Sports

ശുഭ്മാന്‍ ഗില്‍ പ്രതിവര്‍ഷം സമ്പാദിക്കുന്നത് 12 കോടി ; നാലു വര്‍ഷം കൊണ്ട് സമ്പത്ത് 60 ശതമാനം കൂടി

കഴിഞ്ഞവര്‍ഷം അവസാനവും ഈ വര്‍ഷം ആദ്യവുമായി ഇന്ത്യയുടെ യുവ ബാറ്റര്‍ ശുഭ്മാന്‍ ഗില്ലിനെ പോലൊരു താരം ഇന്ത്യയ്ക്ക് ഉണ്ടായിട്ടില്ല. ലോകകപ്പിന് തൊട്ടു മുമ്പായി താരപദവിയിലേക്ക് ഉയര്‍ന്ന ഇന്ത്യന്‍ യുവതാരത്തിന്റെ സമ്പത്ത് പെട്ടെന്നാണ് കയറിയത്. ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ മൂന്ന് തരം ഫോര്‍മാറ്റുകളിലും കളിക്കുന്ന താരം പ്രതിവര്‍ഷം 12 കോടി രൂപയാണ് സമ്പാദിക്കുന്നത്. ശുഭ്മാന്‍ ഗില്‍ നെറ്റ് വര്‍ത്ത് 2024 ഫെബ്രുവരിയിലെ കണക്കനുസരിച്ച്, ശുഭം ഗില്ലിന്റെ ആസ്തി 34 കോടിയാണ്. 2020-ല്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരത്തിന്റെ സമ്പത്ത് 21 Read More…

Sports

ടി20 ലോകകപ്പില്‍ വിരാട് കോഹ്ലിയുടെ സാന്നിദ്ധ്യം സംശയത്തില്‍ ; താരത്തെ തഴഞ്ഞേക്കും

ജൂണില്‍ യുഎസ്എയിലും വെസ്റ്റ് ഇന്‍ഡീസിലും നടക്കാനിരിക്കുന്ന ടി20 ലോകകപ്പ് 2024ല്‍ രോഹിത് ശര്‍മ്മയാണ് ഇന്ത്യയുടെ നായനാകുമെന്ന് തന്നെയാണ് ബിസിസിഐ നല്‍കുന്ന സൂചന. എന്നാല്‍ ടീമിലെ സൂപ്പര്‍ബാറ്റ്‌സ്മാന്‍ വിരാട് കോഹ്ലിയുടെ സ്ഥാനത്തെകുറിച്ച് ഉറപ്പ് പറയാനാകില്ല. ബിസിസിഐ സെക്രട്ടറി ജയ് ഷാ രോഹിതിനെ ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ ക്യാപ്റ്റനായി സ്ഥിരീകരിച്ചിട്ടുണ്ടെങ്കിലും കോഹ്ലിയെക്കുറിച്ച്, ടി20യില്‍ മുന്‍ ക്യാപ്റ്റന്റെ പങ്ക് യഥാസമയം ചര്‍ച്ച ചെയ്യുമെന്ന് അദ്ദേഹം പറഞ്ഞു. 2022-ല്‍ ഓസ്ട്രേലിയയില്‍ നടന്ന ടി20 ലോകകപ്പിന്റെ സെമി ഫൈനലില്‍ ഇന്ത്യ തോറ്റതിന് ശേഷം ഏറ്റവും Read More…

Sports

ധോണി നായകനായ ടീമിന് ഐപിഎല്ലില്‍ എപ്പോഴും കിരീടസാധ്യതയുണ്ട്, കാരണം ഇതാണ് ; ഇംഗ്‌ളണ്ട് താരം പറയുന്നു

ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ മറ്റൊരു സീസണിനായി ഒരുങ്ങുകയാണ് നിലവിലെ ചാംപ്യന്മാരായ ചെന്നൈ സൂപ്പര്‍കിംഗ്‌സ്. ഏറ്റവും കൂടുതല്‍ തവണ ഐപിഎല്‍ കിരീടം നേടിയ കാര്യത്തില്‍ മുംബൈ ഇന്ത്യന്‍സിനൊപ്പം നില്‍ക്കുന്ന അവര്‍ ആറാം കിരീടം ലക്ഷ്യമിട്ട് റെക്കോഡ് തിരുത്താനാണ് ലക്ഷ്യമിടുന്നത്. ഏറ്റവും കൂടുതല്‍ തവണ പ്‌ളേഓഫ് കളിച്ചിട്ടുള്ള ടീം ഇത്തവണ കിരീടം നേടുമോ എന്നാണ് ആരാധകര്‍ ഉറ്റുനോക്കുന്നത്. എന്നാല്‍ ധോണി നായകനായി ഇരിക്കുന്നിടത്തോളം കാലം സിഎസ്‌കെയ്ക്ക് എപ്പോഴും ഒരു കിരീടസാധ്യതയുണ്ടെന്നാണ് ഇംഗ്‌ളണ്ടിന്റെ താരം മൊയിന്‍ അലി പറയുന്നത്. സിഎസ്‌കെയ്‌ക്കൊപ്പം മുന്ന് Read More…

Sports

18 വയസ്സേ ആയിട്ടുള്ളൂ ; മാച്ച്ഫീയും സമ്മാനത്തുകയും വളര്‍ന്നുവരുന്ന താരങ്ങളെ സ്‌പോണ്‍സര്‍ ചെയ്യാനുപയോഗിച്ച് സൗമ്യ

ഭോപ്പാല്‍: ഒരിക്കല്‍ ബാറ്റും പാഡുമൊന്നുമില്ലാത്ത കാലം ക്രിക്കറ്റ് താരം സൗമ്യ തിവാരിയ്ക്കുണ്ടായിരുന്നു. അതുകൊണ്ടു തന്നെ പാഡ് മുറുക്കുമ്പോഴെല്ലാം നിശബ്ദമായി ചുറ്റും നോക്കി സൗമ്യ സ്വയം പറയുമായിരുന്നു, ക്രിക്കറ്റില്‍ നിന്ന് പണം സമ്പാദിച്ച് ഒരു ദിവസം, പരിശീലനത്തിന് മാത്രമല്ല, ബാറ്റും വാങ്ങാന്‍ കഴിയാത്തവരെ സഹായിക്കാന്‍ തുടങ്ങുമെന്ന്. അന്ന് അവള്‍ക്ക് 11 വയസ്സായിരുന്നു. ഇപ്പോള്‍ 18 വയസ്സുള്ള, വളര്‍ന്നുവരുന്ന താരമായ സൗമ്യ തന്റെ വാഗ്ദാനം പാലിച്ചു. ബാറ്റിംഗ് ഓള്‍റൗണ്ടര്‍ ലോക ടി 20 വിജയത്തില്‍ നിന്നുള്ള അവളുടെ സമ്മാനത്തുകയും അവളുടെ Read More…

Sports

”വിവാഹം കഴിഞ്ഞ് ഒരു കൂരയ്ക്ക് കീഴില്‍ ഒരുമിച്ച് കഴിഞ്ഞത് കോവിഡ് കാലത്ത്” ; അശ്വിനുമായുള്ള ജീവിതത്തെക്കുറിച്ച് പ്രീതി

പ്രണയകാലത്ത് തനിക്കും ആര്‍ അശ്വിനും ഇടയില്‍ ഡേറ്റിംഗ് ഇല്ലായിരുന്നെന്നും ആരും പുറത്തിറങ്ങാതിരുന്ന കോവിഡ് കാലമാണ് തങ്ങള്‍ ശരിക്കും ഭാര്യാഭര്‍ത്താക്കന്മാരായും മാതാപിതാക്കളായും കുടുംബജീവിതം ആഘോഷിച്ചതെന്നും ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ ഭാര്യ. വിവാഹത്തിന് താലികെട്ടുമ്പോള്‍ പൂജാരിയെ പോലും കാണാന്‍ കഴിയാത്തവിധത്തില്‍ ചുറ്റും ഫോട്ടോഗ്രാഫര്‍മാരായിരുന്നെന്നും പറഞ്ഞു. ഇന്ത്യന്‍ സ്പിന്നര്‍ രവിചന്ദ്രന്‍ അശ്വിന്റെ കരിയറിലെ ഒരു നാഴികക്കല്ലായിരുന്നു ഇംഗ്‌ളണ്ടിനെതിരേ ഇന്ത്യയില്‍ നടക്കുന്ന ടെസ്റ്റ് പരമ്പര. ധര്‍മ്മശാലയില്‍ വ്യാഴാഴ്ച തുടങ്ങിയ അഞ്ചാമത്തെയും അവസാനത്തെയും മത്സരം തമിഴ്‌നാട് സ്പിന്നറുടെ നൂറാം മത്സരമായിരുന്നു. മത്സരത്തിന് മുമ്പായി Read More…

