Sports

15 പന്തില്‍ 11 റണ്‍സ്, 48 പന്തില്‍ സെഞ്ച്വറി; ക്രിക്കറ്റ് വെടിക്കെട്ട് എന്താണെന്ന് പഠിപ്പിച്ച് ഗ്‌ളെന്‍ മാക്‌സ്‌വെല്‍

എന്തുകൊണ്ടാണ് താന്‍ കുട്ടിക്രിക്കറ്റിലെ ഏറ്റവും മൂല്യമേറിയ ബാറ്ററായി മാറുന്നതെന്ന് ഓസീസ് ക്രിക്കറ്റ് താരം മാക്‌സ്‌വെല്‍ തെളിയിച്ചു. കുട്ടി ക്രിക്കറ്റിന്റെ ചരിത്രത്തിലെ ഏറ്റവും മികച്ച ബാറ്റര്‍മാരില്‍ ഒരാളായ ഗ്‌ളെന്‍ മാക്‌സ്‌വെല്‍ വീണ്ടും റെക്കോഡിട്ടു. മേജര്‍ ലീഗ് ക്രിക്കറ്റില്‍ ലോസ് ഏഞ്ചല്‍സ് നൈറ്റ് റൈഡേഴ്‌സിനെതിരെ 48 പന്തില്‍ മിന്നുന്ന സെഞ്ച്വറി നേടിയാണ് ഗ്ലെന്‍ മാക്‌സ്വെല്‍ റെക്കോര്‍ഡുകള്‍ തകര്‍ത്തത്. തന്റെ എട്ടാം ടി20 സെഞ്ചുറിയില്‍ 13 സിക്സറുകള്‍ പറത്തിയ മാക്സ്വെല്‍ മികച്ച ടി20 കളിക്കാരില്‍ ഒരാളായി തന്റെ അധികാരം സ്ഥാപിച്ചു. ലോസ് Read More…

Sports

എയ്ഡന്‍ മാര്‍ക്രമിന്റെ WTC ഫൈനല്‍ ബ്രില്ല്യന്‍സ്; പിന്നാലെ കോഹ്ലിയുടെ പഴയ ട്വീറ്റ് വൈറലാകുന്നു

ഡബ്ല്യുടിസി ഫൈനലില്‍ ഓസ്‌ട്രേലിയയെ തകര്‍ത്ത് ദക്ഷിണാഫ്രിക്ക 27 വര്‍ഷത്തിനിടയില്‍ ആദ്യ ഐസിസി കിരീടം നേടിയപ്പോള്‍ ദക്ഷിണാഫ്രിക്കയെ മിന്നുന്ന വിജയത്തിലേക്ക് നയിച്ചത് എയ്ഡന്‍ മാര്‍ക്രമിന്റെ മിന്നുന്ന സെഞ്ചുറിയാണ്. ഡബ്ല്യുടിസിയില്‍ ദക്ഷിണാഫ്രിക്ക യ്ക്ക് 282 റണ്‍സ് വിജയലക്ഷ്യം വെച്ച ഓസ്ട്രേലിയയെ ഇത് സഹായിച്ചു. മൂന്നാം ദിനം സ്റ്റംപ് വരെ വെറും 159 പന്തില്‍ 102 റണ്‍സ് നേടിയ മാര്‍ക്രം ദക്ഷിണാ ഫ്രിക്കയെ ചരിത്ര വിജയത്തിന്റെ തൊടുന്ന ദൂരത്തില്‍ എത്തിച്ചു. ഡബ്ല്യുടിസിയുടെ തിളക്കത്തിന് ശേഷം വിരാട് കോഹ്ലി മാര്‍ക്രമിനെക്കുറിച്ചുള്ള പഴയ ട്വീറ്റ് Read More…

Sports

സൂര്യവംശിയുടെ വെടിക്കെട്ട് ; 90 പന്തുകളില്‍ അടിച്ചു കൂട്ടിയത് 190 റണ്‍സ്…! ഇംഗ്‌ളണ്ട് പര്യടനത്തിന് മുന്നോടി

