വാലറ്റത്തിന്റെ ഉജ്വലമായ ബാറ്റിംഗ് മികവില്‍ ഇന്ത്യ ഓസ്‌ട്രേലിയ മൂന്നാം ടെസ്റ്റില്‍ ഇന്ത്യ ഫോളോ ഓണ്‍ ഒഴിവാക്കി. പത്താമത്തെ ബാറ്റ്‌സ്മാന്‍ ജസ്പ്രീത് ബുംറെയും പതിനൊന്നാമന്‍ ആകാശ്ദീപിന്റെയും ചെറുത്തു നില്‍പ്പായിരുന്നു ഇന്ത്യയുടെ ആയുസ് നീട്ടിയെടുത്തത്. ആകാശ്ദീപ് 27 റണ്‍സ് എടുത്തപ്പോള്‍ ജസ്പ്രീത് ബുംറെ പത്തു റണ്‍സും എടുത്തതോടെയാണ് ഇന്ത്യ ഫോളോഓണ്‍ ഒഴിവാക്കിയത്. 54 പന്തില്‍ 39 റണ്‍സിന്റെ പുറത്താകാത്ത കൂട്ടുകെട്ടില്‍ ഇന്ത്യ 252/9 എന്ന നിലയിലാണ്. കളിയില്‍ വെറും മൂന്ന് സെഷനുകള്‍ മാത്രം ശേഷിക്കെ, ബുധനാഴ്ച മഴ പ്രതീക്ഷിക്കുന്നതിനാല്‍ ഇന്ത്യ Read More…
Tag: cricket
ചേരിയില്‍നിന്നും ഡബ്‌ള്യുപിഎല്ലിലെ കോടികളിലേയ്ക്ക്; 1.90 കോടിക്ക് സിമ്രാന്‍ ഷെയ്ഖിനെ ഗുജറാത്ത് സ്വന്തമാക്കി
ബെംഗളൂരു: വനിതാ പ്രീമിയര്‍ ലീഗ് ഉദ്ഘാടന ലേലത്തില്‍ കഴിഞ്ഞ സീസണില്‍ ആരും വാങ്ങാനില്ലാതെ വന്ന സിമ്രാന്‍ ഷെയ്ഖിനെ ഇത്തവണ ഗുജറാത്ത് ജയന്റ്സ് സ്വന്തമാക്കിയത് 1.90 കോടി രൂപയ്ക്ക്. ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ ലേലത്തിലെ ഏറ്റവും ഉയര്‍ന്ന തുകയാണ് ഇത്. മുംബൈയിലെ ധാരാവിയില്‍ നിന്ന് ഡബ്ല്യുപിഎല്ലിന്റെ തലപ്പത്തേക്കാണ് സിമ്രാന്‍ ഉയര്‍ന്നത്. ആദ്യസീസണില്‍ അടിസ്ഥാന വിലയായ 10 ലക്ഷം രൂപയ്ക്ക് യുപി വാരിയേഴ്സ് സ്വന്തമാക്കിയ താരം ഏകദേശം ഒരു വര്‍ഷവും 10 മാസവും കഴിഞ്ഞ്, ഞായറാഴ്ച ബെംഗളൂരുവില്‍ നടന്ന ഡബ്ല്യുപിഎല്‍ Read More…
ഒരു കലണ്ടര്‍വര്‍ഷം നാലു സെഞ്ചറികള്‍ ; സ്മൃതി മ്ന്ദനയ്ക്ക് ബാറ്റിംഗ് റെക്കോഡ്
ന്യൂഡല്‍ഹി: ക്രിക്കറ്റിലെ ഗ്‌ളാമര്‍ഗേളുകളുടെ പട്ടികയിലാണ് ഇന്ത്യന്‍ താരം സ്മൃതിമന്ദന. സൗന്ദര്യം കൊണ്ടും കളിയുടെ സൗന്ദര്യവും കൊണ്ട് അവര്‍ ആയിരക്കണക്കിന് ആരാധകരെയാണ് ലോകത്തുടനീളമായി സ്വന്തമാക്കിയിരിക്കുന്നത്. എന്നാല്‍ വനിതാ ക്രിക്കറ്റില്‍ ആദ്യമായി ഒരു തകര്‍പ്പന്‍ നേട്ടം