ബെംഗളൂരു: പിതാവിനെ കഴുത്തുഞെരിച്ച് കൊലപ്പെടുത്തി മരണം വൈദ്യൂതാഘാതമേറ്റാണെന്ന് വരുത്തിത്തീര്‍ക്കാന്‍ ശ്രമിച്ച മകന്‍ അറസ്റ്റില്‍. കര്‍ണാടകയിലെ തുംകൂറില്‍ നടന്ന സംഭവത്തില്‍ കുറ്റകൃത്യം നടന്ന സ്ഥലത്തെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതോടെയാണ് വിവരം പുറത്തായത്. മെയ് 11 നായിരുന്നു സംഭവം. നാഗേഷും മകന്‍ സൂര്യയും ഈ ദിവസം രാത്രി അപ്പോളോ ഐസ്‌ക്രീം ഫാക്ടറിയില്‍ ഉണ്ടായിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പ്രകാരം പുലര്‍ച്ചെ 1:45 ഓടെ അച്ഛനും മകനും തമ്മില്‍ വാക്ക് തര്‍ക്കമുണ്ടായി, അത് ഉടന്‍ തന്നെ ശാരീരിക വാക്കേറ്റമായി മാറി. 55 കാരനായ Read More…
Tag: crime
ഹോണടിക്കരുതെന്ന് പറഞ്ഞു; സെക്യൂരിറ്റി ജീവനക്കാരനെ ഇടിച്ചിട്ടു കാലിലൂടെ വാഹനം കയറ്റിയിറക്കി
ഹോണടിച്ചത് ചോദ്യം ചെയ്ത സെക്യൂരിറ്റി ജീവനക്കാരന്റെ കാലിലൂടെ വാഹനം കയറ്റിയിറക്കി. ഡല്‍ഹിയിലെ വസന്ത് കുഞ്ച് ഏരിയയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഐജിഐ എയര്‍പോര്‍ട്ടിന്റെ ടെര്‍മിനല്‍ 3 ലായിരുന്നു ക്രൂരത. എസ് യു വി ഓടിച്ച 24 കാരനെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. സെക്യൂരിറ്റി ജീവനക്കാരനായ രാജീവ് കുമാര്‍ രാത്രി ജോലി കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുകയായിരുന്നു. സംഭവം സിസിടിവിയില്‍ പതിഞ്ഞിട്ടുണ്ട്. കുമാര്‍ പോലീസിന് നല്‍കിയ മൊഴി അനുസരിച്ച് അക്രമി ഒരു മഹീന്ദ്ര ഥാര്‍ ജീപ്പിലാണ് സ്ഥലത്തേക്ക് വന്നത്. ഇയാള്‍ ഉച്ചത്തില്‍ Read More…
ബന്ദിയാക്കി, ഭര്‍ത്താവിന്റെ മുന്നിലിട്ട് ഭാര്യയെ യുവാക്കള്‍ ബലാത്സംഗം ചെയ്തു