Sports

വനിതാക്രിക്കറ്റിലെ വേഗമേറിയ പന്തെറിഞ്ഞ് ഷബ്‌നം; ഐപിഎല്ലില്‍ എറിഞ്ഞത് 130 കി.മീ. വേഗത്തില്‍

ഇന്ത്യന്‍ വനിതാപ്രീമിയര്‍ ലീഗില്‍ ഏറ്റവും വേഗമേറിയ പന്തെറിഞ്ഞ് മുന്‍ ദക്ഷിണാഫ്രിക്കന്‍ ഇന്റര്‍നാഷണല്‍ താരം ഷബ്‌നിം ഇസ്മായില്‍. ഡബ്ല്യുപിഎല്‍ 2024 മത്സരത്തിനിടെ ഷബ്‌നം പന്തെറിഞ്ഞത് 130 കിലോമീറ്റര്‍ വേഗതയില്‍. ഡല്‍ഹി ക്യാപിറ്റല്‍സും മുംബൈ ഇന്ത്യന്‍സും തമ്മിലുള്ള മത്സരത്തിലാണ് ഷബ്‌നം അതിവേഗ പന്തേറ് നടത്തിയത്. ആദ്യ ഇന്നിംഗ്സിലെ തന്റെ മൂന്നാം ഓവറിലെ രണ്ടാം പന്തില്‍ 132.1 കിലോമീറ്റര്‍ വേഗതയാണ് ഇസ്മയില്‍ രേഖപ്പെടുത്തിയത്. ഡെല്‍ഹി ക്യാപ്റ്റന്‍ മെഗ് ലാനിംഗ് ഫ്‌ലിക്കുചെയ്യാന്‍ നോക്കിയെങ്കിലും ബാറ്റില്‍ പന്ത് തൊട്ടേയില്ല. 2016 ല്‍ വെസ്റ്റ് ഇന്‍ഡീസിനെതിരെ Read More…

Sports

ഭാര്യ കൂട്ടുകാരനുമൊത്ത് കെട്ടിപ്പിടിച്ചു നില്‍ക്കുന്ന ചിത്രം ; സൂക്ഷിച്ചുകൊള്ളാന്‍ യുസ്‌വേന്ദ്ര ചഹലിനോട് ആരാധകര്‍

ഇന്ത്യന്‍ ക്രിക്കറ്റ് താരം ദിനേശ്കാര്‍ത്തിക്കിന്റെ ആദ്യ വിവാഹം പരാജയപ്പെട്ടത് വലിയ ചര്‍ച്ചയായിരുന്നു. മുന്‍ ഇന്ത്യന്‍ താരം പിന്നീട് സ്‌ക്വാഷ് താരം ദീപികാ പള്ളിക്കലിനെ വിവാഹം കഴിച്ച് സന്തോഷമുള്ള കുടുംബജീവിതം നയിക്കുകയാണ്. ദിനേശ് കാര്‍ത്തിക്കിന്റെ സുഹൃത്തും മറ്റൊരു ക്രിക്കറ്റ് താരവുമായിരുന്നു അദ്ദേഹത്തിന്റെ ആദ്യ വിവാഹത്തിലെ ഭാര്യയെ സ്വന്തമാക്കിയത്. ഇപ്പോള്‍ ഇന്ത്യന്‍ സ്പിന്നര്‍ യൂസ്‌വേന്ദ്ര ചഹലും ദിനേശ് കാര്‍ത്തിക്കിന്റെ പാതയിലാണോ എന്ന സംശയത്തിലാണ് ആരാധകര്‍. ഇതിനെല്ലാം കാരണം ചഹലിന്റെ ഭാര്യയും നര്‍ത്തകിയുമായ ധനശ്രീ സുഹൃത്തും കോറിയോഗ്രാഫറുമായ പ്രതീക് ഉടേക്കറുമായി കെട്ടിപ്പിടിച്ചു Read More…