കൊണ്ട് ചരിത്രമെഴുതിയിരിക്കുകയാണ് സ്മൃതി മന്ദന. ഒരു കലണ്ടര്‍ വര്‍ഷത്തില്‍ നാല് ഏകദിന സെഞ്ചുറികള്‍ നേടുന്ന ആദ്യ വനിതാ ക്രിക്കറ്റ് താരമായിട്ടാണ് സ്മൃതി മന്ദാന ബുധനാഴ്ച ചരിത്രത്തില്‍ തന്റെ പേര് എഴുതിച്ചേര്‍ത്തത്. പെര്‍ത്തില്‍ ഓസ്ട്രേലിയയ്ക്കെതിരെ നടന്ന മൂന്നാമത്തെയും അവസാനത്തെയും ഏകദിനത്തിലാണ് ഈ ഇടംകൈയ്യന്‍ ബാറ്റ്‌സ്‌വുമണ്‍ Read More…
ലോകത്തെ ഏറ്റവും ധനികനായ ക്രിക്കറ്റര്‍ 22-ാം വയസ്സില്‍ വിരമിച്ചു; 8.8 ബില്യണ്‍ ഡോളര്‍ സമ്പത്ത്, ഐപിഎല്‍ കളിച്ചിട്ടേയില്ല
ലോകത്തിലെ ഏറ്റവും ധനികനായ ക്രിക്കറ്റ് താരം ആരാണെന്ന് ചോദിച്ചാല്‍ സച്ചിനും ധോണിയും വിരാട് കോഹ്ലിയുമൊക്കെ ആയിരിക്കും മനസ്സിലേക്ക് ഓടിയെത്തുക. എന്നാല്‍ ലോകത്തെ ഏറ്റവും സമ്പന്നായ ക്രിക്കറ്റ് കളിക്കാരന്‍ ഇവരാരുമല്ല. 8.8 ബില്യണ്‍ ഡോളറിന്റെ ആസ്തിയുള്ള 22-ാം വയസ്സില്‍ വിരമിച്ച, ഐപിഎല്‍ കളിച്ചിട്ടില്ലാത്ത ആര്യമാന്‍ ബിര്‍ളയാണ്. കോടീശ്വരനായ കുമാര്‍ മംഗലം ബിര്‍ളയുടെ മകന്‍ ആര്യമാന്‍ ലോകത്തിലെ ഏറ്റവും സമ്പന്നനായ ക്രിക്കറ്റ് കളിക്കാരനാണ്. 2023-ല്‍ എബിഎഫ്ആര്‍എല്ലില്‍ ഡയറക്ടറായി ആദിത്യ ബിര്‍ള ഗ്രൂപ്പില്‍ ചേര്‍ന്നു. ആദിത്യ ബിര്‍ള മാനേജ്മെന്റ് കോര്‍പ്പറേഷന്‍, ഗ്രാസിം Read More…
ഇന്ത്യന്‍ പയ്യന്റെ സിക്‌സറടി അത്ര പിടിക്കുന്നില്ല ; വൈഭവിന്റെ പ്രായം തട്ടിപ്പെന്ന് പാകിസ്താന്‍ സൂപ്പര്‍താരം
ന്യൂഡല്‍ഹി: ഐപിഎല്‍ 2025 ലേലത്തില്‍ 1.1 കോടി രൂപയ്ക്ക് രാജസ്ഥാന്‍ റോയല്‍സ് അടുത്തിടെ സൈന്‍ ചെയ്ത ഇന്ത്യയുടെ കൗമാര ക്രിക്കറ്റ് പ്രതിഭ വൈഭവ് സൂര്യവന്‍ഷി എല്ലായിടത്തും സംസാരമാണ്. പ്രത്യേകിച്ചും അണ്ടര്‍ 19 ഏഷ്യാകപ്പിലെ പ്രകടനം കൂടിയായപ്പോള്‍. താരത്തിന്റെ സിക്‌സര്‍ അടിക്കാനുള്ള കഴിവും അദ്ദേഹത്തിന്റെ പ്രായവും തമ്മില്‍ താരതമ്യപ്പെടുത്തി എല്ലാം തട്ടിപ്പാണെന്ന് പറയുന്നത് പാക് സൂപ്പര്‍താരങ്ങളാണ്. അണ്ടര്‍ 19 ഏഷ്യാ കപ്പിലെ അസാധാരണ പ്രകടനത്തെത്തുടര്‍ന്ന് 13-കാരനായ വൈഭവിന്റെ പ്രായത്തിന്റെ ആധികാരികതയെ ചോദ്യം ചെയ്ത മുന്‍ പാകിസ്ഥാന്‍ ക്രിക്കറ്റ് താരം Read More…
