയസ്സുകാരൻ കരൺ വർമ്മയും രണ്ട് വയസ്സുകാരിയായ സഹോദരി വൈശാലിയുമാണ് ദാരുണമായി കൊല്ലപ്പെട്ടത്. കരണ്‍ തന്നെ പലതവണ ‘ചോര്‍’ എന്നുവിളിച്ച് Read More…
അമ്മയുടെ കണ്ണുതെറ്റി, നവജാത ശിശുവിനെ വാരിയെടുത്ത് സ്ത്രീ ഓടി; സഹോദരി പിന്നാലെയോടി പിടികൂടി…
ബംഗളൂരുവിലെ സർക്കാർ ആശുപത്രിയിൽ നിന്ന് അഞ്ചുദിവസം മാത്രം പ്രായമായ നവജാത ശിശുവിനെ തട്ടിക്കൊണ്ടുപോകാനുള്ള ശ്രമം പൊളിച്ചു. ജയനഗറില്‍ താമസിക്കുന്ന അസ്മ ഭാനുവിന്റെ കുഞ്ഞിനെ തട്ടിക്കൊണ്ട് പോകാന്‍ ശ്രമിച്ച ബെംഗളൂരു സ്വദേശികളായ റാഫിയയെയും പ്രായപൂർത്തിയാകാത്ത മറ്റൊരു പെൺകുട്ടിയെയും പൊലീസ് അറസ്റ്റ് ചെയ്തു. അമ്മയും കുഞ്ഞും ആശുപത്രിയിൽ ചികിത്സയിലിരിക്കേ, ഈ സ്ത്രീകള്‍ അസ്മ ഭാനുവുമായി സൗഹൃദത്തിലാവുകയായിരുന്നു. ശേഷം അമ്മയുടെ കണ്ണ് തെറ്റിയ നേരം റാഫിയ ഒപ്പമുണ്ടായിരുന്ന പെൺകുട്ടിക്കൊപ്പം കുഞ്ഞിനെ എടുത്ത് വേഗത്തില്‍ പുറത്തിറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. അസ്മയുടെ സഹോദരി സിമ്രാൻ ഇത് Read More…
15കാരനെ തട്ടിക്കൊണ്ടുപോയി, ഊട്ടിയില്‍ മുറിയെടുത്ത് ലൈംഗികപീഡനം, യുവതിക്ക് 54 വർഷം തടവ്
പത്താംക്ലാസ് വിദ്യാര്‍ത്ഥിയായ ആൺകുട്ടിയെ തട്ടിക്കൊണ്ടുപോയി ലൈംഗികമായി പീഡിപ്പിച്ചെന്ന പരാതിയില്‍ അങ്കണവാടി ജീവനക്കാരിക്ക് 54 വർഷം തടവ്. പീഡനത്തിനിരയായ ബാലന് ആറുലക്ഷം രൂപ നഷ്ടപരിഹാരം നൽകാൻ തമിഴ്നാട് സർക്കാരിനോട് തിരുച്ചിറപ്പള്ളി മഹിളാ കോടതി വിധിച്ചു. തിരുവാരൂർ ജില്ലയിലെ എളവഞ്ചേരിയിൽ 2021-ലാണ് കേസിനാസ്പദമായ സംഭവം. അങ്കണവാടിയിൽ പാചകക്കാരിയായി ജോലി ചെയ്യുകയായിരുന്ന ലളിതയാണ് പോക്സോ കേസിൽ ശിക്ഷിക്കപ്പെട്ടത്. ഭർത്താവിനും മകൾക്കുമൊപ്പം കഴിയുകയായിരുന്ന ലളിത പ്രദേശവാസിയായ ബാലനുമായി അടുപ്പത്തിലാവുകയായിരുന്നു. ബന്ധം വേർപിരിക്കാൻവേണ്ടി ബാലനെ വീട്ടുകാർ ബന്ധുവീട്ടിലേക്ക് അയച്ചു. അവിടെനിന്ന് അവനെ കാണാതായപ്പോൾ പൊലീസിൽ Read More…
ദുരാത്മാക്കളെ ഒഴിപ്പിക്കാന്‍ ആഭിചാരം; യുവതിയെ മദ്യം കുടിപ്പിച്ചു; ബീഡി വലിപ്പിച്ചു, ഭസ്മം തീറ്റിച്ചു; ഭര്‍ത്താവും മന്ത്രവാദിയും പിടിയില്‍, അമ്മായിയമ്മ ഒളിവില്‍
കോട്ടയം: മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ കൂടിയിട്ടുണ്ടെന്നു പറഞ്ഞ് ആഭിചാരക്രിയയുടെ പേരില്‍ യുവതിക്കു പത്തു മണിക്കൂര്‍ നീണ്ട ക്രൂരമായ ശാരീരിക, മാനസിക പീഡനം. ഭര്‍ത്താവും മന്ത്രവാദിയും അടക്കം മൂന്നുപേര്‍ അറസ്റ്റില്‍. യുവാവിന്റെ മാതാവും കൂട്ടുപ്രതികളും ഒളിവിലാണ്. പത്തനംതിട്ട പെരുന്തുരുത്തി ഭാഗത്ത് പന്നിക്കുഴി മാടാച്ചിറ വീട്ടില്‍ ശിവദാസ്(54), യുവതിയുടെ ഭര്‍ത്താവായ മണര്‍കാട് തിരുവഞ്ചൂര്‍ കൊരട്ടിക്കുന്നേല്‍ അഖില്‍ ദാസ്(26), ഇയാളുടെ പിതാവ് ദാസ് (55)എന്നിവരെയാണ് ഇന്നലെ മണര്‍കാട് പോലീസ് അറസ്റ്റ് ചെയ്തത്.പ്രണയവിവാഹിതരാണ് യുവതിയും ഭര്‍ത്താവും. യുവതിയുടെ ശരീരത്തില്‍ മരിച്ചുപോയ ബന്ധുക്കളുടെ ദുരാത്മാക്കള്‍ Read More…
ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങി; ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി
ലഖ്‌നൗ: ഉത്തര്‍പ്രദേശില്‍ ഇന്‍സ്‌റ്റഗ്രാം സുഹൃത്തിനെ കാണാന്‍ വീടുവിട്ടിറങ്ങിയ ഏഴാംക്ലാസുകാരി കൂട്ടബലാത്സംഗത്തിനിരയായി. പെണ്‍കുട്ടിയുടെ അമ്മയുടെ പരാതിയില്‍ മൂന്നുപേര്‍ക്കെതിരേ പോലീസ് കേസെടുത്ത് അന്വേഷണമാരംഭിച്ചു.ലഖ്‌നൗവിലെ സരോജിനഗറിലാണു സംഭവം. ഇന്‍സ്‌റ്റഗ്രാമിലൂടെ പരിചയപ്പെട്ട വിമല്‍ എന്നയാളും സുഹൃത്തുക്കളും ചേര്‍ന്നു പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി ദിവസങ്ങളോളം പീഡിപ്പിച്ചശേഷം വഴിയില്‍ ഉപേക്ഷിക്കുകയായിരുന്നു. വിമല്‍ കാണണമെന്ന് ആവശ്യപ്പെട്ടതനുസരിച്ച് കഴിഞ്ഞ മാസം പത്തിനു രാത്രി പത്തുമണിയോടെ മകള്‍ വീടുവിട്ടിറങ്ങിയതായി അമ്മ നല്‍കിയ പരാതിയില്‍ പറയുന്നു. തുടര്‍ന്നു സ്‌കോര്‍പിയോയിലെത്തിയ വിമല്‍ കുട്ടിയെ ഐ.ഐ.എം. റോഡിലുള്ള ഹോട്ടലിലേക്കു കൊണ്ടുപോകുകയായിരുന്നു. മുറിയിലെത്തിയതോടെ ഫോണ്‍ പിടിച്ചുവാങ്ങിയശേഷം കുട്ടിയെ Read More…
തലയും കൈകളും മുറിച്ചുമാറ്റി; യുവതിയുടെ നഗ്ന മൃതദേഹം അഴുക്കുചാലില്‍
നോയിഡയില്‍ യുവതിയുടെ മൃതദേഹം അഴുക്കുചാലില്‍ കണ്ടെത്തി. ഏകദേശം 35 വയസ്സ് പ്രായം തോന്നിക്കും. തലയും കൈകളും മുറിച്ചു മാറ്റിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. പൂർണ്ണമായും നഗ്നമായ നിലയിലായിരുന്നു. യുവതി മരിച്ചിട്ട് ഒരുദവസമെങ്കിലുമായെന്ന് പൊലീസ് പ്രാഥമിക പരിശോധനയ്ക്ക് ശേഷം പറഞ്ഞു. മുഖം വികൃതമായ നിലയിലായതിനാല്‍ ഇനിയും ആളെ തിരിച്ചറിഞ്ഞിട്ടില്ല. മരച്ചതാരെന്ന് തിരിച്ചറിയാനുള്ള ശ്രമത്തിലാണ് പൊലീസ് .പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചാല്‍ മാത്രമേ മരണകാരണം വ്യക്തമാകൂ എന്നും അന്വേഷണസംഘം പറഞ്ഞു. വ്യാഴാഴ്ച രാവിലെ 10.30 ഓടെയാണ് യുവതിയുടെ മൃതദേഹത്തെക്കുറിച്ച് പൊലീസിന് വിവരം Read More…
കുഞ്ഞിനെ കഴുത്തറുത്ത് കൊന്നത് അമ്മൂമ്മ; കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി കണ്ടെത്തി
അങ്കമാലി: അമ്മൂമ്മയോടൊപ്പം കിടന്ന ആറു മാസം പ്രായമായ പെണ്‍കുഞ്ഞു കഴുത്തു മുറിഞ്ഞു കൊല്ലപ്പെട്ട നിലയില്‍. ചെല്ലാനം സ്വദേശി ആറാട്ട് പുഴക്കടവില്‍ ആന്റണിയുടെയും എടക്കുന്ന് പയ്യപ്പിള്ളി വീട്ടില്‍ റൂത്തിന്റെയും മകള്‍ ഡല്‍നാ മരിയ സാറയാണു കൊല്ലപ്പെട്ടത്. സംഭവം കൊലപാതകമെന്ന് പൊലീസ് സ്ഥിരീകരിച്ചു. കുഞ്ഞിന്റെ അമ്മൂമ്മയായ റോസിലിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്നാണ് പൊലീസിന്റെ നിഗമനം. കുഞ്ഞിന്റെ കഴുത്തിലുണ്ടായിരുന്ന മുറിവുകൾ അസ്വാഭാവികമാണെന്ന് മനസ്സിലാക്കിയ പൊലീസ് നടത്തിയ അന്വേഷണത്തിലും ഇൻക്വസ്റ്റ് റിപ്പോർട്ടിലുമാണ് ഇത് കൊലപാതകമാണെന്ന് സ്ഥിരീകരിച്ചത്. കൊലപാതകത്തിന് ഉപയോഗിച്ച കത്തി പൊലീസ് കണ്ടെടുത്തിട്ടുണ്ട്. Read More…