ഐപിഎല്ലിലെ സൂപ്പര്‍ഹീറോയായിരുന്നു 14കാരനായ വൈഭവ് സൂര്യവംശി. രാജസ്ഥാന്‍ റോയല്‍സിനായി വെടിക്കെട്ട് നടത്തിയ അദ്ദേഹം ഇന്ത്യയുടെ വരാനിരിക്കുന്ന അണ്ടര്‍ 19 ഇംഗ്ലണ്ട് പര്യടനത്തിനും മുന്നോടിയായും വെടിക്കെട്ട് നടത്തി. ബീഹാറില്‍ നിന്നുള്ള ഈ ഇടംകൈയ്യന്‍ ബാറ്റര്‍ അടുത്തിടെ ഒരു പരിശീലന മത്സരത്തില്‍ കൂറ്റനടിയിലൂടെ സെഞ്ച്വറി നേടി. വെറും 90 പന്തില്‍ അടിച്ചുകൂട്ടിയത് 190 റണ്‍സായിരുന്നു. സൂര്യവംശിയുടെ ഐപിഎല്‍ ഫ്രാഞ്ചൈസിയായ രാജസ്ഥാന്‍ റോയല്‍സ് വ്യാഴാഴ്ച എക്‌സില്‍ അദ്ദേഹത്തിന്റെ ബാറ്റിംഗിന്റെ ഒരു വീഡിയോ പങ്കിട്ടു. അതില്‍ താരം അനായാസം ഫോറുകളും സിക്‌സറുകളും അടിക്കുന്നത് Read More…

Sports

എന്തുകൊണ്ട് ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടീമിലില്ല…!!ഏകദിനം, ഐപിഎല്‍ എല്ലാറ്റിലും കേമന്‍

ഐപിഎല്ലിന് ശേഷം ഇന്ത്യന്‍ ടെസ്റ്റ് ടീം ഒരു പുതുയുഗം തന്നെ തുടങ്ങുകയാണ്. സീനിയര്‍ താരങ്ങളായ കോഹ്ലിയും രോഹിത്ശര്‍മ്മയും ഇല്ലാതെ ഗില്ലിന് കീഴില്‍ ഇന്ത്യന്‍ ടീം കളിക്കാനിറങ്ങുമ്പോള്‍ ഏറ്റവും നിരാശര്‍ ശ്രേയസ് അയ്യരുടെ ആരാധകരാണ്. ഐപിഎല്ലില്‍ മികച്ച പ്രകടനം നടത്തിയിട്ടും ശ്രേയസ് അയ്യരെ ടീമില്‍ ഉള്‍പ്പെടുത്താന്‍ സെലക്ടര്‍മാര്‍ തയ്യാറായില്ല. ആഭ്യന്തര ക്രിക്കറ്റില്‍ മികച്ചപ്രകടനം നടത്തി ഐസിസി ചാമ്പ്യന്‍സ് ട്രോഫി 2025 ലേക്ക് കുതിക്കുകയും ഇപ്പോള്‍ ഇന്ത്യന്‍ പ്രീമിയര്‍ ലീഗ് 2025-ല്‍ തരംഗമാവുകയും ചെയ്തിട്ടും താരത്തിന് ടീമില്‍ ഇടം കിട്ടിയില്ല. Read More…

Sports

കോഹ്ലിക്കും രോഹിതിനും പിന്നാലെ വിരമിക്കുകയാണോ; ജഡേജയുടെ ആ പോസ്റ്റിന്റെ അര്‍ത്ഥമെന്താണ്?