ടെസ്റ്റ് ക്രിക്കറ്റില്‍ അഞ്ചുലക്ഷം റണ്‍സ്; 147 വര്‍ഷത്തെ ചരിത്രത്തില്‍ റെക്കോഡുമായി ഇംഗ്‌ളണ്ട്
ന്യൂസിലന്‍ഡിനെതിരായ ബേസിന്‍ റിസര്‍വില്‍ ശനിയാഴ്ച നടന്ന ടെസ്റ്റ് ക്രിക്കറ്റില്‍ ഇംഗ്ലണ്ട് ഒരു ചരിത്ര നാഴികക്കല്ല് കൈവരിച്ചു. ടെസ്റ്റ് ക്രിക്കറ്റിന്റെ 147 വര്‍ഷത്തെ ചരിത്രത്തില്‍ 5,00,000 റണ്‍സ് മറികടക്കുന്ന ആദ്യ ടീമായി. ക്രിക്കറ്റ് പരമ്പരയിലെ രണ്ടാം ടെസ്റ്റില്‍ രണ്ടാം ഇന്നിംഗ്‌സില്‍ ബാറ്റ് ചെയ്യുമ്പോഴാണ് ഇംഗ്‌ളണ്ട് ഈ നേട്ടം കൈവരിച്ചത്. ആദ്യ ഇന്നിംഗ്‌സില്‍ 280 റണ്‍സിന് പുറത്തായ അവര്‍ ന്യൂസിലന്‍ഡിനെ ആദ്യ ഇന്നിംഗ്‌സില്‍ 125 റണ്‍സിന് പുറത്താക്കി. ശേഷം രണ്ടാം ഇന്നിംഗ്‌സ് തുടങ്ങിയപ്പോഴാണ് ഈ നാഴികക്കല്ല്് പിറന്നത്. ഒന്നാം ഇന്നിംഗ്സിലെ Read More…
ഈ ബുംറെയുടെ ഒരു കാര്യം…ജന്മദിനത്തില്‍ ഡെക്കായി… പക്ഷേ ഈ കലണ്ടര്‍ വര്‍ഷം 50 വിക്കറ്റ് നേടി
ഓവലില്‍ ഓസ്‌ട്രേലിയയ്‌ക്കെതിരേയുള്ള പോരാട്ടത്തില്‍ ഒരു റെക്കോഡല്ല. രണ്ടു റെക്കോഡാണ് ഇന്ത്യയുടെ സ്റ്റാര്‍ ബൗളര്‍ ജസ്പ്രീത് ബുംറെ നേടിയത്. ബോര്‍ഡര്‍ ഗവാസ്‌ക്കര്‍ ട്രോഫിക്കായുള്ള രണ്ടാം ടെസ്റ്റ് അരങ്ങേറിയത് ബുംറെയുടെ 31-ാം ജന്മദിനത്തില്‍ ആയിരുന്നു. ബര്‍ത്തേഡേ ഗിഫ്റ്റായി താരത്തിന് ആദ്യം കിട്ടിയത് ഡക്കിന് പുറത്താകുക എന്ന ദുര്‍വ്വിധിയായിരുന്നു. പിങ്കുബോള്‍ ക്രിക്കറ്റ് ടെസ്റ്റില്‍ പൂജ്യത്തിന് പുറത്തായ ബുംറെ തന്റെ ജന്മദിനത്തില്‍ ടെസ്റ്റ് ക്രിക്കറ്റില്‍ ഡക്കിന് പുറത്താകുന്ന നാലാമത്തെ ഇന്ത്യാക്കാരനായിട്ടാണ് മാറിയത്. മുന്‍ വിക്കറ്റ് കീപ്പര്‍-ബാറ്ററായ സയ്യിദ് കിര്‍മാണിയാണ് ജന്മദിനത്തില്‍ ഡക്ക് റെക്കോര്‍ഡ് Read More…
അടിയോടടി…ടി20 മത്സരത്തില്‍ പിറന്നത് 37 സിക്‌സറുകള്‍ ; ബറോഡ സിക്കിമിനെതിരേ അടിച്ചു കൂട്ടിയത് 349 റണ്‍സ്…!