പട്‌നയ്ക്കു സമീപം ഷാപൂരിൽ ഭർത്താവിന്റെ മുന്നിൽ ഭാര്യയെ യുവാക്കള്‍ കൂട്ട ബലാത്സംഗം ചെയ്തതായി പരാതി. പോലീസ് സംഭവത്തില്‍ കേസ് റജിസ്റ്റര്‍ ചെയ്തു. ബുധനാഴ്ച പുലര്‍ച്ചെ ഷാപൂര്‍ ദേര ഗ്രാമത്തില്‍ ഒരു പരിപാടി കഴിഞ്ഞ് ഭര്‍ത്താവിനൊപ്പം വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് സംഭവം. ദിഗ്വാര റെയില്‍വേ സ്റ്റേഷനിലേക്കുള്ള വഴി ചോദിച്ചെത്തിയതായിരുന്നു ഭര്‍ത്താവ്. ദമ്പതികളെ റെയില്‍വേ സ്റ്റേഷനിലേയ്ക്കുള്ള വഴി കാണിച്ചുകൊടുക്കാമെന്ന് പറഞ്ഞ അക്രമികള്‍ അവരെ റെയില്‍വേ സ്റ്റേഷനിലേക്ക് അവരെ നയിക്കുന്നതിനുപകരം ആളൊഴിഞ്ഞ സ്ഥലത്തേക്ക് കൊണ്ടുപോയി. അവിടെ ഭര്‍ത്താവിനെ ബന്ദിയാക്കി. കണ്‍മുന്നില്‍വച്ച് ബലാത്സംഗത്തിന് ഇരയാക്കി. Read More…
വിവാഹവിരുന്നില്‍ ‘പനീര്‍’ വിളമ്പി യില്ല ; കലികയറിയ യുവാവ് മണ്ഡപത്തിലേക്ക് ബസ് ഓടിച്ചുകയറ്റി
ചന്ദൗലി: വിവാഹവിരുന്നില്‍ ‘പനീര്‍’ നല്‍കാത്തതില്‍ പ്രതിഷേധിച്ച് കോപാകുലനായ ഒരാള്‍ വിവാഹമണ്ഡപത്തിലേക്ക് മിനിബസ് ഇടിച്ചുകയറ്റി ആറു പേര്‍ക്ക് പരിക്കേല്‍ പ്പിച്ചു. മൂന്നുലക്ഷം രൂപയുടെ സാധനങ്ങള്‍ക്ക് കേടുപാടുകള്‍ വരുത്തുകയും ചെയ്തു. ഉത്തര്‍പ്രദേശിലെ ചന്ദൗലി ജില്ലയില്‍ മുഗള്‍സരായ് കോട്വാലി പ്രദേശത്തെ ഹമീദ്പൂര്‍ ഗ്രാമത്തില്‍ രാജ്‌നാഥ് യാദവ് എന്നയാളുടെ മകളുടെ വിവാഹത്തിലാണ് സംഭവം. ശനിയാഴ്ച വൈകുന്നേരം വിവാഹ ഘോഷയാത്ര വേദിയിലെത്തി. ധര്‍മേന്ദ്ര യാദവ് എന്നയാള്‍ എത്തുന്നത് വരെ എല്ലാം നന്നായി പോകുകയായിരുന്നു. ഹാളില്‍ കയറി ഇയാള്‍ ഭക്ഷണശാലയിലേക്ക് പോയി. ഭക്ഷണം കഴിക്കുന്നതിനിടയില്‍ മറ്റ് Read More…
ഉപേക്ഷിച്ച കാമുകനെ വിട്ടുകൊടു ക്കാന്‍ വയ്യ ; പുതിയ പങ്കാളിക്കും കുട്ടികള്‍ക്കും വിഷം നല്‍കി കാമുകി
ഉപേക്ഷിച്ച കാമുകനെ വിടാന്‍ വയ്യാത്ത മൂന്‍കാമുകി കാമുകന്റെ പുതിയ പങ്കാളിയെയും കുട്ടികളെയും വിഷം കലര്‍ന്ന ചോക്‌ളേറ്റ് മുട്ടകള്‍ നല്‍കി കൊലപ്പെടുത്താന്‍ നോക്കി. അജ്ഞാത ഈസ്റ്റര്‍ സമ്മാനമായി കാമുകന് വിഷം കലര്‍ന്ന ചോക്ലേറ്റ് മുട്ടകള്‍ അയച്ചുകൊടുക്കുകയായിരുന്നു. സംഭവത്തില്‍ കുട്ടികള്‍ മരണമടഞ്ഞതോടെ ബ്രസീലിയന്‍യുവതി അറസ്റ്റിലായിരിക്കുകയാണ്. ഏപ്രില്‍ 16 ന്, വടക്കന്‍ ബ്രസീലിലെ ഇംപീട്രിസിലുള്ള മിറിയം ലിറയുടെ വീട്ടിലേക്ക് ഒരു അജ്ഞാതകൊറിയര്‍ പാക്കേജ് എത്തുകയായിരുന്നു. പാക്കേജില്‍ ചോക്ലേറ്റ് മുട്ടകളായിരുന്നു ഉണ്ടായിരുന്നത്. ‘മിറിയന്‍ ലിറയ്ക്ക് സ്‌നേഹത്തോടെ. ഈസ്റ്റര്‍ ആശംസകള്‍’ എന്നെഴുതിയ ഒരു കുറിപ്പും Read More…
ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടി; പ്രതി പൊലീസുകാരനെ കേസിൽ കുടുക്കിയ യുവതി
കോട്ടയം സ്വദേശിയായ യുവതിയും ഭര്‍ത്താവും ചേര്‍ന്നു യുവാവിനെ ഹണിട്രാപ്പില്‍ കുടുക്കി 60 ലക്ഷവും 61 പവനും തട്ടിയെടുത്തതായി പരാതി. തുടര്‍ന്നു ഗാന്ധിനഗര്‍ പോലീസ് കേസെടുത്തു. ആലപ്പുഴ സ്വദേശിയും എന്‍ജീനീയറുമായ യുവാവാണ് പരാതിക്കാരന്‍. ദമ്പതികള്‍ക്കൊപ്പം തിരുവഞ്ചൂര്‍ സ്വദേശിയായ യുവാവും പ്രതിയാണ്. ഭാര്യ എം.ജി. സര്‍വകലാശാലയില്‍ പഠിച്ചിരുന്ന 2021 കാലത്ത് പരാതിക്കാരനും കുടുംബവും അമ്മഞ്ചേരിയിലാണ് വാടകയ്ക്ക് താമസിച്ചിരുന്നത്. ഈ സമയത്ത് അയല്‍വാസിയായിരുന്ന യുവതി, അടുത്ത് ഇടപഴകിയ ശേഷം പരാതിക്കാരന്റെ സ്വകാര്യ ചിത്രങ്ങള്‍ പകര്‍ത്തുകയും ചെയ്തു. പിന്നീട് 2022 മുതല്‍ ഈ Read More…
ഇന്‍സ്റ്റഗ്രാമിലെ ‘വൈറൽ’ പാസ്റ്റർ; പെൺകുട്ടികളെ പീഡിപ്പിച്ച കേസിൽ മൂന്നാറില്‍ പിടിയിൽ
പോക്‌സോ കേസ് പ്രതിയായ യുവ പാസ്റ്റർ പിടിയിൽ. കോയമ്പത്തൂർ കിംഗ്സ് ജനറേഷൻ ചർച്ച് പാസ്റ്ററായ ജോൺ ജെബരാജ് ആണ് മൂന്നാറിൽ നിന്ന് പിടിയിലായത്. പ്രായപൂർത്തിയാകാത്ത രണ്ടുപെൺകുട്ടികളെ ബലാത്സംഗം ചെയ്തുവെന്നതാണ് കേസ്. പൊലീസ് പോക്സോ കേസ് എടുത്തതിന് പിന്നാലെ ഇയാൾ ഒളിവിൽ പോയിരുന്നു. ന്യൂജൻ ആരാധന രീതികളിലൂടെ യുവാക്കൾക്കിടയിൽ ശ്രദ്ധേയനായിരുന്നു പ്രതി. 2024 മേയിലാണ് കേസിനാസ്പദമായ സംഭവം നടന്നത്. കോയമ്പത്തൂരിലെ ഒരു വീട്ടിൽ നടന്ന പ്രാർത്ഥനാ ചടങ്ങിനെത്തിയ രണ്ടുപ്രായപൂർത്തിയാകാത്ത പെൺകുട്ടികൾക്ക് നേരെ ലൈംഗികാതിക്രമം നടത്തിയെന്നാണ് പരാതി. സോഷ്യൽ മീഡിയയിൽ Read More…