റെയ്‌ന,ധോനി, അശ്വിന്‍…ദേ ഇപ്പോള്‍ വിരാട്‌കോഹ്ലിയും രോഹിത്ശര്‍മ്മയും ഇന്ത്യന്‍ ക്രിക്കറ്റില്‍ വിരമിക്കലിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടക്കുമ്പോള്‍ രവീന്ദ്ര ജഡേജയുടെ ഇന്‍സ്റ്റാഗ്രാമിലെ ഈയിടെ പോസ്റ്റ് എന്താണ് അര്‍ത്ഥമാക്കുന്നതെന്ന് ആലോചിക്കുകയാണ് ആരാധകര്‍. അദ്ദേഹത്തിന്റെ വിരമിക്കലിനെക്കുറിച്ചുള്ള ഊഹാപോഹങ്ങളാണ് പ്രധാനമായും ഉയര്‍ന്നിരിക്കുന്നത്. രോഹിത് ശര്‍മ്മയും വിരാട് കോഹ്ലിയും കളിയുടെ ദൈര്‍ഘ്യമേറിയ ഫോര്‍മാറ്റില്‍ നിന്ന് വിരമിച്ചതിന്റെ പശ്ചാത്തലത്തില്‍ ടെസ്റ്റ് വൈറ്റ്‌സില്‍ താരം നില്‍ക്കുന്ന ഫോട്ടോയാണ് ഓള്‍റൗണ്ടര്‍ പോസ്റ്റ് ചെയ്തത്. എന്തായാലും പോസ്റ്റ് രണ്ടു തരം ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുകയാണ്. ചില ആരാധകര്‍ അദ്ദേത്തിന്റെ വിരമിക്കലിന്റെ സൂചനയായി Read More…

Sports

ടെസ്റ്റില്‍ നിന്നും വിരമിച്ചു ; എന്നിട്ടും വിരാട്‌കോഹ്ലിയ്ക്കും രോഹിതിനും എ പ്ലസ് കരാര്‍ തുടരും

ഇന്ത്യന്‍ ആരാധകര്‍ക്ക് വന്‍ നിരാശ സമ്മാനിച്ചുകൊണ്ടാണ് നായകന്‍ രോഹിത്ശര്‍മ്മയ്ക്ക് പിന്നാലെ വിരാട്‌കോഹ്ലിയും ടെസ്റ്റിനോട് ബൈ പറഞ്ഞത്. രണ്ടുപേരും വിരമിച്ചെങ്കിലും ബിസിസിഐ അവരുടെ എ പ്ലസ് കരാര്‍ നിലനിര്‍ത്തും. ബാറ്റിംഗ് സ്റ്റാര്‍ട്ടുകള്‍ക്ക് അവരുടെ കരാറില്‍ നല്‍കിയിരിക്കുന്ന എല്ലാ സേവനങ്ങളും തുടര്‍ന്നും ലഭിക്കുമെന്ന് ബിസിസിഐ സെക്രട്ടറി ദേവജിത് സൈകിയ പറഞ്ഞു. പരമ്പരാഗതമായി, മൂന്ന് ഫോര്‍മാറ്റുകളിലും മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന കളിക്കാര്‍ക്കാണ് ബിസിസിഐ എ പ്ലസ് കരാര്‍ നല്‍കുന്നത്. 2025 ഏപ്രിലില്‍ ബിസിസിഐ പ്രഖ്യാപിച്ച ഗ്രേഡ് എ പ്ലസ് കാറ്റഗറി കരാറുകള്‍ Read More…

Sports

വിരാട്‌കോഹ്ലി വിരമിക്കല്‍ കുറിപ്പില്‍ കാട്ടിയ 269 എന്തുകൊണ്ടാണ് ട്രെന്റിംഗാകുന്നത്?

തകര്‍പ്പന്‍ കരിയറിന്റെ നീണ്ട 14 വര്‍ഷങ്ങള്‍ക്ക് ശേഷം വിരാട് കോഹ്ലി ടെസ്റ്റ് ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ച് മിനിറ്റുകള്‍ക്കുള്ളില്‍ സോഷ്യല്‍ മീഡിയയില്‍ ട്രെന്റിംഗായി ‘ഹാഷ്ടാഗ് 269’. താരത്തിന്റെ ഇന്‍സ്റ്റാഗ്രാമിലെ ഈ 269 എന്തിനെ സൂചിപ്പിക്കുന്നു എന്നാണ് ആരാധകര്‍ക്ക് കൗതുകം. വിരമിക്കലിന്റെ പെട്ടെന്നുള്ള അറിയിപ്പ് കോഹ്ലിയുടെ ഇന്‍സ്റ്റാഗ്രാം ഹാന്‍ഡില്‍ വന്നുചേരുകയായിരുന്നു. ദീര്‍ഘവും വൈകാരികവുമായ അടിക്കുറിപ്പും, തീരുമാനത്തോടുള്ള അദ്ദേഹത്തിന്റെ വികാരങ്ങളും തന്റെ ടെസ്റ്റ് ക്രിക്കറ്റ് യാത്രയെ രൂപപ്പെടുത്തുന്നതില്‍ പങ്കുവഹിച്ച എന്തിനോടും എല്ലാത്തിനോടും ഉള്ള നന്ദിയും അതില്‍ സംഗ്രഹിച്ചു. എന്നിരുന്നാലും എല്ലാവരുടെയും Read More…