Sports

കരിയറില്‍ ഒരു നാഴികക്കല്ല് കൂടി ; ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍ നൂറാം ടെസ്റ്റിലേക്ക്

കരിയറില്‍ ഒരു നാഴികക്കല്ലിലേക്ക് അടുക്കുകയാണ് ഇന്ത്യയുടെ വിഖ്യാത സ്പിന്നര്‍ ആര്‍ അശ്വിന്‍. ഇംഗ്‌ളണ്ടിനെതിരേ അവസാന ടെസ്റ്റ് മത്സരം താരത്തിന്റെ നൂറാം മത്സരമാണ്. നിലവില്‍ കളിക്കുന്നവരില്‍ അശ്വിന്റെ ഈ നേട്ടത്തിനൊപ്പമുള്ളത് ജോണി ബെയര്‍സ്‌റ്റോ, കെയ്ന്‍ വില്യംസണ്‍, ടിം സൗത്തീ എന്നിവര്‍ മാത്രമാണ്. ടെസ്റ്റ് ക്രിക്കറ്റിലെ ഏറ്റവും മികച്ച സ്പിന്നര്‍മാരില്‍ ഒരാളായ അശ്വിനേക്കാള്‍ നൂറ് ടെസ്റ്റിലെ വിക്കറ്റ് നേട്ടത്തില്‍ മുന്നിലുള്ളത് ശ്രീലങ്കയുടെ മുന്‍ താരം മുത്തയ്യാ മുരളീധരന്‍ മാത്രമാണ്. ആര്‍ അശ്വിന്‍ 507 വിക്കറ്റുകളുമായി നില്‍ക്കുമ്പോള്‍ മുത്തയ്യാ മുരളീധരന്‍ 584 Read More…

Sports

ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം; പത്താം വിക്കറ്റില്‍ സെഞ്ച്വറി കൂട്ടുകെട്ടുമായി റെക്കോഡ്

ന്യൂസിലന്‍ഡിനെതിരെ ടെസ്റ്റ് ക്രിക്കറ്റില്‍ ചരിത്രമെഴുതി ഓസ്ട്രേലിയയുടെ വാലറ്റം കാമറൂണ്‍ ഗ്രീനും ജോഷ് ഹേസില്‍വുഡും. വാലറ്റത്തെ ഏറ്റവും ഉയര്‍ന്ന റണ്‍സ് കൂട്ടുകെട്ടാണ് ഇരുവരും കണ്ടെത്തിയത്. ന്യൂസിലന്റിനെതിരേയുള്ള ക്രിക്കറ്റ് പരമ്പരയിലെ വെല്ലിംഗ്ടണിലെ ബേസിന്‍ റിസര്‍വില്‍ നടന്ന രണ്ടാമത്തെ ടെസ്റ്റില്‍ വെള്ളിയാഴ്ച ഇരുവരും 116 റണ്‍സിന്റെ കൂട്ടുകെട്ട് ഉണ്ടാക്കി. ടെസ്റ്റ ക്രിക്കറ്റിന്റെ ചരിത്രത്തിലെ തന്നെ ഏറ്റവും ഉയര്‍ന്ന പത്താം വിക്കറ്റ് കൂട്ടുകെട്ടാണ് ഇത്. 2004-ല്‍ ബ്രിസ്ബേനില്‍ വെച്ച് ജേസണ്‍ ഗില്ലസ്പിയും ഗ്ലെന്‍ മഗ്രാത്തും സ്ഥാപിച്ച 114 റണ്‍സിന്റെ മുന്‍ റെക്കോര്‍ഡായിരുന്നു തകര്‍ന്നത്. Read More…