യുവതിയെ മദ്യം കുടിപ്പിച്ചു, കൊന്ന് കത്തിച്ച് പുഴയിലെറിഞ്ഞു; മൃതദേഹം വീഡിയോകോളില്‍ ഭാര്യയെ കാണിച്ച് പ്രതി
ലഖ്‌നൗ: ഭൂമി ഇടപാടിലെ തര്‍ക്കത്തെ തുടര്‍ന്ന് യുവതിയെ കൊലപ്പെടുത്തി കത്തിച്ച് മൃതദേഹം പുഴയിലെറിഞ്ഞു. ഉത്തര്‍പ്രദേശിലെ ഇട്ടാവയിലാണ് ദാരുണമായ സംഭവം. അഞ്‌ലി(25)യാണ് കൊല്ലപ്പെട്ടത്. സംഭവത്തില്‍ വസ്തു കച്ചവടക്കാരനായ ശിവേന്ദ്ര യാദവ്(25), ഇയാളുടെ പങ്കാളിയും സഹായിയുമായ ഗൗരവ്(19) എന്നിവരെ ഇട്ടാവ പോലീസ് അറസ്റ്റ് ചെയ്തു. അഞ്ചുദിവസം മുമ്പാണ് അഞ്ജലിയെ കാണാതായത്. ശനിയാഴ്ച പുഴയുടെ സമീപത്തുനിന്നാണ് മൃതദേഹം കണ്ടെത്തിയത്. യുവതിയുടെ കാണാതായതോടെ കുടുംബം പോലീസില്‍ പരാതി നല്‍കുകയായിരുന്നു. യുവതിയുടെ സ്‌കൂട്ടര്‍ ഒരു അഴുക്കുചാലിന് സമീപം കത്തിക്കരിഞ്ഞനിലയില്‍ കണ്ടെത്തി. തുടര്‍ന്ന് പോലീസിന്റെ അന്വേഷണത്തിലാണ് Read More…
കോഴിക്കോട്ട് 15കാരിയെ സമപ്രായക്കാരായ രണ്ടുപേര്‍ചേര്‍ന്ന് പീഡിപ്പിച്ചു, 11കാരൻ ദൃശ്യം ഫോണിൽ പകർത്തി
കോഴിക്കോട് ഫറോക്കിൽ പതിനഞ്ചുകാരിയെ സുഹൃത്തുക്കൾ പീഡിപ്പിച്ചെന്ന് വെളിപ്പെടുത്തൽ. സംഭവത്തിൽ കുറ്റാരോപിതരായ ആൺകുട്ടികളെ ചൊവ്വാഴ്ച കോഴിക്കോട് ചൈൽഡ് വെൽഫെയർ കമ്മിറ്റിക്ക് (സിഡബ്ല്യൂസി) മുമ്പിൽ ഹാജരാക്കാൻ നിർദേശം. ഇതുസംബന്ധിച്ച് കുട്ടികളുടെ രക്ഷിതാക്കൾക്ക് നോട്ടീസ് നൽകി. നല്ലളം സ്റ്റേഷൻ പരിധിയിൽ ഒരാഴ്ച മുൻപ് ആണ് സംഭവം. സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കൾ ചേർന്നാണ് പീഡനത്തിനിരയാക്കിയതെന്ന് പെൺകുട്ടിയുടെ വെളിപ്പെടുത്തൽ. ഒപ്പം ഉണ്ടായിരുന്ന പതിനൊന്നുകാരൻ ദൃശ്യങ്ങൾ പകർത്തിയതായും പരാതിയിൽ പറയുന്നു. കൗൺസിലിങ്ങിനിടെ പെൺകുട്ടി വിവരം പുറത്തു പറയുകയായിരുന്നു. പതിനൊന്നുകാരൻ പകർത്തിയ പീഡന ദൃശ്യം പിന്നീട് പലരിലും Read More…