Featured Sports

പഹല്‍ഗാം ഭീകരാക്രമണം: ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തിൽ ഇന്ത്യ – പാകിസ്താൻ പോരാട്ടം ഇനിയില്ല?

ലോകത്തിന്റെ ഏത് ഭാഗത്തും ഇന്ത്യയും പാകിസ്ഥാന്‍ ക്രിക്കറ്റ് മത്സരങ്ങള്‍ എപ്പോഴും വലിയ ജനക്കൂട്ടത്തെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇന്ത്യാ പാകിസ്താന്‍ നയതന്ത്രപ്രശ്‌നങ്ങളില്‍ പെട്ട് ഇന്ത്യാ പാക് ക്രിക്കറ്റ് ബന്ധങ്ങള്‍ മുറിയുന്നത് ആദ്യ കാര്യമല്ലെങ്കിലും ഇരു ടീമുകളും ലോകകപ്പില്‍ പോലും ഏറ്റുമുട്ടിയേക്കാന്‍ സാധ്യതയില്ലാതാക്കുന്ന നിലയിലേക്ക് പഹല്‍ഗാം ഭീകരാക്രമണം മാറിയേക്കും. ഭീകരാക്രമണത്തിന് ശേഷം ലോകകപ്പ് ഗ്രൂപ്പ് ഘട്ടത്തില്‍ ഇന്ത്യയും പാകിസ്ഥാനും മത്സരിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. കഴിഞ്ഞ ഒരു ദശാബ്ദക്കാലമായി ഇന്ത്യയും പാകിസ്ഥാനും ഐസിസിയിലും കോണ്ടിനെന്റല്‍ ക്രിക്കറ്റ് മത്സരങ്ങളിലും മാത്രമാണ് പരസ്പരം ഏറ്റുമുട്ടുന്നത്. എല്ലാ Read More…

Sports

ധോണിയ്ക്ക് ടി20 മാച്ചില്‍ മറ്റൊരു റെക്കോഡ് ; നാനൂറാം മത്സരത്തില്‍ പക്ഷേ എസ്ആര്‍എച്ച് പണി തന്നു

ന്യൂഡല്‍ഹി: മഹേന്ദ്രസിംഗ് ധോണിയെപ്പോലെ ഒരു കളിക്കാരന്‍ ഉണ്ടായിട്ടുമില്ല ഇനി ഉണ്ടാകാനും പോകുന്നില്ല. അന്താരാഷ്ട്ര ക്രിക്കറ്റ് മതിയാക്കി ഐപിഎല്ലില്‍ ഈ പ്രായത്തിലും കളിക്കുന്ന ധോണി ടി20 ലോകത്ത് പുതിയ റെക്കോഡ് എഴുതുകയാണ്. ചെന്നൈ സൂപ്പര്‍ കിംഗ്സും സണ്‍റൈസേഴ്സ് ഹൈദരാബാദും തമ്മില്‍ വെള്ളിയാഴ്ച. എംഎ ചിദംബരം സ്റ്റേഡിയത്തില്‍ നടന്ന ഐപിഎല്‍ 2025 പോരാട്ടം ധോണിയുടെ 400 ാം ടി20 ക്രിക്കറ്റ് മത്സരമായിരുന്നു. എന്നാല്‍ ഹൈദരാബാദിനോട് അഞ്ചുവിക്കറ്റിന് തോറ്റു. 2007ലെ ആദ്യ ടി20 ലോകകപ്പ് കിരീടം വരെ ഇന്ത്യയെ നയിച്ചത് മുതല്‍ Read More…