കൂറ്റനടികളും വമ്പന്‍ സ്‌കോറും പിറന്ന മത്സരത്തില്‍ ബറോഡ സിക്കിമിനെ അടിച്ചു പരത്തി. സയ്യിദ് മുഷ്താഖ് അലി ട്രോഫി മത്സരത്തില്‍ റെക്കോര്‍ഡ് തകര്‍ത്ത് ബറോഡ അടിച്ചുകൂട്ടിയത് ടി20 ക്രിക്കറ്റിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍. ഡിസംബര്‍ 5 വ്യാഴാഴ്ച ഇന്‍ഡോറില്‍ 20 ഓവറില്‍ സിക്കിമിനെതിരേ അടിച്ചത് 349 റണ്‍സായിരുന്നു. മത്സരത്തില്‍ ബറോഡ മൊത്തമായി നേടിയത് 37 സിക്‌സറുകളായിരുന്നു. 51 പന്തില്‍ 134 റണ്‍സെടുത്ത ഭാനു പാനിയയായിരുന്നു ബറോഡയുടെ ടോപ് സ്‌കോറര്‍. 15 സിക്‌സറുകളാണ് ഭാനു പാനിയ പറത്തിയത്. ഈ പ്രകടനത്തോടെ Read More…
13 കാരന്‍ സൂര്യവംശി യുഎഇയ്ക്ക് എതിരേ പറത്തിയത് 6 സിക്‌സറുകള്‍, രാജസ്ഥാന്‍ റോയല്‍സിന് സന്തോഷിക്കാം
ന്യൂഡെല്‍ഹി: ഇന്ത്യയുടെ അണ്ടര്‍ 19 ടീമില്‍ കളിക്കുന്ന 13 കാരന്‍ എന്ന രീതിയിലും ഐപിഎല്‍ ടീമില്‍ ആദ്യമായി കരാര്‍ കിട്ടിയ 15 വയസ്സില്‍ താഴ്ന്നയാള്‍ എന്ന നിലയിലും ചരിത്രം തിരുത്തിയ വൈഭവ് സൂര്യവംശി വീണ്ടും ഞെട്ടിക്കുകയാണ്. നടന്നുകൊണ്ടിരിക്കുന്ന ഏഷ്യാക്കപ്പ് അണ്ടര്‍ 19 ടൂര്‍ണമെന്റില്‍ അര്‍ദ്ധസെഞ്ച്വറി നേടിയ സൂര്യവംശി ആറ് സിക്‌സറുകളാണ് പറത്തിയത്. യുഎഇക്കെതിരായ മത്സരത്തിലാണ് താരം ഈ അര്‍ധസെഞ്ചുറി നേടിയത്. ഇന്നിംഗ്സില്‍ ആറ് സിക്സറുകള്‍ പറത്തി യുഎഇയ്ക്കെതിരെ ഗര്‍ജ്ജിച്ച യുവതാരം തകര്‍പ്പന്‍ ബാറ്റിംഗ് കെട്ടഴിച്ചു. ഈ ബാറ്റിംഗോടെ Read More…









